CLOSE
 
 
വിവാഹം സ്വര്‍ഗത്തില്‍’ ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല, കല്യാണം കുടുംബശ്രി മരേജ് രംഗത്ത് സജീവമാകണം
 
 
 

നേര്‍ക്കാഴ്ച്ചകള്‍….

കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല. കണികാണാന്‍ പോലുമില്ല അംഗനമാര്‍. പതിനെട്ടു തികഞ്ഞതു പോകട്ടെ, പതിനഞ്ചില്‍ തന്നെ പറഞ്ഞു വെക്കുന്നു. വയസറിയിച്ചാല്‍ പിന്നെ കൃത്രിമ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാലും വേണ്ടീല, കെട്ടിച്ചു വിടുന്നു. അമ്പലനടയിലും, ചന്തയിലും സിനിമാ കൊട്ടകളില്‍ വരെ ചെറുപ്പക്കാര്‍ വാ നോക്കി നില്‍ക്കുന്നത് ഒന്നു കണ്ണെറിഞ്ഞു കാളമിട്ടു നോക്കാമെന്നു മാത്രം കരുതിയല്ല. ഏതെങ്കിലും ഒരുത്തി. കൊത്തയാലത്രയുമായല്ലോ എന്ന കൊതികൊണ്ട് മാത്രമാണ്. സഹിഷ്ണുതയുള്ളവര്‍ ക്ഷമയോടെ കാത്തിരിക്കുന്നു. അല്ലാത്തവര്‍ സഹികെട്ട് ഇരിക്കുന്നു കൊമ്പു തന്നെ മുറിക്കുന്നു, എലിയെ പിടിക്കാന്‍ ഇല്ലം തന്നെ ചുട്ടു നശിപ്പിക്കുന്നു.

വിവാഹം : അത്രക്ക് മാര്‍ക്കറ്റുള്ള മറ്റൊരു സംഗതിയില്ല, തന്നെ പാരില്‍. എവിടെ തെരഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ചെറുപ്പക്കാരുടെ ദീനരോദനം മാത്രം. നാടന്‍ ബ്രോക്കര്‍ മാരും കൈമലര്‍ത്തുന്നു. പെണ്ണായിപ്പിറന്നവളില്ല.

ഈ മേഖലയില്‍ കൈവെച്ചിരിക്കുകയാണ് ഇന്ന് കേരളത്തിലെ കുടുംബശ്രീകള്‍. ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്-അല്ലെങ്കില്‍ കളരിക്കു പുറത്തെന്നു കരുതി അവരൊന്നു പയറ്റി നോക്കി. ഓപ്പറേഷന്‍ സക്സസ്. ഇന്ന് മാട്രിമോണി രംഗത്ത് കുടുംബശ്രീ കൂടി താരമായിക്കഴിഞ്ഞിരിക്കുന്നു. സെക്യൂരിറ്റി നില്‍ക്കാന്‍ പെണ്ണിനെ തരപ്പെടുത്തിക്കൊടുക്കുന്ന ബ്യൂറോവും കടന്ന് അവര്‍ വിവാഹ ബ്യൂറോയിലെത്തിച്ചേര്‍ന്നിരിക്കുന്നു. ഈ സംരംഭം കാസര്‍കോടില്‍ വരെ ആരംഭിക്കണം. ഇതാണ് നേര്‍ക്കാഴ്ച്ചയുടെ അപേക്ഷ. അങ്ങനെ ഇല്ലായ്മ കൊണ്ട് വല്ലാതായി നില്‍ക്കുന്ന കാസര്‍കോട്ടെ പൂള്ളോരെ ഒന്നു സഹായിക്കാന്‍ സന്മനസു കാണിക്കണം. ഇവിടെ തൊട്ടവരാരും അഷ്ടിക്കു വക മുട്ടിയിട്ടില്ല. തുടങ്ങിയ വിവാഹ മംഗള ബ്യൂറോകളെല്ലാം ഉഷാറായി നടന്നു പോകുന്നുണ്ടെന്ന് പിന്‍കാല ചരിത്രം പറയുന്നു. സംശയമുണ്ടെങ്കില്‍ തൊട്ടടുത്ത ജില്ലയായ കണ്ണുരോ, തൃശൂരോ ചെന്നു നോക്കിയാല്‍ മതി.

കാസര്‍കോട് ജില്ല പെണ്ണില്ലാ ജില്ലയായി പ്രഖ്യാപിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. നാട്ടിലോ പെണ്ണില്ല. വടക്കോട്ടു പോയി കരിഞ്ഞതോ, പാണ്ഡു പിടിച്ചതോ ആട്ടെ ഒന്നു തരപ്പെടുത്താമെന്ന് വെച്ചാല്‍ വൈകിപ്പോയി. വടക്കോട്ടുമില്ല മരുന്നിനു പോലും മദിരാക്ഷിമാര്‍. ശ്രീനാരായണ ഗുരു പാടിയതുപോലെ ഒരുജാതിഒരുമതംഒരു ദൈവമെന്ന ഈരടികളേറ്റുപാടിയിട്ടും ഒരു രക്ഷയുമില്ല. പെണ്ണിന്റെ പൊടിപോലുമില്ല പാരില്‍.

കാസര്‍കോട് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരോട് ഒരപേക്ഷയുണ്ട്. ഇണയില്ലാത്ത ആണുങ്ങള്‍ക്ക് നിങ്ങള്‍ തുണയാകണം. ഇണങ്ങിയാല്‍ നക്കിയും പിണങ്ങിയാല്‍ കുത്തിയും കൊല്ലുന്ന കാന്താരിയായലും വേണ്ടില്ല, ഇടപെടണം. ജില്ല കേന്ദ്രീകരിച്ച് ഉടന്‍ ഒരു മാര്യേജ് ബ്രൂറോ തുടങ്ങണം. ഈ പാവങ്ങളായ മദനന്മാരെ ഒന്നു കരക്കടുപ്പിക്കണം. ഐക്യമത്യം മഹാബലമെന്നാണല്ലോ ചൊല്ല്. കൂടാതെ സമൂഹത്തോടുള്ള കടപ്പാടു കൂടിയാണ്. ചങ്ങമ്പുഴയിലെ രമണനില്‍ ചന്ദ്രീക പാടിയതുപോലെ
‘പാടില്ല പാടില്ല നമ്മെ നമ്മള്‍ പാടെ അങ്ങ് മറന്നു കളയരുത്’

സേവനം വെറുതെയാവണ്ട. കാശു തരും. ഉല്‍വപ്പന്തലിലും, ചന്തയിലും, ബസ്സ്റ്റാന്റിലും നിന്നു നിരങ്ങുന്നവര്‍ ടിക്കറ്റെടുക്കും, നിശ്ചയം. നിങ്ങള്‍ക്ക് കണ്ണൂരിനേയും, തൃശൂരിനേയും മാതൃകയാക്കാം. പുതിയ സംരംഭകര്‍ക്ക് സംസ്ഥാന കുടുംബശ്രീ മിഷന്‍ പരിശീലനവും നല്‍കും.

നിലവിലെ സംവിധാനത്തില്‍ ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാന്‍ മാര്‍ഗമുണ്ട്. kudumbashreematrimonial.com ഇതാണ് വിലാസം. രണ്ടായിരത്തി പതിനാറില്‍ തുടങ്ങിയതാണ് ഇത്. മുപ്പതിനായിരത്തില്‍പ്പരം പൊഫൈലുകള്‍ ഇവിടെ തെരെഞ്ഞാല്‍ കിട്ടും. പെണ്‍കുട്ടികള്‍ക്ക് വേണമെങ്കില്‍ ഇവിടെ സൗജന്യമായി പേരു രജിസ്റ്റര്‍ ചെയ്യാനുമാകും. ഒത്തു വരുമ്പോള്‍ പുരുഷകേസരികള്‍ ആയിരം രൂപ മുടക്കേണ്ടി വരും.

വിവാഹ തട്ടിപ്പു തടയാനായിരുന്നു തൃശൂരിലെ സിന്ധുബാലന്റെ തലയില്‍ ഇങ്ങനോയൊരു ആശയം ഉദിച്ചു പൊങ്ങിയതെങ്കില്‍ ഇന്ന് ഇത് വൈവാഹിക രംഗത്തിന് ഒരത്താണിയായി തീര്‍ന്നിരിക്കുകയാണ്.

ഒരിക്കല്‍ കൂടി ഓര്‍ക്കാം കളിയല്ല-കല്യാണം. വിവാഹം സ്വര്‍ഗത്തില്‍ വെച്ചു നടക്കുമെന്ന് കരുതി എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര...

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം എല്‍...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട ...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍ 5....

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ചരക്ക്...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും താരമാണിപ്പോള്‍....

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍....

Recent Posts

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി...

കാസര്‍കോട്: കൊറോണ കാലത്ത്...

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീഷ്...

കാസര്‍കോട്: കൊറോണ കാലത്ത് ഒരു നാടിന്റെ വിശപ്പകറ്റാന്‍ കൈതാങ്ങുമായി...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ്...

കാസറകോട്: ഇന്ന് മുതല്‍...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ് എത്തിക്കും: ഇന്ന് മുതല്‍ പദ്ധതി...

കാസറകോട്: ഇന്ന് മുതല്‍ ജില്ലയില്‍ എല്ലായിടത്തും സഹായത്തിന് പോലീസ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍...

പാലക്കുന്ന് : കോവിഡ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍ ഭക്ഷണമൊരുക്കാന്‍ ക്ഷേത്ര കമ്മിറ്റികളുടെ ധനസഹായ...

പാലക്കുന്ന് : കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട് അനുശോചിച്ചു

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് മധുരമൂറുന്ന നിരവധി ഗാനങ്ങള്‍...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്ത മുഴുവന്‍...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ...

Articles

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍,...

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട  ചരിത്രത്തിലെ നാഴിക...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

error: Content is protected !!