CLOSE
 
 
കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു
 
 
 

നേര്‍ക്കാഴ്ച്ചകള്‍…

മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍ അള്ളിപ്പിടിച്ചു കയറിയ തൂത്താലും പോകാത്ത ദൗര്‍ബല്യം പോലെ വിട്ടുമാറാത്ത ശാപമായി പ്ലാസ്റ്റിക് ഉപഭോഗം വിലസുന്നു.

പ്ലാസ്റ്റിക് നിരോധനം പാളുകയാണോ? കൊട്ടും കുരവയുമായി സര്‍ക്കാര്‍ കൊണ്ടുവന്ന പ്രഖ്യാപനം വ്യാപാരി കോടതി കേറിയതോടെ കോടതി വരാന്ത നിരങ്ങലുകളായി. 2019 നവംബറിലായിരുന്നു നിരോധിച്ചു കൊണ്ടുള്ള പ്രഖ്യാപനമിറങ്ങിയത്. 2020 ജാനുവരി ഒന്നിനു പിഴ ഈടാക്കിത്തുടങ്ങുമെന്ന ഉത്തരവ് പിന്നീട് വന്നു. ഇപ്പോള്‍ രണ്ടും കട്ടപ്പുറത്ത്.

പരിസ്ഥിതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു വേണം പദ്ധതി നടപ്പിലാക്കാനും, പിഴ ഈടാക്കാനുമെന്നായിരുന്നു ഉത്തരവില്‍. എന്നാല്‍ പറഞ്ഞുവെച്ചതില്‍ എവിടെയൊക്കെയോ പൊരുത്തക്കേടുകള്‍. ഒരു പക്ഷെ അതുകാരണമായിരിക്കാം, പ്ലാസ്റ്റിക്ക് ഇപ്പോഴും താരമാണ്. പഴുതടച്ചുള്ള നടപടി എടുക്കണം. അവിടേയും ഇവിടേയും തൊടാതെ സര്‍ക്കാര്‍ കണ്ണടച്ചിരുട്ടാക്കരുത്. പിഴപ്പിരുവ് ഇതേവരെ തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ പ്രസ്ഥാവന ഇറക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.

ഏതെങ്കിലും കച്ചവടക്കാരന്റെ അടുക്കല്‍ പിഴ നോട്ടീസുമായി ചെന്നാല്‍ കടയടച്ച് ഹര്‍ത്താലിനു ഒരുങ്ങുകയാണ് കച്ചവടക്കാര്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡ് കുംഭകര്‍ണനേപ്പോലെ നീണ്ട് ഉറക്കത്തിലുമാണ്.

ത്രിതല പഞ്ചായത്തുകള്‍ നിയമം നടപ്പിലാക്കാന്‍ തത്രപ്പാടു കാണിക്കുന്നുണ്ടെങ്കിലും അനക്കമില്ലാത്തത് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ്.

സാധനം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു കെട്ടിക്കൊണ്ടു പോകുന്നവരെ കണ്ടാല്‍ കേസെടുക്കരുതെന്നും, പൊതിഞ്ഞു കെട്ടിക്കൊടുക്കുന്നവരാണ് കുറ്റക്കാരെന്നുമുള്ള സര്‍ക്കാര്‍ നീക്കം വ്യാപാരികള്‍ക്ക് അത്ര രസിച്ചിട്ടില്ല. സഞ്ചി കൊണ്ടുവരാത്ത സാഹചര്യത്തില്‍ പിന്നെ വേറെന്തു മാര്‍ഗമെന്നു തിരിച്ചു ചോദിക്കുകയാണ് അവര്‍. കോടതിയേപ്പോലും ഉത്തരം മുട്ടിക്കുകയാണ് പ്ലാസ്റ്റിക്ക്. ഹൈക്കോടതിയില്‍ നിയമ പോരാട്ടം നടക്കുകയാണ്. കവലകള്‍ തോറും മദ്യഷാപ്പു തുടങ്ങി മദ്യ വര്‍ജ്ജനം സാര്‍വ്വത്രികമാക്കുന്നതു പോലെ തുളവീണ ബോധവല്‍ക്കരവുമായാണ് സര്‍ക്കാര്‍ ആദ്യം മുതല്‍ക്കു തന്നെ പ്ലാസ്റ്റിക്ക് നിരോധനത്തില്‍ ഇടപെട്ടത്. പ്ലാസ്റ്റിക്കിനു ബദല്‍ നിര്‍ദ്ദേശിക്കാനോ, ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനോ സര്‍ക്കാരിനു സാധിച്ചില്ല.

ഇതൊക്കെയാണ് വസ്തുതയെങ്കിലും പ്ലാസ്റ്റിക്ക് നിരോധനത്തോട് പൊതുജനം വേണ്ടത്ര സഹകരിക്കാതെയിരുന്നാല്‍ അത് ഭസ്മാസുരനു നല്‍കിയ വരം പോലെ നമ്മെത്തന്നെ ഇല്ലാതാക്കുകയായിരിക്കും ഫലം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍...

എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം...

ചെറുവത്തൂര്‍: പഞ്ചായത്തിലെ എരിഞ്ഞിക്കീല്‍ - കിഴക്കേമുറി -പത്തില്‍ പൊറായി...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി...

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ...

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലി കര്‍മ്മങ്ങള്‍ പുനരാരംഭിച്ചു

പാലക്കുന്ന്: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ തുടര്‍ന്ന് തൃക്കണ്ണാട്...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ,...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ , തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത തൊഴിലാളി...

രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രേഹ, തൊഴിലാളി ദ്രേഹനിലപാടുകള്‍ക്കെതിരെ സംയുക്ത...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച്...

മുളിയാര്‍: കര്‍ഷക ദ്രോഹവും,...

കാര്‍ഷിക ബില്ലിനെതിരെ ബില്ല് കത്തിച്ച് മുളിയാറില്‍ സ്വതന്ത്ര കര്‍ഷക സംഘടനയുടെ...

മുളിയാര്‍: കര്‍ഷക ദ്രോഹവും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

രോഗം സ്ഥിരീകരിച്ചവര്‍- 136...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

രോഗം സ്ഥിരീകരിച്ചവര്‍- 136 രോഗമുക്തി നേടിയവര്‍- 310 സമ്പര്‍ക്ക...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കേന്ദ്ര കാര്‍ഷിക ബില്ല് കര്‍ഷകന്റെ മരണമണിയെന്ന് കേരള കോണ്‍ഗ്രസ് എം...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക ബില്ലിലൂടെ...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!