CLOSE
 
 
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസം ലക്ഷ്യമാക്കി മുളിയാര്‍ വില്ലേജില്‍ സ്ഥാപിക്കുന്ന പുനരധിവാസ വില്ലേജിന് ഫെബ്രുവരി 8 ന് മന്ത്രി കെ കെ ശൈലജ തറക്കല്ലിടും
 
 
 

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കാസര്‍കോട് മുളിയാര്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ തറക്കല്ലിടല്‍ ഫെബ്രുവരി എട്ടിന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയാണ് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നിപ്മറിന്റെ സാങ്കേതിക സഹായത്തോടെയുള്ള ഈ പദ്ധതിയ്ക്ക് 58.75 കോടിയാണ് കണക്കാക്കുന്നത്.

ഒന്നാം ഘട്ടത്തില്‍ അഞ്ച് കോടിയുടെ നിര്‍മ്മാണ പ്രവര്‍്ത്തനങ്ങളാണ് നടക്കുന്നത്. എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പുനരധിവാസ വില്ലേജ് സാക്ഷാത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളിലെ പ്രത്യേക സ്‌കൂളുകള്‍ മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും അന്നു നടക്കും. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച നാല് സ്‌കൂളുകളാണ് സാമൂഹ്യ സുരക്ഷ മിഷന് ഏറ്റെടുത്ത് മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. മൂളിയാര്‍, കയ്യൂര്‍ ചീമേനി, കാറഡുക്ക കുമ്പടാജെ എന്നീ മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.

സ്റ്റാഫിന്റെ നിയമനം പൂര്‍ത്തിയാക്കുകയും അവര്‍ക്കുള്ള പരിശീലനം നിപ്മറിന്റെ നേതൃത്വത്തില്‍ നല്‍കി വരികയും ചെയ്യുന്നു. സ്‌കൂളുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചര്‍, സാങ്കേതിക ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കിവരുന്നതായും മന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്ക്കാര്‍ നിരവധി ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പൂര്‍ണമായും കിടപ്പിലായ രോഗികള്‍, മാനസിക പരിമിതിയുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക്് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കിവരുന്നുണ്ട്. കാന്‍സര്‍, ശാരീരിക പരിമിതി നേരിടുന്നവര്‍ എന്നീ വിഭാഗത്തില്‍പ്പടുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കി വരുന്നുണ്ട്. മറ്റ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സയും പ്രതിമാസ പെന്‍്ഷനും നല്കി വരുന്നു. കൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ റേഷന്‍ കാര്‍ഡ് ജില്ലാ സപ്ലൈ ഓഫീസറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വൈദ്യുത ബില്ലില്‍ 50 ശതമാനം ഇളവും നല്‍കി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം...

കാറില്‍ കടത്തിയ 69 ലിറ്റര്‍...

കുമ്പള: കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു....

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം വാങ്ങിയ യുവതി...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം...

ഉപ്പള: ടൗണിലെ ജാസ് മൊബൈല്‍സില്‍ നിന്ന് വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍...

Recent Posts

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന...

ചെറുവത്തൂര്‍: സ്‌കൂള്‍ വളപ്പില്‍...

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന പൂമരം; ചെറുവത്തൂര്‍ കുട്ടമത്ത് ഗവ.ഹയര്‍...

ചെറുവത്തൂര്‍: സ്‌കൂള്‍ വളപ്പില്‍ സ്വാതന്ത്ര്യദിന പൂമരം നട്ട് സ്വാതന്ത്ര്യ...

കാറില്‍ കടത്തിയ 69 ലിറ്റര്‍...

കുമ്പള: കാറില്‍ കടത്തിയ...

കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു; ഓടിപ്പോയ...

കുമ്പള: കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം...

ഉപ്പള: ടൗണിലെ ജാസ്...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം വാങ്ങിയ യുവതി പണം ചോദിച്ചപ്പോള്‍...

ഉപ്പള: ടൗണിലെ ജാസ് മൊബൈല്‍സില്‍ നിന്ന് വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ്...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

കാസര്‍കോട് : ജില്ലയില്‍...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

കാസര്‍കോട് : ജില്ലയില്‍ ഇന്ന്(ആഗസ്ത് 15) 81 പേര്‍ക്ക്...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!