CLOSE
 
 
ലൈഫ് മിഷനെത്തി, ദൈനബിയുടെ ജീവിതത്തില്‍ സന്തോഷവുമായി
 
 
 

കുമ്പള : വര്‍ഷങ്ങളുടെ അലച്ചലിന് ശേഷം ദൈനബിയുടെ ജീവിതം ഇന്ന് ധന്യമാണ്. കാലങ്ങളായി വാടക വീടുകളില്‍ കഴിഞ്ഞിരുന്ന ദൈനബിക്കും കുടുംബത്തിനും ലൈഫ് മിഷനിലൂടെ സഫലമായത് ഒരു വീടിനേക്കാളുപരി ജീവിതാഭിലാഷം തന്നെയാണ്. സ്വന്തമായൊരു വീടെന്നത് സ്വപ്നം കാണാന്‍ പോലും സാധിക്കാതിരുന്ന സമയത്താണ് ജീവിതത്തിന് വെളിച്ചമായി സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കുമ്പള കിദൂരില്‍ ഒരു വീട് ലഭിക്കുന്നത്. സര്‍ക്കാര്‍ ഭൂമി ലഭിച്ച് വര്‍ഷങ്ങളായെങ്കിലും വീട് നിര്‍മിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലായിരുന്നു. ഹൃദ്രോഗിയാണെങ്കിലും നിത്യജീവിതത്തിനായി കൂലിപ്പണിക്ക് പോകുന്ന ഭര്‍ത്താവും നാലു മക്കളുമൊന്നിച്ച് മൊഗ്രാലിലും സമീപ പ്രദേശങ്ങളിലുമായി വാടക വീടുകളിലായിരുന്നു താമസിച്ചിരുന്നത്.

കര്‍ണാടകയില്‍ കുടുംബവേരുകളുള്ള ദൈനബി വളരെ ചെറുപ്പത്തില്‍ ചെര്‍ക്കളയിലെത്തുകയും ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരം സ്വദേശിയായ ഇസ്മായിലെന്ന ഹസനബ്ബയെ വിവാഹം ചെയ്ത് മൊഗ്രാലില്‍ താമസമാരംഭിക്കുകയുമായിരുന്നു. നാലു സെന്റ് ഭൂമിയിലെ രണ്ട് മുറികളും ഹാളും അടുക്കളയുമടങ്ങുന്ന വീട്ടില്‍ കഴിഞ്ഞ ഏപ്രിലിലാണ് ഈ കുടുംബം താമസമാരംഭിച്ചത്. സേവനതല്‍പരനായ ഒരു വ്യക്തി പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടി സൗജന്യമായി നിര്‍മിച്ചു നല്‍കിയ കുഴല്‍ കിണറില്‍ നിന്നാണ് വീട്ടാവശ്യത്തിനുള്ള വെള്ളം ലഭ്യമാക്കുന്നത്. കാലങ്ങളായി വാടക വീടുകളില്‍ താമസിച്ചിരുന്ന കുടുംബത്തിന് ഒരിക്കലും യാഥാര്‍ത്ഥ്യമാവുമെന്ന് പ്രതീക്ഷിക്കാതിരുന്ന സഹായമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതു സാധ്യമാക്കിതന്ന പഞ്ചായത്തുകാര്‍ക്കും ഓഫീസര്‍മാര്‍ക്കും ഒരുപാട് നന്ദിയുണ്ടെന്നും പടച്ചവന്റെ അനുഗ്രഹം എല്ലാവര്‍ക്കുമുണ്ടാകുമെന്നും വിതുമ്പലോടെ ദൈനബി പറയുന്നു.രണ്ട് ആണ്‍മക്കള്‍ പഠിത്തം നിര്‍ത്തി ജോലിക്കു പോകുന്നുണ്ട്. മകളെ പ്രതിസന്ധികള്‍ക്കിടയിലും വിവാഹം ചെയ്തയച്ചു. ഇളയ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം...

കാറില്‍ കടത്തിയ 69 ലിറ്റര്‍...

കുമ്പള: കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു....

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം വാങ്ങിയ യുവതി...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം...

ഉപ്പള: ടൗണിലെ ജാസ് മൊബൈല്‍സില്‍ നിന്ന് വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍...

Recent Posts

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന...

ചെറുവത്തൂര്‍: സ്‌കൂള്‍ വളപ്പില്‍...

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന പൂമരം; ചെറുവത്തൂര്‍ കുട്ടമത്ത് ഗവ.ഹയര്‍...

ചെറുവത്തൂര്‍: സ്‌കൂള്‍ വളപ്പില്‍ സ്വാതന്ത്ര്യദിന പൂമരം നട്ട് സ്വാതന്ത്ര്യ...

കാറില്‍ കടത്തിയ 69 ലിറ്റര്‍...

കുമ്പള: കാറില്‍ കടത്തിയ...

കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു; ഓടിപ്പോയ...

കുമ്പള: കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം...

ഉപ്പള: ടൗണിലെ ജാസ്...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം വാങ്ങിയ യുവതി പണം ചോദിച്ചപ്പോള്‍...

ഉപ്പള: ടൗണിലെ ജാസ് മൊബൈല്‍സില്‍ നിന്ന് വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ്...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

കാസര്‍കോട് : ജില്ലയില്‍...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

കാസര്‍കോട് : ജില്ലയില്‍ ഇന്ന്(ആഗസ്ത് 15) 81 പേര്‍ക്ക്...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!