CLOSE
 
 
ജില്ലയില്‍ ജാതീയ വിവേചനം കുറവ്: പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു
 
 
 

കാസര്‍കോട്: ജില്ലയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെ ജാതീയ വിവേചനവും അതിക്രമങ്ങളും താരതമ്യേന കുറവാണെന്ന് സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി പറഞ്ഞു. മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജാതീയ വിഭജനം കുറവും വിവിധ വിഭാഗങ്ങള്‍ സൗഹാര്‍ദപരമായാണ് അധിവസിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പട്ടികജാതി-പട്ടികവര്‍ഗ പരാതി പരിഹാര അദാലത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു കമ്മീഷന്‍ ചെയര്‍മാന്‍. അദാലത്തില്‍ അതിക്രമം, ജാതീയ വിവേചനം, അടിപിടി തുടങ്ങിയ പരാതികള്‍ കുറവാണ്. ഇത് ജില്ലയിലെ സാമുദായിക സൗഹാര്‍ദത്തെയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

111 പരാതികള്‍, 92 എണ്ണത്തിന് പരിഹാരം

അദാലത്തില്‍ 111 പരാതികളാണ് പരിഗണിച്ചത്. അതില്‍ 92 പരാതികള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവയില്‍ ബന്ധപ്പെട്ട അധികാരികളോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയിടപാടുകള്‍, കൈവശാവകാശം, പട്ടയം തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു കൂടുതല്‍ പരാതികള്‍. കൈവശാവകാശവുമായി ബന്ധപ്പെട്ട പരാതിയില്‍ ഈ മാസം 27 ന് കാസര്‍കോട് താലൂക്ക് പട്ടയമേള സംഘടിപ്പിക്കുന്നുണ്ടെന്നും 200ഓളം പേര്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്നും ആര്‍ഡിഒ പറഞ്ഞു. ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്നതായി ഉന്നയിച്ച പരാതി അന്വേഷിക്കുന്നതിനായി ബന്തടുക്ക മേഖലയിലെ ക്ഷേത്രത്തിലേക്ക് അധികൃതരെ അയക്കുമെന്ന് കമ്മീഷന്‍ അംഗം മുന്‍ എംപി എസ് അജയകുമാര്‍ പറഞ്ഞു. കൊറഗ വിഭാഗത്തിന് ശ്മശാനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തി ആവശ്യമുന്നയിച്ചതായും ഇതിന് പിന്നിലെ താല്പര്യം വ്യക്തമല്ലെന്നും ജാതീയമായ ശ്മശാനം പുരോഗമനപരമായ സമൂഹത്തില്‍ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബാങ്കിങ് നടപടിക്രമങ്ങളെ കുറിച്ച് അവബോധം നല്‍കണം

എസ്സി/എസ്ടി പ്രൊമോട്ടര്‍മാര്‍, വികസന ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ബാങ്കിങ് നടപടിക്രമങ്ങളെ കുറിച്ച് അവബോധം ആവശ്യമാണെന്ന് കമ്മീഷന്‍ അംഗം എസ് അജയകുമാര്‍ പറഞ്ഞു. വായ്പകളെടുത്ത് തിരിച്ചടക്കാത്തതിനാലും, അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഈ വിഭാഗങ്ങള്‍ക്ക് ലഭ്യമല്ലാത്തതിനാലും ജപ്തി നടപടികള്‍ക്കെതിരേ പരാതികള്‍ വരുന്നതായും ഇതിനെതിരേ പ്രായോഗികമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷനില്‍ അര്‍ഹരായ പലരും തഴയപ്പെട്ടതായി പരാതി ഉന്നയിച്ചിട്ടുണ്ട്. ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദാലത്തില്‍ കമ്മീഷന്‍ രജിസ്ട്രര്‍ പി ഷെര്‍ലി, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ ഷീബ, പരാതിക്കാരുടെ എതിര്‍ കക്ഷികളായി വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പോളിയോ വാക്‌സിനേഷന്‍: കൊന്നക്കാട് പി എച്ച് സിയില്‍...

പോളിയോ വാക്‌സിനേഷന്‍: കൊന്നക്കാട് പി...

കൊന്നക്കാട്: പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി 5 വയസില്‍ താഴെ...

കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനം, ആയില്യം പൂജ, മേല്‍മാട്...

കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനം, ആയില്യം...

പാലക്കുന്ന്: കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനവും ആയില്യം പൂജയും മേല്‍മാട് സമര്‍പ്പണവും...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ്...

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ്...

ആക്ട് നീലേശ്വരത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്...

ആക്ട് നീലേശ്വരത്തിന്റെ ലൈഫ് ടൈം...

നീലേശ്വരം : ആക്ട് നീലേശ്വരത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്...

സര്‍ക്കാരിന്റെ നയങ്ങള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുകയാണെന്ന്: ഹക്കീം...

സര്‍ക്കാരിന്റെ നയങ്ങള്‍ വിദ്യാഭ്യാസ മേഖലയ്ക്ക്...

പള്ളിക്കര : സര്‍ക്കാരിന്റെ നയങ്ങള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കനത്ത തിരിച്ചടിയാവുകയാണെന്ന്...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍. നീലേശ്വരം...

Recent Posts

പോളിയോ വാക്‌സിനേഷന്‍: കൊന്നക്കാട് പി...

കൊന്നക്കാട്: പോളിയോ നിര്‍മ്മാര്‍ജന...

പോളിയോ വാക്‌സിനേഷന്‍: കൊന്നക്കാട് പി എച്ച് സിയില്‍ ബളാല്‍ ഗ്രാമപഞ്ചായത്ത്...

കൊന്നക്കാട്: പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി 5 വയസില്‍...

കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനം, ആയില്യം...

പാലക്കുന്ന്: കരിപ്പോടി പെരുമുടിത്തറയില്‍...

കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനം, ആയില്യം പൂജ, മേല്‍മാട് സമര്‍പ്പണം 22ന്

പാലക്കുന്ന്: കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനവും ആയില്യം പൂജയും മേല്‍മാട്...

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!