CLOSE
 
 
തരിശുഭൂമികളില്‍ പച്ചക്കറി വിളയിക്കാനൊരുങ്ങി കാറഡുക്ക ബ്ലോക്ക്
 
 
 

കാറഡുക്ക: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഇനി തരിശു നിലങ്ങള്‍ ഉണ്ടാകില്ല. തരിശ് നിലങ്ങള്‍ തിരഞ്ഞുപിടിച്ച് കൃഷിയിറക്കുകയാണ് കാറഡുക്ക ബ്ലോക്ക്. 2017-22 ലെ പദ്ധതിയല്‍ ഉള്‍പ്പെടുത്തി തരിശു രഹിത ബ്ലോക്കിനുള്ള പ്രവര്‍ത്തനങ്ങള്‍ കാറഡുക്കയില്‍ പുരോഗമിക്കുകയാണ്. തരിശായി കിടക്കുന്ന സ്ഥലങ്ങള്‍ ഭൂവുടമകളില്‍ നിന്നും പാട്ടത്തിനെടുത്ത് കുടുംബശ്രീ യൂണിറ്റുകള്‍ കൃഷി ഇറക്കും. കൃത്യമായ പരിചരണത്തിലൂടെ ലഭിക്കുന്ന വിഷമില്ലാത്ത പച്ചക്കറികള്‍ ഇക്കോ ഷോപ്പുകളിലൂടെയും എ ഗ്രേഡ് ക്ലസ്റ്റര്‍ മാര്‍ക്കറ്റിലൂടെയും വിതരണം ചെയ്യും. ആരോഗ്യവും വിളകളിലെ ഗുണമേന്‍മയും പച്ചക്കറിയിലെ സ്വയം പര്യാപ്തതയുമാണ് പദ്ധതിയിലൂടെ ബ്ലോക്കിന്റെ ലക്ഷ്യം. 24.834 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കുകയാണ്് ലക്ഷ്യം. കൃഷി വകുപ്പ് നടപ്പിലാക്കുന്ന 50 ഹെക്ടര്‍ തരിശ്‌നില കൃഷി കൂടാതെയാണ് ബ്ലോക്ക് ഈ പദ്ധതി നടപ്പാക്കുന്നത്. നാടന്‍ കൃഷി രീതികളിലൂടെ നരമ്പന്‍, കക്കിരി, വെള്ളരി, മുളക്, ചീര, പയറുവര്‍ഗ്ഗങ്ങള്‍, ചുരയ്ക്ക തുടങ്ങിയ പച്ചക്കറികളാണ് തരിശു ഭൂമിയില്‍ കൃഷി ചെയ്യുക. കൃഷിഭവനുകള്‍ മുഖേന കണ്ടെത്തിയ ഭൂമിയിലാണ് കൃഷി ആരംഭിച്ചത്.

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തരിശ് ഭൂമിയില്‍ കൃഷി നടത്തുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നല്‍കുന്ന ആനുകൂല്യത്തിനായി പഞ്ചായത്തില്‍ അപേക്ഷിക്കാം. പഞ്ചായത്ത് സമിതി അംഗീകരിച്ച ഗുണഭോക്തൃ പട്ടിക ബ്ലോക്ക് പഞ്ചായത്തിലേക്ക് അയക്കും. പാട്ടകൃഷി രീതിയാണ് അവലംബിക്കുന്നത്. ഭൂവുടമ 200 രൂപയുടെ മുദ്ര പേപ്പറില്‍ കൃഷിചെയ്യാനായി കുടുംബശ്രീ യൂണിറ്റിന് ഭൂമി വിട്ടു നല്‍കുന്നുവെന്ന് കാണിച്ച് സമ്മത പത്രവും 2019-20 വര്‍ഷം നികുതി അടച്ച രസീറ്റിന്റെ കോപ്പിയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇപ്രകാരം കൃഷി ചെയ്യുമ്പോള്‍ ഗുണഭോക്താവിന് ഒരു ഹെക്ടറിന് 25000 രൂപയും ഭൂവുടമയ്ക്ക് 5000 രൂപയും ലഭിക്കും. കുറഞ്ഞത് 25 സെന്റ് സ്ഥലത്ത് പദ്ധതി പ്രകാരം കൃഷി ചെയ്യാം. കുടുംബശ്രീ യൂണിറ്റിനും ഭൂവുടമയ്ക്കും ഐ.എഫ്.സി കോഡും കോര്‍ ബാങ്കിങ് സൗകര്യവുമുള്ള അക്കൗണ്ട് ഉണ്ടായിരിക്കണം.

വിദ്യാലയങ്ങളില്‍ കൃഷി പാഠങ്ങള്‍; ജില്ലാതലത്തില്‍ അംഗീകാരവുമായി ഇരിയണ്ണി സ്‌കൂള്‍

കൃഷി പാഠങ്ങള്‍ വിദ്യാലയങ്ങളിലൂടെ കുട്ടികളിലെത്തിക്കുന്ന പദ്ധതിയാണ് സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതി. മണ്ണിനെയും പ്രകൃതിയേയും അടുത്തറിയാനും കാര്‍ഷിക പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുമായി ബ്ലോക്കിന്റെ കീഴിലെ ഏഴ് പഞ്ചായത്തുകളില്‍ തെരഞ്ഞെടുത്ത 16 സ്‌കൂളകള്‍ക്കാണ് പച്ചക്കറിത്തോട്ടം അനുവദിച്ചത്. കൃഷിക്കും പരിപാലനത്തിനുമായി ബ്ലോക്കില്‍ നിന്നും ഒരു സ്‌കൂളിന് 5000 രൂപ നല്‍കും.

കൃഷിഭവനുകള്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി രീതികളെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം വിവിധ ക്ലാസുകള്‍ നല്‍കിയത് അവര്‍ക്ക് കൂടുതല്‍ പ്രചോദനമേകി. തികഞ്ഞ കാര്‍ഷിക ബോധത്തോടെ വിദ്യാര്‍ത്ഥികള്‍ മണ്ണിനെ അറിയാനിറങ്ങി. പച്ചക്കറികള്‍ നട്ട് പരിപാലിച്ച് അവര്‍ വിജയഗാഥ രചിച്ചു. ഓരോ ഘട്ടത്തിലും പച്ചക്കറിയുടെ വളര്‍ച്ച നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ കൃഷി ഭവനുകളും ബ്ലോക്ക് പഞ്ചായത്തും പ്രത്യേകമായി ഒരുക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ഇരിയണ്ണി സ്‌കൂളിന് ജില്ലാതലത്തില്‍ അംഗീകാരം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മടിക്കൈ ഗ്രാമ പഞ്ചായത്ത് എരിക്കുളം പച്ചക്കറി ക്ലസ്റ്ററിന്റെ...

മടിക്കൈ ഗ്രാമ പഞ്ചായത്ത് എരിക്കുളം...

മടിക്കൈ : മടിക്കൈ ഗ്രാമ പഞ്ചായത്ത് എരിക്കുളം പച്ചക്കറി ക്ലസ്റ്റര്‍...

കാര്‍ഷിക രംഗത്ത് പുതിയ ചുവട് വയ്പ്പുമായി രാവണീശ്വരം...

കാര്‍ഷിക രംഗത്ത് പുതിയ ചുവട്...

രാവണീശ്വരം: കാര്‍ഷിക രംഗത്ത് പുതിയ ചുവട് വയ്പ്പുമായി രാവണീശ്വരം ഗവ.ഹയര്‍...

കാസര്‍കോട് സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് ജില്ല; കൃഷിവകുപ്പ്...

കാസര്‍കോട് സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ്...

കാസര്‍കോട്: കാസര്‍കോടിനെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് ജില്ലയായി കൃഷിവകുപ്പ്...

മുട്ടുന്തല എ.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച സ്ഥാപനതല പച്ചക്കറി...

മുട്ടുന്തല എ.എല്‍.പി സ്‌കൂളില്‍ ആരംഭിച്ച...

കാഞ്ഞങ്ങാട്:  ഹരിത കേരളം മിഷന്റെ ഭാഗമായി നടത്തുന്ന സ്ഥാപനതല പച്ചക്കറി...

ബേഡഡുക്ക പഞ്ചായത്ത് ഇനി തരിശ് രഹിത ഗ്രാമം

ബേഡഡുക്ക പഞ്ചായത്ത് ഇനി തരിശ്...

ബേഡഡുക്ക: ബേഡഡുക്ക ജനകീയമായ ഇടപെടലുകളിലൂടെ ഉപയോഗിക്കാതെ കിടന്ന കൃഷിയോഗ്യമായ തരിശ്...

Recent Posts

പോളിയോ വാക്‌സിനേഷന്‍: കൊന്നക്കാട് പി...

കൊന്നക്കാട്: പോളിയോ നിര്‍മ്മാര്‍ജന...

പോളിയോ വാക്‌സിനേഷന്‍: കൊന്നക്കാട് പി എച്ച് സിയില്‍ ബളാല്‍ ഗ്രാമപഞ്ചായത്ത്...

കൊന്നക്കാട്: പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി 5 വയസില്‍...

കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനം, ആയില്യം...

പാലക്കുന്ന്: കരിപ്പോടി പെരുമുടിത്തറയില്‍...

കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനം, ആയില്യം പൂജ, മേല്‍മാട് സമര്‍പ്പണം 22ന്

പാലക്കുന്ന്: കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനവും ആയില്യം പൂജയും മേല്‍മാട്...

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!