CLOSE
 
 
മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന് കര്‍ഷകര്‍
 
 
 

നേര്‍ക്കാഴ്ച്ചകള്‍…

കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം രൂപാ ചിലവില്‍ പാലത്തിന്‍കര മുതല്‍ ആറാട്ടു കടവുവരെ ഓവുചാലു വഴി ജലം ഒഴുക്കിക്കൊണ്ടു പോകാന്‍ പദ്ധതി ആസുത്രണം ചെയ്തു വരുന്നതായി വാര്‍ഡ് മെമ്പര്‍ എ. കുഞ്ഞിരാമന്‍ അറിയിച്ചു.

ഉദുമ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പെട്ട മുതിയക്കാല്‍ വയലില്‍ ഇത്തവണ പ്രതീക്ഷിക്കാതെ വെള്ളം കയറി. സാധാരണ ഒഴുകി അറബിക്കടലില്‍ ചേരാറുള്ള പുഴവെള്ളം തടഞ്ഞു നിര്‍ത്തിയാണ് ഈ നേട്ടം കൈവരിച്ചത്. കട്ടപ്പണിവയലിനു കുറുകെ പണിതുയര്‍ത്തിയിരുന്ന തടയണ കൃത്യസമയത്തു തന്നെ പലകവിരിച്ച് അടച്ച് നീരോഴുക്ക് തടയാനായതാണ് നേട്ടത്തിന് കാരണമായത്. നൂറില്‍പ്പരം ഏക്കറുകളില്‍ ഇത്തവണ പ്രതീക്ഷിച്ചതിലും കൂടുതല്‍ വെള്ളം ലഭ്യമായി. കോട്ടപ്പാറ വയല്‍ മുതല്‍ ആറാട്ടുകടവിലും ചുറ്റുവട്ടത്തും, പാലക്കുന്ന് പട്ടണത്തിലും ഇത്തവണ കുടിവെള്ള ക്ഷാമം അനുഭവപ്പെടാനിടയില്ലെന്നു കരുതപ്പെടുന്നു.

സുലഭമായി വെള്ളം ലഭിക്കാത്തതു കാരണം ഏതാനും കര്‍ഷകര്‍ ഇവിടെ വേനല്‍ക്കാല കൃഷി എന്ന നിലയില്‍ പച്ചക്കറി കൃഷി ചെയ്തു വരുന്നുവെങ്കിലും ഇത്തവണ അതു സാധ്യമല്ലാതായെങ്കിലും, മുന്നു വിള കൃഷി എന്ന പുതിയ സംരംഭത്തോട് കര്‍ഷകര്‍ പൂര്‍ണമായും സഹകരിക്കുന്നു. മഴക്കാല കൊയ്ത് കഴിഞ്ഞ് സാധാരണ തരിശിടാറുള്ള വയലുകളിലെല്ലാം വെള്ളം കയറിയതിന്റെ ഫലമായി വളക്കൂറുള്ള മണ്ണ് രൂപപ്പെടാനും സാധ്യത ഏറെയെന്ന് കര്‍ഷകര്‍ പറയുന്നു. 2020ല്‍ വരാനിരിക്കുന്ന മഴക്കാല കൃഷി പരമാവധി വര്‍ദ്ധിപ്പിക്കാനും, അതിനു ശേഷമുള്ള പുഞ്ച-വിരിപ്പുകൃഷി വ്യാപകമാക്കാനും കഴിഞ്ഞാല്‍ ഇവിടെ നൂറു മേനി വിളയിക്കാന്‍ സാധിക്കുമെന്നും കര്‍ഷകരുടെ കഷ്ടതക്ക് ഒരു പരിധിവരെ ഇതു പരിഹാരമാകുമെന്നും കരുതപ്പെടുന്നു.

ഉദുമാ പഞ്ചായത്തിന്റെ വാട്ടര്‍ ടാങ്ക് എന്നു വിളിപ്പേരുള്ള വയല്‍പ്പാടങ്ങളില്‍ സര്‍ക്കാറും, പഞ്ചായത്തും, കൃഷിഭവനിലൂടെ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി വരുന്നു. കാസര്‍കോട് ജില്ല സമ്പൂര്‍ണ വിള ഇന്‍ഷൂറന്‍സ് ജില്ലയായി പ്രഖ്യാപിക്കാനിരിക്കെ മന്ത്രി വി.എസ്. ശിവകുമാറിന്റെ സജീവ ശ്രദ്ധയിലേക്ക് ഇതു പെടുത്തി ഇവിടുത്തെ കര്‍ഷകരുടെ ക്ഷേമത്തിനായി കര്‍ഷകരുടെ സംഘടനകള്‍ ശ്രമിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം രൂപാ ചിലവില്‍ പാലത്തിന്‍കര മുതല്‍ ആറാട്ടു കടവുവരെ ജലം ഒഴുക്കിക്കൊണ്ടു പോകാന്‍ പദ്ധതി ആസുത്രണം ചെയ്തു വരുന്നതായി വാര്‍ഡ് മെമ്പര്‍ എ. കുഞ്ഞിരാമന്‍ അറിയിച്ചു. കൂടാതെ മുഴുവന്‍ കര്‍ഷകരേയും ഏകോപിപ്പിച്ചു കൊണ്ട് മുന്നുവിള കൃഷി നടത്താനും, മുതിയക്കാല്‍ പുഴയുടെ ആഴം കൂട്ടാനും, കാട്ടുകല്ല് വിരിക്കാനുമായി 10 ലക്ഷം രൂപയുടെ പദ്ധതി പഞ്ചായത്ത് അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍ അള്ളിപ്പിടിച്ചു...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം രൂപാ...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ മുഴുവന്‍...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന നിര്‍മ്മാണ...

പൊളിച്ചു കളയരുത് ആ മതില്‍

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സമരമുറ...

Recent Posts

പോളിയോ വാക്‌സിനേഷന്‍: കൊന്നക്കാട് പി...

കൊന്നക്കാട്: പോളിയോ നിര്‍മ്മാര്‍ജന...

പോളിയോ വാക്‌സിനേഷന്‍: കൊന്നക്കാട് പി എച്ച് സിയില്‍ ബളാല്‍ ഗ്രാമപഞ്ചായത്ത്...

കൊന്നക്കാട്: പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി 5 വയസില്‍...

കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനം, ആയില്യം...

പാലക്കുന്ന്: കരിപ്പോടി പെരുമുടിത്തറയില്‍...

കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനം, ആയില്യം പൂജ, മേല്‍മാട് സമര്‍പ്പണം 22ന്

പാലക്കുന്ന്: കരിപ്പോടി പെരുമുടിത്തറയില്‍ പ്രതിഷ്ഠാദിനവും ആയില്യം പൂജയും മേല്‍മാട്...

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!