CLOSE
 
 
നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും
 
 
 

നേര്‍ക്കാഴ്ച്ചകള്‍….

കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ മുഴുവന്‍ സേവനങ്ങളും ഇല്ലാതാകും. സാമ്പത്തികമായി കഷ്ടതകള്‍ അനുഭവിക്കുന്ന രോഗികളുടെ കഷ്ടതകള്‍ക്ക് ഇതോടെ ആക്കം കൂടും.

ഇനിമുതല്‍ ഒരു സംസ്ഥാനവും മെനക്കെടേണ്ടതില്ല, രോഗികളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളുമെന്ന് ഏറ്റ കേന്ദ്ര നിലപാടില്‍ നിന്നുമാണ് കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രിയുടെ ‘ആയുഷ്മാന്‍ ഭാരത്’ നിലവില്‍ വന്നത്. പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് വഴി പുതിയ ഇന്‍ഷൂറന്‍സ് പരിരക്ഷ നടപ്പിലായതോടെ കാരുണ്യ അതില്‍ ലയിച്ചു. ആയുഷ്മാന്‍ ഭാരതിന്റെ പ്രായോജകര്‍ റിലേന്‍സ് ഇന്‍ഷൂറന്‍സ് കമ്പനിയാണ്. ഇതോടെ കേരള ലോട്ടറി വകുപ്പ് കൈകാര്യം ചെയ്തു വന്നിരുന്ന പദ്ധതി വൃദ്ധാവിലായി. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കീഴിലാണ് നിലവിലെ കേന്ദ്ര പദ്ധതി.

കേന്ദ്ര പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ അംഗത്വമെടുത്തവര്‍ക്ക് മാത്രമാണ് പരിരക്ഷ. കാരുണ്യയില്‍ പരമാവധി മുന്നു ലക്ഷമാണ് കവറേജെങ്കില്‍ ആയുഷ്മാനില്‍ അതു അഞ്ചു ലക്ഷമുണ്ട്. പറഞ്ഞിട്ടെന്തു കാര്യം, ഈ സൗകര്യം ലഭിക്കുന്ന ആശുപത്രികള്‍ ജില്ലയില്‍ നാമമാത്രം മാത്രം. ഉള്ളവയില്‍ അധികവും സര്‍ക്കാരിന്റെ ധര്‍മ്മാസ്പത്രികളും മാത്രമാണ്. സ്വകാര്യ ആശുപത്രികളില്‍ ഒട്ടു മിക്കതും കേന്ദ്ര പദ്ധതിയുടെ ഈ സ്‌കീമില്‍ അംഗത്വമെടുത്തിട്ടില്ല. അതു കൊണ്ടു തന്നെ ആയുഷ്മാന്‍ ഭാരത് കാസര്‍കോട് ജില്ലക്ക് കിട്ടാക്കനിയായി മാറുകയാണ്.

കാരുണ്യ നാടു നീങ്ങിയതോടെ ജീവന്‍ അപകടത്തിലായിരിക്കുന്നത് പ്രത്യേകിച്ച് വൃക്ക രോഗികളുടേതാണ്. ആഴ്ചയില്‍ രണ്ടും മുന്നും തവണ ഡയാലിസ് നടത്തുന്ന നുറുകണക്കിനു രോഗികളുണ്ട് ജില്ലയില്‍. മിക്കവരും സ്വകാര്യ ആശുപത്രികളിലൂടെ നിലവില്‍ കാരുണ്യയുടെ ഗുണഭോക്താക്കളാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യത്തിനായി അപേക്ഷ സമര്‍പ്പിച്ചു വര്‍ഷങ്ങളായി കാത്തു നില്‍ക്കുന്നവരില്‍ ഒട്ടനവധി പേര്‍ അശാലത്തില്‍ മരിച്ചു. ഇനിയും നൂറുക്കണക്കിനു പേര്‍ നിരാശരായി ക്യൂവിലുണ്ട്. മറ്റു ചിലര്‍ സ്വകാര്യാശുപത്രിയില്‍ കാരുണ്യയുടെ ആനുകൂല്യത്തില്‍ ചികില്‍സ തേടിയവരാണ്. എന്നാല്‍ അവരുടെ ഭാവിയിന്മേലാണ് മാര്‍ച്ചോടെ മരണത്തിന്റെ കരിനിഴല്‍ വീഴുന്നത്.

ലക്ഷക്കണക്കിനു രൂപാ മുടക്കി രോഗികള്‍ സ്വയം ചികില്‍സിക്കേണ്ട സാമ്പത്തിക സ്ഥിതിയിലല്ല, മിക്ക രോഗികളും. ഒരു ഡയാലിസ് രോഗിക്ക് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ മാസം പ്രതി ചികില്‍സക്കു മാത്രമായി ഇരുപതിനായിരത്തില്‍പ്പരം രൂപായെങ്കിലും സംഭരിക്കേണ്ടി വരും. കൂലിയും, വേലയുമില്ലാത്ത നിത്യരോഗികളായ ഇവര്‍ ഇതെവിടെ നിന്നു ഉണ്ടാക്കും. മരണത്തിനു കീഴടങ്ങുക മാത്രമാണ് പോം വഴി.

കാസര്‍കോടിന്റെ ഈ ദുര്‍ഗതി കേന്ദ്രത്തെ അറിയിക്കാന്‍ കാസര്‍കോടിന്റെ എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ശ്രമിക്കുമെന്ന് രോഗികള്‍ കരുതുന്നു. നിലവില്‍ കാരുണ്യയുടെ ആനുകുല്യം ലഭിച്ചു വരുന്ന സ്വകാര്യ ആശുപത്രികളെ വീണ്ടും പദ്ധതിയിലേക്ക് കൊണ്ടുവരാനുള്ള സമ്മര്‍ദ്ധത്തിനു എം.പി. വഴങ്ങിയാല്‍ ഡയാലിസിസ് രോഗികളുടെ ജീവന്‍ നിലനിര്‍ത്താനാകും. അദ്ദേഹം കുടി കൈവെടിഞ്ഞാല്‍ മരണത്തിലേക്കുള്ള വഴിയില്‍ ഇവര്‍ ഒറ്റപ്പെടുകയായി.

നിലവില്‍ വേണ്ടത്ര ചികില്‍സ ലഭ്യമാക്കാന്‍ സൗകര്യം തരപ്പെടുത്താതിരിക്കുമ്പോള്‍ തന്നെ മാര്‍ച്ചോടെ പുതിയ അംഗങ്ങളെ ചേര്‍ത്ത് സര്‍ക്കാര്‍ വിഹിതം കൈപ്പറ്റാന്‍ തിരിക്കു കൂട്ടുകയാണ് റിലേന്‍സ്. ലോട്ടറി വകുപ്പില്‍ നിന്നും ജില്ലാ ലേബര്‍ ഓഫീസിന് അധികച്ചുമതല നല്‍കിയാണ് ആയുഷ്മാന്‍ ഭാരതിന്റെ കടലാസു പണികള്‍ നീങ്ങുന്നത്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ നിര്‍ദ്ദേശങ്ങളുമായി...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

അടയ്ക്ക കര്‍ഷകര്‍ ആശങ്കയില്‍; മലയോരത്ത്...

രാജപുരം: മലയോരത്ത് മഹാളി...

അടയ്ക്ക കര്‍ഷകര്‍ ആശങ്കയില്‍; മലയോരത്ത് മഹാളി രോഗം പടരുന്നു

രാജപുരം: മലയോരത്ത് മഹാളി രോഗം വ്യാപിക്കുന്നതു മൂലം അടയ്ക്ക...

വാഹന പരിശോധനയ്ക്കിടെ കുമ്പളയില്‍ വന്‍...

കുമ്പള: വാഹന പരിശോധനയ്ക്കിടയില്‍...

വാഹന പരിശോധനയ്ക്കിടെ കുമ്പളയില്‍ വന്‍ മദ്യ വേട്ട;  ഓട്ടോ ഡ്രൈവറെ...

കുമ്പള: വാഹന പരിശോധനയ്ക്കിടയില്‍ കുമ്പള കോയിപ്പാടി ഡോക്ടേഴ്സ് ഹോസ്പിറ്റലിന്...

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം...

കാഞ്ഞങ്ങാട് : അയര്‍ലന്റ്...

പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം അയര്‍ലന്റിലേക്ക്; നിമിത്തമായത് കടല്‍ കടന്നെത്തിയ...

കാഞ്ഞങ്ങാട് : അയര്‍ലന്റ് ഡബ്ളിനിലെ താമസക്കാരനും കോട്ടയം കുറവിലങ്ങാട്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18...

കുമ്പള: എക്‌സൈസ് റേഞ്ച്...

മഞ്ചേശ്വരം അങ്കടിപദവില്‍ നിന്ന് 18 ലിറ്റര്‍ കര്‍ണാടക വിദേശ മദ്യം...

കുമ്പള: എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.നൗഫലും, കാസര്‍കോട് ഐബി...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ്...

നീലേശ്വരം : കായല്‍...

കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങി നീലേശ്വരം കോട്ടപ്പുറം

നീലേശ്വരം : കായല്‍ ടൂറിസത്തില്‍ വടക്കിന്റെ വെനീസ് ആകാനൊരുങ്ങുന്ന...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!