CLOSE
 
 
ലൈഫ് പദ്ധതി പ്രകാരം ജനുവരിയില്‍ 2 ലക്ഷം വീടുകള്‍ കേരളത്തില്‍ പൂര്‍ത്തിയാകും
 
 
 

തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം ജനുവരിയില്‍ 2 ലക്ഷം വീടുകള്‍ കേരളത്തില്‍ പൂര്‍ത്തിയാകുന്നു. എല്ലാ ഭവനരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ വീടു നല്‍കുവാനായി ആവിഷ്‌കരിച്ച ലൈഫ് പദ്ധതി അതിദ്രുതം അതിന്റെ ലക്ഷ്യത്തിലോട്ടു നീങ്ങുകയാണ്. ജനുവരി 26-നുള്ളില്‍ 2 ലക്ഷം വീടുകളുടെ നിര്‍മ്മാണം വിജയകരമായി പൂര്‍ത്തിയാകും. പദ്ധതി പുരോഗതി വിലയിരുത്തുകയും തുടര്‍ നടപടികള്‍ തീരുമാനിക്കുകയും ചെയ്തു.

ലൈഫ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന വിഹിതമായി 242.5 കോടി രൂപയാണ് അനുവദിക്കേണ്ടിയിരുന്നത്. ഇതില്‍ 68 കോടി രൂപ ഇതിനകം റിലീസ് ചെയ്തു. ബാക്കി തുക ഉടനെ റിലീസ് ചെയ്യും.

പൂര്‍ത്തിയാകാത്ത വീടുകളുടെ നിര്‍മ്മാണമാണ് ലൈഫിന്റെ ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്തിരുന്നത്. ഈ പദ്ധതിയില്‍ 54,183 ഗുണഭോക്താക്കളാണുള്ളത്. ഇതിനകം തന്നെ 96 ശതമാനം വീടുകളും പൂര്‍ത്തിയായി.

സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് പാര്‍പ്പിടം ഒരുക്കാനുള്ള രണ്ടാംഘട്ട പദ്ധതിയില്‍ 91,147 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ 60,524 വീടുകള്‍ (66.36 ശതമാനം) പൂര്‍ത്തിയായി. 30,623 വീടുകളാണ് രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ളത്. രണ്ടാംഘട്ടത്തില്‍ 13,000 വീടുകളുടെ പ്രവൃത്തി മേല്‍ക്കൂരവരെ എത്തിയിട്ടുണ്ട്. 8,000 ത്തോളം വീടുകള്‍ ലിന്‍ഡല്‍ ലെവലില്‍ എത്തി. ഇവയെല്ലാം ജനുവരിയില്‍ പൂര്‍ത്തിയാകും. ബാക്കിയുള്ള ഒന്‍പതിനായിരത്തോളം വീടുകള്‍ ഫെബ്രുവരി, മാര്‍ച്ച് മാസമാകുമ്പോഴേക്കും പൂര്‍ത്തിയാകും.

രണ്ടാംഘട്ടത്തിലുള്ള പി.എം.എ.വൈ (ഗ്രാമീണ്‍) വിഭാഗത്തില്‍ 17,471 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ 94 ശതമാനം വീടുകളും പൂര്‍ത്തിയായി. ബാക്കിയുള്ള വീടുകള്‍ മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാകും. പി.എം.എ.വൈ (നഗരം) വിഭാഗത്തില്‍ 75,887 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ 28,334 വീടുകള്‍ പൂര്‍ത്തിയായി. ബാക്കിയുള്ളതില്‍ 22,000 വീടുകള്‍ ജനുവരി 31 നു മുമ്പ് പൂര്‍ത്തിയാകും. പി.എം.എ.വൈ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ 82 കോടി രൂപയില്‍ 41 കോടി രൂപ ഇതിനകം റിലീസ് ചെയ്തു. ബാക്കി 41 കോടി ഉടനെ അനുവദിക്കും.

പി.എം.എ.വൈ ഗ്രാമീണ്‍ വിഭാഗത്തില്‍ കേന്ദ്രം 72,000 രൂപ മാത്രമാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറും പ്രാദേശിക സ്വയംഭരണ സ്ഥാപനവും കൂടി 2.8 ലക്ഷം രൂപ നല്‍കുന്നു. നഗരം വിഭാഗത്തില്‍ 1.5 ലക്ഷം രൂപയാണ് കേന്ദ്ര വിഹിതം. ഈ വിഭാഗത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രാദേശിക സ്വയംഭരണ സ്ഥാപനവും ചേര്‍ന്ന് 2.5 ലക്ഷം രൂപ ലഭ്യമാക്കുന്നു.

ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്കു വേണ്ടിയുള്ള മൂന്നാംഘട്ട പദ്ധതിയില്‍ ഫ്ളാറ്റ് സമുച്ചയമാണ് പണിയുന്നത്. മൊത്തം 1.06 ലക്ഷം ഗുണഭോക്താക്കളാണ് ഈ ഘട്ടത്തിലുള്ളത്. 10 ജില്ലകളിലായി 10 ഫ്ളാറ്റ് സമുച്ചയങ്ങള്‍ പണിയുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 2020 ജൂണിനു മുമ്പ് ഈ പത്തു ഫ്ളാറ്റുകളും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഫ്രീ ഫാബ്രിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 10 ഫ്ളാറ്റുകളും പണിയുന്നത്. ഇതിനു പുറമേ 56 ഫ്ളാറ്റു സമുച്ചയങ്ങള്‍ക്കുള്ള വിശദ പദ്ധതി രേഖ തയ്യാറാക്കുകയാണ്. ഫെബ്രുവരിയില്‍ ഈ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയും. ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

ഫ്ളാറ്റുകള്‍ പണിയുന്നതിന് 300 ഓളം സ്ഥലങ്ങള്‍ ലൈഫ് മിഷന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങള്‍ കൂടി ജനുവരിയോടെ കണ്ടെത്തണമെന്ന് നിര്‍ദേശിച്ചു.

2 Replies to “ലൈഫ് പദ്ധതി പ്രകാരം ജനുവരിയില്‍ 2 ലക്ഷം വീടുകള്‍ കേരളത്തില്‍ പൂര്‍ത്തിയാകും”

  1. But I didnt get. I dont have any land or home.
    Whom to contact for this?
    As I am working in Mumbai I visit 4 to 5 days twice in an year.
    My native place is Angadipuram in Malappuram District.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മട്ടന്നൂര്‍ വെള്ളിയാംപറമ്പില്‍ വന്‍ തീപിടുത്തം: 200 ഏക്കര്‍...

മട്ടന്നൂര്‍ വെള്ളിയാംപറമ്പില്‍ വന്‍ തീപിടുത്തം:...

മട്ടന്നൂര്‍: വെള്ളിയാംപറമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ 200 ഏക്കര്‍ സ്ഥലം കത്തിനശിച്ചു...

സൂര്യാതാപമേറ്റ് കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

സൂര്യാതാപമേറ്റ് കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: തിരുന്നാവായയില്‍ കൊയ്ത്തിനിറങ്ങിയ കര്‍ഷകന്‍ സൂര്യാതപമേറ്റ് മരിച്ചു. തിരുനാവായ കുറ്റ്യേടത്ത്...

പ്രവേശന ഫോമില്‍ മതം രേഖപ്പെടുത്തിയില്ല: വിദ്യാര്‍ത്ഥിക്ക് പ്രവേശനം...

പ്രവേശന ഫോമില്‍ മതം രേഖപ്പെടുത്തിയില്ല:...

തിരുവനന്തപുരം: മതം രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്‌കൂള്‍...

അവിനാശി അപകടം: പൂജയും വഴിപാടും ചികിത്സയുമായി ഒരു...

അവിനാശി അപകടം: പൂജയും വഴിപാടും...

ശ്രീകൃഷ്ണപുരം: ആദ്യ കണ്‍മണിയെ കാണാന്‍ കാത്തുനില്‍ക്കാതെയാണ് ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: പൊള്ളലേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയില്‍

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: പൊള്ളലേറ്റ...

കൊടുങ്ങല്ലൂര്‍: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. കോട്ടപ്പുറം...

Recent Posts

ഒടയംചാല്‍ - എടത്തോട് റോഡ്...

രാജപുരം: ഒടയംചാല്‍- എടത്തോട്,...

ഒടയംചാല്‍ - എടത്തോട് റോഡ് മെക്കാഡമാകുന്നു: പ്രവര്‍ത്തി ഉദ്ഘാടനം 27...

രാജപുരം: ഒടയംചാല്‍- എടത്തോട്, വെള്ളരികുണ്ട് -ഭീമനടി മേജര്‍ റോഡ്...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ സൂക്ഷിച്ച് വച്ചു: അതേ ആള്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ കൊണ്ടുനടന്ന...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി....

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ...

പാലക്കുന്ന്: കഴകം ഭഗവതി...

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരന്‍

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരനായി...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍...

നീലേശ്വരം: ആധാരം എഴുത്ത്...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് നീലേശ്വരം പട്ടേന...

നീലേശ്വരം: ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും...

Articles

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

error: Content is protected !!