CLOSE
 
 
കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: ഭരണസമിതി പിരിച്ച് വിട്ട് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാന്‍ സഹകരണ വകുപ്പ് നീക്കം: ക്രമക്കേട് കണ്ടെത്തിയത് ഓഡിറ്റിങ്ങില്‍
 
 
 

രാജപുരം: കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഭരണസമിതി പിരിച്ച് വിട്ട് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാന്‍ സഹകരണ വകുപ്പ് നീക്കം. ഇതിനു മുന്നോടിയായി സഹകരണ വകുപ്പ് നിയമ പ്രകാരം ഭരണ സമിതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബാങ്കിന്റെ സെക്രട്ടറിയായിരുന്ന കെ.പ്രഭാകരന്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത് സാമ്പത്തിക ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2013 മുതല്‍ 15 വരെ ക്രമകേട് പരിഹരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഹരിച്ചില്ല.

കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേട് എന്ന് തെളിയിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് വിവരാവകാശം വഴിയാണ് പുറത്തായത്.

പരിശോധനയിൽ കണ്ടെത്തിയ പ്രധാന ക്രമക്കേടുകൾ താഴെ കൊടുക്കുന്നു

സർവീസ് സഹകരണ ബാങ്കിന്റെ ബന്തടുക്ക ശാഖയിൽ 15 ലക്ഷം രൂപ വ്യാജരേഖ ചമച്ച് സംഘം സെക്രട്ടറി ആയിരുന്ന പ്രഭാകരൻ തട്ടിയെടുത്തു. ബാങ്കിന്റെ ഭരണ സമിതി വിശദമായി പരിശോധിക്കാതെ വരവ് ചെലവ് കണക്കുകൾ അംഗീകരിച്ചു.

02-06-2015 ന് സെക്രട്ടറി പി പ്രഭാകരൻ 5 ലക്ഷം രൂപ ജില്ലാ ബാങ്കിന്റെ ബന്തടുക്ക ശാഖയിൽ അടച്ചതായി രേഖപ്പെടുത്തി.എന്നാൽ ആ പണം ജില്ലാ ബാങ്കിന്റെ ബന്തടുക്ക ശാഖയിൽ എത്തിയതായി രേഖയില്ല.

കാസർകോട് ജില്ലാ സഹകരണ ബാങ്കിന്റെ പ്രധാന ശാഖയിലെ കറന്റ് അക്കൗണ്ടിൽ നിന്നും 06-05-13 ൽ 7 ലക്ഷം രൂപയും 24-08-13 ൽ 63200 രൂപയും 08-07-14 ൽ 7 ലക്ഷം രൂപയും 10- 03 – 15 ൽ 2 ലക്ഷം രൂപയും പിൻവലിക്കുകയും അവ ബാങ്കിന്റെ കണക്കിൽ വരവ് വക്കാതെ അപഹരിക്കുകയും ചെയ്തതായി കണ്ടെത്തി.

08-07-15ൽ  998449 രൂപ ജില്ലാ ബാങ്കിൽ നിന്നും പിൻവലിച്ച് ജില്ലാ ബാങ്കിലെ വായ്പാ പലിശയിലേക്ക് അടച്ചതായി കൃത്രിമമായി കാണിച്ചിട്ടുണ്ട്. എന്നാൽ ഇപ്രകാരം ഒരു ഇടപാട് നടന്നതായി ജില്ലാ ബാങ്ക് രേഖകളിൽ ഇല്ല.

22-03 – 15 ൽ  4 ലക്ഷം രൂപ വളം വിതരണക്കാരായ ആഗ്രോ ബയോടെക്കിനും 30- 03 – 15 ന് വെസ്റ്റേൺ ഏജൻസിക്ക് 267000 രൂപ അഡ്വാൻസ് നൽകുന്നതിനായി ബാങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രസ്തുത തുക ലഭിച്ചിട്ടില്ലെന്നാണ് വളം വിതരണ ഏജൻസികൾ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ബാങ്കിന്റെ എ ക്ലാസ് അംഗമായ ടി.ടി. ജോസിന് 26-06-15ലെ തീരുമാനപ്രകാരം 6 ലക്ഷം രൂപ വായ്പയായി അനുവദിച്ചു. 01-08-2015ൽ ബാങ്കിന്റെ ബന്തടുക്ക ശാഖയിൽ നിന്നും 6 ലക്ഷം രൂപ പണമായി നൽകി. 08-07-15ൽ ടി.ടി ജോസഫ് എന്നയാൾക്ക്
കാസർകോട് ജില്ലാ ബാങ്കിന്റെ പ്രധാന ശാഖയിലെ ബാങ്കിന്റെ കറന്റ് അക്കൗണ്ടിൽ നിന്നും 6 ലക്ഷം രൂപ നൽകുകയും ചെയ്തു. വായ്പ തുക വൗച്ചർ മുഖേന നൽകിയത് കൂടാതെ ചെക്ക് വഴിയും നൽകിയാണ് തട്ടിപ്പ് നടത്തിയത്.

കാസർകോട് ജില്ലാ ബാങ്കിന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കണമെങ്കിൽ ഉത്തരവാദിത്തപ്പെട്ട 2 ജീവനക്കാർ ചെക്കിൽ ഒപ്പ് ഇടേണ്ടതുണ്ട്. പ്രസ്തുത ചെക്കിൽ സെക്രട്ടറി ആയിരുന്ന പ്രഭാകരനെ കൂടാതെ ഗംഗാധരൻ നായരും ഒപ്പിട്ടിട്ടുണ്ട്. തുക പിൻവലിച്ച് തട്ടിപ്പ് നടത്താൻ രണ്ട് പേരു കൂട്ടുനിന്നെങ്കിലും ഭരണ സമിതി ഗംഗാധരൻ നായരെ ഒഴിവാക്കി തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദിത്വവും പി.പ്രഭാകരനെതിരെ ചുമത്തി ആർ ബിറ്റേഷൻ കേസ് ഫയൽ ചെയ്യുകയാണ് ചെയ്തത്.

രണ്ട് പേർ ഉൾപ്പെട്ട സംഭവത്തിൽ ഒരാളെ മാത്രം ഉൾപ്പെടുത്തി മറ്റൊരാളെ ഒഴിവാക്കുന്നത് സ്വന്തം ആൾക്കാരെ രക്ഷപ്പെടുത്താനുള്ള ഭരണ സമിതിയുടെ താൽപര്യമാണ് കാണിക്കുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

27-04-15, 28-04-15 എന്നീ ദിവസങ്ങളിൽ അന്നത്തെ യൂണിറ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ബന്തടുക്ക ബ്രാഞ്ചിൽ നടത്തിയ പരിശോധനയിൽ 33 വായ്പാ പണ്ടങ്ങൾ മുക്കുപണ്ടങ്ങളാണെന്ന് കണ്ടെത്തി. ബന്തടുക്ക ശാഖയിൽ നടന്ന മുക്കുപണ്ട പണയ തട്ടിപ്പിന് ഉത്തരവാദികൾ ബ്രാഞ്ച് മാനേജരും അപ്രൈസറും ആണ്. ഇവർക്കെതിരെ നടപടി എടുക്കുമെന്ന് സംഘം സെക്രട്ടറി യുണിറ്റ് ഇൻസ്പെകടറെ രേഖാമൂലം അറിയിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

ബന്തടുക്ക ബ്രാഞ്ച് മനേജർ ഗംഗാധരൻ നായരുടെ ഭാര്യ ഇ.ലേഖ, കരിവേടകം ബ്രാഞ്ച് മാനേജരുടെ ഭാര്യ എ ശാന്തി എന്നിവർക്ക് യഥാക്രമം 5 ലക്ഷം, 8 ലക്ഷം രൂപ വീതം ബന്തടുക്ക ശാഖയിൽ നിന്നും വായ്പ നൽകിയിട്ടുണ്ട്. ഇവർക്ക് പണം നൽകി അര മണിക്കുറിനുള്ളിൽ മുഴുവൻ മുക്കുപണ്ട പണയ വായ്പകളും ക്ലോസ് ചെയ്യപ്പെട്ടതായി കംപ്യൂട്ടർ രേഖകൾ തെളിയിക്കുന്നു.

രണ്ട് വായ്പയുടെയും വായ്പാ ഫയലിൻ വായ്പക്ക്ആവശ്യമായ രേഖകൾ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.

ഇത്തരത്തിൽ ജീവനക്കാരുടെ ഭാര്യമാർക്ക് അനധികൃതമായി വായ്പ നൽകിയത് ഭരണ സമിതിയുടെ സ്വജനപക്ഷപരമായ സമീപനം ആണെന്നും ,ഭരണ സമിതി പണാപഹരണത്തിനും അഴിമതിക്കും കൂട്ടുനിൽക്കുകയും ചെയ്തതായി സഹകരണ സംഘം രജിസ്ട്രാർ റിപ്പോർട്ട് ചെയ്യുന്നു.

കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്കിൽ വകുപ്പ് തല അന്വേഷണം നടത്തിയപ്പോൾ ബാങ്കിന്റെ ഭരണ സമിതി കേരള സഹകരണ നിയമത്തേയും സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങളേയും ലംഘിച്ചതായി ബോധ്യപ്പെട്ടിട്ടുണ്ട്.
ബാങ്ക് ഭീമമായ നഷ്ടത്തിലാണ്. ഓഡിറ്റ് പ്രകാരം 3.22 കോടി രൂപ നഷ്ടത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.

ബാങ്ക് പ്രസിഡന്റ്, ഭരണ സമിതി, സെക്രട്ടറി എന്നിവർ ഗുരുതരമായ ചട്ടലംഘനം, സ്വജന പക്ഷപാതം, സഹകരണ സംഘം രജിസ്ട്രാരുടെ ഉത്തരവുകളുടെ ബോധപൂർവമായ ലംഘനം, പൊതു ഫണ്ട് ദുർ വിനിയോഗം, അധികാര ദുർവിനിയോഗം ,ജോയിൻറ് രജിസ്ട്രാരുടെ നിയമപരമായ നിർദേശങ്ങളെ ബോധപൂർവം അവഗണിച്ചതായും ജോയിന്റ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വർഷങ്ങളായി ബാങ്കിൽ ഭരണം നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മരുതോത്ത് കാര്‍ കുഴിയിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക്...

മരുതോത്ത് കാര്‍ കുഴിയിലേക്ക് മറിഞ്ഞ്...

രാജപുരം: മരുതോം നാഗത്തും പാടിയില്‍ നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക്...

മടിക്കൈ എരിക്കുളം ഗവ.ഐടിഐ വളപ്പിലെ കുറ്റിക്കാട്ടില്‍ മനുഷ്യന്റെ...

മടിക്കൈ എരിക്കുളം ഗവ.ഐടിഐ വളപ്പിലെ...

നീലേശ്വരം : മടിക്കൈ എരിക്കുളത്തെ ഗവ.ഐടിഐ വളപ്പിലെ കുറ്റിക്കാട്ടില്‍ മനുഷ്യന്റെ...

ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാന്‍ ഡോ.ബി.വസന്തന്‍ അന്തരിച്ചു

ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാന്‍...

കാഞ്ഞങ്ങാട് : ആന്ധ്രാ ബാങ്ക് മുന്‍ ചെയര്‍മാനും വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്...

മഞ്ചേശ്വരം നെറ്റിലപ്പദവിലെ ഇസ്മയിലിന്റെ മരണം: ഇസ്മയിലിന്റെ ഭാര്യയും...

മഞ്ചേശ്വരം നെറ്റിലപ്പദവിലെ ഇസ്മയിലിന്റെ മരണം:...

ഉപ്പള: മഞ്ചേശ്വരം നെറ്റിലപ്പദവിലെ ഇസ്മയിലിന്റെ മരണം കൊലപാതകമെന്നുറപ്പിച്ച് പോലീസ്. സംഭവത്തില്‍...

കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത...

കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ്...

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത യുവാവിനെ...

Recent Posts

കേരള നിര്‍മ്മിതി പ്രദര്‍ശന മേള...

കാസറഗോഡ്: അടിസ്ഥാന സൗകര്യ...

കേരള നിര്‍മ്മിതി പ്രദര്‍ശന മേള ജനുവരി 28,29,30 തിയ്യതികളില്‍ കാസര്‍കോട്...

കാസറഗോഡ്: അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍കുതിപ്പിലാണ് കേരളം. നാളിതുവരെ...

വേദനകള്‍ മറന്ന് അവര്‍ ഒത്ത്...

കാസറഗോഡ്: പാട്ടുകള്‍ പാടിയും...

വേദനകള്‍ മറന്ന് അവര്‍ ഒത്ത് കൂടി; നവ്യാനുഭവമായി പാലിയേറ്റീവ് സംഗമം

കാസറഗോഡ്: പാട്ടുകള്‍ പാടിയും നൃത്തച്ചുവടുകള്‍ വെച്ചും കൂടെയിരുന്ന് ഭക്ഷണം...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു;...

കാസറഗോഡ്: രാജ്യത്തിന്റെ 71-ാം...

റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു; ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ...

കാസറഗോഡ്: രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു....

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍...

രാജപുരം: കോടോത്ത് കാട്ടൂര്‍...

കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാന രക്തേശ്വരി നാഗപ്രതിഷ്ഠ ബ്രഹ്മകലശവും...

രാജപുരം: കോടോത്ത് കാട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം രക്തേശ്വരി...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച്...

ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം...

ബന്തടുക്ക പ്രിയദര്‍ശനി മന്ദിരത്തില്‍ വച്ച് നടന്ന കുറ്റിക്കോല്‍ മണ്ഡലം യുഡിഎഫ്...

ബന്തടുക്ക: കുറ്റിക്കോല്‍ മണ്ഡലം യുഡിഎഫ് കണ്‍വെണ്‍ഷന്‍ ബന്തടുക്ക പ്രിയദര്‍ശനി...

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!