CLOSE
 
 
പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍…
 
 
 

നേര്‍ക്കാഴ്ച്ചകള്‍….

(‘പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍ തുടങ്ങി ഹൈന്ദവ അനുബന്ധ വിഭാഗങ്ങള്‍ക്കു പുറമെ, ക്യസ്ത്യാനികള്‍ക്കും അവരുടെ മാതൃരാജ്യത്ത് താമസിക്കാന്‍ മതപരമായ ബുദ്ധിമുട്ട് അനിഭവപ്പെടുന്ന പക്ഷം ഇന്ത്യയിലേക്ക് വരാം. അങ്ങനെ ഇന്ത്യയില്‍ അഭയം തേടുന്നവര്‍ 1920,1946,1955 എന്നീ കാലത്ത് പുറപ്പെടുവിപ്പിച്ച നിയമങ്ങുടെ പേരില്‍ ജയിലില്‍ പോകേണ്ടി വരില്ല’. മുസ്ലീമുകളുടെ കാര്യത്തില്‍ ഇതല്ല)

കടുകട്ടിയും, ദഹിക്കാന്‍ പ്രയാസമുള്ളതുമായ ബില്ലുകള്‍… ഇന്ത്യ സ്വതന്ത്രമാവുന്നതിനു മുമ്പേയുള്ള നിയമങ്ങള്‍…ശിക്ഷാ വിധികള്‍… എല്ലാം ഉറഞ്ഞു കട്ടിയായ നിയമങ്ങളാണ്. നമുക്ക് അതിനേക്കുറിച്ച് ലളിതമായി പറഞ്ഞു നോക്കാം.

ഈ കുറിപ്പുകാരന്‍ നിയമവിദഗ്ദ്ധനല്ല എന്നതു കൊണ്ടു തന്നെ വായിച്ചുള്ള അറിവു വെച്ചു മാത്രം പ്രദിപാതിക്കുകയാണ്. നിയമം തലനാരിഴ കീറി പരിശോധിക്കുക അസാദ്ധ്യം. പൗരത്വബില്ലിന്റെ വിഖ്യാതമായ തിരുത്തലുകള്‍ നിയമമായത് 1955ലാണ്. ഇന്ത്യയില്‍ പിറന്ന ഒരു പൗരന്‍ എങ്ങനെ ഇന്ത്യന്‍ പൗരനാകുന്നു, അയാള്‍ക്ക് ഭരണഘടന എന്തൊക്കെ അധികാരങ്ങള്‍ വാഗ്ദ്ധാനം ചെയ്യുന്നു എന്നതു പോലെത്തന്നെ നിയമവിരുദ്ധമായി ഇന്ത്യയില്‍ കുടിയേറി പാര്‍ത്തവരെ പിടികൂടി ജയിലിലടക്കാനോ, നാടുകടത്താനോ ആണ് 1955ലെ പൗരത്വബില്‍ നിലവില്‍ വന്നത്.

അതോടെ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ പാസ്പോര്‍ട്ടോ, വിസയോ ഇല്ലാതെ കാലാവധി കഴിഞ്ഞും ഇന്ത്യയില്‍ തങ്ങുന്നുണ്ടെങ്കില്‍ അവരെ നിയമപരമായി ശിക്ഷിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. (ചാരക്കേസിലെ മറിയം റഷീദയെ നമുക്കിവിടെ ഓര്‍ക്കാം.) 1955ലാണ് നിയമം കര്‍ശനമായതെങ്കിലും അതിനും മുമ്പേ, അഥവാ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിനും മുമ്പേ 1920ലെ ഇന്ത്യന്‍ വിദേശ നിയമപ്രകാരവും, ശേഷം 1946ലെ പാസ്പോര്‍ട്ടു നിയമപ്രകാരവും അനധികൃത താമസക്കാരെ ജയിലിലടച്ച് നാടുകടത്താന്‍ നിയമമുണ്ടായിട്ടുണ്ട്.

ഈ തുടര്‍ക്കഥ ഇങ്ങനെ 2015വരെ നീണ്ടുപോയി. ഒടുവില്‍ 2015 സെപ്തമ്പര്‍ ഏഴിന് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ നിയമത്തിലും ചട്ടത്തിലും ഭേതഗതി വരുത്തിക്കൊണ്ടാണ് പുതിയ നീക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഭേതഗതി ഇതാണ്.
‘പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍ തുടങ്ങി ഹൈന്ദവ അനുബന്ധ വിഭാഗങ്ങള്‍ക്കു പുറമെ, ക്യസ്ത്യാനികള്‍ക്കും അവരുടെ മാതൃരാജ്യത്ത് താമസിക്കാന്‍ മതപരമായ ബുദ്ധിമുട്ട് അനിഭവപ്പെടുന്ന പക്ഷം ഇന്ത്യയിലേക്ക് വരാം. അങ്ങനെ ഇന്ത്യയില്‍ അഭയം തേടുന്നവര്‍ 1920,1946,1955 എന്നീ കാലത്ത് പുറപ്പെടുവിപ്പിച്ച നിയമങ്ങുടെ പേരില്‍ ജയിലില്‍ പോകേണ്ടി വരില്ല’.

ഇതാണ് ഭേദഗതി. ഇവിടെ എടുത്തു പറയേണ്ടത് മുസ്ലീം രാഷ്ട്രത്തിലെ മുസ്ലീം മതസ്ഥര്‍ക്കു മാത്രം ഈ ആനുകുല്യം ലഭിക്കില്ല എന്നതാണ്. പാക്കിസ്ഥാനിലും അഫഗാനിസ്ഥാനിലുമുള്ള ഇന്ത്യന്‍ വംശജരായ അഹമ്മദീയര്‍ കൂടി അവരവരുടെ സ്വന്തം നാട്ടില്‍ മതഭീതിയുടെ നിഴലിലാണെങ്കില്‍പ്പോലും അവര്‍ക്കും പരിരക്ഷ ഇല്ല. ഈ നിയമഭേതഗതി കൊണ്ടു ലക്ഷ്യമിടുന്നത് മുസ്ലീം മതവിഭാഗത്തെ മാത്രം കടന്നു പിടിച്ച് ഒറ്റപ്പെടുത്തുക എന്നതാണെന്ന സംശയം മതേതര വിശ്വാസികള്‍ക്കും ഒപ്പം മുസ്ലിം വിഭാഗത്തിലും ജനിപ്പിക്കുന്നു.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലേക്ക് വന്ന് ഇവിടെ വാസമുറപ്പിച്ചിരിക്കുന്ന അഭയാര്‍ത്ഥികള്‍ 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിപ്പെട്ടു എന്ന് രേഖയുണ്ടായാല്‍ അവര്‍ സാധുവായ കുടിയേറ്റക്കാരായും തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാരായും മാറും.

ഇതിനു മുമ്പ് ഒരിക്കല്‍ ഈ ബില്ല് 2019 ജനുവരി എട്ടിനു ലോകസഭയിലെത്തി തലനാരിഴ കീറി പരിശോധിച്ചിരുന്നു. എന്നാല്‍ ലോകസഭ കടന്നെങ്കിലും രാജ്യസഭ ഇതു ചവറ്റു കൊട്ടയിലെക്കെറിഞ്ഞു. അതോടെ 2014 മുതല്‍ പ്രാബല്യത്തിലുള്ള നിയമം അനിശ്ചിതത്വത്തിലായി.ബില്ല് പാര്‍ലമെന്റിന്റെ ശീതീകരച്ച മുറിയില്‍ തണുപ്പേറ്റു കിടന്നു. ആ ബില്ലാണ് ഇപ്പോള്‍ പുതിയ അഭ്യന്തരമന്ത്രി അമിത്ഷാ
പൊടിതട്ടി പുറത്തെടുത്ത് പുറം ചട്ട മാറ്റി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. പ്രസിഡണ്ട് ബില്ലില്‍ ഒപ്പു വെക്കുന്നതോടെ ബില്ല് പ്രാബല്യത്തില്‍ വരും. മേല്‍പ്പറഞ്ഞ അഞ്ചു മുസ്ലീം രാഷ്ട്രങ്ങളിലെ മുസ്ലീം അല്ലാത്ത ഇതര മതസ്ഥര്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കുക വഴി അവര്‍ക്ക് ഇന്ത്യയില്‍ തന്നെ റേഷന്‍ കാര്‍ഡും, ആധാര്‍കാര്‍ഡും, വോട്ടര്‍ ഐ.ഡിയും മറ്റും ലഭിക്കും. എന്നാല്‍ സമാന രീതിയിലുള്ള മുസ്ലീം മതസ്ഥര്‍ ഉടന്‍ ഇന്ത്യ വിടേണ്ടി വരും. രാജ്യത്ത് കൊടിയ അക്രമങ്ങള്‍ കൊടികുത്തി വാഴുന്നതിനും, കേരളത്തില്‍ മുസ്ലീം ലീഗ്, സി.പി.എം തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ പ്രത്യക്ഷ സമരത്തിനു ആഹ്വാനം ചെയ്തതിനു കാരണം നിയമത്തില്‍ പ്രകടമാകുന്ന ഈ വിവേചനമാണ്.

ബില്ലു ഒരിക്കലും നിലവില്‍ വരാന്‍ പോകുന്നില്ലെന്ന് നിയമവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നതിനു കാരണമുണ്ട്.
ഒന്നാമത്തെ കാരണം മതേതരം എന്നാല്‍ എല്ലാ മതങ്ങളും കൂടുച്ചേര്‍ന്നത് എന്ന് അര്‍ത്ഥമാക്കുന്നതു തന്നെ തെറ്റാണ്. സസ്യേതരം എന്നാല്‍ സസ്യത്തില്‍ നിന്നും ഇതരമായത് എന്നതു പോലെ മതേതരമെന്നാല്‍ മതത്തില്‍ നിന്നും ഇതരമായത് എന്നു തന്നെയാണല്ലോ അര്‍ത്ഥം. ഒരു മതത്തിലും പ്രത്യേകിച്ച് വിശ്വാസമില്ലാത്ത ഇന്ത്യന്‍ ഭരണഘടനക്ക് എങ്ങനെയാണ് മുസ്ലീം മതത്തെ മാത്രം അകറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു ബില്ലിനെ അംഗീകരിക്കാനുവുക? നിയമപരമായ ഇളവു കിട്ടുന്നെങ്കില്‍ അത് എല്ലാവര്‍ക്കും ഒരു പോലെ ആയിരിക്കണമല്ലോ.

2. പാക്ക്,അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങിലെ ഹൈന്ദവര്‍ കൃസ്തീയര്‍ എന്നതുപോലെ ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരായ തമിഴരും അവിടെ പീഢനത്തിനിരയായി കഷ്ടത അനുഭവിക്കുന്നുണ്ട്. തമിഴ് പുലികള്‍ ഉണ്ടായതും, അവരെ തുരത്താന്‍ രാജീവ് ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ അയച്ചതും മറ്റും നമുക്കോര്‍മ്മയുണ്ടല്ലോ. എന്നാല്‍ അവരേക്കുറിച്ച് ബില്ല് ഓര്‍ക്കുന്നേ ഇല്ല. ഇതിന്റെ പിന്നില്‍ മുസ്ലീം വിഭാഗത്തെ കേന്ദ്രീകരിച്ചുള്ള ഗൂഢ ലക്ഷ്യമുണ്ടെന്ന് കരുതുന്നതിലെന്താണ് തെറ്റ്? ലോകത്തിലെ ഏക ഹിന്ദു രാജ്യമായിരുന്ന പഴയ ബര്‍മ്മ ഇന്നത്തെ മ്യാന്‍മറിലുമുണ്ട് ഇതുപോലെ പ്രശ്നങ്ങള്‍.

3. ഇന്ത്യന്‍ വംശജരായ അഹമ്മദീയര്‍ പാക്കിലും അഫ്ഗാനിലും കൊടിയ പീഡനങ്ങള്‍ സഹിക്കുന്നവരും, അതുവഴി ഇന്ത്യയില്‍ അഭയം തേടിയവരുമാണ്. ഇത്തരക്കാര്‍ അടക്കം, യുക്തിവാദികളും, ഒരു മതത്തിലും വിശ്വാസമില്ലാത്തവരുമായ അഭയാര്‍ത്ഥികളേക്കുറിച്ചും ബില്ലില്‍ മിണ്ടാട്ടമില്ല.

4. 2014 ഡിസംബര്‍ 31ന് മുമ്പും പിമ്പും വന്ന അഭയാര്‍ത്ഥികള്‍ എന്ന കണക്കു തന്നെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നവയാണ്.

ഈ നിയമം മതേതരത്തെ മാത്രമല്ല, ഭാവിയില്‍ ജനാധിപത്യത്തെത്തന്നെ കശാപ്പു ചെയ്യും വിധം വളര്‍ന്ന് പന്തലിച്ച് ഇന്ത്യയിലെ മുസ്ലീമുകളെ കടന്നു പിടിച്ചു നശിപ്പിക്കുമെന്ന് കരുതുന്ന നിരവധി പേര്‍ രാജ്യത്തുണ്ട്. ആ ഭയത്തില്‍ നിന്നുമാണ് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലാകമാനം കലാപം പടരുന്നത്. മോദിയുടെ ആശ്വാസ വചനങ്ങളൊന്നും ജനം വിസ്വാസത്തിലെടുത്തിട്ടില്ല. ഇന്ത്യയുടെ ഭരണ ഘടന ഇപ്പോള്‍ തുലാസിലാണ്. കോടതി മാത്രമാണ് ഏക പോംവഴി.
പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന്...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്. കോവിഡിനു...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ തല്‍സ്ഥാനം...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്. കുശാഗ്ര...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട്...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്....

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍ പലതും...

Recent Posts

കാസറഗോഡ് ജില്ലയില്‍ 44 പേര്‍ക്ക്...

ജില്ലയില്‍ ഇന്ന് (ജൂലൈ...

കാസറഗോഡ് ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ ഇന്ന് (ജൂലൈ 14) 44 പേര്‍ക്ക് കൂടി...

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക്...

ജില്ലയില്‍ ഇന്നലെ മാസ്‌ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കേസെടുത്തു: ലോക്...

കാസര്‍കോട്: ജില്ലയില്‍ മാസ്്ക് ധരിക്കാത്ത 194 പേര്‍ക്കെതിരെ കൂടി...

മായം ചേരാത്ത ഭക്ഷണം കഴിക്കാം:...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക്...

മായം ചേരാത്ത ഭക്ഷണം കഴിക്കാം: ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ...

കാസര്‍കോട്: ഇരുപത് രൂപയ്ക്ക് ഭക്ഷണം നല്‍കി സാധാരണക്കാരന്റെ വിശപ്പകറ്റാന്‍...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി...

കാസര്‍കോട്: ജില്ലയില്‍ കോവിഡ്...

കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതാക്കി ആരോഗ്യ വകുപ്പ്: സമൂഹ വ്യാപന...

കാസര്‍കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി...

പനത്തടി പഞ്ചായത്തില്‍ 73 കാരന്...

പനത്തടി: പനത്തടി പഞ്ചായത്തിലെ...

പനത്തടി പഞ്ചായത്തില്‍ 73 കാരന് കോവിഡ് ബാധിച്ച സംഭവത്തില്‍ പഞ്ചായത്ത്...

പനത്തടി: പനത്തടി പഞ്ചായത്തിലെ കൊളപ്പുറത്ത് 73 കാരന് ഉറവിടമറിയാതെ...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!