CLOSE
 
 
പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം വീടുകള്‍
 
 
 

നേര്‍ക്കാഴ്ച്ചകള്‍

പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതി സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. 2019 നവമ്പറിലെ കണക്കു പ്രകാരം സംസ്ഥാനത്ത് 1.51 ലക്ഷം വീടുകള്‍ പണികഴിപ്പിച്ചാണ് പുതിയ റെക്കാര്‍ഡിനു ഉടമയാകുന്നത്. 2020ന്റെ തുടക്കത്തോടെ ഇത് രണ്ടു ലക്ഷം വീടുകളായി ഉയരുമെന്ന് ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു.വി. ജോസ് വ്യക്തമാക്കി. 2020 ജനുവരി 26ലെ റിപ്പബ്ലിക്ക് ദിനത്തില്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. റിപ്പബ്ലിക്ക് ആഘോഷത്തോടൊപ്പം വീടു ലഭിച്ചവരുടെ പ്രത്യേക സംഗമം സംഘടിപ്പിക്കും. ബ്ലോക്ക് തലത്തിലായിരിക്കും ഇത്. വീടു ലഭിച്ചര്‍ക്കു പുറമെ, അപേക്ഷ നല്‍കി കാത്തിരിക്കുന്നവരും, പണി പകുതിയില്‍ നിന്നു പോയതും, സാങ്കേതിക തകരാറു മൂലം പദ്ധതി അനിശ്ചിതത്തിലായതിന്റെ പേരില്‍ കഷ്ടപ്പെടുന്നവരേയും കുടുംബ സംഗമത്തിലേക്ക് ക്ഷണിക്കും.

കാഞ്ഞങ്ങാട് ബ്ലോക്ക് കേന്ദ്രീകരിച്ചുള്ള ആഘോഷം ഡിസംബര്‍ ജനുവരി പതിനഞ്ചിനകം നടക്കുമെന്നും, അതിനായി വിപുലമായ സംഘടകസമിതി രൂപപ്പെടുത്തി പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ നിശ്ചയിച്ചിരിക്കുകയാണെന്നും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി പനയാല്‍ അറിയിച്ചു.

രാജ്യം മുന്നോട്ടു വച്ച പുതിയ പദ്ധതികളെക്കുറിച്ച് നാട്ടുകാര്‍ക്ക് നേരിട്ട് സംവേദിക്കുന്നതിനും, സംശയ നിവാരണത്തിനുമായി അവസരമുണ്ടാകും. ഇതിനായി 15ല്‍പ്പരം വകുപ്പുതല ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പു സംമ്പന്ധിച്ച് കാസര്‍കോട് ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കോഴിക്കോട് വെച്ച് പരിശീലനവും നല്‍കിക്കഴിഞ്ഞു. കാലാകാലങ്ങളായി മുടങ്ങിപ്പോയ വീടുകളുടെ പുനര്‍ നിര്‍മ്മാണമാണ് ലൈഫ് ഒന്നാം ഘട്ടത്തില്‍ ഊന്നല്‍ നകിയിരുന്നതെങ്കില്‍ ഒന്നാം ഘട്ടത്തില്‍ പാസാക്കിയ വീടുകളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ ഊന്നിയായിരുന്നു രണ്ടാം ഘട്ടം പൂര്‍ത്തീകരിച്ചത്.

കാസര്‍കോട് ജില്ലയില്‍ നിന്നും ഒന്നാം ഘട്ടത്തില്‍ ഗ്രാമസഭ പാസാക്കി അംഗീകാരം ലഭിച്ച അപേക്ഷകള്‍ 2921 എണ്ണമായിരുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പേത്തന്നെ ഇതില്‍ 2778 അഥവാ 95.18 ശതമാനം പേരുമായും ലൈഫിന് എഗ്രിമെന്റില്‍ ഒപ്പു വെക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ അഗീകാരം ലഭിച്ച 3647 പേരില്‍ 3342 പേരുടെ അപേക്ഷയിലും യഥാസമയം തന്നെ എഗ്രിമെന്റ് വെക്കാന്‍ കഴിയുകയും, ആകെ 1714 വീടുകളുടെ പണി പൂര്‍ത്തിയാക്കാനും സാധിച്ചു. മുന്നാം ഘട്ടത്തില്‍ ലഭിച്ച അപേക്ഷ 2291 മാത്രമാണെന്നതും കാസര്‍കോട് ജില്ലയെ സമ്പന്ധിച്ചിടത്തോളം വീടിന്റെ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞു വരുന്നതായും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നു. മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ജില്ലയില്‍ 5711 വീടുകളുടെ പണി പൂര്‍ത്തിയാകും. ഇത് ആകെ അപേക്ഷകരുടെ 68.42 ശതമാനമാണ്. ഇനി ജില്ലയിലെ മൊത്തം അപേക്ഷയിന്മേല്‍ 31.52 ശതമാനം വീടുകളാണ് ജില്ലക്ക് പൂര്‍ത്തീകരിക്കാനുള്ളത്. അതിന്റെ തീവ്ര പ്രവര്‍ത്തനത്തിലാണ് സര്‍ക്കാര്‍. കുടുംബ സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിവിധ വകുപ്പു തല ഉദ്യോഗസ്ഥരുമായി അപേക്ഷകര്‍ക്ക് നേരിട്ട് സംവേദിക്കാം. മുടങ്ങിക്കിടക്കുന്ന വീടുകളുടെ പണി ത്വരിതപ്പെടുത്താനുള്ള അവസരം അങ്ങനെ പ്രയോജനപ്പെടുത്താനാകണമെന്ന് കോഴിക്കോട് നടന്ന മേഘലാ സമ്മേളനം തീരുമാനമെടുത്തിട്ടുണ്ട്.

കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നവരുമായി സംവേദിക്കാന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളായ ഐ.ടി., ധനകാര്യം, സിവില്‍ സപ്ലൈസ്, ശുചിത്വമിഷന്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, വ്യവസായം, ഫിഷറീസ്, ക്ഷീര വികസനം, കൃഷി, പഞ്ചായത്ത്, ഗ്രാമവികസനം, പട്ടികജാതി-പട്ടികവര്‍ഗ വികസനം, ആരോഗ്യം, സൂമൂഹ്യ നീതിവകുപ്പ്, വനിതാ ശിശുക്ഷേമം, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ സഹായത്തിനുണ്ടാകും. കാസര്‍കോടിനെ പ്രതിനിധീകരിച്ച് വില്‍സനാണ് കോഴിക്കോട്ടെ മേഘലാ സമ്മേളനത്തില്‍ പങ്കെടുത്തത്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു......

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു മുളച്ചതു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13 രൂപാ...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ :...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ് കാര്‍ഡ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം കുടിയതും,...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും മോക്ഷപ്രാപ്തി....

Recent Posts

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ...

പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ സൂക്ഷിച്ച് വച്ചു: അതേ ആള്‍...

കാഞ്ഞങ്ങാട് : പോക്കറ്റടിച്ചയാളുടെ മുഖം ആഴ്ചകളോളം മനസ്സില്‍ കൊണ്ടുനടന്ന...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി...

പാലക്കുന്ന് ഭരണി ഉത്സവത്തിന് കൊടിയേറി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി....

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ...

പാലക്കുന്ന്: കഴകം ഭഗവതി...

ഉദയകുമാര്‍ ഇനി കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരന്‍

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ കണ്ഠാകര്‍ണ്ണന്‍ ദേവന്റെ നാലിട്ടുകാരനായി...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍...

നീലേശ്വരം: ആധാരം എഴുത്ത്...

ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് നീലേശ്വരം പട്ടേന...

നീലേശ്വരം: ആധാരം എഴുത്ത് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും...

ചരിത്ര പ്രസിദ്ധമായ ഏണിയാടി മഖാം...

ബന്തടുക്ക: ആയിരങ്ങള്‍ക്ക് അന്നദാനം...

ചരിത്ര പ്രസിദ്ധമായ ഏണിയാടി മഖാം ഉറൂസ് സമാപിച്ചു: ഇന്ന് ആത്മീയ...

ബന്തടുക്ക: ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കി ഏണിയാടി മഖാം ഉറൂസ്...

Articles

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

error: Content is protected !!