CLOSE
 
 
ദേശീയ പൗരത്വഭേദഗതി ബില്‍ അവതരിപ്പിച്ചു; അനുകൂലിച്ച് 293 അംഗങ്ങള്‍
 
 
 

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പുകയുമ്പോള്‍ ദേശീയ പൗരത്വഭേദഗതി ബില്‍ അമിത്ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ല് ഒരു ശതമാനം പോലും ന്യൂന പക്ഷങ്ങള്‍ക്കെതിരല്ലെന്ന് അമിത്ഷാ വ്യക്തമാക്കി. ബില്‍ അവതരണത്തെ 293 പേര്‍ അനുകൂലിക്കുകയും 82 പേര്‍ എതിര്‍ക്കുകയും ചെയ്തു. ബില്ലവതരണത്തെ ശിവസേനയും ബിജെഡിയും ടിഡിപിയും അനുകൂലിച്ചപ്പോള്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലീംലീഗും ഡിഎംകെയും എന്‍സിപിയും എതിര്‍ക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ലാണ് ഇത്.ബില്ലിന് അവതരണാനുമതി ലഭിച്ചതോടെ ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായ ബില്ലാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്നുവെന്നും മുസ്ലിം വിഭാഗത്തെ മാത്രം മാറ്റി നിര്‍ത്തുന്നതാണ് ബില്ലെന്നതുമാണ് പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തിയിരുന്ന വാദം.നേരത്തെ അഭയാര്‍ത്ഥികളള്‍ക്ക് രാജ്യത്ത് 11 വര്‍ഷമെങ്കിലും താമസിച്ചാല്‍ മാത്രമായിരുന്നു പൗരത്വം ലഭിക്കുക. എന്നാല്‍ ഇനി 5 വര്‍ഷം മാത്രം മതിയാകും.

ബില്ല് അവതരണസമയത്ത് കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ത്തു. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ബില്ലാണെന്ന് കോണ്‍ഗ്രസ് സഭയില് പറഞ്ഞു. ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് പികെ കുഞ്ഞാലിക്കുട്ടി ലോക്സഭയില് പറഞ്ഞു. എന്നാല് ബില് ഒരുശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് അമിത് ഷാ മറുപടി പറഞ്ഞു.

1974ല്‍ ഇന്ദിരാഗാന്ധി ബംഗ്ലാദേശില്‍ നിന്ന് വന്നവര്‍ക്ക് മാത്രം പൗരത്വം നല്‍കിയത് എന്തിനായിരുന്നുവെന്ന് അമിത് ഷാ സഭയിലെ ചര്‍ച്ചയ്ക്കിടെ ചോദിച്ചു. അയല്‍രാജ്യങ്ങളില്‍ ഇപ്പോഴും മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും അവര്‍ക്ക് അഭയം നല്‍കാനാണ് ബില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

‘രാജ്യത്തിന്റെ അതിര്‍ത്തി എവിടെയൊക്കെ എന്ന് തനിക്ക് അറിയാം. താന്‍ ഈ നാട്ടുകാരനാണ്. ജമ്മുകശ്മീരിനെ ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കാത്തവരാണ് അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി രാജ്യമല്ലെന്ന് പറയുന്നത്’. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്ഗ്രസ് ആണെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു.

അതേസമയം ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. ഉത്തരപൂര്‍വ്വ വിദ്യാര്‍ത്ഥി സഘടന ഈ സംസ്ഥാനങ്ങളില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണമായിരുന്നു. മാത്രമല്ല ടയറുകള്‍ കുട്ടിയിട്ട് കത്തിച്ച് പ്രതിഷേധക്കാര്‍ ദേശീയപാതകള്‍ ഉപരോധിച്ചു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു:കാസര്‍കോടിന്റെ വൈവിധ്യം...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വിദ്യാനഗറിലെ...

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ സാധ്യമല്ല: മന്ത്രി...

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ...

ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍ റിപബ്ലിക്കിനെ സൃഷ്ടിച്ചതെന്നും അതിനാല്‍ ഭരണഘടനയ്ക്ക് മേല്‍...

കൊളത്തുങ്കാല്‍ തെയ്യംകെട്ട്: വിഷരഹിത പച്ചക്കറിക്ക് വിത്തിട്ടു

കൊളത്തുങ്കാല്‍ തെയ്യംകെട്ട്: വിഷരഹിത പച്ചക്കറിക്ക്...

പാലക്കുന്ന്: തൃക്കണ്ണാട് കൊളത്തുങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തിനെത്തുന്ന ആയിരങ്ങള്‍ക്ക് സദ്യയൊരുക്കാനാവശ്യമായ വിഷരഹിത...

ഓപ്പോയുടെ ഏറ്റവും പുതിയ മോഡല്‍: ഓപ്പോ എഫ്...

ഓപ്പോയുടെ ഏറ്റവും പുതിയ മോഡല്‍:...

കാഞ്ഞങ്ങാട്: ഓപ്പോയുടെ ഏറ്റവും പുതിയ മോഡലായ ഓപ്പോ എഫ് 15...

ഹൊസങ്കടി ചെക്പോസ്റ്റില്‍ വന്‍ പാന്‍മസാല വേട്ട: മൂന്നുപേര്‍...

ഹൊസങ്കടി ചെക്പോസ്റ്റില്‍ വന്‍ പാന്‍മസാല...

മഞ്ചേശ്വരം :ഹൊസങ്കടി ചെക്പോസ്റ്റില്‍ വന്‍ പാന്‍മസാല വേട്ട. മംഗലാപുരത്തു നിന്നും...

ഗവര്‍ണറെ തിരിച്ച് വിളിക്കണം; ചെന്നിത്തലയുടെ ആവശ്യം ഗൗരവത്തോടെ...

ഗവര്‍ണറെ തിരിച്ച് വിളിക്കണം; ചെന്നിത്തലയുടെ...

തിരുവനന്തപുരം: നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണര്‍ ആരിഫ്...

Recent Posts

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം...

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു:കാസര്‍കോടിന്റെ വൈവിധ്യം വിളിച്ചോതി സാംസ്‌കാരിക...

കാസര്‍ഗോഡ് : രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു....

കരിച്ചേരി- മുതിരക്കൊച്ചി റോഡ് റീ-...

കരിച്ചേരി: കരിച്ചേരി പാല്‍...

കരിച്ചേരി- മുതിരക്കൊച്ചി റോഡ് റീ- ടാര്‍ ചെയ്യണം :സി.പി.ഐ

കരിച്ചേരി: കരിച്ചേരി പാല്‍ സൊെസറ്റി മുതല്‍ മുതിരകൊച്ചി വരെയുളള ...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി...

ശ്രീ പുതിയ പറമ്പത്ത്...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന് തുടക്കമായി :കളിയാട്ട...

ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവ കളിയാട്ട...

നമ്മളൊന്നാണ്: റിപ്പബ്ലിക്ക് ദിനം കാലിച്ചാനടുക്കം...

കാലിച്ചാനടുക്കം :ഭാരതത്തിന്റെ റിപ്പബ്ലിക്കിന്റെ...

നമ്മളൊന്നാണ്: റിപ്പബ്ലിക്ക് ദിനം കാലിച്ചാനടുക്കം ഗവ ഹൈസ്‌ക്കൂളില്‍ സമുചിതമായി ആഘോഷിച്ചു

കാലിച്ചാനടുക്കം :ഭാരതത്തിന്റെ റിപ്പബ്ലിക്കിന്റെ എഴുപതാം വാര്‍ഷികം കാലിച്ചാനടുക്കം ഗവ...

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ...

ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍...

ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ സാധ്യമല്ല: മന്ത്രി ഇ ചന്ദ്രശേഖരന്‍

ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍ റിപബ്ലിക്കിനെ സൃഷ്ടിച്ചതെന്നും അതിനാല്‍ ഭരണഘടനയ്ക്ക്...

Articles

എല്ലാ പള്ളികളിലും ദേശീയ പതാക...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത്...

എല്ലാ പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണം. ഭരണഘടനയുടെ ആമുഖം വായിക്കണം:...

നേര്‍ക്കാഴ്ച്ചകള്‍... രാജ്യം 71-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ജനം...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു...

വിവാഹം സ്വര്‍ഗത്തില്‍' ; എന്തിനു കാത്തിരിക്കണം? ഇവിടെ കുടുംബശ്രീയുള്ളപ്പോള്‍: കളിയല്ല,...

നേര്‍ക്കാഴ്ച്ചകള്‍.... കല്യാണം കഴിച്ചുകളയാമെന്നു വെച്ചാല്‍ പെണ്ണില്ലാതെ വലയുകയാണ് ജില്ല....

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

error: Content is protected !!