CLOSE
 
 
പൊളിച്ചു കളയരുത് ആ മതില്‍
 
 
 

നേര്‍ക്കാഴ്ച്ചകള്‍… 

എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സമരമുറ കൂടിയാണ് മതില്‍. മതില്‍ തകര്‍ന്നാല്‍ കമ്മ്യൂണിസം തകര്‍ന്നു എന്നാണ് കണക്ക്. ഉദാഹരിക്കാന്‍ നമുക്ക് ജര്‍മ്മനിയിലെ ബര്‍ലിന്‍ മതിലെടുക്കാം.

സോവിയറ്റ് യൂണിയന്‍ കാലത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായിരുന്നുവല്ലോ കിഴക്കന്‍ ജര്‍മ്മനി. 1960കളില്‍ അവിടെല കമ്മ്യൂണിസ്റ്റുകാര്‍ക്കായിരുന്നു ഭരണം. വല്ല്യേട്ടന്‍ പടിഞ്ഞാറന്‍ ജര്‍മ്മനിയുമായി കടുത്ത ശത്രുതയുള്ള കാലം. അതിര്‍ത്ഥിയില്‍ മതില്‍ കെട്ടി വകഞ്ഞു മാറ്റാന്‍ പാകത്തില്‍ ശത്രുത നീണ്ടു. ഒറ്റവര്‍ഷം കൊണ്ട് മതിലായി. നീളം 156 കി.മി. അതാണ് ലോക പ്രസിദ്ധമായ ബര്‍ലിന്‍ മതില്‍. (ബെര്‍ലിന്‍ കുഞ്ഞനന്ദന്‍ നായര്‍ കേരള രാഷ്ട്രീയത്തില്‍ നിന്നും മതില്‍ തകര്‍ന്നു നിലംപരിശായതിനു വിരുദ്ധ സാഹചര്യങ്ങള്‍ ജര്‍മനിയിലുണ്ടായപ്പോള്‍ അവിടുത്തെ മതിലും നിലംപരിശായതും ചരിത്രം)

ഇനി ചൈനയിലേക്ക് വരാം. നീളം 21,196 കി.മി. അത് പടുത്തുയര്‍ത്തിയത് കമ്മ്യൂണിസ്റ്റുകാരല്ലെങ്കിലും മതിലിനു മേല്‍ അള്ളിപ്പിടിച്ച് കേറി, വളര്‍ന്ന്, പന്തലിച്ചത് അവരാണ്. കമ്മ്യൂണിസ്റ്റ് മാര്‍ക്സിറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന ഓമനപേരിലാണെങ്കിലും ശരി അങ്ങനെയൊരു പാര്‍ട്ടി ഭരിക്കുന്ന ലോകോത്തര-അതും ബാലറ്റിലൂടെ-ദേശമാണല്ലോ കേരളം. കേരളവും പണിതു ഇതിനിടെ ഒരു വന്‍ മതില്‍. 2018 നവമ്പര്‍ ഒന്ന് കേരളപ്പിറവിയിലായിരുന്നു അത്. ആണായിപ്പിറന്ന ഒരുത്തനേയും കൂട്ടത്തില്‍ കൂട്ടാതെ വനിതാ കമ്മ്യൂണിസ്റ്റികളും, അവരോടൊപ്പം നില്‍ക്കുന്ന സഹകമ്മ്യൂണികളും കൂടി ചേര്‍ന്നു നിര്‍മ്മിച്ച വന്‍മതില്‍. മൊത്തം നീളം 622 കി.മി. ഇത് ചൈനയേക്കാള്‍ ചെറുതെങ്കിലു ബര്‍ലിന്‍ മതിലിനേക്കാള്‍ വലുതാണെന്നറിയുക.

പടിഞ്ഞാറന്‍ ജര്‍മ്മനിയോടുള്ള കടുത്ത ശത്രുതയായിരുന്നു ബര്‍ലിന്‍ മതിലിനു കാരണമെങ്കില്‍ ഇവിടെ കേരളത്തില്‍ നിമിത്തമായത് ശബരി മലയിലെ സ്ത്രീപ്രവേശന വിഷയമായിരുന്നു. കൈതാങ്ങാന്‍ ഒപ്പം നൂറില്‍പ്പരം ജാതി സംഘടനകളുമുണ്ടായി. അവയില്‍ മിക്കവര്‍ക്കും കമ്മ്യൂണിസ്റ്റുകളോട് ആത്മബന്ധം. അങ്ങനെ ചരിത്രം രൂപപ്പെടുത്തിയ ഒരു സംഭവമായി മാറി നവോദ്ധാന മുന്നേറ്റ മുന്നണി. നവോദ്ധാന മുന്നേറ്റത്തിനു നാട്ടില്‍ വിത്തു പാകിയ മന്നത്ത് പത്മനാഭന്റെ എന്‍.എസ്.എസ് മതില്‍ ചാരി നിന്നതല്ലാതെ തൊടാപ്പാടകലെ നിന്നുവെങ്കിലും വെള്ളാപ്പള്ളിയുടെ എസ്.എന്‍.ഡി.പി മുമ്പും പിമ്പും നോക്കാതെ മതിലില്‍ ഉറച്ചു. പിണറായി സര്‍ക്കാര്‍ മതിലിന്റെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് തടയിടാനായയി 2018ലെ ബജറ്റില്‍ വകയിരുത്തിയ 50 കോടി പുകഞ്ഞുപോയെങ്കിലെന്താ, വനിതാമതില്‍ അണ്ഡകടാഹങ്ങളേയും ഞെട്ടിച്ചു.

നവോദ്ധാന മതില്‍ പടുത്തുയര്‍ത്തിയത് ശബരിമലയിലേക്കുള്ള സ്ത്രീപ്രവേശനം സമ്പന്ധിച്ചുള്ളതല്ലാ എന്ന് പാര്‍ട്ടി പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും കള്ളന്‍ കപ്പലില്‍ തന്നെയായിരുന്നു. ലിംഗ സമത്വം നടപ്പിലാക്കാന്‍, പെണ്ണിനെ മാത്രം വകഞ്ഞു മാറ്റിയുള്ള ആണ്‍ മേല്‍ക്കോയ്മ, സ്വതന്ത്ര ആരാധനാ സ്വാതന്ത്യം ഇവയൊക്കെയാണ് ലക്ഷ്യമെന്ന് ഇടതുകാര്‍ പ്രസംഗിച്ചു കൊണ്ടേയിരുന്നെങ്കിലും പരിണിത ഫലം കരളലയിപ്പിക്കുന്നതായിരുന്നു. മല്‍സരിച്ച 20ലോകസഭാ മണ്ഡലങ്ങളില്‍ 19ലും ഇടതിനു പൊള്ളലേറ്റു. കേരളത്തിലെ – മോസ്‌കോ- പാലക്കാട് വരെ തോറ്റമ്പിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. പിന്നീട് കണക്കെടുത്തപ്പോഴാണ് പിടികിട്ടിയത് മതിലില്‍ പങ്കെടുത്തവരാരും ഇടതിനു വോട്ടു കുത്തിയിരുന്നില്ല. പാര്‍ട്ടിക്ക് ഇത് സഹിക്കാനൊക്കുമോ? സെക്രട്ടേറിയേറ്റ് യോഗം കൂടി. തീരുമാനമെടുത്തു. പരാജയം ഞങ്ങളേല്‍ക്കുന്നു. തെറ്റു തിരുത്തും.

ഉഴുതു മറിച്ച് പാകമാകാത്ത മണ്ണില്‍ കൃഷിയിറക്കുകയായിരുന്നു പാര്‍ട്ടി. പി.ബി.അടക്കം അതു ശരിവെച്ചു. പിണറായി പാര്‍ട്ടിക്കകത്തെ തീവ്രവാദി മാവോയായി ചിത്രികരിക്കപ്പെട്ടു. പാര്‍ട്ടിക്കകത്തു നിന്നും പുറത്തു നിന്നുമായി ഏറെ ഇടിയും തൊഴിയും സഹിക്കേണ്ടി വന്നു. അപ്പോഴും സഖാവ് പിണറായി ഉറച്ചു നിന്ന ഒരു പദപ്രയോഗമുണ്ട.്

‘മൂന്നുനാലു സീറ്റ് ഞങ്ങക്ക് നഷ്ടപ്പെട്ടു പോകുമെന്നു കരുതി നിലപാടില്‍ മാറ്റം വരുത്തില്ല’

ഏതൊരു ശുദ്ധ കമ്മ്യൂണിസ്റ്റുകാരന്റേയും ആത്മാഭിമാനം ഉണര്‍ത്താന്‍ പോന്നതായിരുന്നു അത്. ഇത് കേട്ട് ആവേശം പൂണ്ട് ശുദ്ധ സഖാക്കള്‍ വിളിച്ചു പറഞ്ഞു.

‘പിണറായ് വിജയന്‍ സിന്ദാബാദ്’

ഈ ആവേശത്തിന്റെ ആരവം അവസാനിക്കും മുമ്പേത്തന്നെ വിപത്തുകള്‍ ഒന്നൊന്നായി തലപൊക്കിത്തുടങ്ങിയിരുന്നു. ആദ്യം വന്‍മതിലിനു നേതൃത്വം നല്‍കിയ നവോദ്ധാന മുന്നണി ചിന്നംപിന്നമായി. നൂറില്‍ അമ്പത്തിമുന്ന് സമദായ സംഘടനക്കാരും നവോദ്ധാനത്തോട് സലാം പറഞ്ഞു പോയി. അവരൊക്കെ സംവരണസമിതിയായി പരിവര്‍ത്തിതമായി. അവരവരുടെ ജാതി ആനുകുല്യങ്ങള്‍ക്കു വേണ്ടി കടിപിടി കൂടലായി. അതിനിടയിലൂടെയാണ് സുപ്രീം കോടതിയുടെ രണ്ടാം വിധി. മുങ്ങിച്ചാകുന്നവനുള്ള വൈക്കോല്‍ തുരുമ്പായിരുന്നു ഇടതിനിത്. പാര്‍ട്ടി നിലപാടെടുത്തു.

‘തല്‍ക്കാലം ശബരിമലയില്‍ സ്ത്രീ സമത്വം വേണ്ട’.

1960ല്‍ പണിത ജര്‍മ്മനിയിലെ ബര്‍ലിന്‍ മതില്‍ 32 വര്‍ഷം നിലനിന്നതിനു ശേഷമാണ് ഇടിച്ചു നിരത്തിയത്. അവിടെ കമ്മ്യൂണിസം തകര്‍ന്നതോടെ ബര്‍ലിന്‍ മതിലും തകര്‍ക്കപ്പെടുകയായിരുന്നു. ഇവിടെ കേരളത്തില്‍ ഒരു വര്‍ഷം തികയും മുമ്പേത്തന്നെ വനിതാമതില്‍ തകര്‍ക്കപ്പെടുകയാണ്.
എവിടെയാണ് പിഴവ്? പാര്‍ട്ടി ഇന്ത്യയില്‍ അതിന്റെ നൂറാം ജന്മദിനം ആഘോഷിക്കുമ്പോഴും തങ്ങളുടെ മുഖ്യ ലക്ഷ്യങ്ങില്‍ നിന്നും പിറകോട്ടു പോയി. പാര്‍ട്ടി വളര്‍ന്ന, പാര്‍ട്ടിയെ വളര്‍ത്തിയ മുല്യങ്ങളെ വഴിയില്‍ തള്ളി. അന്ധവിശ്വാത്തിനും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പോരോട്ടത്തിന്റെ വാള്‍ ഉറയില്‍ തിരികെ തിരുകി. അവ അവിടുന്ന് തുരുമ്പിച്ചു. അധികാരത്തിനും സുഖലോലുപതക്കുമായി സ്വന്തം കുഞ്ഞുങ്ങളെത്തന്നെ കടിച്ചു തിന്നുകയാരുന്നു പാര്‍ട്ടി. വിശപ്പു സഹിക്കവയ്യാതാകുമ്പോള്‍ തള്ളപ്പൂച്ച തന്റെ ചോരക്കുഞ്ഞുങ്ങളെ തിന്ന് വിശപ്പടക്കും പോലെ.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര...

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം എല്‍...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട ...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍ 5....

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ചരക്ക്...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും താരമാണിപ്പോള്‍....

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍....

Recent Posts

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്ത മുഴുവന്‍...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ...

ലോക്ക്ഡൗണില്‍ കുടുങ്ങി വെറുതേയിരിക്കണ്ട: വിദ്യാര്‍ത്ഥികള്‍ക്കായി...

കാസര്‍ഗോഡ്: കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന...

ലോക്ക്ഡൗണില്‍ കുടുങ്ങി വെറുതേയിരിക്കണ്ട: വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ കലോത്സവമൊരുക്കി കെഎസ്‌യു കാസര്‍ഗോഡ്...

കാസര്‍ഗോഡ്: കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കലോത്സവവുമായി കെഎസ്യു...

ചലച്ചിത്രതാരം കലിംഗ ശശി അന്തരിച്ചു

കോഴിക്കോട്: മലയാളചലച്ചിത്ര താരം...

ചലച്ചിത്രതാരം കലിംഗ ശശി അന്തരിച്ചു

കോഴിക്കോട്: മലയാളചലച്ചിത്ര താരം കലിംഗ ശശി(59) (വി. ചന്ദ്രകുമാര്‍)അന്തരിച്ചു....

Articles

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍,...

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട  ചരിത്രത്തിലെ നാഴിക...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

error: Content is protected !!