CLOSE
 
 
രണ്ടു വിവാഹങ്ങള്‍ മറച്ചു വച്ച് മൂന്നാം വിവാഹത്തിന് തയ്യാറെടുത്തപ്പോള്‍ പിടിക്കപ്പെട്ടു: അയ്യോ.. അതൊന്നും വിവാഹമായിരുന്നില്ല… റിഹേഴ്സലായിരുന്നു സര്‍.. പിടിക്കപ്പെട്ട സൈനികന്റെ മറുപടികേട്ട് മൂക്കത്തുവിരല്‍ വച്ച് പോലീസ്
 
 
 

നാട്ടില്‍ വിവാഹ തട്ടിപ്പ് വീരന്മാരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം അതുപോലെ ഒരാളെ പിടി കൂടിയപ്പോള്‍ പൊലീസ് അടക്കം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതിന് കാരണവുമുണ്ട്. അദ്ദേഹം ഒരു സൈനികനാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള സി.ആര്‍.പി.എഫ് സൈനികന്റെ തട്ടിപ്പാണ് മൂന്നാം വിവാഹത്തില്‍ കഴിഞ്ഞ ദിവസം പുറത്തായത്. ഇയാള്‍ ആദ്യത്തെ രണ്ട് വിവാഹങ്ങളും മറച്ചു വെച്ചാണ് കല്യാണത്തിന് തയ്യാറെടുത്തത്. എന്നാല്‍ ഇയാളുടെ രണ്ട് വിവാഹങ്ങളും പുറത്തറിഞ്ഞതോടെ മൂന്നാം ഭാര്യ പരാതിയുമായി സമീപിച്ചെങ്കിലും താന്‍ മറ്റു രണ്ടു പേരെ വിവാഹം കഴിച്ചില്ലെന്നായിരുന്നു സൈനികന്റെ മറുപടി. യുവതി ഭോപാല്‍ പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ താന്‍ യഥാര്‍ഥത്തില്‍ വിവാഹം കഴിച്ചതല്ലെന്നും വിവാഹത്തിന്റെ റിഹേഴ്‌സലില്‍ പങ്കെടുക്കുകയായിരുന്നുമെന്നാണ് സൈനികന്‍ പറയുന്നത്. റിഹേഴ്‌സല്‍ ആയതിനാല്‍ വരന്റെ വേഷം അണിഞ്ഞതാണെന്നും സംഭവങ്ങളൊന്നും ഗൗരവത്തിലായിരുന്നില്ലെന്നും സൈനികന്‍ പറഞ്ഞു.

‘ഫെയ്‌സ് ബുക്കിലൂടെയാണ് അദ്ദേഹം എന്നെ പരിചയപ്പെടുന്നതും വിവാഹാഭ്യര്‍ഥന നടത്തുന്നതും. 2014 ഭോപാലില്‍ വച്ചു വിവാഹം നടന്നു. ഇപ്പോള്‍ സൈനികന്‍ ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ മഹാരാഷ്ട്രയിലെ കുടുംബവീട്ടിലും കൊണ്ടുപോയിട്ടുണ്ട്- യുവതി പറഞ്ഞു. ഞാന്‍ അദ്ദേഹത്തിനൊപ്പം ഡല്‍ഹിയിലും താമസിച്ചിട്ടുണ്ട്. പക്ഷേ, ജൂലൈയില്‍ അദ്ദേഹത്തിന്റെ ആദ്യവിവാഹങ്ങളെക്കുറിച്ച് അറിഞ്ഞു. ഡല്‍ഹിയില്‍ നിന്നുതന്നെയുള്ള രണ്ടാം ഭാര്യ എന്നെ വിളിക്കുകയും സൈനികന്റെ തട്ടിപ്പുകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ മനസ്സിലായത്’- യുവതി പറയുന്നു.

എന്നാല്‍ സൈനികന്റെ വീട്ടുകാര്‍ക്കും ഈ കള്ളത്തരത്തില്‍ പങ്കുണ്ടെന്നാണ് യുവതി ആരോപിക്കുന്നത്. തന്നെയും കൊണ്ട് അയാള്‍ കുടുംബവീട്ടില്‍ പോയിരുന്നെങ്കിലും ആരും ഇയാളുടെ മുന്‍ ഭാര്യമാരെ കുറിച്ച് പറഞ്ഞിരിന്നില്ല. 2008 ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിവാഹം. മഹാരാഷ്ട്രയില്‍നിന്നുള്ള യുവതിയെയാണ് വിവാഹം കഴിച്ചത്. ആ ബന്ധത്തില്‍ കുട്ടികളുമുണ്ട്.

സൈനികന്റെ ആദ്യ ഭാര്യയെ കണ്ടപ്പോള്‍ അവരും സൈനികന് അനുകൂലമായാണ് സംസാരിച്ചതെന്നും യുവതി ആരോപിക്കുന്നു. വിവാഹത്തട്ടിപ്പിനു പുറമെ സാമ്ബത്തിക തട്ടിപ്പും സൈനികന്‍ നടത്തിയതായും യുവതി ആരോപിക്കുന്നു. വിവാഹ സമയത്ത് തന്റെ കുടുംബത്തില്‍നിന്നും 10 ലക്ഷം രൂപയാണ് സൈനികന്‍ വാങ്ങിച്ചത്. മൂന്നു ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും ആവശ്യപ്പെട്ട് സ്വന്തമാക്കിയിരുന്നു. ഇതിനുശേഷവും സ്ത്രീധനം അവശ്യപ്പെട്ട് തന്നെ മര്‍ദിക്കാറുണ്ടായിരുന്നെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് കോലാര്‍ പൊലീസ് പറയുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വെളിപ്പെടുത്തുന്നു. തന്നെ ഭാര്യയായി അംഗീകരിക്കാത്ത സൈനികന്റെ പേരില്‍ യുവതി കുടുംബകോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. സൈനികനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നാണ് കുടുംബകോടതിയിലെ കൗണ്‍സലര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അനധികൃതമായി ഇന്ത്യയില്‍ താമസിച്ച ബംഗ്ലാദേശ് യുവതിയ്ക്ക് ഒരു...

അനധികൃതമായി ഇന്ത്യയില്‍ താമസിച്ച ബംഗ്ലാദേശ്...

അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് അറസ്റ്റിലായ ബംഗ്ലാദേശ് വനിതയ്ക്ക് ഒരു വര്‍ഷം...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റു: മുത്തശ്ശിയെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക്...

ചെന്നൈ: തമിഴ്നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 20,000 രൂപയ്ക്ക് വിറ്റ മുത്തശ്ശി...

സംസ്ഥാനങ്ങളെ തള്ളി കേന്ദ്രം: മുഖ്യമന്ത്രിമാരുടെ മോഹം നടക്കില്ല,...

സംസ്ഥാനങ്ങളെ തള്ളി കേന്ദ്രം: മുഖ്യമന്ത്രിമാരുടെ...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അറിയിച്ച് രംഗത്തെത്തിയ സംസ്ഥാനങ്ങളെ തള്ളി...

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കി;...

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന്...

ന്യൂഡല്‍ഹി: മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന്...

ലോകത്തിലെ ശക്തരായ 100 വനിതകളില്‍ ഒരാള്‍: ഫോബ്സില്‍...

ലോകത്തിലെ ശക്തരായ 100 വനിതകളില്‍...

ന്യൂഡല്‍ഹി: ലോകത്തിലെ ശക്തരായ വനിതകളില്‍ ഇടംപിടിച്ച് ധനമന്ത്രി നിര്‍മല സീതാരാമനും....

Recent Posts

കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍...

രാജപുരം: കുറ്റിക്കോല്‍ സഹകരണ...

കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്: ഭരണസമിതി പിരിച്ച്...

രാജപുരം: കുറ്റിക്കോല്‍ സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട്...

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര...

രാജപുരം : കോടോം...

ഒടയംചാല്‍ കുന്നുംവയലില്‍ റോഡിലെ ഭീകര ഗര്‍ത്തം: ഗതാഗതം നിരോധിച്ചു:  റോഡ്...

രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തിലെ ഒടയംചാല്‍ കുന്നുംവയലില്‍...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം...

ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഒടയംചാല്‍ ചെന്തളം സ്വദേശിയെ കാഞ്ഞങ്ങാട് ട്രെയിന്‍തട്ടി മരിച്ച...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 -...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ വാര്‍ഡുകളില്‍...

കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ 21 - ഹൊണ്ണമൂല, 22-തെരുവത്ത് എന്നീ...

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ്...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്ത് അംഗത്തിനെതിരെ അസിസ്റ്റന്റ് എഞ്ചിനിയറുടെ പരാതി

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് അംഗം അനധികൃതമായി അസിസ്റ്റന്റ് എഞ്ചിനിയറുടെ...

Articles

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

error: Content is protected !!