CLOSE
 
 
രാഷ്ട്രപിതാവിന്റെ ജീവിതവും ആശയങ്ങളും വരും തലമുറകളിലേക്ക് പകര്‍ന്നു നല്‍കണം: കെ എം ഷാജി എം എല്‍ എ
 
 
 

ദുബായ്: മതേതരത്വത്തിന്റെ കോട്ട പടുത്തുയര്‍ത്തി മഞ്ചേശ്വരത്ത് ഫാസിസത്തെ വേലിക്കു പുറത്ത് നിര്‍ത്തിയ മഞ്ചേശ്വരത്തെയും, കാസറഗോഡ് ജില്ലയിലെയും മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം അഭിനന്ദാര്‍ഹമാണ്. കേവലം 89 വോട്ടിന്റെ ഭൂരിപക്ഷം മാത്രം ലഭിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും ഉള്‍ക്കൊണ്ട പാഠമാണ് നമുക്ക് എണ്ണായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ സഹായിച്ചത്. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഷാജി എം എല്‍ എ അഭിപ്രായപ്പെട്ടു. ദുബായ് കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തഫാന്‍2019- നേതൃ പരിശീലന ക്യാമ്പിനോടനുബന്ധിച്ചു ദുബായ് ശബാബ് അല്‍ അഹ്ലി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിജയത്തിലും പരാജയത്തിലും നമുക്ക് പഠിക്കാനുണ്ട്. പഠിച്ചു കര്‍മ്മ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതുണ്ട്. വിജയത്തിന്റെ ആലസ്യം പിടികൂടിയാല്‍ പരാജയമായിരിക്കും ഫലം. ഫാസിസത്തിന്റെ പുതിയ മുഖം രാഷ്ട്രപിതാവിനെ ഇല്ലാതാക്കുക എന്നതാണ്. മഹാത്മജിയുടെ ജനാധിപത്യത്തെ കുറിച്ചും മതേതര ഭാരതത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടും നിലപാടും ഫാസിസത്തിനെതിരെയുള്ള മറു മരുന്നാണ്. രാഷ്ട്രപിതാവിന്റെ ജീവിതവും ആശയങ്ങളും വരും തലമുറകളിലേക്ക് പകര്‍ത്തി നല്‍കാന്‍ നമ്മുടെ കുട്ടികള്‍ക്ക് ഗാന്ധിജിയെക്കുറിച്ചു പഠിപ്പിക്കേണ്ടതുണ്ട് അദ്ദേഹം തുടര്‍ന്നു. ഫാസിസത്തിനെതിരെ പൊരുതുന്നു എന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മഞ്ചേശ്വരത്ത് ലക്ഷ്യമിട്ടത് ഹിന്ദു വോട്ടുകള്‍ നേടനായിരുന്നില്ല, മറിച്ചു മുസ്ലിം വോട്ടര്‍മാരില്‍ വിഭാഗീയത ഉണ്ടാക്കി മുതലെടുപ്പ് നടത്താനാണ് അവര്‍ ശ്രമിച്ചത്.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ചന്ദ്രിക ഡയറക്റ്റര്‍ പി.എ ഇബ്രാഹിം ഹാജി, യു എ ഇ കെ എം സി സി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദീന്‍ ബിന്‍ മൊഹിയുദീന്‍, കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ഇബ്രാഹിം എളേറ്റില്‍, ഹുസ്സൈനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ വേങ്ങര, ഹംസ തൊട്ടി, ഹനീഫ ചെര്‍ക്കളം എം.എ മുഹമ്മദ് കുഞ്ഞി, അഡ്വ. ഇബ്രാഹിം ഖലീല്‍, ഇബ്രാഹിം ചേര്‍ക്കള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് പി.ബി ഷഫീഖ് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര്‍ മേല്‍പറമ്പ് ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മൊട്ടമ്മല്‍ ഹസൈനാര്‍ തോട്ടുംഭാഗം തുടങ്ങിയവര്‍ പ്രസംഗിച്ചു.

റാഫി പള്ളിപ്പുറം പ്രതിജ്ഞ ചെല്ലിക്കൊടുത്തു. മഹ്മൂദ് ഹാജി പൈവളിഗെ ജമാല്‍ ബൈത്താന്‍, എം ഇ എസ് മുഹമ്മ്ദ് ടി കെ സി, അബ്ദുല്‍ കാദര്‍ ഹാജി സ്പിക് അബ്ദുല്ല, മഹ്മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, ഇ ബി അഹ്മദ് ചെടയ്കല്‍, യൂസഫ് മുക്കൂട്, സെക്രട്ടറിമാരായ ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍്, ഹനീഫ് ഭാവ, ഒ.ടി മുനീര്‍ ഡോക്ടര്‍ ഇസ്മായില്‍, പി ഡി നൂറുദ്ദീന്‍, ഷെബീര്‍ കീഴുര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ കൈതക്കാട്, ഇബ്രാഹിം ബേരികെ, സത്താര്‍ ആലമ്പാടി, ശരീഫ് ചന്ദേര, സിദ്ദീഖ് ചൗക്കി, ഷംസീര്‍ അടൂര്‍, റഷീദ് ആവിയില്‍, സലാം മാവിലാടം തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദു റഹ്മാന്‍, ബീച്ചാരക്കടവ് ഖിറാഅത്തും സലാം തട്ടാനിച്ചേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോവിഡ് വ്യാപനം ; ഇന്ത്യ ഉള്‍പ്പടെ ഏഴ്...

കോവിഡ് വ്യാപനം ; ഇന്ത്യ...

കുവൈറ്റ് സിറ്റി: ഇന്ത്യ ഉള്‍പ്പടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റില്‍...

കൊവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി സൗദിയില്‍ മരിച്ചു

കൊവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി...

റിയാദ്: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ നിര്യാതനായി....

സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍...

സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിനെ...

അബുദാബി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ...

സൗദിയില്‍ കോവിഡ് പരിശോധനയ്ക്കായി സ്രവമെടുക്കുന്ന സ്വാബ് സ്റ്റിക്ക്...

സൗദിയില്‍ കോവിഡ് പരിശോധനയ്ക്കായി സ്രവമെടുക്കുന്ന...

സൗദിയില്‍ കോവിഡ് പരിശോധനയ്ക്കായി സ്രവമെടുക്കുന്ന സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കിനുള്ളില്‍...

കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കുവൈത്ത് എക്സിക്യൂട്ടിവ് അംഗവും...

കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കുവൈത്ത്...

കുവൈറ്റ് സിറ്റി : കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കുവൈത്ത് എക്സിക്യൂട്ടിവ്...

കോഴിക്കോട് സ്വദേശി റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് സ്വദേശി റിയാദില്‍ കൊവിഡ്...

റിയാദ്: കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി...

Recent Posts

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന...

ചെറുവത്തൂര്‍: സ്‌കൂള്‍ വളപ്പില്‍...

സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിന പൂമരം; ചെറുവത്തൂര്‍ കുട്ടമത്ത് ഗവ.ഹയര്‍...

ചെറുവത്തൂര്‍: സ്‌കൂള്‍ വളപ്പില്‍ സ്വാതന്ത്ര്യദിന പൂമരം നട്ട് സ്വാതന്ത്ര്യ...

കാറില്‍ കടത്തിയ 69 ലിറ്റര്‍...

കുമ്പള: കാറില്‍ കടത്തിയ...

കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു; ഓടിപ്പോയ...

കുമ്പള: കാറില്‍ കടത്തിയ 69 ലിറ്റര്‍ കര്‍ണാടക മദ്യം...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം...

ഉപ്പള: ടൗണിലെ ജാസ്...

വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ് ഫോണ്‍ കടം വാങ്ങിയ യുവതി പണം ചോദിച്ചപ്പോള്‍...

ഉപ്പള: ടൗണിലെ ജാസ് മൊബൈല്‍സില്‍ നിന്ന് വിലപിടിപ്പുള്ള ആന്‍ഡ്രോയ്ഡ്...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന...

കാസര്‍കോട് : ജില്ലയില്‍...

കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിദിന കണക്കുകള്‍ ഒറ്റനോട്ടത്തില്‍

കാസര്‍കോട് : ജില്ലയില്‍ ഇന്ന്(ആഗസ്ത് 15) 81 പേര്‍ക്ക്...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!