CLOSE
 
 
മലബാര്‍ ദേവസ്വം വിഷയത്തില്‍ സര്‍ക്കാര്‍ സൂത്രം കൊണ്ട് ഓട്ട അടക്കാന്‍ ശ്രമിക്കുന്നു: മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ ( INTUC)
 
 
 

മലബാറിലെ ക്ഷേത്രങ്ങളുടെയും ക്ഷേത്ര ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പൊടികൈകളോ ഒറ്റമൂലികളോ ഇല്ലെന്നും ശസ്തക്രിയ തന്നെ വേണമെന്നും മലബാറിലെ ക്ഷേത്ര ജീവനക്കാര്‍. കേരള പിറവിക്ക് മുമ്പ് 1951 ല്‍ പഴയ മദ്രാസ് നിയമത്തില്‍ ചില്ലറ പരിഷ്‌കരണം നടത്തിവന്ന നിയമം തന്നെയാണ് ഇന്നും നിലവിലുള്ളത്.2008 ല്‍ കേരള സര്‍ക്കാറിന്റെ റവന്യൂ ദേവസ്വം വകുപ്പിന്റെ കീഴില്‍ ഉണ്ടായിരുന്ന ഹിന്ദു ധര്‍മ്മ സ്ഥാപന ഭരണ വകുപ്പ് (HR & CE) പേര് മാറ്റി മലബാര്‍ ദേവസ്വം ബോര്‍ഡ് എന്നാക്കി മാറ്റി ഒരു ജനാധിപത്യ ഭരണക്രമം പേരിന് കൊണ്ടുവന്നു എന്നതില്‍ കവിഞ്ഞ് ആ മാറ്റം വഴി ക്ഷേത്രങ്ങള്‍ക്കോ ക്ഷേത്രജീവനക്കാര്‍ക്കോ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ദേവസ്വം മേനേജ്‌മെന്റ് ഫണ്ട് എന്നത് ഉണ്ടാക്കിയത് 2008 ന് മുമ്പ് എ.കെ.ആന്റണി മുഖ്യമന്ത്രിയായ സമയത്താണ്.

മലബാറില്‍ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഭരണം നടത്തുന്നത് ട്രസ്റ്റിമാരാണ്, ഏതാനും ചില ക്ഷേത്രങ്ങളില്‍ മാത്രമാണ് ബോര്‍ഡ് നിശ്ചയിച്ച എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍ ഭരണം നടത്തുന്നത്. ഇത്തരം ട്രസ്റ്റിമാര്‍ തന്നെയാണ് അവിടങ്ങളിലെ നിയമനാധികാരിയും സാമ്പത്തിക കാര്യകര്‍ത്താവും. ബോര്‍ഡിന് പ്രത്യേകിച്ച് ക്ഷേത്രങ്ങളുടെ മേല്‍ അധികാരങ്ങള്‍ ഒന്നുമില്ല. മേല്‍നോട്ട ചുമതല (Supervission) അത്ര മാത്രം.

1339ല്‍ പരം ക്ഷേത്രങ്ങള്‍ ഉള്ളതില്‍ അത്രത്തോളം ഭരണപദ്ധതികളും ( scheem ) നിലവിലുണ്ട്. ഈ സ്‌കീമുകള്‍ക്ക് മേലേ ദേവസ്വം ബോര്‍ഡിന്റെ അധികാരം പരിമിതമാണ്. ഇത്തരം സ്‌കീമുകള്‍ റദ്ദാക്കി മലബാറിലെ ക്ഷേത്ര ഭരണത്തിന് ഒരു ഏകീകൃത സ്‌കീം കൊണ്ടുവരണം, അതെ ട്രസ്റ്റിമാരില്‍ നിന്നും സാമ്പത്തിക അധികാരം എടുത്ത് മാറ്റി വരുമാനങ്ങള്‍ തിരുവിതാംകൂറിലേയും കേരളത്തിലെ ഇതര ദേവസ്വം ബോര്‍ഡുകളിലേത് പോലെ പൊതു ഫണ്ട് (common fund) കൊണ്ട് വരണം. അപ്പോള്‍ പൊതു ക്ഷേത്രമെന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാകുകയും വ്യക്തികള്‍ ക്ഷേത്ര മുതലാളികളായതു മൂലമുള്ള അസ്വസ്തതകള്‍ ഇല്ലാതാകുകയും ചെയ്യും. അതിനായുള്ള നിയമനിര്‍മ്മാണത്തിലൂടെ മാത്രമേ മലബാറില്‍ ദേവസ്വം രംഗത്തുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാമുണ്ടാക്കാന്‍ കഴിയുകയുള്ളൂ.

ഇക്കാര്യത്താല്‍ സ്വതന്ത്ര കേരളം ഉണ്ടായ ശേഷം കമ്മിറ്റി, കമ്മീഷന്‍ പ0നങ്ങള്‍, റിപ്പോര്‍ട്ടുകള്‍ ഒക്കേ ഉണ്ടയിട്ടുണ്ട് എങ്കിലും ഒന്നും ഫലം കണ്ടില്ല. ഈ സര്‍ക്കാര്‍ തന്നെ നിശ്ചയിച്ച ഒരു കമ്മറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പഠനം നടത്താന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു.മലബാര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടന്നിട്ട് 10 വര്‍ഷം പിന്നിട്ടു.ഇപ്പോഴും ചര്‍ച്ചയും റിപ്പോര്‍ട്ടിങ്ങുമായി കാലം കഴിക്കുന്നു. ജീവനക്കാരനാണെങ്കില്‍ അര്‍ഹമായ ശബളം പോലും വര്‍ഷങ്ങളായി കുടിശ്ശികയും, സര്‍ക്കാരും ദേവസ്വം ബോര്‍ഡും ട്രസ്റ്റിമാരെ കുറ്റം പറഞ്ഞ് കൈകഴുകയാണ്. ജീവനക്കാരനാകട്ടെ ശബളം ലഭിക്കാതെ ദുരിതത്തിലും. പ്രശ്ന പരിഹാരത്തിന് നിയമ ഭേദഗതി മാത്രമേ പരിഹാരമുള്ളൂ. അതിനാണ് സര്‍ക്കാര്‍ തയ്യാറാക്കണ്ടത്.
ക്ഷേത്ര ജീവനക്കാര്‍ എത്ര വര്‍ഷം ജോലി ചെയ്ത് വിരമിച്ചാലും എല്ലാ ജീവനക്കാര്‍ക്കും പെന്‍ഷനായി ലഭിക്കുന്നത് മൂവ്വായിരം (3000/) രൂപ മാത്രമാണ്.നിലവിലെ ക്ഷേമനിധി പെന്‍ഷന്‍ സംബ്രദായം നിര്‍ത്തലാക്കി സര്‍വ്വീസ് പെന്‍ഷന്‍ നടപ്പാക്കണം.ഇക്കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ക്ഷേത്ര ജീവനക്കാര്‍ മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്റ ആഭിമുഖ്യത്തില്‍ നവമ്പര്‍ 14 ന് ധര്‍ണ്ണാ സമരം നടത്തുന്നു. ധര്‍ണ്ണ V. D.സതീശന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊറോണ: രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി

കൊറോണ: രാജ്യത്തെ ജയിലുകള്‍ സുരക്ഷിതമാണോയെന്ന്...

ന്യൂഡല്‍ഹി: കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകള്‍...

നിര്‍ഭയ കേസ്; പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി...

നിര്‍ഭയ കേസ്; പ്രതി മുകേഷ്...

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മുകേഷ് സിംഗിന്റെ ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി....

രാധാകൃഷ്ണൻ മാസ്റ്റർ പുരസ്ക്കാരം : അപേക്ഷ ക്ഷണിക്കുന്നു

രാധാകൃഷ്ണൻ മാസ്റ്റർ പുരസ്ക്കാരം :...

കാസർഗോഡ്‌ : കേരളത്തിലെ അറിയപ്പെടുന്ന കായികാധ്യാപകനും കാസർഗോഡ്‌ ജില്ലയിൽ നിരവധി കായിക...

ആയംകടവു പാലം ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍

ആയംകടവു പാലം ഉദ്ഘാടനത്തിന് വിപുലമായ...

പെരിയ: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലമെന്ന വിശേഷണത്തോടെ കാസര്‍കോട്...

മലബാര്‍ ദേവസ്വം വിഷയത്തില്‍ സര്‍ക്കാര്‍ സൂത്രം കൊണ്ട്...

മലബാര്‍ ദേവസ്വം വിഷയത്തില്‍ സര്‍ക്കാര്‍...

മലബാറിലെ ക്ഷേത്രങ്ങളുടെയും ക്ഷേത്ര ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പൊടികൈകളോ...

ലോക രോഗ പ്രതിരോധ ദിനം :ശ്രദ്ധേയമായി പൂടംകല്ല്...

ലോക രോഗ പ്രതിരോധ ദിനം...

രാജപുരം: ലോക രോഗ പ്രതിരോധ ദിനത്തോടനുബന്ധിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍...

Recent Posts

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി...

ഉദുമ: ജില്ലയില്‍ വൈറസ്...

കാസര്‍ഗോഡ് കോവിഡ്-19 പരിശോധനകേന്ദ്രത്തിന് അനുമതി ലഭിച്ചതായി ഉദുമ എം എല്‍...

ഉദുമ: ജില്ലയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത് കണക്കിലെടുത്ത്...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍...

പുകവലിക്കാര്‍ ജാഗ്രത: കോവിഡ് 19 ബാധിക്കാന്‍ സാധ്യത കൂടുതല്‍;പുകവലി ഒഴിവാക്കണമെന്ന്...

കാഞ്ഞങ്ങാട് : പുകവലിക്കാരില്‍ കോവിഡ് 19 ബാധിക്കാനുള്ള സാധ്യത...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു...

ഉദയമംഗലം ക്ഷേത്രത്തില്‍ ആറാട്ടുത്സവം ഉണ്ടാവില്ല

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 12 മുതല്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത...

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍...

കോവിഡ് ഭീഷണിയില്‍ വെളിച്ചപ്പാടന്മാര്‍ക്കിത് ദുരിത കാലം

പാലക്കുന്ന്: കോവിഡ് ഭീഷണിയില്‍ തെയ്യംകെട്ടും തെയ്യാടിക്കലും പുത്തരി കൊടുക്കല്‍...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍;...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ്...

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,41,211 പേര്‍; ആശുപത്രിയിലുള്ളത് 593 പേര്‍4;  പേര്‍...

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് നിരീക്ഷണത്തിലുള്ളത് 1,41,211...

Articles

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

error: Content is protected !!