CLOSE
 
 
ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികളില്‍ ഞായറാഴ്ചക്കകം സുപ്രിംകോടതി വിധി പറയും
 
 
 

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികളില്‍ ഞായറാഴ്ചക്കകം സുപ്രിംകോടതി വിധി പറയും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന നവംബര്‍ 17ന് മുന്‍പ് വിധിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അയോധ്യ വിധിക്ക് ശേഷം ബുധനാഴ്ച സുപ്രീം കോടതി വീണ്ടും ചേരും. ബുധനാഴ്ച ഏത് കേസാണ് പരിഗണിക്കുന്നതെന്ന വിവരം ഇതുവരെ സുപ്രീം കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. 17നാണ് മണ്ഡല കാലം തുടങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഭരണഘടനബെഞ്ച് വിധി പ്രസ്താവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ആരാധനക്ക് എല്ലാവര്‍ക്കും തുല്യാവകാശമാണെന്നായിരുന്നു ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരുടെയും അഭിപ്രായം. അതേസമയം, ബെഞ്ചിനെ ഏക വനിതാ ജഡ്ജായ ഇന്ദു മല്‍ഹോത്ര വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തി അളക്കാന്‍ സാധ്യമല്ലെന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്. 4:1 ഭൂരിപക്ഷത്തിനാണ് അന്ന് വിധി പ്രസ്താവിച്ചത്.

സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് 48 റിവ്യൂ ഹര്‍ജികളാണ് സമര്‍പ്പിച്ചത്. ഫെബ്രുവരി ആറിന് ഹര്‍ജികളിന്മേലുള്ള വാദം കേള്‍ക്കല്‍ അവസാനിച്ചിരുന്നു. ആദ്യ വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം രഞ്ജന്‍ ഗൊഗോയിയാണ് എന്നതാണ് വ്യത്യാസം.

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല വിധി എന്താകുമെന്ന് പറയാനാകില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. വിശ്വാസങ്ങള്‍ക്ക് വില കല്‍പിച്ചാണ് അയോധ്യ വിധിയെന്ന് അഭിപ്രായമുയര്‍ന്ന പശ്ചാത്തലത്തില്‍ ശബരിമലയിലും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സുപ്രീം കോടതി വിലകല്‍പ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട് ജില്ലാ അതിർത്തി:...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട്...

ഉപ്പള: നാലേ കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം മഞ്ചേശ്വരത്തു...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക് കോവിഡ്...

ഇതു സമൂഹ വ്യാപനം തന്നെ;  ഇന്നു സമ്പര്‍ക്കത്തിലൂടെ...

ഇതു സമൂഹ വ്യാപനം തന്നെ; ...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക വ്യാപനം തന്നെയെന്ന വ്യക്തമായ സൂചന നല്‍കി...

സ്വര്‍ണക്കടത്ത് കേസ്; എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു...

സ്വര്‍ണക്കടത്ത് കേസ്; എം.ശിവശങ്കറിനെ ഐടി...

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എം.ശിവശങ്കറിനെ ഐടി സെക്രട്ടറി...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പ്...

കൊച്ചി: കന്യാസ്ത്രീയേ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി.ഫ്രാങ്കോ...

Recent Posts

ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ...

ഉദുമ: കാസര്‍കോട് ജില്ലയില്‍...

ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ ക്വാറന്റീന്‍ കേന്ദ്രത്തിനെതിരെ സിപിഎം വര്‍ഗീയ...

ഉദുമ: കാസര്‍കോട് ജില്ലയില്‍ ഉദുമ പടിഞ്ഞാര്‍ ജെംസ് സ്‌കൂളിലെ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട്...

ഉപ്പള: നാലേ കാൽ...

കഞ്ചാവു കടത്തിന്റെ ഭീതിയിൽ കാസർകോട് ജില്ലാ അതിർത്തി: മഞ്ചേശ്വരത്തു വീണ്ടും...

ഉപ്പള: നാലേ കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്ത് മണിക്കൂറുകൾക്കകം...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ...

എള്ളുക്കൊച്ചിയിൽ കോവിഡ് രോഗം: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു: ഇനിയൊരറിയിപ്പ്...

പാണത്തൂർ: അതിർത്തി പഞ്ചായത്തായ കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക്...

ഇതു സമൂഹ വ്യാപനം തന്നെ; ...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക...

ഇതു സമൂഹ വ്യാപനം തന്നെ;  ഇന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്...

തിരുവനന്തപുരം: ഇതു സമ്പര്‍ക്ക വ്യാപനം തന്നെയെന്ന വ്യക്തമായ സൂചന...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ്...

നീലേശ്വരം : കേരള...

കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടനയുടെ സ്ഥാപക...

നീലേശ്വരം : കേരള കെട്ടിട നിര്‍മാണത്തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി)...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!