CLOSE
 
 
അയോധ്യാ കേസില്‍ സുപ്രിംകോടതി വിധി നാളെ
 
 
 

ഡല്‍ഹി : അയോധ്യാ കേസിന്റെ വിധി നാളെ സുപ്രിംകോടതി പ്രഖ്യാപിക്കും. നാളെ രാവിലെ 10.30 നാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പറയുക. അതേസമയം കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് സുരക്ഷാ പരിശോധന യോഗം വിളിച്ചിരുന്നു. ജാഗ്രത പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആഹ്വാനം ചെയ്തിട്ടുണ്ട്. അയോധ്യയില്‍ മാത്രം 12,000 അര്‍ധ സൈനികരെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പട്ടാളത്തെ വിളിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊന്നും ഇനി കുറച്ച് ദിവസത്തേക്ക് അവധി നല്‍കില്ല. ഇവര്‍ക്ക് താമസിക്കാന്‍ വേണ്ടി സ്‌കൂളുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു. 300 സ്‌കൂളുകള്‍ യുപിയില്‍ മാത്രം ഏറ്റെടുത്തിരിക്കുന്നു. ചില സ്‌കൂളുകളില്‍ താത്കാലിക ജയില്‍ മുറികളും സ്ഥാപിച്ചിട്ടുണ്ടെന്നാണ് സൂചന.

സമൂഹ മാധ്യമങ്ങള്‍ മുഖേന വ്യാജവാര്‍ത്തകള്‍ പരക്കാതിരിക്കാന്‍ അയോധ്യയില്‍ അടക്കം സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. അയോധ്യയിലും ലക്നൗവിലും ഹെലികോപ്റ്ററുകള്‍ വിന്യസിച്ചു. വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
15 വര്‍ഷം കൊണ്ട് ഒന്‍പത് മാസത്തോളം വാദം കേട്ട ശേഷമായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. അതനുസരിച്ച് റാം ലല്ലക്കാണ് ബാബരി മസ്ജിദ് നില നിന്ന സ്ഥലത്തിന്റെ മൂന്നിലൊന്ന് ഭാഗം. അതായത് രാമന്റെ ജന്‍മസ്ഥലമെന്ന് വാദിക്കുന്ന മര്‍മ്മ പ്രധാനമായ ഭാഗം- ഇത് ഈ ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള ഭാഗമാണ്. ഇതിന് തൊട്ട് വെളിയിലുള്ള മൂന്നിലൊന്ന് ഭാഗമാണ് നിര്‍മോഹി അഖാഡെക്ക് അനുവദിച്ചത്. ശേഷിക്കുന്ന മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും. ഈ തീരുമാനത്തില്‍ വിയോജിച്ച് മൂന്നു പക്ഷവും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഇതോടെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യപ്പെട്ടു. അപ്പീലുകളില്‍ 2011ല്‍ വാദം തുടങ്ങി. 2018 മാര്‍ച്ച് 8ന് മധ്യസ്ഥ സമിതിയെ ഏല്‍പ്പിച്ചു. ശ്രീ ശ്രീ രവിശങ്കര്‍, ജെ ഖലീഫുല്ല, ശ്രീറാം പഞ്ചു എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2019 ആഗസ്റ്റ് 6 മുതല്‍ അന്തിമ വാദം കേള്‍ക്കല്‍ തുടങ്ങി. ഇത് ഒക്ടോബര്‍ 16ന് തീര്‍ന്നു. വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെങ്ങും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഉത്തര്‍പ്രദേശിലും തര്‍ക്കഭൂമി നിലനില്‍ക്കുന്ന അയോധ്യയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനകം 40 കമ്പനി അര്‍ധ സൈനിക വിഭാഗത്തെയാണ് ഉത്തര്‍പ്രദേശില്‍ മാത്രമായി കേന്ദ്രം വിന്യസിച്ചിട്ടുള്ളത്. സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 13പേര്‍ക്ക്: കാസര്‍കോട്ട്...

സംസ്ഥാനത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി...

ലോക് ഡൗണ്‍ പിന്‍വലിച്ചാലും കാസര്‍കോട് ഉള്‍പ്പെടെ ജില്ലകളില്‍...

ലോക് ഡൗണ്‍ പിന്‍വലിച്ചാലും കാസര്‍കോട്...

കാസര്‍കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണിനു ശേഷവും...

കോവിഡ് 19: സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം; രോഗം...

കോവിഡ് 19: സംസ്ഥാനത്തിന് ഇന്ന്...

തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ വലഞ്ഞ കേരളത്തിന് ഇന്ന് ആശ്വാസദിനം. സംസ്ഥാനത്ത്...

സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി കോവിഡ്: ആറു...

സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു....

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു തടവു ചാടിയ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു...

കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലിലെ കോവിഡ് നിരീക്ഷണ വാര്‍ഡില്‍ നിന്നു...

Recent Posts

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി...

കാസര്‍കോട്: കൊറോണ കാലത്ത്...

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീഷ്...

കാസര്‍കോട്: കൊറോണ കാലത്ത് ഒരു നാടിന്റെ വിശപ്പകറ്റാന്‍ കൈതാങ്ങുമായി...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ്...

കാസറകോട്: ഇന്ന് മുതല്‍...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ് എത്തിക്കും: ഇന്ന് മുതല്‍ പദ്ധതി...

കാസറകോട്: ഇന്ന് മുതല്‍ ജില്ലയില്‍ എല്ലായിടത്തും സഹായത്തിന് പോലീസ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍...

പാലക്കുന്ന് : കോവിഡ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍ ഭക്ഷണമൊരുക്കാന്‍ ക്ഷേത്ര കമ്മിറ്റികളുടെ ധനസഹായ...

പാലക്കുന്ന് : കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട് അനുശോചിച്ചു

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് മധുരമൂറുന്ന നിരവധി ഗാനങ്ങള്‍...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്ത മുഴുവന്‍...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ...

Articles

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍,...

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട  ചരിത്രത്തിലെ നാഴിക...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

error: Content is protected !!