CLOSE
 
 
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍
 
 
 

നേര്‍ക്കാഴ്ച്ചകള്‍….

രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് വ്യാജമരുന്നു വില്‍പ്പന വഴി സംഭവിക്കുന്നത്

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കള്ളക്കടത്തായി കടന്നു വരുന്ന വ്യാജമരുന്നുകള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു എന്ന പരാതിയില്‍ ജില്ലാ ഡ്രഗ് കണ്‍ട്രോളറുടെ പരിശോധന കര്‍ശനമാക്കി. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, ത്വക് രോഗങ്ങള്‍ തുടങ്ങി ഒട്ടുമിക്ക ജീവന്‍ രക്ഷാ ഔഷധങ്ങളും ഇങ്ങനെ വ്യാജമായി ജില്ലയിയില്‍ വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 1500ല്‍പ്പരം മെഡിക്കല്‍ ഷോപ്പുകള്‍ നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചുമ, പനി, പ്രമേഹം എന്നിവയ്ക്കുള്‍പ്പെടെ സാധാരണക്കാര്‍ ഉപയോഗിക്കുന്ന 444 മരുന്നു സംയുക്തങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം 2018 ഒക്ടോബറില്‍ നിരോധിച്ചിരുന്നു. പാരസെറ്റമോള്‍, കഫീന്‍, അമോക്സിസിലിന്‍ എന്നിവയ്ക്കൊപ്പം വിവിധ സംയുക്തങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവിധം കൂട്ടിച്ചേര്‍ത്ത മരുന്നുകളായിരുന്നു നിരോധിച്ചിരുന്നത്. എന്നാല്‍ ഇത്തരം നിരോധിത മരുന്നുകള്‍ യഥേഷ്ടം മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും, സ്വാധീനങ്ങള്‍ക്ക് വിധേയമായി ഡോക്റ്റര്‍മാര്‍ വ്യാജ മരുന്നുകള്‍ക്കുള്ള കുറിപ്പടികള്‍ നല്‍കുന്നുണ്ടെന്നും ഉള്ള പരാതി ഉയരുന്നതിനിടയിലാണ് പുതിയ വ്യാജ മരുന്നുകളുടെ രംഗ പ്രവേശനം.

കൃത്രിമ മാര്‍ഗത്തിലുടെ കടത്തുന്ന കമ്പനികളെ കണ്ടെത്തി കേസെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ മരുന്നു വിതരണക്കാര്‍ നികുതി വെട്ടിക്കാനും, കൃത്രിമ മരുന്നുകള്‍ വിറ്റു കൊള്ളലാഭം കൊയ്യാനും, ഡോക്റ്റര്‍മാര്‍ അത്യാര്‍ത്തി മൂത്തതു കാരണവുമാണ് അന്യ സംസ്ഥാന ലോബികളെ പ്രോല്‍സാഹിപ്പിക്കുന്നത്. ഇതുവഴി ഗുണനിലവാരം കുറഞ്ഞതോ, അധിക സൈഡ്എഫക്റ്റുള്ളതോ ആയ മരുന്നുകള്‍ രോഗികളെ നിത്യ രോഗികളാക്കുന്നതിനു പുറമെ, നേരായ വില്‍പ്പന വഴിയല്ലാത്തതിനാല്‍ ലക്ഷക്കണക്കിനു രൂപാ നികുതി ഇനത്തിലും നഷ്ടപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരോട് അടിയന്തിരമായി ഫില്‍ഡില്‍ ഇറങ്ങാനും മിന്നല്‍ പരിശോധന നടത്തി കുറ്റക്കാരെ നിയമത്തിനു മുമ്പിലെത്തിക്കാനും ആരോഗ്യവകുപ്പ് ഉത്തരവിട്ടത്.

നമ്മുടെ ജില്ലയില്‍ നടന്നു വരുന്ന പരിശോധന സമ്പന്ധിച്ചുള്ള അന്യേഷണ പുരോഗതിക്കായി കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസറോട് വിവരം ആരാഞ്ഞപ്പോള്‍ ഞങ്ങള്‍ സംസ്ഥാനത്തിനു പുറത്തു നിന്നുമുള്ള യാതൊരു ഇടപാടുകാരുമായും ബന്ധപ്പെടുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കെ.എം.സി.എല്‍ എന്ന അഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മാത്രമേ മരുന്നു വാങ്ങുന്നുള്ളുവെന്നും, പ്രൈവറ്റ് മേഘലയില്‍ മരുന്നു കടത്തു നടക്കുന്നുണ്ടോ എന്ന് വ്യക്തമല്ലെന്നും, ആരോഗ്യ വകുപ്പു അയച്ചു തന്ന സര്‍ക്കുലര്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ വിജിലന്‍സുമായി ചേര്‍ന്ന് ജില്ലയില്‍ വ്യാപകമായ പരിശോധന നടത്തിയിട്ടുണ്ടെന്നും, തുടര്‍ പരിശോധന കൂടി ആവശ്യമുള്ളതിനാല്‍ ഫലം ഇപ്പോള്‍ പുറത്തു പറയാനാവില്ലെന്നും കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍ അറിയിച്ചു.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍ അള്ളിപ്പിടിച്ചു...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം രൂപാ...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ മുഴുവന്‍...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന നിര്‍മ്മാണ...

പൊളിച്ചു കളയരുത് ആ മതില്‍

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സമരമുറ...

Recent Posts

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ...

രാജപുരം: സിഐ ബാബു...

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ സംഗമം മറ്റു സ്റ്റേഷനുകള്‍ മാതൃകയാക്കണം:...

രാജപുരം: സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ രാജപുരം പോലീസ്...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട...

നീലേശ്വരം : ബുള്ളറ്റില്‍...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചിട്ട...

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!