CLOSE
 
 
ഒരേസമയം 50 സ്മാര്‍ട്ട് ഫോണുകള്‍ വരെ ഹാക്ക് ചെയ്യാനുള്ള കഴിവ് നേടി ഒരു ചാര സോഫ്റ്റ് വെയര്‍; ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ഇല്ലാതാവും
 
 
 

ഇസ്രയേലി ചാരസോഫ്്റ്റ് വെയറായ പെഗാസസിന് ഒരു വര്‍ഷം അഞ്ഞൂറിലേറെ ഫോണുകള്‍ നിരീക്ഷിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്. ഒരേസമയം 50 സ്മാര്‍ട്ട് ഫോണുകള്‍ വരെ ഹാക്ക് ചെയ്യാനുമാകും പെഗാസസിനെന്നാണ് ‘ദ ഇക്കണോമിക്‌സ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈബര്‍ ഹാക്കിംഗ് രംഗത്ത് കുപ്രസിദ്ധമായ ഇസ്രായേലിലെ എന്‍എസ്ഒയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണെന്നാണ് സൂചന. ഫോണ്‍ വിളി, മെസേജ്, മെയില്‍ പാസ് വേഡ്, ബ്രൗസിംഗ് ഹിസ്റ്ററി, ലൊക്കേഷന്‍ തുടങ്ങി ഫോണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പെഗാസസ് ഉപയോഗിച്ച് ഹാക്ക് ചെയ്യാന്‍ കഴിയും. ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ഇല്ലാതാവുന്ന രീതിയിലാണ് ഈ ചാര സ്‌പെവെയറിന്റെ നിര്‍മ്മാണം. സര്‍ക്കാരുകള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും മാത്രമേ സോഫ്റ്റ് വെയര്‍ കൈമാറിയിട്ടുള്ളൂ എന്നാണ് എന്‍എസ്ഒ പറയുന്നതെങ്കിലും സോഫ്‌റ്റ്വെയര്‍ ആര്‍ക്കെല്ലാം കൈമാറിയിട്ടുണ്ടെന്നത് ഇനിയും വിശദമാക്കിയിട്ടില്ല.

17 ഇന്ത്യക്കാര്‍ അടക്കം 20രാജ്യങ്ങളിലെ 1400 ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇസ്രായേലി എന്‍.എസ്.ഒ ചോര്‍ത്തിയെന്നാണ് വാട്‌സാപ്പ് അമേരിക്കന്‍ കോടതിയെ അറിയിച്ചത്. സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് വാട്ട്‌സ്ആപ്പിനോട് വിശദീകരണം തേടിയത്. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചുരുങ്ങിയത് രണ്ടു ഡസന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടേയുമെങ്കിലും ഫോണുകളിലെ വാട്ട്‌സ്ആപ്പ് മെസഞ്ചറിലുള്ള ന്യൂനതകള്‍ മുതലെടുത്തു കൊണ്ട് അവര്‍ക്കു മേല്‍ ചാരപ്പണി നടത്തപ്പെട്ടുവെന്നാണ് വാര്‍ത്ത പുറത്തു വന്നത്.
ഇസ്രായേലി രഹസ്യപൊലീസ് സംഘടനയിലെ മുന്‍ അംഗങ്ങള്‍ ഡയറക്ടര്‍മാരായ എന്‍എസ്ഒ എന്ന കമ്പനിയുടെ പെഗാസസ് എന്ന സോഫ്റ്റ് വെയറാണ് ഈ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എന്നതും തെളിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എന്‍എസ്ഒ കമ്പനിക്കെതിരെ കേസുമായി മുന്നോട്ടു പോകാനാണ് വാട്ട്‌സാപ്പ് കമ്പനിയുടെ തീരുമാനം.ബ്ലാക്‌ബെറി, ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉള്‍പ്പടെയുള്ള ഡിവൈസുകളില്‍ പെഗാസസ് ഉപയോഗിച്ച് നുഴഞ്ഞ് കയറാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന്...

മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ...

ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ അടക്കം മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ വാറന്റി അസിസ്റ്റന്റ്...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ വാറന്റി അസിസ്റ്റന്റ് അവതരിപ്പിച്ച് ഫ്ളിപ്പ്കാര്‍ട്ട്.ഫ്ളിപ്കാര്‍ട്ടില്‍...

ഇത് വാട്സാപ്പിനെ വെല്ലും; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്...

ഇത് വാട്സാപ്പിനെ വെല്ലും; പുതിയ...

ടെലഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു.ഇന്‍ ആപ്പ് വീഡിയോ എഡിറ്റര്‍, ആനിമേറ്റഡ്...

ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വച്ച് നല്‍കി ഗൂഗിള്‍...

ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വച്ച്...

ജൂലൈ 6 മുതല്‍ ഓഫീസ് ഘട്ടം ഘട്ടമായി തുറക്കുമ്പോള്‍ വീട്ടിലിരുന്ന്...

ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പുതിയ...

ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍...

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍...

Recent Posts

എംഎ ഹിസ്റ്ററിയില്‍ രണ്ടും മൂന്നും...

നീലേശ്വരം : കണ്ണൂര്‍...

എംഎ ഹിസ്റ്ററിയില്‍ രണ്ടും മൂന്നും റാങ്കുകള്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ്...

നീലേശ്വരം : കണ്ണൂര്‍ സര്‍വകലാശാല എം.എ.ഹിസ്റ്ററി പരീക്ഷയില്‍ രണ്ടും...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം...

കാസറഗോഡ് : കുറ്റിക്കോല്‍,...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം :...

കാസറഗോഡ് : കുറ്റിക്കോല്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളില്‍...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക്...

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കുട്ടമത്തെ കുട്ടികള്‍

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ അനുയോജ്യമായ കാലാവസ്ഥയില്‍ പച്ചക്കറി കൃഷിക്ക്...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല്...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല് - പൂക്കയം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു വരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക...

പാലക്കുന്ന് : ഓണ്‍ലൈന്‍...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക സമന്വയ ടി.വി. സെറ്റുകള്‍ നല്‍കി

പാലക്കുന്ന് : ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന...

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ...

ചുള്ളിക്കര: പെട്രോള്‍, ഡീസല്‍...

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കോട്ടയം അതിരൂപത കെ സി...

ചുള്ളിക്കര: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കോട്ടയം അതിരൂപത...

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!