CLOSE
 
 
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല
 
 
 

നേര്‍ക്കാഴ്ച്ചകള്‍…

ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍ മുതിയക്കാല്‍ വയലിലിറങ്ങി. ബാങ്ക് പ്രസിഡണ്ടും, സഹകരണ സംഘം ഉദ്യോഗസ്ഥരും പുതുമുണ്ടുടുത്ത് വയലിലറങ്ങി, ഫോട്ടോ എടുത്തു പത്രത്തില്‍ പടം വന്നു. വയലിലിറങ്ങിയവര്‍ക്കെല്ലാം കിട്ടി, ഒന്നും, രണ്ടും സാരികള്‍. സാമുഹ്യമാധ്യമങ്ങളില്‍ നൂറുകണക്കിനു ലൈക്കും, കമന്റും. പക്ഷെ കറ്റ ഇപ്പോഴും കണ്ടത്തില്‍ തന്നെ

ഇത്തവണത്തെ നെല്‍കൃഷി തുലാവര്‍ഷം കവര്‍ന്നെടുത്തു. പാടത്ത് ചെളിയില്‍ പൂണ്ടു കിടക്കുന്നു സ്വര്‍ണക്കറ്റകള്‍. കടുത്ത മഴകാരണം വരമ്പിലിറങ്ങാനാകുന്നില്ല. കൊയ്യാന്‍ ആളില്ല. കര്‍ഷകന്റെ കരള്‍ പറിച്ചെടുത്തു കൊണ്ട് കാലവര്‍ഷത്തിനൊപ്പം തുലാവര്‍ഷവും നിന്നു പെയ്യുന്നു. തോട്ടുവരമ്പത്ത് പൂത്തുലയുന്ന കൈതപ്പു, കുളക്കോഴി, കലക്കവെള്ളത്തില്‍ കിടന്നു പുളയുന്ന ഒല്‍പ്പയും, ഇരുമീനെന്ന കരിമീന്‍, ഗ്രാമങ്ങള്‍ക്കും പുഴക്കരക്കും ഇന്ന് എല്ലാം അന്യം. ഒച്ചും, നൈച്ചിങ്ങയും പോട്ടെ, തവള പോലുമില്ല വയലില്‍. നീന്തിതുടിക്കാറുള്ള നീര്‍ക്കോലി പോലുമില്ല, കണികാണാന്‍.

പേമാരി കൊയ്യാന്‍ അനുവദിക്കുന്നില്ലെന്നു മാത്രമല്ല, പൊന്‍ വെളിച്ചവുമായി ഇടക്കിടെ സൂര്യന്‍ ഒളിഞ്ഞു നോക്കാറുണ്ടെങ്കിലും കൊയ്യാനാളുണ്ടായിട്ടു വേണ്ടെ. കൊയ്തിട്ട കറ്റകള്‍ വരെ വെള്ളത്തില്‍ കിടന്നു മുളച്ചു പൊന്തുന്ന കാഴ്ച കര്‍ഷക സമൂഹത്തെ മാത്രമല്ല കരയിപ്പിക്കുന്നത്. മുമ്പൊക്കെ കര്‍ഷകനു ആശ്വാസമായി ബംഗാളികളുണ്ടായിരുന്നു ഇപ്പോള്‍ അവരും പറഞ്ഞാല്‍ കേള്‍ക്കുന്നില്ല.

കര്‍ഷക സംഘത്തില്‍ അംഗമെടുത്താല്‍ മാത്രം ഏവര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. കര്‍ഷക തൊഴിലാളികള്‍ക്കുമുണ്ട് പെന്‍ഷന്‍. പക്ഷെ പണിയെടുക്കാന്‍ പറഞ്ഞാല്‍ മട്ടു മാറും. തൊഴിലുറപ്പു തന്നെയുണ്ട് അവര്‍ക്ക് എടുത്താലും എടുത്താലും തീരാത്തത്രയും. തൊഴിലുറപ്പിന്റെ പേര് ഇപ്പോള്‍ തൊഴിലിരിപ്പെന്നാണല്ലോ. കുശാല്‍.

കേരളത്തിനു ഒരു തൊഴില്‍ സംസ്‌കാരമുണ്ടായിരുന്നു. രാവിലെ എട്ടിനു പണി സ്ഥലത്തെത്തും. 11 മണി മുട്ടും മുമ്പേ വരമ്പത്ത് ചായയും കടല പുഴുക്കും. ഒരുമണിക്ക് കൈയും കാലും കഴുകി ഇരിക്കുമ്പോഴേക്കും ചോറും കറിയും. ഒരുബീഡി വലക്കാനും മുറുക്കാനും, ദേശാഭിമാനിയിലേക്ക് ഒന്നു കണ്ണോടിക്കാനും മാത്രം സമയം. അപ്പോഴേക്കും മണി രണ്ടാകും. കൈക്കോട്ടുമായി നടു കുനിഞ്ഞാല്‍ പിന്നെ നീരുന്നത് അഞ്ചരക്ക്. ഇക്കാലത്ത് കഞ്ഞിയും മുറുക്കാനും ഒന്നു പുകക്കാനും സമയമുണ്ടായിരുന്നുവെങ്കില്‍ അതിനും മുമ്പ്, ഏതാനും പതിറ്റാണ്ടുകള്‍ക്കു മുമ്പ് ചോറില്ല, വറ്റും വെള്ളവും കിട്ടിയാലായി. ഉച്ചക്ക് ചക്കക്കറിയോ കപ്പയോ കഴിച്ച് നിമിഷാര്‍ദ്ധം കൊണ്ട് വീണ്ടും പണിക്കിറങ്ങണം. തൊഴിലാളി വര്‍ഗം ഇഛിച്ചതു പോലെ കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍വ്വാധിപത്യം ലഭിച്ചിരിക്കുന്നു. സംശയം വേണ്ട.

ഇന്ന് പണിയെന്നാല്‍ ഒരുതരം ഉല്ലാസത്തിലേര്‍പ്പെടലാണ്. ബീഡിവലിച്ചും മുറുക്കിയും, കവിളില്‍ മധുവെച്ചും ആരോഗ്യം തളര്‍ന്നവര്‍ക്ക് എവിടെ കൈക്കോട്ട് പൊങ്ങുന്നു.

ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍ മുതിയക്കാല്‍ വയലിലിറങ്ങി. ബാങ്ക് പ്രസിഡണ്ടും, സഹകരണ സംഘം ഉദ്യോഗസ്ഥരും പുതുമുണ്ടുടുത്ത് വയലിലറങ്ങി, ഫോട്ടോ എടുത്തു പത്രത്തില്‍ പടം വന്നു. വയലിലിറങ്ങിയവര്‍ക്കെല്ലാം കിട്ടി, ഒന്നും, രണ്ടും സാരികള്‍. സാമുഹ്യമാധ്യമങ്ങളില്‍ നൂറുകണക്കിനു ലൈക്കും, കമന്റും. പക്ഷെ കറ്റ ഇപ്പോഴും കണ്ടത്തില്‍ തന്നെ. അവര്‍ക്ക് പണം എഴുതിത്തള്ളാമെന്നു വെക്കാം. പാവം ദരിദ്ര കര്‍ഷകരെന്തുചെയ്യും. അരവത്ത്‌വയലില്‍ വെള്ളം കയറി കൃഷി ഏതാണ്ട് നശിച്ചിരിക്കുന്നു. ഇനി കൊയ്തെടുക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. കാലവര്‍ഷവും തുലാവര്‍ഷവും തുള്ളിയൊഴിയാതെ പെയ്ത് തിമിര്‍ത്തത് കര്‍ഷകന്റെ അരച്ചാണ്‍ വയറിനകത്തായിരുന്നു. ഇപ്പോള്‍ അടച്ചു പെയ്യുന്നത് കണ്ണീര്‍ മഴ. വിത്തിടുമ്പോള്‍ കനത്ത വേനലായിരുന്നു. വെള്ളം പമ്പ് ചെയ്തും മറ്റുമാണ് വിത്തിടല്‍ നടന്നത്. ഇപ്പോള്‍ കൊയ്യാന്‍ നേരത്ത് തോരാ മഴ.

മോങ്ങാനിരുന്ന നായയുടെ മുതുകില്‍ തേങ്ങാ വീണതു പോലെയാണ് കര്‍ഷകന്റെ സ്ഥിതി. പിണറായിയുടെ ആഹ്വാനം കേട്ട് പലരും, വിള ഇന്‍ഷൂറന്‍സില്‍ പണമിറക്കി. ഇപ്പോള്‍ കേള്‍ക്കുന്നു, അതൊക്കെ പൊല്ലാപ്പിലാണെന്ന്. കൊയ്തു മിഷന്‍ എല്ലായിടത്തുമുണ്ട്. എന്നാല്‍ ആവശ്യത്തിനൊന്നു പോലുമില്ല. മിക്കതും മൂലക്ക്. ആരു നന്നാക്കാന്‍. പാടശേഖക്കമ്മറ്റികള്‍ അത് പാടത്തിനു പ്രയോജനമാകുന്നില്ല.
സഹകരണ ബാങ്കുകളും തെയ്യം കെട്ടു ഉല്‍സവ കമ്മറ്റികളും മറ്റും കൂട്ടായ്മയായി കൃഷി ചെയ്യുന്നു. വിളവും ലഭിക്കുന്നു. സാധാരണ കര്‍ഷകരെ പങ്കെടുപ്പിച്ചു കൊണ്ട് കൂട്ടായ്മ ഉണ്ടാക്കി ‘നാട്ടുവയലെല്ലാം ചേര്‍ത്ത് ഒറ്റ കൂട്ടായ്മ’ എന്ന പേരില്‍ ഇവരെ ആരെങ്കിലും സംരക്ഷിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു. കര്‍ഷകര്‍ സ്വപ്നം കാണുന്നു. അവരുടെ സ്വപ്നങ്ങള്‍ക്കെന്തു വില.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ്...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് വ്യാജമരുന്നു...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര ജയിലിലെത്തിയപ്പോള്‍...

Recent Posts

ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച്...

രാജപുരം: ലോക പ്രമേഹ...

ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും സെമിനാറും നടത്തി

രാജപുരം: ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും...

നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ...

നീലേശ്വരം: നീലേശ്വരം പാലത്തിന്...

നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ അധികൃതരുടെ കണ്ണു...

നീലേശ്വരം: നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ...

ജെ സി ഐ ചുള്ളിക്കരയുടെ...

രാജപുരം: ജെ സി...

ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്ത്വത്തില്‍ രാജപുരം ചാച്ചാജി ബഡ്‌സ്...

രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്ത്വത്തില്‍ രാജപുരം...

അതിഞ്ഞാല്‍ തെക്കേപ്പുറത്ത് ലോക പ്രമേഹ...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക...

അതിഞ്ഞാല്‍ തെക്കേപ്പുറത്ത് ലോക പ്രമേഹ ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട്...

ലോക പ്രമേഹ ദിനം :മുള്ളേരിയ...

മുള്ളേരിയ: ലോക പ്രമേഹ...

ലോക പ്രമേഹ ദിനം :മുള്ളേരിയ ടൗണില്‍ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ്...

മുള്ളേരിയ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുള്ളേരിയ ലയണ്‍സ് ക്ലബ്ബ്...

മേല്‍പ്പുറത്ത് തറയില്‍ ആയില്യം പൂജയും...

പാലക്കുന്ന് : പുനര്‍നിര്‍മ്മാണം...

മേല്‍പ്പുറത്ത് തറയില്‍ ആയില്യം പൂജയും കുടുംബ സംഗമവും സംഘടപ്പിച്ചു

പാലക്കുന്ന് : പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലക്കുന്ന് കഴകം കളിങ്ങോത്ത്...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!