CLOSE
 
 
പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു
 
 
 

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി പ്രവര്‍ത്തകരായ ലൈന്‍മാന്മാരും.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാടിന്റെ കാവല്‍ക്കാരായി പോലീസുകാര്‍ പ്രവര്‍ത്തിക്കുമ്പോള്‍, ലൈന്‍മാന്മാര്‍ മഴയയോ വെയിലിനെയോ വകവെക്കാതെ വൈദ്യുതി പോസ്റ്റില്‍ കയറി നമ്മുടെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി തരുന്നു.

നമ്മുടെ വീടുകളില്‍ അരമണിക്കൂര്‍ കറന്റില്ലെങ്കില്‍ ഫോണുകള്‍ വിളിച്ചും, നേരിട്ടു ഓഫീസില്‍ പോയി തെറിയഭിഷേകം നടത്തുന്നവരുമുണ്ട്.ജീവന്‍ പണയപ്പെടുത്തി ഇലക്ട്രിക് പോസ്റ്റില്‍ കയറി അഹോരാത്രം നമുക്ക് അല്ലെങ്കില്‍ നാടിന് വേണ്ടി പണിയെടുക്കുന്ന അവരെയൊക്കെ കാണുംബോള്‍ മനസ്സില്‍ വല്ലാത്തൊരു വിഷമം തോന്നുന്നു.ഈയിടെ എന്തോ ഒരാവശ്യത്തിന് കെ.എസ്.ഇ.ബി ഓഫീസില്‍ പോയപ്പോള്‍ ഒരു ലൈന്‍മാന്‍ പറഞ്ഞ കാര്യം കേട്ടു സങ്കടം തോന്നിപ്പോയി.അദ്ദേഹം നാലു ദിവസം മുന്‍പ് ജോലിയുടെ ഭാഗമായി നാലു വസ്ത്രങ്ങള്‍ മാറിയെന്നാണ് പറഞ്ഞത്.നമ്മുടെ വീടുകളിലേക്ക് വെളിച്ചം വിതരണം ചെയ്യാന്‍ വേണ്ടി കോരിച്ചൊരിയുന്ന മഴയത്ത് പോലും വിശ്രമമില്ലാതെ ജോലി ചെയ്യുംബോഴും നമ്മുടെ മനസ്സുകളിള്‍ കരുണയുടെ, സഹതാപത്തിന്റെ അംശം പോലും ഉണ്ടാകുന്നില്ലായെന്നതാണ് സത്യം.

അതുപോലെ പോലീസുകാരും നമ്മുടെ ജീവന്‍ സംരക്ഷകരായി അവരുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമ്പോഴും അവരെ നാം പഴിചാരുന്നു.ചീറിപ്പായുന്ന വാഹനങ്ങളെ തടഞ്ഞു നിര്‍ത്തി ബോധവത്കരണങ്ങള്‍ നടത്തുകയും അതോടൊപ്പം രേഖകള്‍ പരിശോധിക്കുകയും ഹെല്‍മറ്റ് ധരിക്കുവാന്‍ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുംബോള്‍ അവര്‍ക്കെതിരേയും ചിലര്‍ അപവാദങ്ങള്‍ മുഴക്കുന്നു.തെറ്റുകള്‍ കാണുമ്പോള്‍ പോലീസുകാര്‍ ലാത്തി വീശുകയും കേസെടുക്കുകയും ചെയ്യുന്നത് നമ്മുടെ നന്മയ്ക്കു വേണ്ടിയാണെന്ന് പലരും അറിയാതെ പോകുന്നു.ചില ഏമാന്മാരുണ്ട് ഹീറോയിസം കാണിക്കുവാന്‍ വേണ്ടി സഡഗുഡ കാണിക്കുന്നവര്‍.അതിന് എല്ലാവരേയും ഒരു കണ്ണില്‍ കാണുന്നതാണ് തെറ്റ്.അതു എല്ലാവരിലുമുള്ള ഒരുതരം ഈഗോയാണ്.മൃതശരീരങ്ങള്‍ക്കു പോലും ബഹുമാനത്തോടെ കാവലിരിക്കേണ്ടി വരുന്നവരാണവര്‍.

എന്നിട്ടും അവരെ നമ്മള്‍ മുദ്രാവാക്യങ്ങളിലൂടേയും മറ്റും തെറിവിളിച്ച് അവഹേളിക്കുന്നു.നമുക്കു വേണ്ടി നമ്മുടെ നാടിന് വേണ്ടി രാത്രിയും പകലുമെന്നില്ലാതെ സേവകരായി നില്‍ക്കുമ്പോള്‍, നമ്മള് തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുമ്പോള്‍ അതൊരു ദ്രോഹമെന്നു നാം മനസ്സിലാക്കാതെ പോകുന്നു.നമ്മള്‍ അവരോട് സൗഹൃദമായി ഇടപഴകിയാല്‍ അവരും നല്ലവരാണ്.അവരും നമ്മളെപ്പോലെയൊരു പച്ചയായ മനുഷ്യരാണ്.അതുപോലെ തന്നെയാണ് ഏതു മേഖലകളിലും ജോലി ചെയ്യുന്നവരും.

കഴിഞ്ഞ കാലവര്‍ഷത്തില്‍ അണങ്കൂറിലും എരിയാലിലും ഇലക്ട്രിക് പോസ്റ്റില്‍ കയറി ജോലി ചെയ്യവേ രണ്ടു പേര്‍ മരണപ്പെട്ടത് മറക്കുവാന്‍ പറ്റാത്ത സംഭവമാണ്.സ്വന്തം ജീവനെ പോലും വകവെക്കാതെ നമ്മുടെ വീടുകളിലേക്ക് വെളിച്ചം തരുന്നവരോട് നാം ദേഷ്യം കാണിക്കുന്നത് ഒരുതരം ഭ്രാന്തന്‍ സ്വഭാവമാണ്.ആരോടായാലും സൗമ്യമായി പെരുമാറാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു.പോലീസുകാരോടായാലും ലൈന്‍മാന്മാരോടായാലും ഏതു മേഖലയിലുള്ളവരോടായാല്‍ പോലും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ്...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് വ്യാജമരുന്നു...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര ജയിലിലെത്തിയപ്പോള്‍...

Recent Posts

ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച്...

രാജപുരം: ലോക പ്രമേഹ...

ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും സെമിനാറും നടത്തി

രാജപുരം: ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും...

നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ...

നീലേശ്വരം: നീലേശ്വരം പാലത്തിന്...

നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ അധികൃതരുടെ കണ്ണു...

നീലേശ്വരം: നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ...

ജെ സി ഐ ചുള്ളിക്കരയുടെ...

രാജപുരം: ജെ സി...

ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്ത്വത്തില്‍ രാജപുരം ചാച്ചാജി ബഡ്‌സ്...

രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്ത്വത്തില്‍ രാജപുരം...

അതിഞ്ഞാല്‍ തെക്കേപ്പുറത്ത് ലോക പ്രമേഹ...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക...

അതിഞ്ഞാല്‍ തെക്കേപ്പുറത്ത് ലോക പ്രമേഹ ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട്...

ലോക പ്രമേഹ ദിനം :മുള്ളേരിയ...

മുള്ളേരിയ: ലോക പ്രമേഹ...

ലോക പ്രമേഹ ദിനം :മുള്ളേരിയ ടൗണില്‍ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ്...

മുള്ളേരിയ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുള്ളേരിയ ലയണ്‍സ് ക്ലബ്ബ്...

മേല്‍പ്പുറത്ത് തറയില്‍ ആയില്യം പൂജയും...

പാലക്കുന്ന് : പുനര്‍നിര്‍മ്മാണം...

മേല്‍പ്പുറത്ത് തറയില്‍ ആയില്യം പൂജയും കുടുംബ സംഗമവും സംഘടപ്പിച്ചു

പാലക്കുന്ന് : പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലക്കുന്ന് കഴകം കളിങ്ങോത്ത്...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!