CLOSE
 
 
നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം…
 
 
 

വാളയാര്‍ അട്ടപ്പള്ളത്തു നിന്നുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികള്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി മരിച്ചത് 2017 ജനുവരി 13ന്. അന്ന് നടന്നത് ഇന്ന് അഗ്നിപര്‍വ്വതത്തിന്റെ ശക്തി ആര്‍ജ്ജിച്ച് പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുകയാണ്. പതിനമൂന്നും, ഒമ്പതും വയസുള്ള രണ്ടു സഹോദരിമാരേയും ഒരുമിച്ചുപയോഗിച്ചു രസിച്ചവരുടെ മേല്‍ പിടിവീണില്ല. മധുവും പ്രതീപും മറ്റും പുഷ്പം പോലെ പുറത്തു വന്നിരിക്കുകയാണ്. കേരള സമൂഹത്തിലെ ഓരോ മനസും വേദനിക്കുകയാണ്. അവര്‍ അട്ടഹസിക്കുകയാണ്. അവ പൊട്ടിയ അഗ്നിപര്‍വ്വതം കണക്കെ ലാര്‍വ്വ ഒലിപ്പിച്ച് ഒഴുകി ഒലിച്ചു വരികയാണ്. പിണറായി സര്‍ക്കാരിനു നേരെ അതു പാഞ്ഞു വരികയാണ്.

പതിമൂന്നു വയസ്സുകാരിയായ മൂത്ത സഹോദരി വീടിന്റെ ഉത്തരത്തിലാണ് തൂങ്ങിയത്. അവള്‍ ക്രൂരമായ ലൈംഗിക ആഭാസത്തിന്റെ ഇരയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അത് സാധൂകരിക്കുന്നു. എന്നിട്ടു പോലും പോക്‌സോ പ്രകാരം പ്രതികളെ ശിക്ഷിക്കാനോ, ഇളയ സഹോദരിക്ക് ആവശ്യമായ കൗണ്‍സലിംഗുകള്‍ നല്‍കാനോ ഭരണകൂടം ശ്രമിച്ചില്ല. ആദ്യ മരണത്തിനു ശേഷം ദിവസങ്ങള്‍ക്കു ശേഷം മാത്രം മാര്‍ച്ച് നാലിനാണ് ഇളയവള്‍ ഒമ്പതു വയസുകാരിയും ജീവന്‍ വെടിയുന്നത്. ചേച്ചി തെരെഞ്ഞെടുത്ത അതേ കഴുക്കോലില്‍. രണ്ടു സഹോദരിമാരുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സാമ്യത ആരും ശ്രദ്ധിച്ചില്ല. വലിയോര്‍ ഈ പാവങ്ങളെ കൊന്നു കളയുമ്പോള്‍ ആരുണ്ടത് ചോദിക്കാന്‍. പോയതു പോയെന്ന് ആശ്വസിക്കുകയല്ലാതെ.

പിണറായി സര്‍ക്കാര്‍ കേസെടുത്തിരുന്നു. ആദ്യം ചുമത്തിയത് പോക്‌സോ, പിന്നീട് ആത്മഹത്യാ പ്രേരണ, പ്രബലമായ എസ്.സി/എസ്.ടി ആക്ടും ചേര്‍ക്കപ്പെട്ടു. കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസിയെയുമടക്കം നാലു പേരെ അറസ്റ്റു ചെയ്തു. അമ്മയുടെ അടുത്ത ബന്ധു, എം.മധു, വി.മധു, അച്ഛന്റെ സുഹൃത്ത് ഷിബു, കുട്ടികളുടെ അദ്ധ്യാപകന്‍ പ്രദീപ് എല്ലാവരും കമ്മ്യൂണിസ്റ്റുകാര്‍.

പിന്നീട് എന്താണ് സംഭവിച്ചത്? ഈ കുട്ടികള്‍ കേവലം എസ്.ടി.എസ്.സി വിഭാഗക്കാര്‍, കഴിവും, സാമ്പത്തികവുമില്ലാത്തവര്‍, കൂലി വേല ചെയ്തു ജീവിക്കുന്ന ദരിദ്ര കുടുംബത്തിലെ അംഗങ്ങള്‍. അതവരുടെ വിധിയായി ജനം എഴുതിത്തള്ളി. പ്രതികള്‍ ശക്തര്‍. എന്തിനു പോന്നവര്‍. കേസ് അട്ടിമറിക്കപ്പെടാന്‍ പിന്നെ താമസമുണ്ടായില്ല. അതിനുള്ള പാരിതോഷികമാവാം, സി.പി.എം ഏരിയാ കമ്മറ്റി അംഗം കൂടിയായ പോസിക്യുഷന്‍ പാര്‍ട്ടിക്കാറെ സഹായിച്ചതിന്റെ പാരിതോഷികമായി സി.ഡബ്ല്യു.സി ചെയര്‍മനായി അരിയിട്ടു വാഴിച്ചത് ഇതേ പിണറായി സര്‍ക്കാര്‍. നമുക്ക് നാണിക്കാം. തലതാഴ്ത്താം.

ഈ കേസു മാത്രമല്ല, അട്ടപ്പള്ളത്തുള്ള ഹരിജനവിഭാഗത്തില്‍ പെട്ട നാലു കുട്ടികള്‍ ആ സമയങ്ങളില്‍ വേറേയും തൂങ്ങിമരിച്ചിരുന്നു. ആരും ശ്രദ്ധിക്കപ്പെടാതെ. വാളയാര്‍ കേസില്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ രണ്ടു കൂട്ടുകാരികള്‍ നിര്‍ഭയ കേന്ദ്രത്തില്‍ ചേര്‍ന്നു പഠിച്ചു വരികയായിരുന്നു. അവര്‍ക്ക് വേറെ ഗതിയില്ല. ഈ കേസ് വന്നതോടെ അവരുടെ മാതാപിതാക്കള്‍ ആ കുട്ടികളെ ജീവനും കൊണ്ട് തിരിച്ചു പോയി. അത്രയും ഭാഗ്യം. വാളയാര്‍ കേസില്‍ ഇപ്പോള്‍ പിടിയിലായവര്‍ക്ക് രാഷ്ട്രീയ സ്വാധീനമുണ്ട്. അവിടുത്തെ പാര്‍ട്ടി സഖാക്കള്‍ക്ക് കളിച്ചു രസിക്കാനുള്ള ഉപകരണമായിരുന്നു ഇവിടുത്തെ ദലിതു കുട്ടികള്‍. ഒടുവില്‍ പിടവീഴുമെന്ന് കണ്ടപ്പോള്‍ സി.പി.എം പ്രതികള്‍ക്ക് സഹായത്തിനെത്തി. കേസില്‍ നിന്നും പുഷ്പം പോലെ അവര്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ പിടിക്കപ്പെട്ടവര്‍ മാത്രമാണ് പ്രതികളെന്ന് കരുതാന്‍ വയ്യ. എത്രയോ പേര്‍ വെളിയില്‍ വേറേയും കിടപ്പുണ്ട്. സി.ബി.എ അന്വേഷണം വരണം. സത്യം സത്യമായി തരംതിരിഞ്ഞുകിട്ടാന്‍ അല്ലാതെ വേറെ വഴിയില്ല.

അട്ടപ്പള്ളത്ത് വേറെയും കുട്ടികള്‍ മരിച്ച കുട്ടികളുടെയെല്ലാം പി്ന്നാമ്പുറം ചര്‍ച്ചയാവണം. അതിന് ഈ സര്‍ക്കാരിന്റെ പോലീസിന് ത്രാണിയുണ്ടാകുമെന്ന് തോന്നുന്നില്ല. കാലത്തെഴുന്നേറ്റ് തമിഴ്നാടിന്റെ അതിര്‍ത്തിയിലേക്ക് ജോലിക്കായി പോകുന്ന അച്ചനമ്മമാര്‍ രാത്രി വൈകുന്നതോടെ തിരിച്ചെത്തുന്ന അട്ടപ്പള്ളത്ത് ഇതൊക്കെ ആരറിയാന്‍. അപ്പക്കഷണം കിട്ടിയവര്‍ ആര്‍ത്തിയോടെ അകത്താക്കുന്നു. അതിപ്പോഴും തുടരുന്നു. അവിടുത്തെ കുട്ടികളുടെ ക്ഷേമം അന്വേഷിക്കാന്‍ കമ്മീഷനെ നീതിവകുപ്പ് വച്ചിരുന്നു. മൊഴി കൊടുക്കാന്‍ ആരും വന്നില്ലത്രെ. വന്നവന്റെ തലകാണില്ലെന്ന് അയല്‍വാസി അസൈനാര്‍ ചാനലില്‍ വന്നു പറയുന്നു. അട്ടപ്പള്ളത്തുള്ള ചെറുപ്പക്കാര്‍ക്ക് മാത്രമല്ല, ജുഡീഷ്യല്‍ അധികാരങ്ങളുള്ള സി.ഡബ്യു.സിക്ക് വരെ ഇവിടുത്തെ കുട്ടികള്‍ ഒരു കളിപ്പാട്ടം മാത്രം. സാമൂഹ്യ നീതി വകുപ്പ് ഉപ്പുമായും, പയറും വിതരണം ചെയ്യാന്‍ മാത്രം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം...

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം...

വാളയാര്‍ അട്ടപ്പള്ളത്തു നിന്നുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികള്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി...

ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം പരത്തുന്ന കുട്ടിയുടെ...

ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം...

മനുഷ്യ മനസിനെ നിര്‍വ്വചിക്കുക പ്രയാസം. സമാന്തരങ്ങളായ വിവിധ പ്രയാണങ്ങളിലൂടെയാണ് അവ...

സൂധീരയെ വായിക്കു.... മാര്‍ക്വേസിന്റെ കലാ പ്രബഞ്ചം കാണാം

സൂധീരയെ വായിക്കു.... മാര്‍ക്വേസിന്റെ കലാ...

ഗ്രാബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്വേസിന്റെ കോളറാ കാലത്തെ പ്രണയമെന്ന നോവല്‍ ഒരു...

'ഞങ്ങളെ ശ്രീ അയ്യപ്പന്‍ സഹായിക്കും': ഈ പ്രാര്‍ത്ഥന...

'ഞങ്ങളെ ശ്രീ അയ്യപ്പന്‍ സഹായിക്കും':...

'ഞങ്ങളെ ശ്രീ അയ്യപ്പന്‍ സഹായിക്കും': ഈ പ്രാര്‍ത്ഥന കണ്ണൂര്‍ക്കാരന്‍ -...

നാടകം അദ്ദേഹത്തിനു ഒരു നവോദ്ധാന പ്രവര്‍ത്തനമായിരുന്നു: രസികശിരോമണി,...

നാടകം അദ്ദേഹത്തിനു ഒരു നവോദ്ധാന...

ഇങ്ങനെയൊരാള്‍ ഇവിടെ, നമ്മുടെ വീട്ടുമുറ്റത്ത് ജീവിച്ചിരുന്നുവെന്ന് പുതിയ ലോകം വേണ്ടെത്ര...

Recent Posts

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ...

രാജപുരം: സിഐ ബാബു...

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ സംഗമം മറ്റു സ്റ്റേഷനുകള്‍ മാതൃകയാക്കണം:...

രാജപുരം: സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ രാജപുരം പോലീസ്...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട...

നീലേശ്വരം : ബുള്ളറ്റില്‍...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചിട്ട...

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!