CLOSE
 
 
ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍
 
 
 

നേര്‍ക്കാഴ്ച്ചകള്‍….

ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും, ത്രിപുരയിലും, മഹാരാഷ്ട്രത്തിലും, ആന്ധ്രയിലും മറ്റും ആഴത്തില്‍ വേരുകളുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നത് താഷ്‌കണ്ടില്‍ വെച്ച്. ഉദ്ദേശം നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ്. കേരളത്തിലെ പാര്‍ട്ടിക്ക് ഇനിയും നൂറു തികയാറായിട്ടില്ലെങ്കിലും ദേശീയ ചരിത്രം അങ്ങനെയാണ്. അതിലേക്ക് പിന്നീട് വരാം.

തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റെ ചരിത്രം പഠിക്കാനിറങ്ങുന്നവര്‍ ഉത്തരാധുനിക രാഷ്ട്രീയത്തെ രണ്ടായി തരംതിരിച്ചാണ് വിലയിരുത്തുക. ‘1920ത്തിനു മുമ്പും അതിനു ശേഷവും’.

1939നായിരുന്നു രണ്ടാം ലോകമഹായുദ്ധം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി താഷ്‌ക്കണ്ടില്‍ പിറന്നത് 1920 ഒക്റ്റോബര്‍ 17നായിരുന്നു. അന്നത്തെ സോവിയറ്റ് യൂണിയനില്‍ അഥവാ ഇന്നത്തെ ഉസ്ബാക്കിസ്ഥാനില്‍. താഷ്‌കണ്ട് വട്ടമേശ സമ്മേളനമെന്ന പേരില്‍ ചരിത്രത്തില്‍ ഇതു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അന്ന് താഷ്‌ക്കണ്ടില്‍ ഒരു മേശക്കു ചുറ്റുമിരുന്ന ഏഴുപേരിലൂടെ വളര്‍രാന്‍ സാധിച്ച പാര്‍ട്ടിക്ക് കേരള കമ്മ്യൂണിസ്റ്റ് ആചാര്യന്‍ വി.എസിനേക്കാള്‍ നാലു വയസു മാത്രം പ്രായക്കൂടുതല്‍. ഏഴുപേരില്‍ തുടങ്ങിയ പാര്‍ട്ടി ഇന്ന് ഏഴുലക്ഷത്തിലധികം അംഗങ്ങളേക്കൊണ്ട് സമ്പുഷ്ടമായിരിക്കുന്നു. അവര്‍ പൊതു സമുഹത്തോടൊപ്പം ചേര്‍ന്ന് തങ്ങളുടെ പ്രസ്ഥാനത്തിന്റെ നൂറാം പിറന്നാളാഘോഷിക്കുകയാണ്. അന്ന് എം.എന്‍. റോയ്, അബാനി മുഖര്‍ജി, ഹസ്രത് അഹമ്മദ് ഷഫീക്ക് തുടങ്ങിയ സ്ഥാപക നേതാക്കള്‍ കൈകളിന്തിയ രക്തപതാകയാണ് ഇന്ന് ഇന്ത്യയുടെ വാനില്‍ പാറിപ്പറക്കുന്നത്. തോക്കിന്‍ കുഴലിലൂടെ വിപ്ലവം നടത്താനിറങ്ങിയ പാര്‍ട്ടി ബാലറ്റിലൂടെ അധികാരത്തിലേറിയ കഥ നമ്മുടെ കേരളത്തില്‍ നിന്നുമായിരുന്നുവല്ലോ. ഇതൊക്കെ പുതിയ തലമുറ പഠനവേധേയമാക്കേണ്ടുന്ന കാലം.

വിപ്ലവ മുന്നേറ്റം പ്രബഞ്ചമാകെ പടരുന്നതിനിടയിലായിരുന്നു താഷ്‌ക്കണ്ട് സമ്മേളനം. അന്ന് സോവിയറ്റ് യൂണിയന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ഇന്ത്യയുടെ തൊഴിലാളികള്‍ക്കിടയില്‍ ഒരു വിപ്ലവ സംഘടന കെട്ടിപ്പടുക്കണമെന്ന് കലശലായ ആഗ്രഹമുണ്ടായി. ലോകത്താകെ ജ്വലിച്ചു കൊണ്ടിരിക്കുന്ന വിപ്ലവ മുല്യങ്ങള്‍ക്ക് ഇന്ത്യയിലൂടെ ശക്തിപകരുകയായിരുന്നു ലക്ഷ്യം. പ്രബഞ്ചമാകെ വിപ്ലവം പടര്‍ത്താന്‍ സോവിയറ്റ് യൂണിയന്‍ ലോകോത്തര സര്‍വ്വകലാശാലക്ക് രൂപം നല്‍കി. മനുഷ്യരില്‍ തൊഴിലാളി വര്‍ഗ മനസുകളെ ഉല്‍പ്പാദിപ്പിക്കുന്ന എന്‍ജിനീയര്‍മാരെ വാര്‍ത്തെടുക്കുകയായിരുന്നു ലക്ഷ്യം. ജോഷി മുതല്‍ കാരാട്ട് വരെ വലിയ ഒരു നിര അവിടെ നിന്നും കമ്മ്യൂണിസവും മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രവും പഠിച്ച് ലോകത്തിന്റെ പല ഭാഗത്തേക്കുമിറങ്ങിച്ചെന്ന് വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കാനാരംഭിച്ചു. സ്വതന്ത്രഭാരതത്തിനു മുമ്പ്, മുതാളിത്ത, നാടുവാഴി, നാട്ടുരാജ്യ പ്രവൃശ്യകളിലെല്ലാം തൊഴിലാളി വര്‍ഗത്തിന്റെ പ്രസക്തി അഥവാ മുലധനത്തിന്റെ ധര്‍മ്മ ശാസ്സ്ത്രം പ്രചരിക്കപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ വ്യാപകമായ സാവര്‍ണ്യ-ആത്മീയ വാദത്തിനെതിരെ തൊഴിലാളിവര്‍ഗാധിഷ്ഠിത ഭൗതിക വാദ സിദ്ധാന്തം വളര്‍ന്നു. അത് ഇന്ത്യന്‍ നാടുവാഴിത്തത്തിനു ബദല്‍ തീര്‍ത്തു കൊണ്ട് തൊഴിലാളിളെ ശബ്ദിക്കാനും ഒച്ചവെക്കാനും പഠിപ്പിച്ചു.

അങ്ങനെയൊക്കെയാണ് കേരളത്തിലടക്കം ലെനിന്‍ സെന്ററുകളും, മാര്‍ക്സ് ഭവനും മറ്റും ഉയര്‍ന്നു പൊങ്ങിയത്. ലോകോത്തര വിപ്ലവ പുസ്തകങ്ങള്‍ പ്രഭാത് ബുക്കിന്റെ അച്ചടിശാലയില്‍ മലയാളത്തിലക്കം പ്രസിദ്ധീകരിക്കട്ടു. സൗജന്യമായി അവ വിതരണം ചെയ്യപ്പെട്ടു. സോവിയറ്റ് യൂണിയന്റെ കലവറയില്ലാത്ത സാമ്പത്തിക സഹായമാണ് അതിനു പിന്നില്‍. തിരുവന്തപുരത്തു അന്തര്‍ദേശീയ ലൈബ്രറി ഉടലെടുത്തത് ഇത്തരം പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്. (പിന്നീട് പാര്‍ട്ടിക്കകത്ത് പെരസ്ട്രോയ്ക്ക എന്ന വസൂരി ബാധിച്ചപ്പോള്‍ തിരുവന്തപുരത്തെ ലൈബ്രറി അടക്കം നശിച്ചില്ലാതാക്കുകയായിരുന്നു).

താഷ്‌കണ്ടില്‍ രുപം കൊണ്ട ഇന്ത്യന്‍ കമമ്യൂണിസം പ്രത്യക്ഷ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് 1921 മുതല്‍ക്കാണ്. പിറന്നാള്‍ ആഘോഷങ്ങളിലുള്ള ഭിന്ന സ്വരം ഈ കണക്കുകളിലാണ് ഒളിഞ്ഞു കിടക്കുന്നത്. 1921ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എ.ഐ.സി.സി സമ്മേളനത്തില്‍ സോഷ്യലീസത്തിനു വേണ്ടി ചില കോണ്‍ഗ്രസുകാര്‍ പുതിയ വാദം ഉയര്‍ത്തിയതിനാല്‍ അന്നു മുതല്‍ക്കാണ് ജനനമെന്ന വാദവുമുണ്ട്. അന്ന് സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിനു വേണ്ടി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന സമരത്തില്‍ സമാധാനത്തിന്റെ പാതയായിരുന്നു. അലഹബാദ് സമ്മേളനത്തില്‍ അതു വിമര്‍ശിക്കപ്പെട്ടു. തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തിന്റെ മുദ്രാവാക്യം ആദ്യമായി അവിടെ മുഴങ്ങിക്കേട്ടു. പൂര്‍ണ സ്വരാജ് നടപ്പിലാക്കാന്‍ ഞങ്ങളിതാ വേറിട്ട വഴി തേടുന്നു എന്ന് പ്രഖ്യാപിക്കപ്പെട്ടു. മഹാ ഭുരിപക്ഷമുള്ള തൊഴിലാളി വര്‍ഗത്തിന്റെ, കര്‍ഷകരെ, പട്ടിണിക്കാരെയെല്ലാം സ്വയം പര്യാപ്തയാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി കോണ്‍ഗ്രസിന്റെ അഹിംസക്കെതിരെ ബദല്‍ രൂപപ്പെട്ടു. താഷ്‌കെന്റ് സമ്മേളനം അംഗീകരിച്ച ഇന്ത്യന്‍ കമ്മ്യൂണിസറ്റ് മാനിഫെസ്റ്റോ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വിതരണം ചെയ്യപ്പെട്ടു. ആ പ്രമേയനോട്ടീസിന്റെ തലവാചകം ‘പൂര്‍ണ സ്വരാജിനായി പോരാടുക ‘ എന്നായിരുന്നു. മൗലാന ഹസ്രത് മൊഹാനിയാണ് ഇതിനു നേതൃത്വം നല്‍കിയിരുന്നത്.

പിന്നീട് ഗയയിലും, ഗുവാഹാട്ടിയിലും നടന്ന കോണ്‍ഗ്രസിന്റെ തുടര്‍ സമ്മേളനങ്ങള്‍ കമ്മ്യൂണിസ്റ്റുകളുടെ പൂര്‍ണ സ്വരാജിനേക്കുറിച്ച് കുടുതല്‍ ഗൗരവത്തില്‍ ചര്‍ച്ച ചെയ്തു. 1922 ഓടെ പാര്‍ട്ടി ആശയപരമായി കൂടുതല്‍ ശക്തിപ്പെട്ടു. അഖിലേന്ത്യാ തലത്തില്‍ ട്രേഡ് യൂണിയനുകള്‍ സ്ഥാപിച്ചു കൊണ്ട് ഫാക്റ്ററി, റെയില്‍വ്വേ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

ഇതിനിടയിലൂടെയാണ് രണ്ടാം ലോക മഹായുദ്ധം കടന്നു വരുന്നത്. തുടര്‍ന്നുണ്ടായ ക്വിറ്റ് ഇന്ത്യാ സമരത്തിലെ മാര്‍ക്സിയന്‍ സാഹചര്യങ്ങളേക്കുറിച്ച് ഇവിടെ വിവരിക്കാന്‍ സ്ഥല പരിമിതിയുണ്ടെങ്കിലും 1939 സെപ്തമ്പര്‍ 1നായിരുന്നു രണ്ടാം ലോകമഹായുദ്ധം. 1941വരെ അതു നീണ്ടു നിന്നു. രാജ്യം വറുതിയുടെ നടുക്കടലിലായി. വിനിമയ നാണയങ്ങളായ അണയും നയാപൈസയും കിട്ടാക്കനിയായി. ഇന്ത്യ അടക്കം ദാരിദ്രത്തിന്റെ പടുകുഴിയില്‍ താഴ്ന്നു. നെല്ലു സൂക്ഷിച്ചിരുന്ന ജന്മിമാരുടെ പത്തായമടക്കം കവര്‍ച്ച ചെയ്യപ്പെട്ടു. ഇന്നു സ്വര്‍ണമെന്ന പോലെ അരി കടത്തുന്നത് കണ്ടാല്‍ ജയിലിടക്കുന്ന സ്ഥിതിയായി നമ്മുടെ നാട് മാറി. അര്‍ദ്ധപ്പട്ടിണിക്കാര്‍ മുഴുപ്പട്ടിണിക്കാരായി. അന്നത്തെ നാടകവും, സിനിമയും പാട്ടും കവിതയുമെല്ലാം പട്ടിണിയേക്കുറിച്ചുള്ളതായിരുന്നു.പട്ടിണിയും ദാരിദ്ര്യവും മൂലം നിന്നു പഴിക്കാന്‍ നിര്‍വ്വാഹമില്ലാത്ത സാഹചര്യം വന്നപ്പോള്‍ ‘ഭാരം’ കൊടുക്കുന്ന കുടിയാന്മാരും , തൊഴിലാളികളും ചുവന്ന കൊടിയെടുത്തു ഉയര്‍ത്തിപ്പിടിച്ചു. കമ്മ്യൂണിസത്തിനു ജിവവായു നല്‍കിയ കയ്യൂരിലും, പുന്നപ്രയിലുമടക്കം കര്‍ഷകപ്രസ്ഥാനമുണ്ടാകുന്നത് അങ്ങനെയാണ്.

രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിന്റെ സാഹചര്യം മുന്‍ നിര്‍ത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു തീരുമനമെടുത്തു. ഈ മഹായുദ്ധത്തില്‍ ഫാസിറ്റ് ശക്തികള്‍ക്കെതിരെ നില കൊള്ളുന്നവരുടെ കൂടെ നില്‍ക്കണം. ഫാസിസത്തിന്റേയും മുതലാളിത്തത്തിന്റേയും രണ്ടു ചേരികള്‍ക്കിടയില്‍ നിന്നു കൊണ്ട് അധിനിവേശ ശക്തികള്‍ക്കെതിരായി ഇന്ത്യയിലെ കമ്മ്യൂണിസം നിലപാടു കടുപ്പിക്കണം. തങ്ങളുടെ സുപ്രധാന മുദ്രാവാക്യമായ ‘സ്വരാജ്’ ഉയര്‍ത്തിപ്പിടിക്കണം. ദേശീയ ശത്രുവായ ബ്രിട്ടീഷുകാരെ തുരത്താനുതകുന്ന വിധം അടവു നയത്തിനു മൂര്‍ച്ച കൂട്ടണം. തൊഴിലാളി വര്‍ഗത്തിന്റേയും കര്‍ഷകരുടേയും വിപ്ലവ ശക്തി അതിനായി പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടി കരുക്കള്‍ നീക്കി. ബ്രീട്ടീഷ് ഇന്ത്യ വിടുക, നാടു വാഴിത്തം അവസാനിക്കുക തുടങ്ങിയ ആറ്റം ബോംബുകള്‍ അന്ന് പാര്‍ട്ടി തൊടുത്തുവിട്ടു. അതുവഴി നാട്ടു തമ്പ്രാക്കളേയും, ജന്മിമാരേയും ശത്രുക്കളായി കാണാന്‍ സാധാരക്കാരനു കരുത്തു കിട്ടി. ഇന്ത്യന്‍ -പ്രത്യേകിച്ച് ആന്ധ്ര, മഹാരാഷ്ട്ര, കേരളം- തുടങ്ങിയ മേഘലകളില്‍ കമ്മ്യൂണിസ്റ്റ് മനസുകളുടെ നിര്‍മ്മാണം ധ്വരിതഗതിയില്‍ നടന്നു. കയ്യൂര്‍, കരിവെള്ളൂര്‍ കര്‍ഷക സമരവും, വെടിവെപ്പും, സഖാക്കളുടെ തുക്കുവിധിയും, രാവണേശ്വരത്തെ നെല്ലെടുപ്പു സമരത്തിനുമെല്ലാം ബീജം കിട്ടിയത് ഇത്തരം സംഭവങ്ങളില്‍ നിന്നുമാണ്. അതിന്റെ മൂര്‍ത്തമായ മറ്റൊര രൂപമാണ് 1939 ഒക്റ്റോബര്‍ 2ന് ബോംബേയില്‍ വെച്ചു നടന്ന പൊതുപണിമുടക്ക്. ക്ഷാമമത്ത ആവശ്യപ്പെട്ടു കൊണ്ടുള്ള ഈ സമരവും, കേരളത്തിലെ നെല്ലെടുപ്പു സമരത്തിനും, ജന്മി വാഴ്ച്ചക്കെതിരെയുള്ള പ്രക്ഷോഭത്തിനുമെല്ലാം സമാനതകളേറെയുണ്ട്.

ഇതിനിടയിലേക്കാണ് ജര്‍മ്മനിനുയടെ നാസിപ്പട സോവിയറ്റ് യൂണിയനെ അക്രമിക്കുവാന്‍ ഇറങ്ങിപ്പുറപ്പെടുന്നത്. ഇതു കണ്ടു നില്‍ക്കാന്‍ ഇന്ത്യയിലേതടക്കമുള്ള ലോക തൊഴിലാളികളുടെ വര്‍ഗബോധത്തിനു സാധിക്കാതെ വന്നു. സോവിയറ്റ് യൂണിയനെ അക്രമിക്കുന്ന ജര്‍മ്മന്‍ ഫാസിസ്റ്റുകള്‍ക്കെതിരെ രൂപം കൊണ്ട തൊഴിലാളി വര്‍ഗ മുന്നേറ്റത്തിന്റെ പരിണത ഫലം കൂടിയാണ് ഇന്ത്യ വിട്ടു പോകാന്‍ ബ്രീട്ടനെ പ്രേരിപ്പിച്ചതെന്ന സത്യം ഇവിടെ അംഗീകരിക്കേണ്ടതുണ്ട്. ഈ തൊഴിലാളി വര്‍ഗ ഐക്യം കൊണ്ട് ഇന്ത്യയില്‍ നിന്നും ബ്രീട്ടീഷുകാര്‍ ഒഴിഞ്ഞു പോവാനുള്ള നിമിത്തങ്ങളുണ്ടായിട്ടുണ്ട്. മാത്രമല്ല, ലോകത്തിലെ ഏട്ടില്‍പ്പരം കോളനി രാജ്യങ്ങള്‍ സ്വതന്ത്രരാവാനും ഈ ഏകോപനം കൊണ്ട് സാധിച്ചിട്ടുണ്ട്.

ഇങ്ങനെ പറഞ്ഞാലൊടുങ്ങാത്ത സംഭവബഹുലമായ ചരിത്രമുറങ്ങുന്ന പാര്‍ട്ടിയാണ് 2019ല്‍ നൂറാം വാര്‍ഷികമാഘോഷിക്കുന്നത്. വര്‍ത്തമാന കാലത്ത് ഇതിന്റെ പ്രസക്തിയേക്കുറിച്ച് കമ്മ്യൂണിസ്റ്റുകാരും അതിന്റെ ഏതിരാളികളും സംവാദത്തിനു നേതൃത്വം നല്‍കുമാറാകട്ടെ.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ്...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് വ്യാജമരുന്നു...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര ജയിലിലെത്തിയപ്പോള്‍...

Recent Posts

ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച്...

രാജപുരം: ലോക പ്രമേഹ...

ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും സെമിനാറും നടത്തി

രാജപുരം: ലോക പ്രമേഹ ദിനചരണത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലിയും...

നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ...

നീലേശ്വരം: നീലേശ്വരം പാലത്തിന്...

നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ അധികൃതരുടെ കണ്ണു...

നീലേശ്വരം: നീലേശ്വരം പാലത്തിന് സമീപമുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥക്കെതിരെ...

ജെ സി ഐ ചുള്ളിക്കരയുടെ...

രാജപുരം: ജെ സി...

ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്ത്വത്തില്‍ രാജപുരം ചാച്ചാജി ബഡ്‌സ്...

രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്ത്വത്തില്‍ രാജപുരം...

അതിഞ്ഞാല്‍ തെക്കേപ്പുറത്ത് ലോക പ്രമേഹ...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക...

അതിഞ്ഞാല്‍ തെക്കേപ്പുറത്ത് ലോക പ്രമേഹ ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട്...

ലോക പ്രമേഹ ദിനം :മുള്ളേരിയ...

മുള്ളേരിയ: ലോക പ്രമേഹ...

ലോക പ്രമേഹ ദിനം :മുള്ളേരിയ ടൗണില്‍ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ്...

മുള്ളേരിയ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുള്ളേരിയ ലയണ്‍സ് ക്ലബ്ബ്...

മേല്‍പ്പുറത്ത് തറയില്‍ ആയില്യം പൂജയും...

പാലക്കുന്ന് : പുനര്‍നിര്‍മ്മാണം...

മേല്‍പ്പുറത്ത് തറയില്‍ ആയില്യം പൂജയും കുടുംബ സംഗമവും സംഘടപ്പിച്ചു

പാലക്കുന്ന് : പുനര്‍നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലക്കുന്ന് കഴകം കളിങ്ങോത്ത്...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!