CLOSE
 
 
കണ്ടാലും കണ്ടാലും മതിവരില്ല തമിഴ്‌നാട്ടിലെ ഈ എഴ് അത്ഭുതങ്ങള്‍
 
 
 

ലോകത്തിലെ സ്പാതത്ഭുതങ്ങളെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ കാണില്ല. നമ്മുടെ സ്വന്തം താജ്മഹലും ചന്ദ്രനില്‍ നിന്നു നോക്കിയാല്‍ പോലും കാണുന്ന ചൈനയിലെ വന്മതിലും മാച്ചുപിച്ചുവും ഒക്കെയാണ് അത്ഭുതം സൃഷ്ടിക്കുന്ന നിര്‍മ്മിതികള്‍. നമ്മുടെ നാട്ടിലും ഇത്തരം അത്ഭുതങ്ങളുണ്ട്. ശ്രാവണബലഗോളയിലെ ഗോമതേശ്വരനും ഹംപിയിലെ കല്ലില്‍ തീര്‍ത്ത നിര്‍മ്മിതികളും കല്ലുകളില്‍ സ്‌നേഹം കൊത്തി ഖജുരാഹോയും ഒക്കെ ഇതിലുള്‍പ്പെടും. എന്നാല്‍ ഈ പട്ടിക പൂര്‍ത്തിയാകണമെങ്കില്‍ കൂട്ടിച്ചേര്‍ക്കുവാന്‍ കുറച്ചധികം കാര്യങ്ങളുണ്ട്. തമിഴ്‌നാട്ടിലെത്തുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഏഴ് അത്ഭുതങ്ങള്‍ പരിചയപ്പെടാം….

   മധുര മീനാക്ഷി ക്ഷേത്രം

കാലത്തിനെയും കാലഘട്ടത്തെയും വെല്ലുവെളിച്ചുകൊണ്ട് ഉയര്‍ന്നു നില്‍ക്കുന്ന മഹത്തായ ഒരു നിര്‍മ്മിതിയാണ് തമിഴ്‌നാട് മധുരയിലെ മീനാക്ഷി ക്ഷേത്രം. ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്ന ഈ ക്ഷേത്രം മധുരയില്‍ വൈഗാ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം മൂവായിരത്തി അഞ്ഞൂറിലധികം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം പതിനഞ്ച് ഏക്കര്‍ സ്ഥലത്തായാണ് നിലകൊള്ളുന്നത്. അഞ്ച് കവാടങ്ങളും പത്ത് ഗോപുരങ്ങളും ദ്രാവിഡ ശില്പ കലകളും പൊന്‍താമരക്കുളവും ഒക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. മീനാക്ഷി ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ചിത്തിര ഉത്സവം അഥവാ തിരുകല്യാണം. സുന്ദരേശന്റെയും മീനാക്ഷിയുടെയും മധുരയില്‍ നടന്ന കല്യാണം ഭൂമിയില്‍ നടന്ന ഏറ്റവും വലിയ ആഘോഷമായിരുന്നുവത്രെ. സര്‍വ്വ ചരാചരങ്ങളും പങ്കെടുത്ത ഈ വിവാഹത്തിന്റെ ഓര്‍മ്മയാണ് തിരുകല്യാണം എന്ന പേരില്‍ അനുസ്മരിക്കുന്നത്.

മദ്രാസ് സര്‍വ്വകലാശാലയിലെ സെനറ്റ് ഹൗസ്

തമിഴ്‌നാട്ടിലെ അത്ഭുതങ്ങളുടെ പട്ടികയില്‍ കൂട്ടുവാന്‍ പറ്റിയ മറ്റൊന്നാണ് മദ്രാസ് സര്‍വ്വകലാശാലയിലെ സെനറ്റ് ഹൗസ്. തമിഴ്‌നാട്ടില്‍ കണ്ടിരിക്കണ്ട ഒരു ചരിത്രക്കാഴ്ച തന്നെയാണ് ചെന്നൈയിലെ ഈ സെനറ്റ് ഹൗസ്. 19-ാം നൂറ്റാണ്ടില്‍ ലോകം കണ്ട ഏറ്റവും മികച്ച ആര്‍കിടെക്റ്റുകളില്‍ ഒരാളായിരുന്ന റോബര്‍ട്ട് ഫെലോസ് സിഷോമാണ് ഇത് രൂപകല്പന ചെയ്തതും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചതും. ഇന്‍ഡോ-സാര്‍സനിക് വാസ്തുവിദ്യയുടെ അസാധാരണമായ മിശ്രിതം ഇവിടെ കാണാം. വ്യത്യസ്ത നിറങ്ങളുളള നാല് ഗോപുരങ്ങളും ഇതിന്റെ ഭാഗമായുണ്ട്. ഗ്രേറ്റ് വാള്‍ ഓഫ് സെനറ്റും ഇവിടുത്തെ ആകര്‍ഷണമാണ്.

തിരുച്ചിറപ്പള്ളി റോക്ക് ഫോര്‍ട്ട് ക്ഷേത്രം

 

പാറകളുടെ നാടായ തിരുച്ചിറപ്പള്ളിയിലെ തിരുച്ചിറപ്പള്ളി റോക്ക് ഫോര്‍ട്ട് ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ മറ്റൊരു അത്ഭുതം. ഹിമാലയത്തേക്കാള്‍ പഴക്കമുള്ള പാറകളും അത് തുരന്ന് നിര്‍മ്മിച്ച ക്ഷേത്രവും കോട്ടയുമാണ് ഇതിനെ പ്രസിദ്ധമാക്കുന്നത്. പാറയുടെ മുകളില്‍ കോട്ടയുടെ ആകൃതിയിലാണ് ഇവിടുത്തെ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പാറക്കോട്ടെ കോവില്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. മൂന്നു ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. 183 മീറ്റര്‍ ഉയരമുള്ള ഈ പാറയുടെ ഉള്‍വശം തുരന്ന് നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍ ഇന്ന് തമിഴ്‌നാടിന്റെ അഭിമാനം കൂടിയാണ്.

കാനാട്കാത്തന്‍ ചെട്ടിനാട് പാലസ്

ചെട്ടിനാട് സംസ്‌കാരത്തിന്റെ ശേഷിപ്പുകളില്‍ ഒന്നാണ് കാനാട്കാത്തന്‍ ചെട്ടിനാട് പാലസ്. തമിഴ്‌നാട്ടിലെ കാരക്കുടിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇത് തമിഴ്‌നാട്ടിലെ ഒരു കാലത്തെ സമ്പന്നതയുടെ അടയാളം പറയുന്ന ഇടം കൂടിയാണ്. വ്യാപാരത്തിലൂടെ തിളങ്ങി നിന്ന ചെട്ടിയാര്‍ സമുദായക്കാരുടെ വാസസ്ഥലങ്ങള്‍ അന്നും ഇന്നും കാണേണ്ട കാഴ്ച തന്നെയാണ്. കാരക്കുടിയിലെ 74 ഗ്രാമങ്ങളിലായി പരന്നു കിടക്കുന്ന ചെട്ടിനാട്ടില്‍ യൂറോപ്യന്‍ മാതൃകില്‍ നിര്‍മ്മിച്ചിരിക്കുന്ന ഭവനങ്ങളാണ് പ്രധാന ആകര്‍ഷണം. കൊട്ടാര സദൃശ്യമായി, നൂറിലധികം മുറികളും ഇറക്കുമതി ചെയ്ത ഗൃഹോപകരണങ്ങളും ആഡംബര വസ്തുക്കളും ഒക്കെക്കൊണ്ട് അതിമനോഹരമാണ് ഇവിടുത്തെ ഭവനങ്ങള്‍. പണ്ടത്തെ പകിട്ടൊന്നും അവകാശപ്പെടുവാനില്ലെങ്കിലും സംരക്ഷിക്കപ്പെടുന്ന ഭവനങ്ങളും ഇവിടെയുണ്ട്.

ബൃഹദീശ്വര ക്ഷേത്രം

നിര്‍മ്മാണത്തിലെ വ്യത്യസ്തത കൊണ്ട് ലോകമെങ്ങും പ്രസിദ്ധമായ ക്ഷേത്രമാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രം നിത്യേജ പൂജകള്‍ നടക്കുന്ന ഒരു ക്ഷേത്രം കൂടിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഇത് ബിഗ് ടെമ്പിള്‍ എന്നും അറിയപ്പെടുന്നുണ്ട്. 81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉച്ച സമയത്തുള്ള നിഴലാണ് താഴെ വീഴാത്തത്. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല എന്നാണ് വിശ്വാസം. പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ച ക്ഷേത്രം കൂടിയാണിത്. ഭരതനാട്യത്തിലെ 108 കരണങ്ങളില്‍ 81 എണ്ണത്തിന്റെയും ശില്പാവിഷ്‌കാരം ഇവിടെ കാണാം. നാട്യശാസ്ത്രത്തില്‍ ഭരതമുനി വിവരിച്ചിരിക്കുന്ന കരണങ്ങളാണ് ഇവിടെ ശില്പരൂപത്തില്‍ കൊത്തിയിരിക്കുന്നത്.

മഹാബലിപുരം ശില്പങ്ങള്‍

അതിപുരാതന തുറമുഖമായ മഹാബലിപുരം ശില്പങ്ങള്‍ കൊണ്ട് പ്രസിദ്ധമാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും പാതിവഴിലായതും ഒക്കെയായി ആയിരക്കണക്കിന് ശില്പങ്ങളാണ് മഹാബലിപുരത്ത് കാണുവാന്‍ സാധിക്കുക. യുനസ്‌കോയുടെ പൈതൃക സ്മാരകങ്ങളില്‍ ഉള്‍പ്പെടുന്ന ഇവിടുത്തെ നിര്‍മ്മിതികളെല്ലാം പാറയില്‍ തീര്‍ത്തവയാണ്. പല്ലവ രാജവംശത്തിലെ രാജാക്കന്മാര്‍ കണ്ടെത്തി വികസിപ്പിച്ച ഇവിടം പല്ലവ കലകളുടെ അടയാളം സൂക്ഷിക്കുന്ന ഇടം കൂടിയാണ്. വ്യത്യസ്ത തരത്തിലുള്ള ഒട്ടേറെ ശില്പങ്ങളും നിര്‍മ്മിതികളും ഇവിടെ കാണാം. തിരുക്കടല്‍ മല്ലൈ, വരാഹ ഗുഹാ ക്ഷേത്രം, തീരക്ഷേത്രം , പഞ്ച രഥങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രസിദ്ധമായ ശില്പങ്ങള്‍.

കല്ലണ അണക്കെട്ട്

ലോകത്തില്‍ ഇന്നും ഉപയോഗത്തിലിരിക്കുന്ന ഏറ്റവും പഴയ അണക്കെട്ട് തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടു കൂടിയായ കാവേരി നദിയിലെ കല്ലണ ഇന്നും നിലനില്‍ക്കുന്ന ഒരു അത്ഭുത നിര്‍മ്മിതിയാണ്. ഒന്നാം നൂറ്റാണ്ടില്‍ കരികാല ചോളന്‍ നിര്‍മ്മിച്ച ഇത് വെറും കല്ലുകള്‍ മാത്രം കൂട്ടിവെച്ച് നിര്‍മ്മിച്ച ഒന്നാണ്. സാധാരണ അണക്കെട്ടുകളേപ്പോലെ മലകളും കുന്നുകളും ഒന്നും ഇതിന്റെ ഇടയിലില്ല. 19-ആം നുറ്റാണ്ടില്‍ ഈ ഡാം പുനരുദ്ധരിച്ച് കഴിഞ്ഞ് ദ ഗ്രേറ്റ് ഗ്രാന്‍ഡ് ഡാം എന്നാണിത് അറിയപ്പെടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കണ്ടാലും കണ്ടാലും മതിവരില്ല തമിഴ്‌നാട്ടിലെ ഈ എഴ്...

കണ്ടാലും കണ്ടാലും മതിവരില്ല തമിഴ്‌നാട്ടിലെ...

ലോകത്തിലെ സ്പാതത്ഭുതങ്ങളെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ കാണില്ല. നമ്മുടെ സ്വന്തം താജ്മഹലും ചന്ദ്രനില്‍...

Recent Posts

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം...

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം വിപുലീകരണ പ്രവര്‍ത്തനോദ്ഘാടനം നടന്നു

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍ പുതുതായി പണികഴിപ്പിച്ച ഡയസിന്റെയും അലമാരയുടെയും...

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം...

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ മര്‍ദ്ദനം: വിദ്യാര്‍ത്ഥിയുടെ...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത്...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി ഒ.റ്റു (ഓക്ലിജന്‍) എന്ന പരിസ്ഥിതി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍ പരിസ്ഥിതി ക്ലബ്ബുകളുടെ കൂട്ടായ്മയില്‍ തയ്യാറാക്കിയ...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല...

കാസറഗോഡ്; കടുത്ത വേനല്‍...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല വിയര്‍ക്കുന്നു: ചൂടിനൊപ്പം ജില്ലയില്‍ മലമ്പനി...

കാസറഗോഡ്; കടുത്ത വേനല്‍ ചൂടിനിടയില്‍ കാസര്‍കോട്ട് മലമ്പനി പടരുന്നു....

കാഞ്ഞങ്ങാട് നിത്യാനന്ദാ പോളീടെക്നിക് കാന്റീനില്‍...

കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്‌നിക്ക്...

കാഞ്ഞങ്ങാട് നിത്യാനന്ദാ പോളീടെക്നിക് കാന്റീനില്‍ കവര്‍ച്ചാ ശ്രമം: മോഷ്ടാവിനെ കയ്യോടെ...

കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്‌നിക്ക് കാന്റീനില്‍ കവര്‍ച്ച നടത്താന്‍ എത്തിയ...

നീലേശ്വരത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ...

നീലേശ്വരം: നിയന്ത്രണം വിട്ട്...

നീലേശ്വരത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെട്ട് പരിക്കേറ്റ ഡ്രൈവര്‍...

നീലേശ്വരം: നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെട്ട് പരിക്കേറ്റ...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!