CLOSE
 
 
കൊയ്തുത്സവത്തില്‍ നൂറുമേനിയുമായി കാലിച്ചാനടുക്കത്തെ കുട്ടികള്‍: കാസര്‍ഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മധുസൂദനന്‍ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്തു
 
 
 

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കത്തെ കുട്ടികളുടെ വിയര്‍പ്പിന്റെ വിലപാഴായില്ല. കാലിച്ചാനടുക്കം മുക്കൂട്ട് വയലിലെ വയലില്‍ നിന്ന് അവര്‍ കൊയ്‌തെടുത്തത് നൂറുമേനി വിളവ്. തിരുവാതിര ഞാറ്റുവേലയില്‍ വിതച്ച നെല്ലില്‍ നല്ല വിളവ്‌കൊയ്ത് പരിസ്ഥിതി സംരക്ഷണത്തില്‍ ഒന്നാം സ്ഥാനത്തെത്തി കാലിച്ചാനടുക്കത്തെ കുട്ടികള്‍.

മണ്‍മറയുന്ന കാര്‍ഷിക സംസ്‌കൃതിയുടെ നന്മകള്‍ അയവിറക്കി പാഠ പുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാര്‍ഷിക പാരമ്പര്യത്തെ തൊട്ടറിയാന്‍ നാടന്‍ പാട്ടിന്റെ താളത്തിനൊപ്പം നൂറുമേനി കൊയ്യാന്‍ ഗവ: ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കത്തെ കുട്ടികള്‍ ഹരിതോത്സവം നടത്തി. പാഠം ഒന്ന് പാടത്തേക്ക് എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് പരിപാടി നടത്തിയത്. പ്രദേശത്തെ കര്‍ഷകരുടെ കൂട്ടായ്മയിലൂടെയും പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെയും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, രക്ഷിതാക്കള്‍ എന്നിവയുടെ പിന്തുണയോടുമാണ് സ്‌ക്കൂളിലെ കുട്ടികള്‍ തിരുവാതിര ഞാറ്റുവേലയിലെ കോരിച്ചൊരിയുന്ന മഴ ചാന്തു ചാലിച്ച വയലില്‍ ഒരു ഏക്കര്‍ സ്ഥലത്ത് തേജസ്സ് ഞാറു നട്ടത്.

വിളവെടുപ്പ് മഹോത്സവം കാസര്‍ഗോഡ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ കെ.വി.ഹരിത മുഖ്യാതിഥി ആയി. പിടിഎ പ്രസിഡന്റ് പി.വി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സൗട്ട്‌സ് ആന്റ് ഗൈഡ്‌സ് അധ്യാപകരായ ഭാസ്‌കരന്‍ വി.കെ, സരോജിനി പി, പി.പ്രമോദിനി എന്നിവര്‍ നേതൃത്വം നല്കി.

ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ സുബ്രഹ്മണ്യന്‍ നായരുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ ഒരു ഏക്കര്‍ 50 സെന്റ് പാടത്ത് തേജസ്സ് നെല്‍ വിത്താണ് നട്ടത്. സ്‌കൗട്ട് ഗ്രൂപ്പ് കമ്മറ്റി പ്രസിഡന്റ് എം.മോഹനന്‍, സ്‌ക്കൂള്‍ ജീവനക്കാരന്‍ കെ.രവി, കര്‍ഷകരായ ശ്രീധരന്‍ എം, പി.ശശിധരന്‍ എന്നിവരും രക്ഷിതാക്കളും കുട്ടികളോടൊപ്പം കൂടി. അര ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്ത് കഴിഞ്ഞ വര്‍ഷം കിട്ടിയ 60 പറ നെല്ല് പുത്തരിപ്പായസമാക്കി കുട്ടികള്‍ക്ക് നല്കിയ മധുരമുള്ള ഓര്‍മ്മയുമായാണ് കുട്ടി കളും അധ്യാപകരും വയലിലേക്കിറങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന പക്ഷാചരണം...

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ...

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന പക്ഷാചരണം...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നീലേശ്വരത്തു...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ...

നീലേശ്വരം : കോവിഡ് അതിജീവനത്തിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ...

Recent Posts

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ...

നീലേശ്വരം : ഹൊസ്ദുര്‍ഗ്...

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന പക്ഷാചരണം സമാപിച്ചു: സമാപന...

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ...

നീലേശ്വരം : കോവിഡ്...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നീലേശ്വരത്തു തുടങ്ങി: രണ്ടു...

നീലേശ്വരം : കോവിഡ് അതിജീവനത്തിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍...

കോവിഡ് ചികിത്സയില്‍ മുന്നേറ്റവുമായി പടന്നക്കാട്ടെ...

നീലേശ്വരം : പടന്നക്കാട്ടെ...

കോവിഡ് ചികിത്സയില്‍ മുന്നേറ്റവുമായി പടന്നക്കാട്ടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം:...

നീലേശ്വരം : പടന്നക്കാട്ടെ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രത്തില്‍...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!