CLOSE
 
 
മരട് ഫ്‌ളാറ്റ്: ശരത് ബി സര്‍വ്വാതെ പരിശോധന നടത്തി; പൊളിക്കാനുള്ള കരാറുകാരെ ഇന്ന് തീരുമാനിച്ചേക്കും
 
 
 

കൊച്ചി: കൊച്ചിയിലെ മരടില്‍ പണിത ഫ്ളാറ്റുകളില്‍ ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വ്വാതെ പരിശോധന നടത്തി. ഇരുന്നൂറോളം കെട്ടിടങ്ങള്‍ പൊളിച്ച് ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം. രാവിലെ മരട് നഗരസഭയില്‍ എത്തിയ അദ്ദേഹം സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടറുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഫ്‌ളാറ്റുകള്‍ പരിശോധിച്ചത്. ആദ്യം പരിശോധിച്ചത് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് ആണ്. തുടര്‍ന്ന് ബാക്കിയുള്ള ഫ്‌ളാറ്റുകളും പരിശോധിച്ചു.

അന്തിമ പട്ടികയില്‍ ഉള്ള കമ്പനികളുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ ആര്‍ക്കു നല്‍കുമെന്ന കാര്യം തീരുമാനിക്കുക. മൂന്ന് കമ്പനികളാണ് അന്തിമ പട്ടികയിലുള്ളത്. ഇതിലൊരു കമ്ബനിയായ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫൈസ് കമ്ബനിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും ഫ്‌ളാറ്റുകള്‍ പരിശോധിച്ചു. ഈ കമ്ബനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ദക്ഷിണ ആഫ്രിക്കയിലെ ജെറ്റ് ഡെമോളിഷന്‍ കമ്ബനി പ്രതിനിധികളും ഒപ്പം ഉണ്ടായിരുന്നു. ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ രണ്ടുമാസത്തിനുള്ളില്‍ തന്നെ പൊളിക്കാന്‍ സാധിക്കുമെന്നാണ് കമ്ബനി പ്രതിനിധി ജോ ബ്രിംഗ്മാന്‍ പറഞ്ഞത്.

അതേസമയം ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടേതാണ് ഈ തീരുമാനം. നഗരസഭയില്‍ ഉടമസ്ഥാവകാശ രേഖയില്ലെങ്കിലും വില്‍പ്പന കരാര്‍ ഹാജരാക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകുമെന്നാണ് സമിതി അറിയിച്ചത്. ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് എത്ര രൂപയാണ് നല്‍കിയതെന്ന് വ്യക്തമാക്കാന്‍ യഥാര്‍ത്ഥ വില ഉള്‍ക്കൊള്ളിച്ച് ഓരോ ഫ്ളാറ്റ് ഉടമകളോടും സമിതി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 241 ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് നഗരസഭ നേരത്തെ സര്‍ക്കാരിന് നല്‍കിയ പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇടുക്കിയിലെ നിശാപാര്‍ട്ടി; കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ അഞ്ച്...

ഇടുക്കിയിലെ നിശാപാര്‍ട്ടി; കോണ്‍ഗ്രസ് നേതാവ്...

ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ അഞ്ച്...

കൊവിഡ്; സൂപ്പര്‍ സ്പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ...

കൊവിഡ്; സൂപ്പര്‍ സ്പ്രെഡ് തടയാന്‍...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കൊവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ...

സ്വര്‍ണ്ണക്കടത്ത്‌കേസ് : ഫലപ്രദമായ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയോട്...

സ്വര്‍ണ്ണക്കടത്ത്‌കേസ് : ഫലപ്രദമായ അന്വേഷണം...

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫലപ്രദമായ...

രോഗികളുടെ എണ്ണവും സമ്പര്‍ക്ക വ്യാപനവും മുന്നോട്ടു തന്നെ...

രോഗികളുടെ എണ്ണവും സമ്പര്‍ക്ക വ്യാപനവും...

തിരുവനന്തപുരം: കോവിഡ് രോഗബാധയും സമ്പര്‍ക്ക രോഗബാധയും ദിവസവും കൂടി വരുന്നതിനിടെ...

Recent Posts

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ...

നീലേശ്വരം : കോവിഡ്...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നീലേശ്വരത്തു തുടങ്ങി: രണ്ടു...

നീലേശ്വരം : കോവിഡ് അതിജീവനത്തിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍...

കോവിഡ് ചികിത്സയില്‍ മുന്നേറ്റവുമായി പടന്നക്കാട്ടെ...

നീലേശ്വരം : പടന്നക്കാട്ടെ...

കോവിഡ് ചികിത്സയില്‍ മുന്നേറ്റവുമായി പടന്നക്കാട്ടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം:...

നീലേശ്വരം : പടന്നക്കാട്ടെ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രത്തില്‍...

കാസര്‍കോട് ജില്ലയിലെ ഒന്‍പത് സര്‍ക്കാര്‍...

കാസര്‍കോട്: ജില്ലയിലെ നാല്...

കാസര്‍കോട് ജില്ലയിലെ ഒന്‍പത് സര്‍ക്കാര്‍ സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യവികസനത്തിന് 10.62...

കാസര്‍കോട്: ജില്ലയിലെ നാല് നിയോജക മണ്ഡലത്തിലെ ഒന്‍പത് സര്‍ക്കാര്‍...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!