CLOSE
 
 
കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി കൂടത്തായി ജോളി
 
 
 

നേര്‍ക്കാഴ്ച്ചകള്‍….

(എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര ജയിലിലെത്തിയപ്പോള്‍ സൈനേഡ് മല്ലികയെ മറ്റൊരു ജയിലിലേക്ക് മാറ്റിയത് പ്രശസ്തരെ ആസിഡു നല്‍കി കൊല്ലാനുള്ള അവരുടെ വിരുതു ഭയന്നാണ്)

കൂടത്തായി കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ജോളിയുടെ മാനസികാവസ്ഥ പിന്‍തുടര്‍ന്ന മറ്റു സ്ത്രീകളില്‍ ചിലരാണ് സൈനേഡ് മല്ലികയും, പിണറായി സൗമ്യയും.

കവിയും മന്ത്രിയുമായ ജി. സുധാകരന്റെ പൂതനാ പ്രയോഗത്തിനിടയിലാണ് മാധ്യമങ്ങള്‍ ജോളിയെ രംഗത്തവതരിപ്പിച്ച് വായനക്കാരെ ഭയത്തിന്റെ മുന്‍മുനയില്‍ നിര്‍ത്തിയത്. ഭാഗവതത്തില്‍ രാക്ഷസിയാണ് പൂതന. കംസന്റെ പെങ്ങള്‍. ഭാര്യയുടെ തോഴി. കംസന്‍ പറഞ്ഞു വിട്ടതനുസരിച്ച് കൃഷ്ണനെ കൊല്ലാനായി വിഷപ്പാലു തിങ്ങിവിങ്ങുന്ന മാറിടവുമായി പൂതന അമ്പാടിയിലെത്തിയെങ്കില്‍ ഇവിടെ ജോളി പൊട്ടാസ്യം സൈനേഡുമായാണ് തന്റെ ആദ്യ ഭര്‍ത്താവടക്കമുള്ള ഏതിരാളികളെ കൊന്നൊടുക്കിയത്. ബംഗലൂരുവിലെ പരപ്പന ജയിലില്‍ തൂക്കു വിധി കാത്തു കഴിയുന്ന സനൈഡ് മല്ലികയുടെ പിന്‍ഗാമിയാവുകയാണ് ജോളി. ജോളിയേപ്പോലെ പണവും സമ്പത്തും മത്തുപിടിപ്പിച്ചപ്പോഴാണ് മല്ലികയും സൈനേഡ് മല്ലികയായിത്തീരുന്നത്.

മല്ലിക എന്ന സ്വാമിനി സൈനേഡ് നല്‍കി കൊന്നത് ആറുപേരെ. രക്ഷപ്പെട്ടവര്‍ നിരവധി. അമ്പലങ്ങളായിരുന്നു താവളം. സന്യാസിനിയുടെ വേഷം കെട്ടി സമ്പത്തുള്ള തറവാട്ടുകാരികളെ വശീകരിച്ച് പാട്ടിലാക്കും. ആദ്ധ്യാത്മികവും, രോഗപീഡാ പരിഹാരവുമാണ് ഒറ്റമൂലി. വരുതിയില്‍ വീണു എന്നു ഉറപ്പായാല്‍ പിന്നീട് അവരുടെ ആഭരണങ്ങളും പരമാവധി സമ്പത്തും കവര്‍ന്നെടുക്കും. പ്രസാദത്തിലും, തീര്‍ത്ഥത്തിലും സൈനേഡ് കലത്തിയാണ് കൊല.

1999 ഒക്‌റ്റോബര്‍ 19നായിരുന്നു ആദ്യ ഓപ്പറേഷന്‍. തീര്‍ത്ഥ ജലത്തില്‍ സൈനേഡ് കലക്കുകയായിരുന്നു. എടുത്തിടുംപോലെ ഭക്ത സ്വര്‍ഗം പൂകി. ആഭരണങ്ങള്‍ മല്ലികക്കു സ്വന്തമായി. ജോളിയെ വെല്ലുന്ന മെയവഴക്കത്തോടെ ആരും മല്ലികയെ സംശയിച്ചില്ല. ഭക്തിയുടേയും പ്രാര്‍ത്ഥനയുടേയും, മന്ത്രോച്ഛാരണത്തിന്റേയും മറവില്‍ സത്യം വിറങ്ങലിച്ചു നിന്നു. സൈനേഡ് മല്ലികയുടെ അതേ തന്ത്രം തന്നയെയായിരുന്നു ജോളിയുടെ ആദ്യ ഓപ്പറേഷന്‍. തന്റെ ആദ്യ ഭര്‍ത്താവിന്റെ അപ്പച്ചനെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കി കൈകഴുകുകയായിരുന്നു. മല്ലികയേപ്പോലെ പിന്നീട് വര്‍ഷങ്ങളോളം കാത്തു നിന്നു കൈയ്യിലുള്ളതെല്ലാം ഏതാണ്ട് തീര്‍ന്നപ്പോഴാണ് ജോളിയും അടുത്ത ഓപ്പേറേഷനു മുതിര്‍ന്നത്.

2007-2008 കാലഘട്ടത്തില്‍ ദുരുദുരെ കൊല നടന്നു. അഞ്ചുപേര്‍ യമപുരി പൂണ്ടിട്ടും അന്വേഷണം മല്ലികയുടെ ഏഴയലത്തു പോലുമെത്തിയില്ല. നാലാമത്തെ ഹത്യ യശോദാമ്മയുടെ കേസിലാണ് കൊലക്കയര്‍ കിട്ടിയത്. തൂക്കുമരവും കാത്ത് മല്ലിക ബംഗലൂരുവിലെ അഗ്രഹാര ജയിലില്‍ കഴിയുന്നു. പിണറായിയലെ സൗമ്യ ചിലപ്പോള്‍ സൈനേഡ് മല്ലികയേക്കുറിച്ച് കേട്ടറിവുണ്ടായിരിക്കണം അവര്‍ കോടതി വളപ്പിലെ മാവിന്‍ കൊമ്പില്‍ തൂങ്ങിച്ചത്തതിനു കാരണം ഒരു പക്ഷെ ഭാവിയിലെ കൊലക്കയറോര്‍ത്തായിരിക്കണം. ജോളിക്ക് സമാനമായി മതാപിതാക്കളക്കം 9 വയസുള്ള പിഞ്ചു ബാലികയെ – സ്വന്തം മകള്‍ക്ക് – എലി വിഷം നല്‍കി കൊല്ലാന്‍ ഇനിയൊരാളുണ്ടാകില്ല എന്നു ആശ്വസിക്കുന്നതിനിടയിലാണ് ജോളിയുടെ അവതാരം. സ്ത്രീകള്‍ വീടിന്റെ വിളക്കാണെന്ന പഴമൊഴിയില്‍ കുത്തനരിക്കുകയാണോ?

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ്...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് വ്യാജമരുന്നു...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര ജയിലിലെത്തിയപ്പോള്‍...

Recent Posts

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക്...

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS CAS APPLICATION കാറഡുക്ക ബ്ലോക്കിലെ...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക് പരിധിയിലെ അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍...

മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍...

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ...

മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500 കിലോ ഗ്രാമോളം...

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വാഹനപരിശോധനയ്ക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500...

ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗില്‍...

ഉപ്പള: ബസ് യാത്രയ്ക്കിടെ...

ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് 39000 രൂപ കവര്‍ന്നു

ഉപ്പള: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് 39000...

ഫ്യൂസ് ഊരിയ കെ എസ്...

ചെര്‍ക്കള: വൈദ്യുതി ബില്‍...

ഫ്യൂസ് ഊരിയ കെ എസ് ഇ ബി ജീവനക്കാരെ കാറിടിപ്പിച്ച്...

ചെര്‍ക്കള: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിച്ച...

കാഞ്ഞങ്ങാട് തീവണ്ടി തട്ടി മരിച്ച...

രാജപുരം: കാഞ്ഞങ്ങാട് തീവണ്ടി...

കാഞ്ഞങ്ങാട് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു:...

രാജപുരം: കാഞ്ഞങ്ങാട് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ...

മുഴുവന്‍ കെ എസ് ആര്‍...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍...

മുഴുവന്‍ കെ എസ് ആര്‍ ടി സി ബസ്സുകളും ഐങ്ങോത്ത്...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന നവമ്പര്‍ 28...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!