CLOSE
 
 
മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല
 
 
 

നേര്‍ക്കാഴ്ച്ചകള്‍…

അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക് മൗനം. ഓണത്തോടനുബന്ധിച്ച് നടത്തിയ റൈഡില്‍ ടാങ്കര്‍ കണക്കിനു വ്യാജപാല്‍ പിടികൂടിയിരുന്നുവെങ്കിലും ആരുടെ സമ്മര്‍ദ്ദമെന്നറിയില്ല, തുടര്‍ പരിശോധനക്ക് തടസം നേരിട്ടു.

പെയ്ന്റും, സോപ്പു പൊടിയും, എണ്ണയും ഉപയോഗിച്ചു കൃത്രിമ പാല്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പാദക കേന്ദ്രങ്ങളും രാസപദാര്‍ത്ഥങ്ങളുടെ സംയുക്തകങ്ങളുപയോഗിച്ചുള്ള കൃത്രിമ പാലും, പാലില്‍ രാസപദാര്‍ത്ഥങ്ങള്‍ അലിയിച്ചു ചേര്‍ത്തുമാണ് കേടു കൂടാതെ കാലങ്ങളോളം സൂക്ഷിക്കാവുന്ന കൃത്രിമ പാല്‍ പാക്കറ്റ് രൂപപ്പെടുന്നത്. കവറുകളിലാക്കി വില്‍പ്പനക്കു വരുന്ന എല്ലാ വിധ പാല്‍ പാലുല്‍പ്പന്നങ്ങളേയും ജനം വിശ്വാസത്തിലെടുത്ത് വാങ്ങി ഉപയോഗിക്കുന്നത് കേരളത്തിന്റെ സംസ്‌കാരമായി മാറിയിരിക്കുന്നു. ഇത് ഫലത്തില്‍ മാരകമായ രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്. കൃത്രിമപ്പാല്‍ മുടങ്ങതെ കഴിക്കുന്നവര്‍ക്ക് മാരക രോഗം മാത്രമല്ല, കുട്ടിക്കാലം മുതല്‍ കുടിച്ചു വളരുന്നവരില്‍ പ്രത്യൂല്‍പ്പാദന ശേഷിക്കുവരെ കുറവു വരാന്‍ ഇടവരുത്തുന്നു.

സംസ്ഥാനത്ത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലായതോടെയാണ് പാലിലെ പരിശോധനക്ക് നാഥനില്ലാതെ പോയത്. പ്രതിദിനം എട്ടു ലക്ഷം ലിറ്റര്‍ അന്യദേശപാല്‍ കേരളത്തിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇതു പരിശോധിക്കാനും കൃത്രിമം കണ്ടെത്താനും ക്ഷീരവികസന വകുപ്പിനുള്ള അധികാരം നഷ്ടപ്പെട്ടതോടെയാണ് അനധികൃത പാല്‍ തഴച്ചു വളരാനിടയാക്കിയതെന്നാണ് അധികൃതര്‍ പറയുന്നു. ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള കാസര്‍കോട് അടക്കമുള്ള ലാബുകള്‍ക്കും ചെക്പോസ്റ്റുകളിലുമുള്ള പരിശോധനാ കേന്ദ്രങ്ങള്‍ക്കും പാല്‍ പരിശോധനക്ക് സാമ്പിള്‍ എടുക്കാമെന്നാല്ലാതെ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ നിയമം തടസം നില്‍ക്കുന്നു.

ഇവര്‍ പിടിച്ചെടുത്ത പാല്‍ സാമ്പിളുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തി പരിശോധാഫലം പുറത്തു വരുമ്പോഴേക്കും സാമ്പിളെടുത്ത പാല്‍ വിറ്റു തീര്‍ന്നിരിക്കും. സംസ്ഥാനത്തെ ക്ഷീര വികസന വകുപ്പിനു മില്‍മയുടെതടക്കമുള്ള മറ്റു സ്വകാര്യ ഡയറി പ്ലാന്റിലും മിന്നല്‍ പരിശോധന നടത്തി സാമ്പിളുകള്‍് ശേഖരിച്ച് പരിശോധിക്കാനും പിഴ ചുമത്തതുന്നതു മുതല്‍ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ വരെ അധികാരമുണ്ടായിരുന്നു. എന്നാല്‍ ഭക്ഷ്യ സുരക്ഷാ നിയമം പ്രാപല്യത്തില്‍ വന്നതോടെ ഇതെല്ലാം ഇല്ലാതെയായി. ഭാരിച്ച ഉത്തരവാദിത്വമുള്ള ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാലിനെ വെറുതെ വിടുന്ന കാഴ്ച്ചയാണ് കൃത്രിമ പാല്‍ മാഫിയ തഴച്ചു വളരാന്‍ കാരണമാകുന്നത്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പൊളിച്ചു കളയരുത് ആ മതില്‍

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സമരമുറ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ്...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് വ്യാജമരുന്നു...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന...

Recent Posts

വൈകല്യങ്ങള്‍ മറികടന്ന് വിജയത്തിലേക്ക് കുതിച്ച...

രാജപുരം: സ്വന്തം വൈകല്യങ്ങളില്‍...

വൈകല്യങ്ങള്‍ മറികടന്ന് വിജയത്തിലേക്ക് കുതിച്ച ശ്രീകണ്ഠാപുരത്തെ അനുമോളെ കെഎസ് യു...

രാജപുരം: സ്വന്തം വൈകല്യങ്ങളില്‍ മനസ് തളരാതെ സ്‌പെഷല്‍ സ്‌കൂള്‍...

പൗരത്വ ബില്ലിനെതിരെ ഐ.എന്‍.എല്‍ ബേക്കല്‍...

കാഞ്ഞങ്ങാട് : ജാതിയുടെയും മതത്തിന്റെയും...

പൗരത്വ ബില്ലിനെതിരെ ഐ.എന്‍.എല്‍ ബേക്കല്‍ ജംഗ്ക്ഷനില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കാഞ്ഞങ്ങാട് : ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിച്ച്, രാജ്യത്തിന്റെ...

ജവഹര്‍ബാലജനവേദി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ...

ചട്ടഞ്ചാല്‍: ജവഹര്‍ ബാലജനവേദി...

ജവഹര്‍ബാലജനവേദി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ 'കുട്ടിക്കൂട്ടം' ജില്ലാതല വിനോദവിജ്ഞാന പഠനക്യാമ്പ്...

ചട്ടഞ്ചാല്‍: ജവഹര്‍ ബാലജനവേദി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ...

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍ കീക്കാന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സുകുമാരന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി ''പ്രതിഭകളോടൊപ്പം...

ഓടുന്ന ബസില്‍ യുവതിയെ ശല്യം...

ബേഡകം: യുവതിയെ ബസ്സില്‍...

ഓടുന്ന ബസില്‍ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

ബേഡകം: യുവതിയെ ബസ്സില്‍ വെച്ച് ശല്യം ചെയ്ത യുവാവ്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ വികസന നയം; തദ്ദേശ സ്വയംഭരണ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ പാര്‍ക്കുന്ന, പ്രാഥമിക...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!