CLOSE
 
 
ഓര്‍മ്മ കുറിപ്പ് ‘സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം”
 
 
 

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍ ഇറങ്ങി. അതില്‍ നിന്നും തിക്കിതിരക്കി യാത്രക്കാരുടെ ക്യൂ. അതില്‍ ഒരുവനായി ഞാനും വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ തിടുക്കം കൂട്ടുകയായിരുന്നു. ദുബായില്‍ നിന്നും അവധിക്ക് നാട്ടിലേക്കുള്ള യാത്രയായിരുന്നു.

വിമാനത്താവളത്തിലെ എല്ലാ പരിശോധനകളും കഴിഞ്ഞ് പുറത്തിറങ്ങി നടക്കുംബോള്‍ പിറകില്‍ നിന്നും ഏയ് എന്ന വിളി കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ ആരേയും കണ്ടില്ല. തോന്നിയതായിരിക്കുമെന്ന ചിന്തയോടെ മുന്നോട്ടു നടക്കാന്‍ തുടങ്ങുമ്പോള്‍ വീണ്ടും അതേ സ്വരത്തില്‍ ഏയ് വിളിക്കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ ഇരുളിന്റെ മറവില്‍ നിന്നും ഒരാള്‍ കടന്നു വന്നു. കണ്ടുപരിചയമില്ലാത്ത ഒരു സുന്ദരനായ ചെറുപ്പക്കാരന്‍.”നിങ്ങള്‍ നാട്ടിലേക്കാണോ?” എങ്കില്‍ ഞാനും കൂടെ വന്നോട്ടേ എന്നു ചോദിച്ചപ്പോള്‍ എന്തോ സഹതാപം തോന്നി. ആയിക്കോട്ടെ വന്നോളൂ. അങ്ങിനെ എനിക്കയാളും, അയാള്‍ക്ക് ഞാനും കൂട്ടിനായ സന്തോഷത്തില്‍ മുംബൈ നഗരത്തെ ലക്ഷ്യം വച്ച് ടാക്‌സിയില്‍ യാത്ര ചെയ്തു.ടാക്‌സി ഇടവഴിയിലൂടെ ചീറിപായുംമ്പോള്‍ മനസ്സിനുള്ളില്‍ വേവലാതിയായിരുന്നു. കാരണം മുംബൈ അത്രയ്ക്കങ്ങ് പരിചയമുള്ള നഗരമായിരുന്നില്ല.

അങ്ങനെ ടാക്‌സി മുംബൈ നഗരത്തിലെത്തിയപ്പോ ആശ്വാസമായി.ഏതെങ്കിലും ലോഡ്ജില്‍ ഞങ്ങളെ ഇറക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ അന്തേരിയിലെ ഒരു ലോഡ്ജിലിറക്കുകയും ചെയ്തു.ടാക്‌സി ഡ്രൈവര്‍ അറുന്നൂര് രൂപ വാടകയും വാങ്ങിയിട്ട് വണ്ടി വിട്ടു.ഞാനും എന്റെ കൂടെ വന്നയാളും ഞങ്ങളുടെ ലഗേജുകളുമായി ലോഡ്ജില്‍ കയറി ഒരു മുറിയെടുത്തു.സാധനങ്ങളെല്ലാം മുറിയില്‍ ഒതുക്കി വെച്ച് കുളിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങി ചായകുടിച്ച് വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങളെല്ലാം വാങ്ങി തിരികെ ലോഡ്ജിലെത്തി.അന്ന് തന്നെ ബസിന് നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു.രാവിലെ ഒന്‍പത് മണിക്ക് പുറപ്പെടുന്ന ബസില് ഞങ്ങള്‍ കയറിയിരുന്നു.

ഡ്രൈവറുടെ പിറകിലുള്ള ആദ്യത്തെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു.കൂടെയുള്ളവന് ഒരു ഷൂ വാങ്ങണമെന്നു പറഞ്ഞപ്പോള്‍ ബസ് പുറപ്പെടാന്‍ പത്ത് മിനിറ്റ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.ഡ്രൈവറോട് ചോദിച്ചിട്ട് അവന്‍ ഷൂ വാങ്ങാന്‍ ഇറങ്ങി പോവുകയും ചെയ്തു.നിര്‍ത്തിയിട്ട ബസില്‍ ഞാന്‍ ഇരുന്നു.ബസ് വിടുന്നതിന് മുന്‌പേ ആ സുഹൃത്ത് ഷൂ വാങ്ങിവന്നു.എന്നിട്ടു വാങ്ങിയ ഷൂ ബസിനുള്ളില്‍ ധരിച്ചു നോക്കുകയും പിന്നീട് ഊരി തന്റെ ബാഗില്‍ തിരുകിവെച്ചു.
ബസ് പുറപ്പെടാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ മനസ്സില്‍ സന്തോഷത്തിന്റെ തിരമാലകളടിച്ചുയരാന്‍ തുടങ്ങി.
വാങ്ങിയ ഷൂ ബാഗില്‍ വയ്ക്കുംബോള്‍ ഞാന്‍ ചോദിച്ചു എന്തിനാണ് ബാഗില്‍ വയ്ക്കുന്നത്? ഹേയ്…ഒന്നുമില്ല നാട്ടില്‍ പോയി ധരിക്കാലോയെന്ന് മറുപടിയും പറഞ്ഞു.

പിന്നെ കുശലങ്ങളും, ഗള്‍ഫ് ജീവിതവും, വീട്ടുകാര്യങ്ങളെപ്പറ്റിയും ഞങ്ങള്‍ പരസ്പരം സംസാരിച്ചു തുടങ്ങി.അബുദാബിയില്‍ തെരുവ് കച്ചവടമായിരുന്നു സുഹൃത്തിന്.അതില്‍ നിന്നും മിച്ചം പിടിച്ച് ഒരു വീടു പണിതുവെന്നും,സഹോദരിയുടെ കല്യാണത്തിനും കുറച്ചു പണവും നീക്കി വെച്ചിട്ടുണ്ടെന്നും അയാള്‍ പറഞ്ഞപ്പോള്‍ മനസറിയാതെ പ്രാര്‍ത്ഥിക്കുകയായിരുന്നു ഞാന്‍.പിതാവുണ്ടായിട്ടും ഇല്ലാത്തതിന് സമമായിരുന്നുവെന്നു പറഞ്ഞപ്പോള്‍ മനസ്സില്‍ ഇടിമിന്നല്‍ പോലെ മിന്നുകയായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഒരു കുടുംബത്തിന്റെ ഭാരം ചുമയ്‌ക്കേണ്ടിവന്നവന്‍.ഒരു ഇരുപത്തിരണ്ട് വയസ് തോന്നിക്കുമായിരുന്നവനാണ്.
അങ്ങിനെ ഉച്ചഭക്ഷണവും, രാത്രിഭക്ഷണവും കഴിഞ്ഞ് ഓരോരുത്തരും അവരവരുടെ സീറ്റില്‍ ചാരിയിരുന്നു ഉറങ്ങാന്‍ തുടങ്ങി.ചിലര്‍ കൂര്‍ക്കം വലിച്ചു മറ്റുള്ളവര്‍ക്ക് ശല്യമായി ഉറങ്ങുകയും ബാക്കിയുള്ളവര്‍ സാധാരണ നിലയിലും നിദ്രപൂണ്ടു അവരുടെ സ്വപ്ന ലോകത്തിലുമായിരുന്നു.ഞാന്‍ ദൂരയാത്രയില്‍ ഉറങ്ങാറില്ല,കാരണം ഉറക്കം വരാറില്ല എന്നുവേണമെന്‍കില്‍ പറയാം.

ഞങ്ങള്‍ കയറി യാത്ര ചെയ്യുന്ന ബസ്സിന് മുമ്പില്‍ രണ്ട് ഗ്ലാസുകളുമുണ്ടായിരുന്നില്ല.ഡ്രൈവറോട് ചോദിച്ചപ്പോള്‍ അതു നാട്ടില്‍ നിന്നും മുംബൈക്കു പോകുംമ്പോള്‍ കണ്ടാളഗാഠിയില്‍ നിന്നും അപകടത്തില്‍ ഇളകി വീണതാണെന്നു പറഞ്ഞു.ഡ്രൈവര്‍ കണ്ണടയും, മുഖത്ത് കര്‍ച്ചീപ്പും കെട്ടിയിട്ടാണ് ബസ് ഓടിച്ചത്. കര്‍ണാടകയില്‍ റോഡ് മുഴുവനും വെള്ളമായിരുന്നു.തലേദിവസം രാത്രി മഴപെയ്തതാണെന്ന് തോന്നി.കുളിരിന്റെ തഴുകലേറ്റു യാത്രയുടെ സുഖം കൊണ്ടിരിക്കുകയായിരുന്നു.ജനലരികിലിരിക്കുന്നതു കൊണ്ട് എല്ലാം കാണാമായിരുന്നു.വഴിയരികിലെ ജനങ്ങളേയും വാഹനങ്ങളും പ്രകൃതി ഭംഗിയുമെല്ലാം.

അങ്ങനെ ഒരുമരം ശ്രദ്ധയില്‍ പെട്ടു അതു റോഡരികിലെ ആല്‍മരമായിരുന്നു.അതിലെയൊരു വലിയ ചില്ല താഴുകയും പൊങ്ങുകയും ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കേ ബസ് ആ മരത്തിനടുത്ത് എത്തുകയും ആ ചില്ല ഞങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വലിയ ശബ്ദത്തോടെ വീഴുകയുമായിരുന്നു.വീഴുന്ന ശബ്ദം കേട്ട് ഞാന്‍ ബസിന്റെ തറയില്‍ കമിഴ്ന്നു കിടന്നു.എല്ലാം അവസാനിച്ചപ്പോള്‍ ഞാന്‍ എണീറ്റു നോക്കി.എന്റെ അടുത്തിരുന്നവനെ കാണാനില്ല.ഞങ്ങള്‍ രണ്ടുപേര്‍ ഇരുന്ന സീറ്റുകളുമില്ല.സീറ്റുകള്‍ രണ്ടും പപ്പടം പരത്തിവെച്ചതു പോലെ തറയില്‍ കിടക്കുന്നു.ഞാന്‍ ഒരു സീറ്റില്‍ ഇരുന്നതും മരച്ചില്ല എന്റെ കാലിന്റെ മസിലില്‍ വന്നു പതിച്ചതും കണ്ണില്‍ ഇരുട്ട് കയറിയതും ഒരുമിച്ചായിരുന്നു.പിന്നെ എങ്ങനെയൊക്കെ എണീറ്റു കൂടെയുണ്ടായിരുന്നവനെ നോക്കുംബോള്‍ പിറകിലെ സീറ്റില്‍ തൂങ്ങിക്കിടക്കുകയായിരുന്നു.

ആ കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു.ഞാന്‍ മുടന്തി നടന്നു പോയി അവനെ തൂക്കിയെടുത്തപ്പോള്‍ എന്റെ മനസ്സ് നിയന്ത്രിക്കുവാന്‍ കഴിയാതെ കൈകാലുകള്‍ വിറയ്ക്കുവാന്‍ തുടങ്ങി.ചോരയില്‍ കുളിച്ചു കിടക്കുന്നവനെ ഞാന്‍ സീറ്റിലിരുത്തിയെങ്കിലും അവിടെ നിന്നും എണീറ്റ് പുറത്തേക്ക് പോകാന്‍ തുനിയുകയായിരുന്നു അവന്‍.ബസിലുണ്ടായിരുന്നവര്‍ ഒരാളും സഹായത്തിന് വന്നില്ലായെന്നതാണ് എന്നെ വേദനിപ്പിച്ച കാര്യം എല്ലാവരും അവരവരുടെ സീറ്റിലിരുന്നു കാഴ്ചകള്‍ കാണുകയായിരുന്നു.സുഹൃത്തിന്റെ വയറിലൂടെ ബസിന് മുകളില്‍ വീണ മരച്ചില്ല തുളച്ചുക്കയറി കുടലുകള്‍ ചിന്നിച്ചിതറി കിടക്കുകയായിരുന്നു.

അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് അവന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.കുറെ ആളുകളും, പോലീസുകാരും കൂട്ടം കൂടി നില്‍ക്കുന്നതായും അങ്ങനെ എന്തൊക്കെയോ പറഞ്ഞു.ഇതെല്ലാം കേട്ടിരുന്ന ഞാന്‍ അവനെ സമാധാനിപ്പിച്ചു കൊണ്ടിരിക്കെയാണ് അതു സംഭവിച്ചത്.ബസിന് മുകളില്‍ ആ മരച്ചില്ല വീഴുകയും അവന് അതീവ ഗുരുതരമായ പരിക്കു പറ്റുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയുമായിരുന്നു.എന്നെ നാട്ടുകാര് വേറൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്നും ഒരു ഇഞ്ചക്ഷന്‍ നല്‍കുകയും ചെയ്തു.എന്റെ ഇടതു കാലിന് മരച്ചില്ലയുടെ അടിയേറ്റു മസിലിന് വീക്കം സംഭവിച്ചതല്ലാതെ വേറൊരു കുഴപ്പവുമില്ലായിരുന്നു.നടക്കാന്‍ കുറച്ചു ബുദ്ധിമുട്ടു അനുഭവിക്കേണ്ടി വന്നിരുന്നു.രണ്ടു മൂന്നു ദിവസങ്ങള്‍ക്ക് ശേഷം പതിയേ വേദന കുറഞ്ഞു വന്നു.

അപകടം നടന്നതറിഞ്ഞു ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് അതായത് എന്റെ ഭാര്യാവീട്ടിലേക്ക് ഫോണ്‍ വിളിയുടെ കുത്തൊഴുക്കായിരുന്നു.പക്ഷെ പതിനഞ്ചു വര്‍ഷം മുന്‍പ് മൊബൈല്‍ ഫോണ്‍ ഉപയോഗം വിരളമായിരുന്നതിനാല്‍ സന്ദേശങ്ങള്‍ കൈമാറാന്‍ സൗകര്യങ്ങള്‍ കുറവായിരുന്നു.അതുകൊണ്ട് തന്നെ ആരോടെങ്കിലും വിളിച്ചു പറയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.ആരുടെയൊക്കെ പ്രാര്‍ത്ഥനകളുടെ ഫലമായിരുന്നു ഞാനിന്നും ജീവിക്കുന്നതിന് കാരണമായി തോന്നുന്നത്.എന്നിരുന്നാലും അന്നത്തെ അപകടത്തെ കുറിച്ചോര്‍ക്കുംബോള്‍ നെഞ്ചിനകത്തിന്നും പേടിയുടെ ഇടിമുഴക്കം കേള്‍ക്കുന്നുണ്ട്.അവന്‍ എല്ലാ സ്വപ്നങ്ങളും ബാക്കി വെച്ച് ആരും കൂട്ടിനില്ലാത്ത ലോകത്തേക്കു യാത്ര പോകുകയായിരുന്നു.സഹോദരിയുടെ കല്യാണം, പുതിയ വീടിന്റെ പാലു കാച്ചല്‍ ചടങ്ങ് അങ്ങനെയെല്ലാം.ബസിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം ഓരോരൊ വാഹനങ്ങളില്‍ കയറ്റി അവരവരുടെ സ്ഥലത്തേക്കു പറഞ്ഞു വിടുകയായിരുന്നു.കാസര്‍ഗോഡ് പരിസരത്തേക്കുള്ളവരെ ഒരു ട്രക്കറില്‍ കയറ്റി.അതില്‍ ഞാനും കയറി.ഞങ്ങളുടെ ഓരോരുത്തരുടെ സാധനങ്ങളെല്ലാം മീതെ കാബിനില്‍ വെച്ചു കെട്ടി.ഓരോരുത്തര്‍ അവരവരുടെ സ്ഥലത്തു ഇറങ്ങുകയും ചെയ്തു.അങ്ങനെ ഞാനിറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ എന്റെ ഭാര്യാപിതാവും, ഭാര്യാജ്യേഷ്ഠത്തിയുടെ ഭര്‍ത്താവും കൂടി എന്നേയും കാത്തു നില്‍പ്പുണ്ടായിരുന്നു.എന്നെ കണ്ടതും അവര്‍ രണ്ടുപേരും വണ്ടിയുടെ അടുത്തേക്കു ഓടിവന്നു.ട്രക്കില്‍ നിന്നും എന്നെ താങ്ങിപിടിച്ചു ഇറക്കി ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ഇരുത്തി എന്റെ സാധനങ്ങളെല്ലാം ഓട്ടോയില്‍ കയറ്റി വീട് ലക്ഷ്യം വെച്ചു നീങ്ങി.ഓട്ടോ വീട്ടുമുറ്റത്തെത്തി അതില്‍ നിന്നും ആദ്യം സാധനങ്ങളെല്ലാം ഇറക്കി.അതിന് ശേഷം എന്നെ രണ്ടുപേരും താങ്ങിപ്പിടിച്ചു വീടിനുള്ളിലേക്ക് കൊണ്ടുപോകുംബോള്‍ സംഭവങ്ങളറിയാത്ത എന്റെ ഉമ്മയും, ഭാര്യയും പൊട്ട്ക്കരഞ്ഞു കൊണ്ടു എന്നെ കെട്ടിപ്പിടിക്കുകയായിരുന്നു.ആ കരച്ചിലുകള്‍ കേട്ടു അയല്‍ വാസികളും വീട്ടിലേക്കു കുതിച്ചെത്തിയിരുന്നു.വന്നവരെല്ലാം അപകട കഥകള്‍ കേട്ടു കണ്ണീര് വാര്‍ക്കുകയായിരുന്നു.മുന്‍പൊരിക്കലും കണ്ടുപരിചയമില്ലാത്ത ആ സഹോദരന്റെ സ്വപനങ്ങളെയെല്ലാം മരണം കവര്‍ന്നെടുത്തപ്പോള്‍ നഷ്ടപ്പെട്ടു പോയതു അവന്റെ മാതാപിതാവിന്റേയും, കൂടപ്പിറപ്പുകളുടേയും, കുടുംബക്കാരുടേയും വിലമതിക്കാനാവാത്ത താങ്ങും, തണലുമായിരുന്നു.

മുഹമ്മദലി നെല്ലിക്കുന്ന്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പൊളിച്ചു കളയരുത് ആ മതില്‍

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സമരമുറ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ്...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് വ്യാജമരുന്നു...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന...

Recent Posts

വൈകല്യങ്ങള്‍ മറികടന്ന് വിജയത്തിലേക്ക് കുതിച്ച...

രാജപുരം: സ്വന്തം വൈകല്യങ്ങളില്‍...

വൈകല്യങ്ങള്‍ മറികടന്ന് വിജയത്തിലേക്ക് കുതിച്ച ശ്രീകണ്ഠാപുരത്തെ അനുമോളെ കെഎസ് യു...

രാജപുരം: സ്വന്തം വൈകല്യങ്ങളില്‍ മനസ് തളരാതെ സ്‌പെഷല്‍ സ്‌കൂള്‍...

പൗരത്വ ബില്ലിനെതിരെ ഐ.എന്‍.എല്‍ ബേക്കല്‍...

കാഞ്ഞങ്ങാട് : ജാതിയുടെയും മതത്തിന്റെയും...

പൗരത്വ ബില്ലിനെതിരെ ഐ.എന്‍.എല്‍ ബേക്കല്‍ ജംഗ്ക്ഷനില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കാഞ്ഞങ്ങാട് : ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിച്ച്, രാജ്യത്തിന്റെ...

ജവഹര്‍ബാലജനവേദി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ...

ചട്ടഞ്ചാല്‍: ജവഹര്‍ ബാലജനവേദി...

ജവഹര്‍ബാലജനവേദി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ 'കുട്ടിക്കൂട്ടം' ജില്ലാതല വിനോദവിജ്ഞാന പഠനക്യാമ്പ്...

ചട്ടഞ്ചാല്‍: ജവഹര്‍ ബാലജനവേദി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ...

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍ കീക്കാന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സുകുമാരന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി ''പ്രതിഭകളോടൊപ്പം...

ഓടുന്ന ബസില്‍ യുവതിയെ ശല്യം...

ബേഡകം: യുവതിയെ ബസ്സില്‍...

ഓടുന്ന ബസില്‍ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

ബേഡകം: യുവതിയെ ബസ്സില്‍ വെച്ച് ശല്യം ചെയ്ത യുവാവ്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ വികസന നയം; തദ്ദേശ സ്വയംഭരണ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ പാര്‍ക്കുന്ന, പ്രാഥമിക...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!