CLOSE
 
 
കുട്ടികള്‍ക്ക് ഈ 5 ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും നല്‍കണം, കാരണം…..
 
 
 

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ അമ്മമാര്‍ എപ്പോഴും അതീവ ശ്രദ്ധാലുക്കളാണ്. ഭൂരിഭാഗം അമ്മമാരും കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് എന്തായാലും അത് നല്‍കി അവരെ സംതൃപ്താരാക്കുന്നവരാണ്. എന്നാല്‍ അവരുടെ ഓരോ അവയവങ്ങളുടെ വളര്‍ച്ചയ്ക്കും ആവശ്യമായ പോഷകങ്ങള്‍ അറിഞ്ഞ് അവ ഉള്‍പ്പെട്ട ഭക്ഷണം നല്‍കുന്നതിലാണ് മിടുക്ക്.

ഇന്നത്തെ കാലത്ത് 90 ശതമാനം കുട്ടികളിലും ഏതെങ്കിലും തരത്തിലുള്ള കാഴ്ച വൈകല്യങ്ങള്‍ കണ്ടുവരാറുണ്ട്. കാഴ്ച വൈകല്യങ്ങളില്‍ പലതില്‍ നിന്നും പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെ നിങ്ങളുടെ കുട്ടിയുടെ കണ്ണുകളെ സംരക്ഷിക്കാവുന്നതാണ്. നിങ്ങളെ അലട്ടുന്ന കാഴ്ച പ്രശ്‌നങ്ങള്‍ പലതും പോഷകാഹാര കുറവിന്റെ അടയാളമാണ്.

മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം മുതല്‍ പോഷകാഹാരക്കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, അമിതമായി മാംസം, പ്രോട്ടീന്‍, കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗവും ശരിയായ തോതില്‍ വ്യായാമമില്ലാത്തതുമെല്ലാം കാഴ്ച വൈകല്യങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് വിദഗ്ദര്‍ പറയുന്നത്. കാഴ്ചക്കായി കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പ്രധാനമായി ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍ താഴേ ചേര്‍ക്കുന്നു…

ഒന്ന്…

കുട്ടികളുടെ ഭക്ഷണത്തില്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും മത്സ്യങ്ങള്‍ ഉള്‍പ്പെടുത്താം. മത്തി, അയല, ട്യൂണ,കോര എന്നിവ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഉറവിടങ്ങളാണ്. കണ്ണുകളിലെ വരള്‍ച്ച,ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നതില്‍ ഒഗേമ 3 ഫാറ്റി ആസിഡുകള്‍ക്ക് കഴിവുണ്ട്. ഭക്ഷണത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നത് മാക്യുലാറിന്റെ നാശം തടയുകയും തിമിരം വരാതെ സംരക്ഷിക്കുകയും ചെയ്യും.

രണ്ട്…

തോരനായോ സാലഡായോ ചീരയും കാബേജും ബ്രൊക്കോളിയുമെല്ലാം കുഞ്ഞിന് ശീലമാക്കണം. വിറ്റാമിന്‍ എയുടേയും വൈറ്റമിന്‍ സിയുടെ കലവറകളായ പച്ചിലകള്‍ കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ്.

മൂന്ന്…

ക്യാരറ്റ് ജ്യൂസായോ വിവിധ ആകൃതികളില്‍ മുറിച്ചെടുത്തോ ക്യാരറ്റ് തോരനായോ കുഞ്ഞുങ്ങളെ കഴിപ്പിക്കാന്‍ ശ്രമിക്കണം. വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ക്യാരറ്റ്. കണ്ണിലെ കോശങ്ങള്‍ സംരക്ഷിക്കുന്നതിനും കോര്‍ണിയയുടെ ആരോഗ്യത്തിനും വിറ്റാമിന്‍ എ ഉള്‍പ്പെട്ട ഭക്ഷണം കഴിക്കുന്നത് ഫലപ്രദമാണ്.

നാല്…

ഓറഞ്ച്, മുസംബി, നാരങ്ങ, സ്‌ട്രോബറി എന്നിങ്ങനെയുള്ള പഴങ്ങള്‍ ഇടനേരങ്ങളില്‍ നല്‍കുന്നത് അവരുടെ വിശപ്പകറ്റാന്‍ മാത്രമല്ല, നേത്രാരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ സി സമ്പുഷ്ടമായ സിട്രസ് പഴങ്ങള്‍ നിങ്ങളുടെ കുട്ടിയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കണ്ണിനുണ്ടാകുന്ന അണുബാധ തടയാനും ഇവയ്ക്കു കഴിയും.

അഞ്ച്…

അണ്ടിപരിപ്പ്, ബദാം, നിലക്കടല, പിസ്താ, വാല്‍നട്ട് തുടങ്ങിയവ ഇഷ്ടമില്ലാത്ത കുഞ്ഞുങ്ങള്‍ കുറവാണ്. അവരുടെ ഭക്ഷണത്തില്‍ ഇത്തരം നട്‌സുകള്‍ ധാരാളമായി ഉള്‍പ്പെടുത്തിക്കോളൂ. നട്‌സുകളില്‍ ഒമേഗ ഫാറ്റ് 3, വിറ്റാമിന്‍ ഇ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നു. അത് നിങ്ങളുടെ കുട്ടിയുടെ കാഴ്ചശക്തിയെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിന്റായി പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നമ്മുടെ മുറ്റത്തും മുന്തിരി വിളയും; പഴത്തോടൊപ്പം ചൂടിനും...

നമ്മുടെ മുറ്റത്തും മുന്തിരി വിളയും;...

തണുപ്പുള്ള കാലാവസ്ഥയിലാണ് സാധാരണ മുന്തിരി വളരുക, എന്നാല്‍ കേരളത്തിലെ വീട്ടുമുറ്റങ്ങളിലും...

അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിന്നും രക്ഷനേടാന്‍,...

അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍...

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ വളരെ വിരളമാണ്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍...

ഇറച്ചിയും മീനും പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില...

ഇറച്ചിയും മീനും പാചകം ചെയ്യുമ്പോള്‍...

പാചകത്തില്‍ ചിലര്‍ക്ക് കൈപ്പുണ്യം കൂടുതലാണെന്ന് പറഞ്ഞു കേള്‍ക്കാറില്ലേ..? എന്നാല്‍ ഈ...

കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല

കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍...

പ്രതിരോധശേഷി വര്‍ധിപ്പിക്കും... പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം....

ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള തണ്ണീര്‍...

ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ...

വേനല്‍കാലത്ത് ഏറ്റവും ചിലവാകുന്ന ഒന്നാണ് തണ്ണീര്‍മത്തന്‍. വേനലില്‍ ദാഹവും കിശപ്പും...

ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള തണ്ണീര്‍...

ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ...

വേനല്‍കാലത്ത് ഏറ്റവും ചിലവാകുന്ന ഒന്നാണ് തണ്ണീര്‍മത്തന്‍. വേനലില്‍ ദാഹവും കിശപ്പും...

Recent Posts

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ...

നീലേശ്വരം : ഹൊസ്ദുര്‍ഗ്...

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന പക്ഷാചരണം സമാപിച്ചു: സമാപന...

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ...

നീലേശ്വരം : കോവിഡ്...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നീലേശ്വരത്തു തുടങ്ങി: രണ്ടു...

നീലേശ്വരം : കോവിഡ് അതിജീവനത്തിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍...

കോവിഡ് ചികിത്സയില്‍ മുന്നേറ്റവുമായി പടന്നക്കാട്ടെ...

നീലേശ്വരം : പടന്നക്കാട്ടെ...

കോവിഡ് ചികിത്സയില്‍ മുന്നേറ്റവുമായി പടന്നക്കാട്ടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം:...

നീലേശ്വരം : പടന്നക്കാട്ടെ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രത്തില്‍...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!