CLOSE
 
 
അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍ ദുരിതയാത്ര.
 
 
 

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍ പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍ ദുരിതയാത്ര. ബസ്സുകളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ജില്ലാ പഞ്ചായത്ത് റോഡാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. മഴവെള്ളം കെട്ടിനിന്ന് വലിയ കുഴികള്‍ രൂപപ്പെട്ട റോഡില്‍ ഇരുചക്രവാഹന യാത്രക്കാരും ചെറുവാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവ് കാഴ്ചയായിട്ടുണ്ട്. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ ഓട്ടത്തിന് മടിക്കുന്നു. കര്‍ണാടകയില്‍നിന്ന് മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെത്തുന്ന തീര്‍ഥാടകര്‍ ആശ്രയിക്കുന്ന റോഡാണ് അധികൃതരുടെ കടുത്ത അനാസ്ഥയില്‍ തകര്‍ന്നത്.
ബോവിക്കാനം- ചെര്‍ക്കള അന്തര്‍സംസ്ഥാന പാതയില്‍ ഏട്ടാംമൈലില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള രണ്ടര കിലോമീറ്ററോളം റോഡിലാണ് പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. അമ്മങ്കോട് ഹനുമാന്‍ ക്ഷേത്രം, വിഷ്ണു മൂര്‍ത്തിക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ റോഡില്‍ ടാര്‍ചെയ്ത ലക്ഷണംപോലും കാണാന്‍ കഴിയാത്ത അവസ്ഥയാണ്. റോഡിലെ കുഴികളില്‍വീണ് ഓട്ടോറിക്ഷകള്‍ക്ക് ഉണ്ടാകുന്ന യന്ത്രത്തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി വലിയ തുകയാണ് ചെലവഴിക്കേണ്ടിവരുന്നതെന്നും, റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ഇതുവഴിയുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കേണ്ടിവരുമെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. റോഡില്‍ പലയിടങ്ങളിലും മഴവെള്ളം കെട്ടിനില്‍ക്കുന്നതും കഴിഞ്ഞ നാലുവര്‍ഷമായി അറ്റകുറ്റപ്പണി നടത്താത്തതാണ് റോഡിന്റെ പൂര്‍ണ തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നും ജില്ലാ സഹകരണ ബാങ്ക് മാനേജര്‍ അമ്മങ്കോട്ടെ എ.പ്രകാശ് റാവു പറഞ്ഞു. കഴിഞ്ഞ മഴയില്‍ അമ്മങ്കോട്ട് കുന്നിടിഞ്ഞ് റോഡിലേക്ക് വീണ മണ്ണ്‌നാളിതുവരെയായും നീക്കിയില്ല. പ്രദേശത്ത് തെരുവുവിളക്കില്ലാത്തതും രാത്രികാല യാത്രക്കാര്‍ക്ക് പ്രയാസമണ്ടാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഘടിപ്പിച്ച വയറിങ്...

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍...

കാഞ്ഞങ്ങാട് നഗരത്തിലെ കോട്ടച്ചേരി, പുതിയകോട്ട മീന്‍, പച്ചക്കറി...

കാഞ്ഞങ്ങാട് നഗരത്തിലെ കോട്ടച്ചേരി, പുതിയകോട്ട...

കാഞ്ഞങ്ങാട് : നഗരത്തിലെ കോട്ടച്ചേരി, പുതിയകോട്ട മീന്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ...

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി.എസ്.ഇ സിലബസില്‍ നിന്ന്...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട പാണത്തൂർ കുടുംബാരോഗ്യ...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രം: ധനഞ്ജയന്‍...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം...

കാസര്‍കോട്: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായി സര്‍ക്കാറിന്റെ വ്യാമോഹം മാത്രമാണെന്ന്...

Recent Posts

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍...

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഘടിപ്പിച്ച വയറിങ് സാധനങ്ങള്‍ കവര്‍ന്നു;...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ...

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി.എസ്.ഇ സിലബസില്‍...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരുടെ...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക് കോവിഡ് രോഗം...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം...

കാസര്‍കോട്: ജനകീയ സമരങ്ങളെ...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രം: ധനഞ്ജയന്‍ മധൂര്‍

കാസര്‍കോട്: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായി സര്‍ക്കാറിന്റെ വ്യാമോഹം...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!