CLOSE
 
 
ഗ്രീന്‍ ടീ നല്ലതുതന്നെ; പക്ഷേ അത് കുടിക്കും മുമ്പ് ചിലത് അറിയണം!
 
 
 

ഗ്രീന്‍ ടീ കഴിക്കുന്നത് കൊണ്ട് പലതരം ആരോഗ്യഗുണങ്ങളുണ്ടെന്ന് നമ്മള്‍ കേട്ടിരിക്കും. വണ്ണം കുറയ്ക്കാനും, ബുദ്ധിയുടെ പ്രവര്‍ത്തനത്തിനും, പ്രമേഹം നിയന്ത്രിക്കാനും, കൊഴുപ്പ് എരിച്ചുകളയാനും, ഹൃദയാരോഗ്യത്തിനും, പക്ഷാഘാതം ചെറുക്കാനും, ചര്‍മ്മസൗന്ദര്യത്തിനുമെല്ലാം ഗ്രീന്‍ ടീ നല്ലതാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടാറുണ്ട്.

ഇതെല്ലാം കേട്ട് ഓടിപ്പോയി ഒരു പാക്കറ്റ് ഗ്രീന്‍ ടീ വാങ്ങിച്ചുകൊണ്ടുവന്ന് ദിവസവും അതുതന്നെ കഴിക്കുന്നവരും നിരവധിയാണ്. തീര്‍ച്ചയായും ഗ്രീന്‍ ടീ കഴിക്കുന്നത് നല്ലത് തന്നെ. പക്ഷേ, ഇതിന് ചില മാനദണ്ഡങ്ങളൊക്കെയുണ്ട്. അതനുസരിച്ച് കഴിച്ചില്ലെങ്കില്‍ വലിയ ഗുണമൊന്നും ഉണ്ടായേക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

ചായയാണെങ്കിലും കാപ്പിയാണെങ്കിലും അത്, രാവിലെ എഴുന്നേറ്റയുടന്‍ കഴിക്കുന്ന ശീലം നല്ലതല്ലെന്ന് കേട്ടിട്ടില്ലേ? ഇക്കാര്യം ട്രീന്‍ ടീയുടെ കാര്യത്തിലും ബാധകമായേക്കുമെന്നാണ് വിദഗ്ധോപദേശം. എല്ലാവരിലും ഒരുപോലെ പ്രശ്നമുണ്ടാക്കില്ല. എങ്കിലും ചിലരിലെങ്കിലും ഇത് അസിഡിറ്റിക്ക് കാരണമാക്കുമത്രേ. അതിനാല്‍ എഴുന്നേറ്റയുടന്‍ നിര്‍ബന്ധമായും ഒരു ഗ്ലാസ് വെള്ളം തന്നെ കുടിക്കുക. തുടര്‍ന്ന് പ്രഭാതഭക്ഷണം കഴിഞ്ഞ ശേഷം ചായ കഴിക്കുന്നതാണ് ഉത്തമം.

അതുപോലെ ഗ്രീന്‍ ടീ നല്ലതല്ലേ എന്നോര്‍ത്ത് ദിവസത്തില്‍ അഞ്ചാറ് തവണ കഴിച്ചാലോ? അത് അത്ര ആരോഗ്യകരമല്ലെന്ന് അറിയുക. പരമാവധി മൂന്ന് കപ്പ് വരെയെല്ലാം കഴിക്കാം. അതിലധികമായാല്‍ ഗുണങ്ങളുണ്ടാകില്ലെന്ന് മാത്രമല്ല, ഒരുപക്ഷേ വിപരീതഫലമുണ്ടാകാനും മതിയത്രേ.

ഇനി, വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഗ്രീന്‍ ടീ കഴിക്കുന്നതെങ്കില്‍, ഒരു കാരണവശാലും ഇതില്‍ പഞ്ചസാര ചേര്‍ക്കരുത്. പഞ്ചസാര ചേര്‍ത്ത് ഗ്രീന്‍ ടീ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായകമാകില്ല. പഞ്ചസാരയ്ക്ക് പകരം ഡേറ്റ്സ് സിറപ്പോ, തേനോ, കരിപ്പെട്ടിയോ ഒക്കെ ചേര്‍ക്കാവുന്നതാണ്.

ഭക്ഷണശേഷം ചായ കുടിക്കുന്നതാണ് നല്ലതെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. അസിഡിറ്റിയുണ്ടാകാതിരിക്കാനാണ് ഈ മുന്നൊരുക്കം. അതില്‍ ഒരു കാര്യം കൂടി ഓര്‍മ്മ വയ്ക്കുക. അതായത് ഭക്ഷണം കഴിച്ച് അര മണിക്കൂര്‍ മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെ കഴിഞ്ഞ ശേഷമേ സത്യത്തില്‍ ചായ കുടിക്കാന്‍ പാടുള്ളുവത്രേ.

അത്ര സൂക്ഷ്മമായി ഡയറ്റ് സൂക്ഷിക്കുന്നവരെ സംബന്ധിച്ചേ ഇത് ശ്രദ്ധിക്കേണ്ടതുള്ളൂ. കാരണം, ഭക്ഷണം കഴിഞ്ഞയുടന്‍ ചായ കുടിച്ചു എന്നത് കൊണ്ട് പെട്ടെന്ന് എന്തെങ്കിലും ഗുരുതരമായ വിഷമതകളൊന്നും ശരീരത്തിനുണ്ടാകില്ല. എങ്കിലും ഇതെല്ലാം നമ്മുടെ ഓരോ ദിവസത്തേയും ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ചെറിയ രീതിയിലെങ്കിലും സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്യുന്ന കാര്യങ്ങളാണ്. ഇത്തരത്തില്‍ നൂറുനൂറ് ചെറിയ കാര്യങ്ങളാണ് നമ്മുടെ ആകെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നതെന്നും മനസിലാക്കുക.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പൂച്ചകളെ ഓമനിക്കുന്നവര്‍ക്ക് ഒരു ചെറിയ മുന്നറിയിപ്പ്

പൂച്ചകളെ ഓമനിക്കുന്നവര്‍ക്ക് ഒരു ചെറിയ...

പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. വെറും ഇഷ്ടം മാത്രമല്ല അവയെ ഓമനിക്കാനും...

തണ്ണിമത്തന്‍ കുരു ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ അത്ഭുതഗുണങ്ങള്‍...

തണ്ണിമത്തന്‍ കുരു ഇട്ട് തിളപ്പിച്ച...

ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ഏറെ സഹായകമായ ഒന്നാണ് തണ്ണിമത്തന്‍....

മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം കഴിയ്ക്കുന്നത് കൊണ്ടുള്ള...

മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം...

മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം കഴിയ്ക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍...

ബദാം കുതിര്‍ത്ത് കഴിക്കുന്നത് ശീലമാക്കൂ; ഗുണങ്ങള്‍ പലതാണ്

ബദാം കുതിര്‍ത്ത് കഴിക്കുന്നത് ശീലമാക്കൂ;...

ബദാം ദിവസവും കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും...

Recent Posts

മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗിന്...

മംഗല്‍പാടി:  മംഗല്‍പാടി പഞ്ചായത്ത്...

മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗിന് പുതിയ സാരഥികള്‍

മംഗല്‍പാടി:  മംഗല്‍പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ആയി...

പി കെ മോഹനന്‍ മാസ്റ്ററുടെ...

കാസറഗോഡ്: മാവോയിസ്റ്റുകളെ സഹായിക്കുന്നത്...

പി കെ മോഹനന്‍ മാസ്റ്ററുടെ പ്രസ്താവന പ്രസ്താവന സംഘപരിവാറിന്റെ കയ്യടി...

കാസറഗോഡ്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം ഭീകരര്‍ ആണെന്നുള്ള സിപിഎം...

യുവതിക്കു വാട്സ് ആപ്പില്‍ അശ്ലീല...

ചന്തേര : യുവതിക്ക്...

യുവതിക്കു വാട്സ് ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ...

ചന്തേര : യുവതിക്ക് വാട്സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ച്...

മകളെ അപവാദം പറഞ്ഞതിനെതിരെ കേസു...

നീലേശ്വരം : മകളെ...

മകളെ അപവാദം പറഞ്ഞതിനെതിരെ കേസു കൊടുത്ത പിതാവിന് അസഭ്യം; വീണ്ടും...

നീലേശ്വരം : മകളെ അപവാദം പറഞ്ഞതിനെതിരെ പോലീസില്‍ പരാതി...

എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊമ്പതുകാരിയെ കാണാനില്ലെന്നു...

കാഞ്ഞങ്ങാട് : എയര്‍ഹോസ്റ്റസിനു...

എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊമ്പതുകാരിയെ കാണാനില്ലെന്നു പരാതി

കാഞ്ഞങ്ങാട് : എയര്‍ഹോസ്റ്റസിനു പഠിക്കുന്ന പത്തൊന്‍പതുകാരിയെ കാണാനില്ലെന്നു പരാതി....

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക്...

അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍ ICDS CAS APPLICATION കാറഡുക്ക ബ്ലോക്കിലെ...

കാറഡുക്ക:  കാറഡുക്ക ബ്ലോക്ക് പരിധിയിലെ അങ്കണവാടി ഡാറ്റാ ഡിജിറ്റലൈസേഷന്‍...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!