CLOSE
 
 
പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിവെച്ച് മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു
 
 
 

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് കത്തെഴുതിവെച്ച് മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. അസം സ്വദേശിയായ ബിജന്‍ ദാസാണ് ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലെ ഹോട്ടലില്‍ വച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. കത്തില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെയും ബിജന്‍ ദാസ് കുറ്റപ്പെടുത്തുന്നുണ്ട്. രാജ്യത്തെ നിലവിലെ സാമ്ബത്തികസ്ഥിതി ജീവിതം പ്രതിസന്ധിയിലാക്കിയതിനാലാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ചിദംബരം രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥ നശിപ്പിച്ചെന്നും അഞ്ചു പേജുള്ള കത്തില്‍ ബിജന്‍ പറയുന്നു. രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്ബത്തിക മാന്ദ്യത്തിനു കാരണം ചിദംബരമാണ്. അല്ലാതെ നരേന്ദ്ര മോദിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കത്തിലുണ്ട്.

അലഹാബാദിലെ കുല്‍ദാബാദ് പ്രദേശത്തെ ഹോട്ടലിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ മാസം ആറാം തിയ്യതിയാണ് ഇദ്ദേഹം ഹോട്ടലില്‍ റൂമെടുത്തത്. ഞായറാഴ്ച ഇദ്ദേഹത്തെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ മുറി തുറന്ന് നടത്തിയ പരിശോധനയിലാണ് ബിജന്‍ ദാസിനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പും സ്വന്തം ശവസംസ്‌കാരച്ചടങ്ങിനായി 1500 രൂപയും മുറിയുടെ വാടകയായി 500 രൂപയും ലഭിച്ചു. പണം എന്തിനൊക്കെ ഉപയോഗിക്കണമെന്നുള്ള നിര്‍ദേശങ്ങളും കത്തിലുണ്ടായിരുന്നു. സാമ്ബത്തിക ബുദ്ധിമുട്ട് കാരണം സംസ്‌കാരച്ചടങ്ങിന് കൂടുതല്‍ പണം നല്‍കാനാവില്ലെന്നും ബിജന്‍ ദാസ് സൂചിപ്പിച്ചിട്ടുണ്ട്.

‘സാമ്ബത്തികം തെറ്റായി കൈകാര്യം ചെയ്യുമ്‌ബോള്‍ അതിന്റെ ഫലം തല്‍ക്ഷണമല്ല. അടുത്ത വര്‍ഷങ്ങളിലായിരിക്കും അറിയാന്‍ കഴിയുക. അതുകൊണ്ട് രാജ്യത്തിന്റെ സാമ്ബത്തിക മാന്ദ്യത്തിനു മോദി സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല. നോട്ടു നിരോധനവും ജി.എസ്.ടിയും സാമ്ബത്തിക മാന്ദ്യത്തെ താല്‍ക്കാലികമായി ബാധിച്ചിരിക്കാം. പക്ഷെ അതുകൊണ്ട് മാത്രമാണ് സാമ്ബത്തിക മാന്ദ്യമുണ്ടായതെന്നു പറയാനാകില്ല.’ കത്തില്‍ പറയുന്നു.

അഴിമതിയും ക്രമക്കേടും നിറഞ്ഞ ഭരണം കാരണം വിരമിച്ച ശേഷം തനിക്ക് ഉപജീവനത്തിന് മാര്‍ഗം കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ആത്മഹത്യ തിരഞ്ഞെടുത്തതെന്നും തന്റെ ഇളയ മകന് വേണ്ടി യാതൊന്നും ചെയ്യാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ഗായകനാകണമെന്ന മകന്റെ മോഹം സഫലമാകാന്‍ പ്രധാനമന്ത്രി സഹായിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അലഹബാദില്‍ തന്നെ സംസ്‌കരിക്കണമെന്നും ബന്ധുക്കളെ അറിയിക്കരുതെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി പഞ്ചായത്ത് കമ്മിറ്റി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി...

നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ വോര്‍കാടി പഞ്ചായത്ത്...

കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍ സ്റ്റാളിലും മോഷണം

കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍...

കാസര്‍കോട്: കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍ സ്റ്റാളിലും മോഷണം നടന്നു....

കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാളെ അവിശ്വാസ പ്രമേയം: ഏവരും...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാളെ അവിശ്വാസ...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാളെ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ...

വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ) ക്ഷേത്രത്തില്‍ നവരാത്രി...

വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ)...

രാജപുരം: വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ) ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം...

കുമ്പള റെയില്‍വേ സ്റ്റേഷനോടുള്ള അനാസ്ഥ; ജില്ലാ പഞ്ചായത്ത്...

കുമ്പള റെയില്‍വേ സ്റ്റേഷനോടുള്ള അനാസ്ഥ;...

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷനിലെ വികസനമുരടിപ്പിനും അനാസ്ഥയ്ക്കുമെതിരെ ജില്ലാ പഞ്ചായത്ത്...

Recent Posts

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ...

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ ആളൂർ ജില്ലാകോടതിയിൽ ഹാജരായി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാംപ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ ആളൂർ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം: കാസര്‍കോട് സി പി എം...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം. കാസര്‍കോട് സി പി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി...

നേരിനായി സംഘടിക്കുക നീതിക്കായി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു

നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ വോര്‍കാടി...

കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍...

കാസര്‍കോട്: കാസര്‍കോട് നുള്ളിപ്പാടിയിലെ...

കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍ സ്റ്റാളിലും മോഷണം

കാസര്‍കോട്: കാസര്‍കോട് നുള്ളിപ്പാടിയിലെ ഹോട്ടലിലും ചിക്കന്‍ സ്റ്റാളിലും മോഷണം...

തെയ്യം പൊതുവേദിയില്‍ അവതരിപ്പിക്കുന്നതിനെതിരെ നിയമ...

കുറ്റിക്കോല്‍: ഉത്തര മലബാറിലെ...

തെയ്യം പൊതുവേദിയില്‍ അവതരിപ്പിക്കുന്നതിനെതിരെ നിയമ നിര്‍മ്മാണം നടത്തണമെന്ന് ഉത്തര കേരള...

കുറ്റിക്കോല്‍: ഉത്തര മലബാറിലെ അനുഷ്ടാന കര്‍മ്മമായ തെയ്യത്തെ പൊതുവേദികളിലും...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!