CLOSE
 
 
കൃഷിയെ സ്നേഹിച്ച സാബുവിന് കളക്ടറുടെ ഓണക്കോടി
 
 
 

കാസറഗോഡ്: മണ്ണിന്റെ ഗന്ധം പ്രാണവായു ആക്കി കൃഷിയെ സ്നേഹിച്ച കര്‍ഷകന്‍ കെ.ജെ സാബുവിന് സര്‍ക്കാറിന്റെ ആദരമായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഓണക്കോടി സമ്മാനിച്ചു. സാബു പാട്ടത്തിന് കൃഷി നടത്തുന്ന കോടോംബേളൂര്‍ പഞ്ചായത്തിലെ പനങ്ങാട് ഗവ.യു.പി സ്‌കൂളിന് സമീപമുള്ള അഞ്ചേക്കര്‍ കൃഷിയിടത്തില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മധു ജോര്‍ജ് മത്തായി കൃഷി ഓഫീസര്‍ കെ എസ് അഞ്ജു എന്നിവരോടൊപ്പമെത്തിയാണ് ഓണക്കോടി സമ്മാനിച്ചത്. ജില്ലയില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന യുവകര്‍ഷകര്‍ക്കുള്ള അംഗീകാരമായാണ് സാബുവിന് ഓണസമ്മാനം നല്‍കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. മടിക്കൈ കാരക്കോട് സ്വദേശിയാണ് സാബു. സാബുവിനെ പോലുള്ള കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും കളക്ടര്‍ ഉറപ്പ് നല്‍കി

പത്ത് വര്‍ഷമായി മണ്ണില്‍ പണിയെടുക്കുന്നു. രാവിലെ 5.30 ന് കൃഷിസ്ഥലത്തേക്കിറങിയാല്‍ രാത്രി 10 മണി വരെ കൃഷി സ്ഥലത്തായിരിക്കുമെന്ന് സാബു പറഞ്ഞു. അതിവര്‍ഷത്തിന് പോലും കൃഷിയോടുള്ള സ്നേഹം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. കളക്ടറുടെ ഓണസമ്മാനം സാബുവിനെ ഏറെ സന്തോഷിപ്പിച്ചു.

സംസ്ഥാന അവാര്‍ഡ് ലഭിച്ച കര്‍ഷകനാണ് 44 വയസുള്ള സാബു. പാട്ടത്തിനെടുത്ത അഞ്ചര ഏക്കര്‍ സ്ഥലത്തും സ്വന്തമായുള്ള രണ്ടര ഏക്കര്‍ സ്ഥലത്തുമാണ് കൃഷി ഇറക്കിയത്. വെള്ളരി, ചേന, മഞ്ഞള്‍, കക്കിരി, വഴുതന, പച്ചമുളക്, ചുരക്ക, തണ്ണിമത്തന്‍, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ് തുടങ്ങിയ 22 ഇനം പച്ചക്കറികളാണ് സാബു കൃഷി ചെയ്തത്. ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് കക്കിരിയാണ്. ഒന്നര ഏക്കര്‍ സ്ഥലത്ത് 18 കിന്റല്‍ കക്കിരിയാണ് വിളയിച്ചത്. ഒരു കിന്റലിന് 300 രൂപയാണ് വില. മത്തനും കുമ്പളവും 10 കിന്റല്‍ വിളവെടുക്കാറുണ്ട്. ജൈവ പച്ചക്കറി കൃഷിയായതിനാല്‍ സാബുവിന്റെ ഉത്പന്നങ്ങള്‍ക്ക് നല്ല ഡിമാന്റാണ്. അജാനൂര്‍ മടിക്കൈ, കോടം ബേളൂര്‍ എന്നീ പഞ്ചായത്തുകളിലെയും, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെയും ഇക്കോ ഷോപ്പിലും, മറ്റ് പച്ചക്കറി കടകളിലും ഇയാളുടെ ഉത്പന്നങ്ങള്‍ വില്‍ക്കും. വീട്ടിലും പച്ചക്കറിക്കായി അത്യാവശ്യക്കാര്‍ തേടിയെത്തും. കൃഷി വകുപ്പിന്റെ പിന്തുണയ്ക്ക് സാബു നന്ദി പറഞ്ഞു.

ഉത്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കാതെ ചൂഷണം ചെയ്യപ്പെടാറില്ല എന്നത് സാബുവിന്റെ വലിയ നേട്ടം തന്നെയാണ്. മടിക്കൈ കാരക്കോട് കെഡി ജോസഫിന്റെയും റോസമ്മയുടെയും മകനാണ് സാബു. മണ്ണിനെ ജീവനായി സ്നേഹിച്ച സാബുവിനെ മണ്ണും കൈവിട്ടില്ല. നാല് സഹോദരിമാരെ കെട്ടിച്ചയച്ചതും സ്വന്തമായി രണ്ടര ഏക്കര്‍ സ്ഥലം വാങ്ങിയതും കൃഷിയിലൂടെ ലഭിച്ച വരുമാനത്തിലൂടെയാണന്ന് സാബു അഭിമാനത്തോടെ പറയും. ഭാര്യ അമ്പിളി ഭര്‍ത്താവിനെ കൃഷിയില്‍ സഹായിക്കാറുണ്ട്. മകള്‍ എയ്ഞ്ചല്‍ റോസിന് നാലു വയസ്സുണ്ട്.
കുത്തനെയുള്ള മണ്‍ റോഡിലൂടെ ജീപ്പില്‍ കിലോമീറ്റര്‍ താണ്ടിയാണ് ജില്ലാ കളക്ടര്‍. സാബുവിന്റെ കൃഷിയിടത്തില്‍ എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അനിയുടെ കരുതലില്‍ പച്ചപ്പണിഞ്ഞ് കാലിച്ചാനടുക്കം സ്‌കൂളിലെ പച്ചക്കറി

അനിയുടെ കരുതലില്‍ പച്ചപ്പണിഞ്ഞ് കാലിച്ചാനടുക്കം...

കാലിച്ചാനടുക്കം: ഓര്‍ക്കാതെ വന്ന അവധി രവിയേട്ടനെ ഒട്ടൊന്നുമല്ല ദുഖിതനാക്കിയത്. ഗവ...

മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജോസഫ്...

മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള...

രാജപുരം: മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജോസഫ് കനകമൊട്ടയുടെ...

സ്‌കൂള്‍ പരിസരത്ത് വിഷ രഹിത പച്ചക്കറികള്‍ കൃഷി...

സ്‌കൂള്‍ പരിസരത്ത് വിഷ രഹിത...

രാജപുരം: നാട്ടില്‍ പച്ചക്കറി ഇനങ്ങള്‍ക്ക് വിലയേറുമ്പോള്‍ വിഷ രഹിത നാടന്‍...

ജൈവ പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവുമായി...

ജൈവ പച്ചക്കറി കൃഷിയില്‍ നൂറ്...

രാവണീശ്വരം: ജൈവ പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവ് നേടിയതിന്റെ...

മടിക്കൈ ഗ്രാമ പഞ്ചായത്ത് എരിക്കുളം പച്ചക്കറി ക്ലസ്റ്ററിന്റെ...

മടിക്കൈ ഗ്രാമ പഞ്ചായത്ത് എരിക്കുളം...

മടിക്കൈ : മടിക്കൈ ഗ്രാമ പഞ്ചായത്ത് എരിക്കുളം പച്ചക്കറി ക്ലസ്റ്റര്‍...

Recent Posts

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി...

കാസര്‍കോട്: കൊറോണ കാലത്ത്...

കൊറോണ: നാടിന്റെ വിശപ്പകറ്റാന്‍ കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീഷ്...

കാസര്‍കോട്: കൊറോണ കാലത്ത് ഒരു നാടിന്റെ വിശപ്പകറ്റാന്‍ കൈതാങ്ങുമായി...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ്...

കാസറകോട്: ഇന്ന് മുതല്‍...

ലിസ്റ്റ് അയക്കു സാധനങ്ങള്‍ പോലീസ് എത്തിക്കും: ഇന്ന് മുതല്‍ പദ്ധതി...

കാസറകോട്: ഇന്ന് മുതല്‍ ജില്ലയില്‍ എല്ലായിടത്തും സഹായത്തിന് പോലീസ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍...

പാലക്കുന്ന് : കോവിഡ്...

കോവിഡ് 19: സമൂഹ അടുക്കളയില്‍ ഭക്ഷണമൊരുക്കാന്‍ ക്ഷേത്ര കമ്മിറ്റികളുടെ ധനസഹായ...

പാലക്കുന്ന് : കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര...

എം.കെ.അര്‍ജ്ജുനന്റെ നിര്യാണത്തില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാട് അനുശോചിച്ചു

കാഞ്ഞങ്ങാട്: മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് മധുരമൂറുന്ന നിരവധി ഗാനങ്ങള്‍...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്ത മുഴുവന്‍...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ...

Articles

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍,...

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട  ചരിത്രത്തിലെ നാഴിക...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

error: Content is protected !!