CLOSE
 
 
കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍ മുന്നോട്ടു വരുമെന്ന് എം.സി.ഖമറുദ്ദീന്‍
 
 
 

നേര്‍ക്കാഴ്ച്ചകള്‍… 

ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തു വന്നതിനു പിന്നാലെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. ക്വാറി മാഫിയാകള്‍ക്ക് ചാകരയൊരുക്കുന്ന നയം തിരുത്തണമെന്ന ആവശ്യമുന്നയിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദാണ് പ്രസ്ഥാവനയുമായി മുന്നോട്ടു വന്നത്. കാസര്‍കോട് ജില്ലയില്‍ മാത്രം പതിമൂന്നില്‍പ്പരം ക്വാറികള്‍ക്കാണ് പുതുതായി അനുമതി ലഭിച്ചത്. ജില്ലാ നേതൃത്വം ഇത് ഗൗരവകരമായി കാണുന്നു. സംസ്ഥാനത്താകമാനം ഉരുള്‍ പൊട്ടി നാശം വിതച്ച പരിസ്ഥിതി ലോല മേഘലയേപ്പോലും പരിഗണിക്കാതെ നുറില്‍പ്പരം പുതിയ കരിങ്കല്‍പ്പാറകളിലേക്കാണ് വെടിമരുന്നുമായി ക്വാറി മുതലാളിമാര്‍ ഓടിക്കയറുന്നത്. കേരളത്തില്‍ ആകെ 750 ക്വാറികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നിലവിലുള്ളതെങ്കിലും ആറായിരത്തില്‍പ്പരം ക്വാറികള്‍ നിയമരഹിതമായി പ്രവര്‍ത്തിക്കുന്നതായി ജിയയോളജി വകുപ്പിന്റെ കീഴില്‍ കണക്കുകളുണ്ട്.

നൂറുകണക്കിന് ക്വാറികള്‍ കാസര്‍കോട് ജില്ലയില്‍ മാത്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥരും നീതിപാലകരും കണ്ണടക്കുന്നത് കൊണ്ട് ഒന്നും പുറം ലോകമറിയുന്നില്ലെന്നു മാത്രം. മാസപ്പടിയുടെ മറവില്‍, തൊഴിലാളികളുടെ പട്ടിണി മാറ്റാനെന്ന വ്യാജേനയാണ് ഈ കൊള്ള. മുഴുവന്‍ ക്വാറീ തൊഴിലാളികള്‍ക്കും തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, അതുവഴി പ്രകൃതി ഖനനത്തിനു തടയിട്ട് നിര്‍മ്മാണ പ്രവര്‍ത്തനത്തിനു ശാസ്ത്രീയമായ മറു വഴി കണ്ടെത്തണമെന്ന ആവശ്യം ശക്തിപ്പെടുന്നുണ്ട്. പ്രത്യൂല്‍പ്പാദനം തരുന്ന മുള-മരം മേഘലയിലടക്കം പുതിയ തൊഴില്‍ ദിനങ്ങള്‍ കണ്ടെത്തണമെന്ന വാദം പരിസ്ഥിതി പ്രവര്‍ത്തകരും മുന്നോട്ടു വെക്കുന്നു. എന്നാല്‍ ക്വാറി തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന നയത്തോട് സര്‍ക്കാരിനും ക്വാറി മുതലാളിമാര്‍ക്കും താല്‍പ്പര്യമില്ല. ഈ സ്ഥിതി കണക്കിലെടുത്താണ് ഐ.യു.എം.എല്‍ നേതൃത്വം ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

മനുഷ്യന്റെ ജീവനും, സ്വത്തിനും സര്‍ക്കാര്‍ വിലകല്‍പ്പിക്കണമെന്നും, നല്‍കിയ അനുമതി പിന്‍വലിക്കണമെന്നും ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.മജീദ് പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശം ശിരസാവഹിക്കുമെന്നും ആവശ്യമായി വന്നാല്‍ മുഴുവന്‍ ജനങ്ങളേയും അണി നിരത്തി ജില്ലാ നേതൃത്വം പ്രക്ഷോഭസമരത്തിനു നേതൃത്വം നല്‍കുമെന്നും ഐ.യു.എം.എല്‍ കാസര്‍കോട് ജില്ലാ ജന. സെക്രട്ടറി എം.സി. ഖമറുദ്ദീന്‍് പറഞ്ഞു.

ഈ മഴക്കാലത്തിനു മുമ്പു മാത്രം നൂറോളം ക്വാറികള്‍ക്ക് അനുമതി നല്‍കിയിരുന്നു. അതെങ്കിലും തടയണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. ഒറ്റയടിക്ക് ഇത്രത്തോളം അനുമതി ചരിത്രത്തില്‍ ആദ്യമാണ്. പരിസ്ഥിതി ലോല മേഘലകളില്‍ പോലും സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യക്വാറികള്‍ പ്രവൃത്തിക്കുന്നു. അതിനു പുറമെയാണ് പുതിയ ലൈസന്‍സ്. വ്യാപകമായ പാറ ഖനനത്തിന്റെ പ്രത്യാഖാതം ഇപ്പോള്‍ കാസര്‍കോട് ജില്ലയിലേക്കുമെത്തിക്കഴിഞ്ഞതായി ഖമറുദ്ദീന്‍ പറഞ്ഞു.

ക്വാറി മാഫിയ ബന്ധത്തെ പ്രോല്‍സാഹിപ്പിക്കുന്ന കേന്ദ-സംസ്ഥാന സര്‍ക്കാര്‍ നയം മരവിപ്പിക്കണമെന്ന ആശയത്തിനു കരുത്തേകാന്‍ അണികളിലേക്ക് പ്രചരണം വ്യാപിക്കിക്കാനൊരുങ്ങുകയാണ് ലീഗിന്റെ സംസ്ഥാന നേതൃത്വം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ്...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് വ്യാജമരുന്നു...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര ജയിലിലെത്തിയപ്പോള്‍...

Recent Posts

മുഴുവന്‍ കെ എസ് ആര്‍...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍...

മുഴുവന്‍ കെ എസ് ആര്‍ ടി സി ബസ്സുകളും ഐങ്ങോത്ത്...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന നവമ്പര്‍ 28...

കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ്...

കാസര്‍കോട്: സീതാംഗോളിയില്‍ സ്ഥിതി...

കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ് ഉയര്‍ത്തണം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: സീതാംഗോളിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ...

നാളത്തെ കേരളം ലഹരി മുക്ത...

നീലേശ്വരം: നാളത്തെ കേരളം...

നാളത്തെ കേരളം ലഹരി മുക്ത കേരളം: 90ദിന തീവ്രയജ്ഞ പരിപാടിയുടെ...

നീലേശ്വരം: നാളത്തെ കേരളം ലഹരി മുക്ത കേരളം എന്ന...

അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന്...

രാജപുരം: അവകാശ സംരക്ഷണത്തിന്...

അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന് പോരാടുമെന്ന് മോസ്റ്റ് ബാക്ക് വേര്‍ഡ്...

രാജപുരം: അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന് പോരാടുമെന്ന് മോസ്റ്റ്...

പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍...

പള്ളിക്കര: പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍...

പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍ ദേവസ്ഥാനം ശ്രീ വയനാട്ടുകുലവന്‍ തെയ്യം...

പള്ളിക്കര: പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍ ദേവസ്ഥാനത്ത് മേയില്‍...

MGD-IANZ MENAMGOD ജേഴ്സി പ്രകാശനം...

MGD-IANZ MENAMGOD ജേഴ്‌സി...

MGD-IANZ MENAMGOD ജേഴ്സി പ്രകാശനം ചെയ്തു: XPLORE HOLIDAYS ആണ്...

MGD-IANZ MENAMGOD ജേഴ്‌സി പ്രകാശനം ചെയ്തു. XPLORE HOLIDAYS...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!