CLOSE
 
 
മമ്മൂട്ടി പൃഥ്വിയെ ചേര്‍ത്തുപിടിക്കുമ്പോള്‍ നിവിന്‍ പോളിക്കായി മോഹന്‍ലാലും പ്രണവും ഒരുമിക്കുന്നു
 
 
 

പ്രഖ്യാപനം മുതല്‍ത്തന്നെ പല സിനിമകളേയും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. അതാത് സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളും വിശേഷങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. ഓണം റിലീസായെത്തുന്ന സിനിമകളെല്ലാം അവസാനഘട്ട മിനുക്ക് പണികളിലാണ്. താരരാജാക്കന്‍മാര്‍ക്കൊപ്പം യുവതാരങ്ങളും ഇത്തവണ പോരിനുണ്ട്. കൃത്യമായ റിലീസ് തീയതി പുറത്തുവന്നിട്ടില്ലെങ്കിലും ഓണത്തിന് പ്രിയതാരങ്ങള്‍ നിരാശപ്പെടുത്തില്ലെന്നാണ് ആരാധകര്‍ പറയുന്നത്. റിലീസിന് മുന്‍പ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ടീസര്‍, ട്രെയിലര്‍, ഓഡിയോ ലോഞ്ച് ഒക്കെ തരംഗമായി മാറാറുണ്ട് ഇന്ന്. സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന 2 സിനിമകളുടെ ട്രെയിലറാണ് 24ന് വൈകിട്ട് എത്തുന്നത്.

സ്വന്തം സിനിമയുടെ കാര്യങ്ങളില്‍ മാത്രമല്ല മറ്റുള്ളവരെ പിന്തുണയ്ക്കുന്ന കാര്യത്തിലും താരരാജാക്കന്‍മാര്‍ മാതൃകയാണ്. നവാഗതരുടെ സിനിമകളുടേതടക്കമുള്ള ടീസറും പോസ്റ്ററും ട്രെയിലറുമൊക്കെ പുറത്തുവിടാനായി ഇവരെത്താറുമുണ്ട്. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലുമാണ് നിവിന്‍ പോളി-നയന്‍താര കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയ്ക്കായി അണിനിരന്നിട്ടുള്ളത്. മമ്മൂട്ടിയാണ് പൃഥ്വിരാജിനായി എത്തുന്നത്. താരരാജാക്കന്‍മാരുടെ ഈ നീക്കത്തെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍.

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലത്തരത്തില്‍ നിന്നും തുടങ്ങിയ ഇരുവര്‍ക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായകനായി മാറിയതിന് പിന്നാലെയായി മികച്ച അവസരങ്ങളാണ് ഇവര്‍ക്ക് ലഭിച്ചത്. താരരാജാക്കന്‍മാരായി അരങ്ങുവാഴുമ്പോഴും യുവതാരങ്ങളെ പിന്തുണച്ച് എത്തുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ ഇവരുടെ പേജുകളിലൂടെ ട്രെയിലര്‍ പുറത്തുവിടാനുള്ള നീക്കമാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നതും.

പൃഥ്വിരാജിനായാണ് ഇത്തവണ മമ്മൂട്ടി എത്തുന്നത്. സഹോദരനെപ്പോലെയാണ് പൃഥ്വിയെ കാണുന്നതെന്ന് നേരത്തെ മെഗാസ്റ്റാര്‍ പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹം നല്‍കിയ പിന്തുണയെക്കുറിച്ച് വാചാലനായും താരം എത്തിയിരുന്നു. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അനിയനായി അഭിനയിക്കാനുള്ള അവസരവും പൃഥ്വിരാജിന് ലഭിച്ചിരുന്നു. പൃഥ്വിയുടെ പുതിയ സിനിമയായ ബ്രദേഴ്സ് ഡേ ട്രെയിലര്‍ പുറത്തുവിടുന്നത് മമ്മൂട്ടിയാണ്.

നിവിന്‍ പോളിയും നയന്‍താരയും നായികനായകന്‍മാരായെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ ട്രെയിലര്‍ പുറത്തുവിടുന്നത് മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ചേര്‍ന്നാണ്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഇരുവരും. ശ്രീനിവാസനും വിനീതിനും പിന്നാലെയായി സിനിമയിലെത്തിയ ധ്യാന്‍ ഈ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറുകയാണ്

ഇത്തവണത്തെ ഓണത്തിന് ഏതൊക്കെ സിനിമകളാണ് എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനകം തന്നെ അരങ്ങേറിയിരുന്നു. താരരാജാക്ക്ന്‍മാരും യുവതാരങ്ങളുമെല്ലാം സിനിമയുമായി എത്തുന്നുണ്ടെന്ന വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ആരൊക്കെയായിരിക്കും ബോക്സോഫീസ് കീഴടക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുമായി എത്തുകയാണ് പൃഥ്വിരാജ്. മഡോണ സെബാസ്റ്റിയന്‍, പ്രയാഗ മാര്‍ട്ടിന്‍, ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍, പ്രസന്ന തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് ഷാജോണ്‍ എത്തുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന സിനിമയെന്ന നേട്ടവും ബ്രദേഴ്സ് ഡേയ്ക്കുണ്ട്.

തളത്തില്‍ ദിനേശനേയും ശോഭനയേയും മലയാളി എന്നും ഓര്‍ത്തിരിക്കും. ഈ കഥാപാത്രങ്ങളുടെ പേരുമായാണ് നിവിന്‍ പോളിയും നയന്‍താരയും എത്തുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. ഈ ചിത്രത്തിലൂടെ ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി അരങ്ങേറുകയാണ്. ഈ ചിത്രത്തിലൂടെ അജു വര്‍ഗീസ് നിര്‍മ്മാതാവായി എത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ന്യൂയോര്‍ക്കില്‍ നിന്നുള്ള തമന്നയുടെ ഫോട്ടോ വൈറലാകുന്നു

ന്യൂയോര്‍ക്കില്‍ നിന്നുള്ള തമന്നയുടെ ഫോട്ടോ...

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. ന്യൂയോര്‍ക്കിലാണ് ഇപ്പോള്‍...

നടന്‍ സിദ്ദിഖിന്റെ മകന്‍ ആദ്യമായി നായകനായെത്തുന്ന 'ഒരു...

നടന്‍ സിദ്ദിഖിന്റെ മകന്‍ ആദ്യമായി...

പുതുതായി റിലീസ് ചെയ്യാന്‍ പോകുന്ന മലയാള ചിത്രമാണ് ഒരു കടത്ത്...

നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്; വരലക്ഷ്മി...

നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ്...

സിനിമയിലെ താരസുന്ദരികളുടെ വസ്ത്രരീതിയും മേയ്ക്കപ്പും പിന്തുടരുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ താരങ്ങളെ...

കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ആദ്യ ഓണം; ആഘോഷമാക്കി ചാക്കോച്ചനും...

കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ആദ്യ ഓണം;...

നീണ്ട കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ജീവിതത്തിലേയ്ക്ക് എത്തിയ കുഞ്ഞതിഥിയ്‌ക്കൊപ്പം ഓണം ആഘോഷിച്ചു...

മലയാള സിനിമയില്‍ വീണ്ടും താര വിവാഹം; നടന്‍...

മലയാള സിനിമയില്‍ വീണ്ടും താര...

നടന്‍ ഹേമന്ത് മേനോന്‍ ഇന്ന് വിവാഹിതനാകുന്നു. നിലീനയാണ് വധു. കലൂര്‍...

Recent Posts

സ്വകാര്യാശുപത്രിക്ക് നേരെ അക്രമം; ഒരാള്‍...

കാസര്‍കോട്: കാസര്‍കോട്ട് സ്വകാര്യാശുപത്രിക്ക്...

സ്വകാര്യാശുപത്രിക്ക് നേരെ അക്രമം; ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കാസര്‍കോട്ട് സ്വകാര്യാശുപത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ്...

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട...

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ...

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി മരിച്ചു

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ...

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ ആളൂർ ജില്ലാകോടതിയിൽ ഹാജരായി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാംപ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ ആളൂർ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം: കാസര്‍കോട് സി പി എം...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം. കാസര്‍കോട് സി പി...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!