CLOSE
 
 
ആഫ്രിക്കന്‍ ഒച്ച്: ചൊറിച്ചില്‍, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് സാധ്യത
 
 
 

സമീപക്കാലത്തായി മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലും വീട്ടു പരിസരത്തും ആഫ്രിക്കന്‍ ഒച്ചുകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കൂടുതല്‍ ഒച്ചുകള്‍ ഉള്ള സ്ഥലത്ത് മനുഷ്യരില്‍ ചൊറിച്ചില്‍, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തിയ വളരെ അധികം വ്യാപനശേഷിയുള്ളവയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. ദീര്‍ഘകാല ജീവിതചക്രമാണ് ഇവയുടേത്. മുട്ട വിരിഞ്ഞ് ആറു മാസം കൊണ്ട് പൂര്‍ണ്ണവളര്‍ച്ചയെത്തുന്ന ഇവയ്ക്ക് അഞ്ചു മുതല്‍ 10 വര്‍ഷം വരെ ആയുസ്സ് ഉണ്ട്. ഒരു സീസണില്‍ 100 മുതല്‍ 500 മുട്ട വരെ ഇവയിടും. പ്രതികൂലകാലാവസ്ഥയില്‍ (കഠിനമായ ചൂടിലും തണുപ്പിലും) കട്ടിയുള്ള പുറന്തോടിനുള്ളില്‍ മൂന്ന് വര്‍ഷം വരെ സുഷുപ്താവസ്ഥയില്‍ കഴിയുവാന്‍ ഈ ഒച്ചുകള്‍ക്ക് സാധിക്കും. അതിനാല്‍ ഇവയുടെ നിയന്ത്രണം എളുപ്പമല്ല. നദീതീരങ്ങളിലും മരങ്ങള്‍ കൂടിനിന്ന് ഈര്‍പ്പമുള്ള സ്ഥലങ്ങളിലും വനങ്ങളിലും റബ്ബര്‍ എസ്റ്റേറ്റുകളിലും എപ്പോഴും വെള്ളം വീണ് നനഞ്ഞ പ്രദേശങ്ങളിലും മതിലുകളിലും കവുങ്ങ് പോലുള്ള വിളകളുടെ തടികളിലും മാലിന്യങ്ങളിലും ആണ് ഒച്ചുകള്‍ വ്യാപകമായി കാണുന്നത്. മഴക്കാലം തുടങ്ങുന്നതോടെ ഇവ കൂട്ടമായി പുറത്തേക്ക് ഇറങ്ങുകയും ചെയ്യുന്നു.ആഫ്രിക്കന്‍ ഒച്ചുകള്‍ അഞ്ഞൂറില്‍പരം സസ്യങ്ങള്‍ ഭക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ആഫ്രിക്കന്‍ ഒച്ച് നിയന്ത്രണത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍

♦  വേനല്‍ക്കാലത്ത് ആഫ്രിക്കന്‍ ഒച്ച് സുഷുപ്താവസ്ഥയില്‍ കഴിയുന്ന സമയത്ത് അവയുടെ താവളം കണ്ടെത്തി നശിപ്പിക്കുകയാണ് ഒച്ചുകളെ നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം.
♦  തോട്ടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നത് ഇവയുടെ ആക്രമണ തോത് കുറയ്ക്കും
♦  സൂര്യാസ്തമയത്തിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞുള്ള സമയങ്ങളിലാണ് ഇവ പുറത്തേക്ക് വരുന്നത്. ഈ സമയത്ത് ഇവയെ കൂട്ടത്തോടെ ശേഖരിച്ച് ഉപ്പു വെള്ളത്തില്‍ ഇട്ട് കൊന്നുകുഴിച്ച് മൂടുക.
♦  നനഞ്ഞ ചണച്ചാക്കുകളില്‍ കാബേജ് ഇലകള്‍, പപ്പായ ഇലകള്‍, പപ്പായ തണ്ട് എന്നിവ വെച്ച് അവയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഒച്ചുകളെ ശേഖരിക്കുക. ഇപ്രകാരം ശേഖരിച്ച ഒച്ചുകളെ ഉപ്പു വെള്ളം ഉപയോഗിച്ച് കൊന്നുകളയുക.
♦  ഒരു ലിറ്റര്‍ വെള്ളത്തില്‍ 25 ഗ്രാം പുകയില ചേര്‍ത്ത് തിളപ്പിച്ചത് 60 ഗ്രാം കോപ്പര്‍ സള്‍ഫേറ്റ് ( തുരിശ്) ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചതുമായി സംയോജിപ്പിച്ച് മതിലുകളിലും ഒച്ച് പെരുകുന്ന ഇടങ്ങളിലും തളിച്ച് കൊടുത്ത് അവയെ നിയന്ത്രിക്കാം
♦  മരങ്ങളുടെ തടിയിലും മറ്റ് ചെടികളിലും (വെള്ളരി വര്‍ഗ്ഗ വിളകളില്‍ ഒഴികെ) ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കുന്നതും ഫലപ്രദമാണ്.
♦ ഒച്ചുകളെ അകറ്റി നിര്‍ത്താന്‍ പ്രതിരോധത്തിനായി വെളുത്തുള്ളി, വേപ്പെണ്ണ മിശ്രിതം വീടിന്റെ പരിസരങ്ങളിലും കൃഷിയിടങ്ങളിലും തളിക്കാം. പുകയിലപ്പൊടി, തുരിശ്ശു പൊടി, ബോറാക്സ് പൗഡര്‍ എന്നിവ വിതറുന്നതും ഒച്ചുകളെ പ്രതിരോധിക്കുന്നതിന് സഹായിക്കും.
♦  ഒന്നോ രണ്ടോ പുരയിടങ്ങളില്‍ മാത്രമായി ഒച്ചിനെ നിയന്ത്രിക്കുന്നത് ഫലപ്രദമാവില്ല. ജനകീയ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ ഒച്ചിനെതിരെ സംയോജിത നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കൂട്ടായി അവലംബിച്ചാല്‍ മാത്രമേ ആഫ്രിക്കന്‍ ഒച്ചുകളെ ഫലപ്രദമായി നിയന്ത്രിക്കുവാന്‍ കഴിയുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരളാ...

സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്; രക്ഷിതാക്കള്‍ക്ക്...

ഈ അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ നിരവധി ഗെയിമിങ്ങ് ചലഞ്ചുകള്‍ പ്രചരിക്കുന്നുണ്ട്....

കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണം

കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണം

ചൈനയില്‍ നിന്നും മറ്റു കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ക്കോ...

കൊറോണ വൈറസ്; ജാഗ്രത തുടരണമെന്ന് ശൈലജ ടീച്ചര്‍

കൊറോണ വൈറസ്; ജാഗ്രത തുടരണമെന്ന്...

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയില്‍ നിന്നായതുകൊണ്ട്...

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാലും പരീക്ഷ കാലമായതിനാലും...

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാലും...

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാലും പരീക്ഷ കാലമായതിനാലും ചിക്കന്‍പോക്സിനെതിരെ ജാഗ്രതാ...

ഈ 10 കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച്...

ഈ 10 കാര്യങ്ങള്‍ ഒരിക്കലും...

എന്തിനും ഏതിനും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഉത്തരം കണ്ടെത്തുന്നത് നിങ്ങളുടെ...

Recent Posts

തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ്...

നീലേശ്വരം : തൈക്കടപ്പുറം...

തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ് ഈസ് ബ്ലഡ് കേരളയും ദീപ...

നീലേശ്വരം : തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ് ഈസ്...

ആചാരസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ വേണ്ട...

നീലേശ്വരം : ആചാരസ്ഥാനികരുടെ...

ആചാരസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തും: എം.രാജഗോപാലന്‍ എംഎല്‍എ

നീലേശ്വരം : ആചാരസ്ഥാനികരുടെ വേതന വര്‍ധന വേഗത്തിലാക്കാന്‍ വേണ്ട...

ചാമക്കുഴി എകെജി സ്മാരക വായനശാല...

രാജപുരം: ചാമക്കുഴി എ.കെ.ജി...

ചാമക്കുഴി എകെജി സ്മാരക വായനശാല ആന്‍സ് ഗ്രന്ഥാലയം ബാലവേദി വാര്‍ഷികാഘോഷവും...

രാജപുരം: ചാമക്കുഴി എ.കെ.ജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം...

പാലക്കുന്നില്‍ ആയിരത്തിരി ഉത്സവം ഇന്ന്...

പാലക്കുന്ന്: പാലക്കുന്ന് കഴകം...

പാലക്കുന്നില്‍ ആയിരത്തിരി ഉത്സവം ഇന്ന് ; കളംകൈയേല്‍ക്കലും കാഴ്ച്ചാ സമര്‍പ്പണവും...

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്റെ...

Articles

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

error: Content is protected !!