CLOSE
 
 
മഞ്ചേശ്വരം ഉദ്യാവര കുണ്ടു കൊള്ക്ക തീരത്ത് തടഞ്ഞു വെച്ച മണല്‍കടത്ത് വാഹനങ്ങള്‍ നാട്ടുകാരെ മര്‍ദ്ദിച്ച് മണല്‍ മാഫിയ സംഘം കൊണ്ടുപോയതായി പരാതി: 4 ടിപ്പര്‍ ലോറികള്‍ ആയുധങ്ങളായി എത്തിയ ഗുണ്ടാ സംഘം കൊണ്ടുപോയതായാണ് നാട്ടുകാരുടെ പരാതി
 
 
 

നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മണല്‍ വാരല്‍ നിരോധിച്ച സ്ഥലമാണ് ഉദ്യാവര കുണ്ടു കൊള്ക്ക കടല്‍ തീരം. മണല്‍കടത്ത് തടയുന്നതിനായി നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് പ്രദേശത്ത് എല്ലാ ദിവസവും മണല്‍ കടത്ത് നിര്‍ബാധം തുടരുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രികളില്‍ ഏകദേശം 50 ലോഡ് മണല്‍ കടത്തുന്നതായാണ് പരാതി. ഇതോടെ നാട്ടുകാര്‍ സംഘടിക്കുകയും കഴിഞ്ഞ ദിവസം രാത്രി മണല്‍ കടത്തുകയായിരുന്ന വാഹനങ്ങള്‍ തടയുകയുമായിരുന്നു. നാലു ടിപ്പര്‍ലോറിയും ഒരു പിക്കപ്പ് വാനും നാട്ടുകാര്‍ തടഞ്ഞത്. എന്നാല്‍ മണല്‍മാഫിയാ സംഘം ആയുധങ്ങളുമായെത്തി നാട്ടുകാരെ ആക്രമിക്കുകയും, വാഹനങ്ങള്‍ കൊണ്ടുപോവുകയുമായിരുന്നുവത്രെ. വാഹനങ്ങളില്‍ പിക്കപ്പ് വാഹനം മാത്രമാണ് നാട്ടുകാര്‍ക്ക് പോലീസില്‍ ഏല്പിക്കാന്‍ പറ്റിയത്. പ്രദേശത്തെ ജിനേവിയ എന്ന സ്ത്രീക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ടിപ്പര്‍ കൊണ്ട് വീടിന്റെ ഗേറ്റ് പൊളിച്ചതായും പരാതിയുണ്ട്.

മഞ്ചേശ്വരത്തിന്റെ പലയിടങ്ങളിലും വന്‍തോതില്‍ മണല്‍കടത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മണല്‍കടത്ത് തടയുന്നതിനായി വില്ലേജുതല സമിതി രൂപവത്കരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഇപ്പോള്‍ മണല്‍ മാഫിയക്ക് എസ്‌കോട് ആയിരിക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. മണല്‍, മാഫിയകളുടെ കളിത്തട്ടായി മഞ്ചേശ്വരം മാറിയിട്ട് കാലം കുറേയേറെയായി. ഏത് ഭരണം വന്നാലും ഇക്കൂട്ടര്‍ക്ക് താങ്ങുംതണലും ലഭിക്കുന്നു. എതിര്‍ക്കുന്നവരെ ഒതുക്കാന്‍ എല്ലാ അടവുകളും ഇവര്‍ പ്രയോഗിക്കുന്നു. നിരവധി പാവപെട്ട ജനങ്ങളാണ് ഇവരുടെ അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരായത.് വഴിവിട്ട നീക്കങ്ങളെക്കുറിച്ച് പരാതിപ്പെട്ട നാട്ടുകാര്‍ക്കും രക്ഷയില്ല. മാഫിയകളെല്ലാം ചേര്‍ന്ന് ഫലത്തില്‍ മഞ്ചേശ്വരത്തെ കുട്ടിച്ചോറാക്കുകയാണെന്ന അമര്‍ഷം നാട്ടുകാര്‍ക്കുണ്ട്. ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ പ്രദേശത്ത് പ്രശ്നം ഗുരുതരമായി തന്നെ തുടരുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബെല്‍ത്തങ്ങാടിയിലെ ആനക്കൊമ്പ് വേട്ട; പ്രതിയായ കണ്ണൂര്‍ സ്വദേശിയുടെ...

ബെല്‍ത്തങ്ങാടിയിലെ ആനക്കൊമ്പ് വേട്ട; പ്രതിയായ...

കാസറഗോഡ്: കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ ആനക്കൊമ്പുകളുമായി പിടിയിലായ കണ്ണൂര്‍ സ്വദേശിയുടെ വീട്ടില്‍...

കെ.എം മാണിക്ക് ശേഷം ആര് വാഴും; പാലാ...

കെ.എം മാണിക്ക് ശേഷം ആര്...

പാലാ : പാലാ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍...

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്രമക്കേട്; ചെറുപുഴയിലെ...

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച്...

കാസറഗോഡ്: ചെറുപുഴയിലെ കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ സാമ്പത്തിക ക്രമക്കേട്...

എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ മറവില്‍ മണിചെയിന്‍ തട്ടിപ്പ് :...

എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ മറവില്‍ മണിചെയിന്‍...

കാഞ്ഞങ്ങാട് : മാവുങ്കാല്‍ കേന്ദ്രീകരിച്ചു രൂപീകരിച്ച ക്യു ലയണ്‍സ് എജ്യുക്കേഷന്‍...

ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ്...

ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്...

മഞ്ചേശ്വരം : ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ് മീന്‍...

മാലക്കല്ലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം: ഉറങ്ങുകയായിരുന്ന പിഞ്ച്...

മാലക്കല്ലില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം:...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ മാലക്കല്ല് മുണ്ടപ്ലാവില്‍ വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ അടുക്കളയിലെ...

Recent Posts

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന...

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍...

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍ ദുരിതയാത്ര.

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍ പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍...

മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍...

ബന്തടുക്ക : മഹാത്മാഗാന്ധി...

മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി തെരുവോര...

ബന്തടുക്ക : മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍ ചാരിറ്റബിള്‍...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി തോമസിനെതിരെ സി പി എമ്മിലെ...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി തോമസിനെതിരെ സി...

'ഓണം ഒരു ഓര്‍മ്മ' റോട്ടറി...

മുള്ളേരിയ: റോട്ടറി ക്ലബ്ബ്...

'ഓണം ഒരു ഓര്‍മ്മ' റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബ...

മുള്ളേരിയ: റോട്ടറി ക്ലബ്ബ് ഓഫ് മുള്ളേരിയ 'ഓണം ഒരു...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!