CLOSE
 
 
ദുരന്തത്തില്‍ നിന്നുളള അതിജീവനത്തിന് സര്‍ക്കാര്‍ കൂടെയുണ്ടാകും: മുഖ്യമന്ത്രി
 
 
 

സംസ്ഥാനം നേരിട്ട ദുരന്തത്തില്‍ നിന്നുള്ള അതിജീവനത്തിനായി ഒന്നിച്ച് നില്‍ക്കാമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുത്തുമലയിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ നിന്നും ജീവന്‍ രക്ഷിച്ച് മേപ്പാടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്യാമ്പില്‍ എത്തിച്ച ദുരിതബാധിതരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തത്തിന്റെ കടുത്ത വേദന കടിച്ചമര്‍ത്തി കഴിയുകയാണ് ക്യാമ്പിലുള്ളവര്‍. വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ നേരിട്ടവരാണവര്‍. വീടും സ്വത്തും നഷ്ടപ്പെട്ടവരും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും ക്യാമ്പുകളിലുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയിലുള്ള ദുരന്തമാണ് നമുക്ക് നേരിടേണ്ടി വന്നത്.
ദുരന്തത്തില്‍ നിന്നുള്ള അതിജീവനത്തിനായി സര്‍ക്കാരിന് വിവിധ കാര്യങ്ങള്‍ ചെയ്യാനുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതില്‍ മുന്‍ഗണന നല്‍കുന്നത്. ഒട്ടേറെപേരെ ദുരന്തമുഖത്തു നിന്ന് രക്ഷിച്ചെടുക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഇനിയും കുറച്ചു പേരെ കണ്ടെത്താനുണ്ട്. അതിനുള്ള തുടര്‍ പ്രവര്‍ത്തനമുണ്ടാകും. പുനരധിവാസവും വീട്, സ്ഥലം, കൃഷി എന്നിങ്ങനെയുള്ള നഷ്ടങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരം കാണും. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ സംവിധാനം നടപടികള്‍ തുടര്‍ന്ന് വരികയാണ്.
പുത്തുമല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളെ അദ്ദേഹം ആശ്വസിപ്പിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് മേപ്പാടി സ്വദേശി വി.പി.ശങ്കരന്‍ നമ്പ്യാര്‍ സംഭാവന ചെയ്ത അമ്പതിനായിരം രൂപയുടെ ചെക്ക് മുഖ്യമന്ത്രി സ്വീകരിച്ചു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍, എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ്‌മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു, സ്‌പെഷ്യല്‍ ഓഫീസര്‍ യു.വി.ജോസ്, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, സര്‍വെ ഡയറക്ടര്‍ വി.ആര്‍.പ്രേംകുമാര്‍, സബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, തലശ്ശേരി സബ്കളക്ടര്‍ ആസിഫ്.കെ.യൂസഫ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ശബരിമല ദര്‍ശനം: രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീം...

ശബരിമല ദര്‍ശനം: രഹ്ന ഫാത്തിമയുടെ...

ന്യൂഡല്‍ഹി:ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ റിട്ട്ഹര്‍ജി...

അരുവിക്കര ജലശുദ്ധീകരണശാല നവീകരണം: 13നും 14നും പമ്പിംഗ്...

അരുവിക്കര ജലശുദ്ധീകരണശാല നവീകരണം: 13നും...

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന അരുവിക്കരയിലെ 86 എം.എല്‍.ഡി...

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂലമറ്റം പവര്‍ഹൗസിലെ 6...

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂലമറ്റം...

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂലമറ്റം പവര്‍ഹൗസ് പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കും....

പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി: അഞ്ച്...

പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് കാര്‍...

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക്...

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍...

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സിബിഐക്ക്...

തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ അന്വേഷണം സിബിഐക്ക്...

വായ്പ്പാക്കുടിശ്ശിക പിരിക്കാന്‍ അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ...

വായ്പ്പാക്കുടിശ്ശിക പിരിക്കാന്‍ അര്‍ബന്‍ ബാങ്കുകള്‍ക്ക്...

കോട്ടയം: വായ്പ്പാക്കുടിശ്ശിക പിരിക്കാന്‍ അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം....

Recent Posts

സി ഐ ടി യു...

പാലക്കുന്ന്:  സി ഐ...

സി ഐ ടി യു പാലക്കുന്ന് സംഘടിപ്പിച്ച ജില്ലാതല വടംവലി...

പാലക്കുന്ന്:  സി ഐ ടി യു പാലക്കുന്ന് സംഘടിപ്പിച്ച...

കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63...

കാസര്‍കോട് : കാസര്‍കോട്...

കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63 കാരന് പത്തുവര്‍ഷം കഠിന തടവും...

കാസര്‍കോട് : കാസര്‍കോട് ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 63...

കളിക്കിടെ പരിക്കേറ്റ കബഡിതാരം ഇബ്രാഹിം...

വെളളൂര്‍: കളിക്കിടയില്‍ ഗുരുതരമായി...

കളിക്കിടെ പരിക്കേറ്റ കബഡിതാരം ഇബ്രാഹിം അന്‍സിഫിനായി സ്വരൂപിച്ച ചികിത്സ ഫണ്ട്...

വെളളൂര്‍: കളിക്കിടയില്‍ ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം അന്‍സിഫിന്റെ ചികിത്സക്കായി...

ഉദയഗിരി കേന്ദ്രീയ വിദ്യാലയം -...

വിദ്യാനഗര്‍: കാസര്‍കോട് ബ്ലോക്ക്...

ഉദയഗിരി കേന്ദ്രീയ വിദ്യാലയം - സായൂജ്യം ഹൗസിംഗ് കോളനി റോഡ്...

വിദ്യാനഗര്‍: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പെടുത്തി...

പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന്...

രാജപുരം: പതിമൂന്നാമത് രാജപുരം...

പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി: രാജപുരം സ്‌കൂൾ...

രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!