CLOSE
 
 
റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം വിലവര്‍ദ്ധന
 
 
 

നേര്‍ക്കാഴ്ച്ചകള്‍….
റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ദ്ധിച്ച കരുത്തുമായി സ്വര്‍ണ മേഘല കുതിച്ചുയരുന്നു. സ്വത്ത് ഏജന്റുമാര്‍ മാര്‍ക്കറ്റില്‍ നിന്നും ഏതാണ്ട് ഒഴിഞ്ഞ മട്ടാണ്. മോദിയുടെ പുതിയ നികുതി നയവും, നോട്ടു നിരോധനവും തളര്‍ത്തിയ റിയേല്‍ ഏസ്റ്റേറ്റ് മേഘല തളര്‍ന്നപ്പോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ സ്വര്‍ണ നിരക്ക് വര്‍ദ്ധന പ്രാദേശിക വ്യവഹാരത്തില്‍ വരെ ചലനമുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തില്‍ കവിഞ്ഞാണ് നിലവില്‍ സ്വര്‍ണത്തിന്റെ കുതിപ്പ്. 2018 ഓഗസ്റ്റ് മൂന്നിന് ഇത് 21,920 രൂപാ പവന് വിലയുണ്ടായിരുന്നത് ഇപ്പോള്‍ 27.200ലും അധികരിച്ചാണ് വ്യാപാരം നടക്കുന്നത്.

ഇന്ത്യന്‍ സാമ്പന്ധിക ഭേതഗതിക്കു പുറമെ യു.എസും, ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധവും സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാക്കാന്‍ പോന്നവയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡോളറിന്റെ മുല്യത്തകര്‍ച്ച ആഘോള തലത്തില്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ നിക്ഷേപകരുടെ പക്കല്‍ ഡോളറിലുണ്ടായ സമ്പാദ്യം സ്വര്‍ണത്തിലേക്ക് മാറാനുള്ള വ്യഗ്രതയും വിലക്കയറ്റത്തിനു കാരണമായി. ഇന്ത്യന്‍ രൂപയുടെ മുല്യ തകര്‍ച്ച തങ്ങള്‍ക്കനുകൂലമാക്കാന്‍ നിക്ഷേപം സ്വര്‍ണമായി സൂക്ഷിച്ചിരുന്നവര്‍ കൂട്ടമായി വന്ന് ഉരുപ്പടികള്‍ വിറ്റു പണമാക്കി മാറ്റുന്ന തിരക്കിലാണ്. പണിക്കൂലി കൂട്ടി വാങ്ങി പഴയ സ്വര്‍ണം പുതിയ നിരക്കില്‍ വാങ്ങി പുതിയ സ്വര്‍ണമാക്കി നല്‍കി വ്യാപാരികളും ആഘോഷിക്കുകയാണ്. പഴയ സ്വര്‍ണത്തിന്റെ തിരിച്ചുവരവ് പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ വര്‍ദ്ധിച്ചതായി കാഞ്ഞങ്ങാട്ടെ മൊത്ത വിതരണ വ്യാപാരി അഭിപ്രായപ്പെട്ടു. നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജററില്‍ ഇറക്കുമതി തീരവ വര്‍ദ്ധിപ്പിച്ചതും വില കയറാന്‍ മറ്റൊരു കാരണമായി. തീരുവ നേരത്തെ പത്തുശതമാനമായിരുന്നത് ഇപ്പോള്‍ 12.5 ശതമാനമാണ്. ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ അടുത്ത ദിവസം മുതല്‍ വില ഉയരാന്‍ തുടങ്ങിയിരുന്നു.

കേന്ദ്ര നിയമ ഭേതഗതി മുലം നാലുശതമാനത്തിനുള്ള കാര്‍ഷിക സ്വര്‍ണ വായ്പ്പ നിര്‍ത്തലാക്കിയത് സാധാരണ വായപ്പക്കാര്‍ക്ക് ഇരുട്ടടിയായിട്ടുണ്ട്. അത്യാവശ്യം നേരിട്ടാല്‍ സ്വര്‍ണം വില്‍പ്പന നടത്താന്‍ ഇത്തരക്കാര്‍ നിര്‍ബന്ധിതരാവുന്നു. സ്വര്‍ണത്തിനു റെക്കാര്‍ഡ് വിലയുണ്ടെങ്കിലും സമാനമായി തങ്കത്തിനു വിലയില്ലാത്തതു കാരണം പഴയ സ്വര്‍ണത്തിനുള്ള വിപണിയില്‍ കാര്യമായ ഉണര്‍വില്ലാത്തതു ഉരുപ്പടികള്‍ വിറ്റു കാശാക്കുന്നതിനു തടസം നില്‍ക്കുന്നു. മാറ്റി എടുക്കാനാണെങ്കില്‍ മാറ്റുമ്പോള്‍ ജ്വല്ലറികള്‍ പണിക്കൂലിയില്‍ ക്രമാതീതമായ വര്‍ദ്ധന ഏര്‍പ്പെടുത്തുന്നു. പുതിയ സാഹചര്യത്തില്‍ ഇത്തരം ഭീഷണികള്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത നിക്ഷേപമല്ലാതാക്കി മാറ്റുന്നു. സ്വത്തിന്റെ മാര്‍ക്കറ്റ് ഇടിവു മൂലം ഭുമിയില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ മടിക്കുകയും സ്വര്‍ണ നിക്ഷേപം വിറ്റു പണമാക്കുമ്പോള്‍ തങ്കത്തിനു വില ഉയരാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എവിടെ, എങ്ങനെയാണ് കൈയ്യിലുള്ള നിക്ഷേപം സുരക്ഷിതമാക്കേണ്ടതെന്ന തത്രപ്പാടിലാണ് ജനം. കേന്ദ്രീയ ബാങ്കുകളോടൊപ്പം സഹകരണ ബാങ്കുകളും നിക്ഷേപത്തിനുള്ള പലിശ കുറച്ചത് കൂനിന്മേല്‍ കുരുവായി.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പൊളിച്ചു കളയരുത് ആ മതില്‍

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സമരമുറ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ്...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് വ്യാജമരുന്നു...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന...

Recent Posts

വൈകല്യങ്ങള്‍ മറികടന്ന് വിജയത്തിലേക്ക് കുതിച്ച...

രാജപുരം: സ്വന്തം വൈകല്യങ്ങളില്‍...

വൈകല്യങ്ങള്‍ മറികടന്ന് വിജയത്തിലേക്ക് കുതിച്ച ശ്രീകണ്ഠാപുരത്തെ അനുമോളെ കെഎസ് യു...

രാജപുരം: സ്വന്തം വൈകല്യങ്ങളില്‍ മനസ് തളരാതെ സ്‌പെഷല്‍ സ്‌കൂള്‍...

പൗരത്വ ബില്ലിനെതിരെ ഐ.എന്‍.എല്‍ ബേക്കല്‍...

കാഞ്ഞങ്ങാട് : ജാതിയുടെയും മതത്തിന്റെയും...

പൗരത്വ ബില്ലിനെതിരെ ഐ.എന്‍.എല്‍ ബേക്കല്‍ ജംഗ്ക്ഷനില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കാഞ്ഞങ്ങാട് : ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിച്ച്, രാജ്യത്തിന്റെ...

ജവഹര്‍ബാലജനവേദി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ...

ചട്ടഞ്ചാല്‍: ജവഹര്‍ ബാലജനവേദി...

ജവഹര്‍ബാലജനവേദി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ 'കുട്ടിക്കൂട്ടം' ജില്ലാതല വിനോദവിജ്ഞാന പഠനക്യാമ്പ്...

ചട്ടഞ്ചാല്‍: ജവഹര്‍ ബാലജനവേദി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ...

ബേക്കല്‍ കോട്ടയുടെ പ്രതിരൂപം കാണാന്‍ കീക്കാന്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സുകുമാരന്‍...

പള്ളിക്കര : പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി ''പ്രതിഭകളോടൊപ്പം...

ഓടുന്ന ബസില്‍ യുവതിയെ ശല്യം...

ബേഡകം: യുവതിയെ ബസ്സില്‍...

ഓടുന്ന ബസില്‍ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

ബേഡകം: യുവതിയെ ബസ്സില്‍ വെച്ച് ശല്യം ചെയ്ത യുവാവ്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട്...

ലൈഫ് പദ്ധതി സര്‍ക്കാരിന്റെ ജനകീയ വികസന നയം; തദ്ദേശ സ്വയംഭരണ...

കാഞ്ഞങ്ങാട് : പെണ്‍മക്കളേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ പാര്‍ക്കുന്ന, പ്രാഥമിക...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!