CLOSE
 
 
ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ ‘വീടെവിടെ’?
 
 
 

നേര്‍ക്കാഴ്ച്ചകള്‍….. 

പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ നരകയാതനയനുഭവിക്കുന്നവര്‍ ഇനിയും നിരവധി പേര്‍. അവയിലൊരാള്‍ മാത്രമാണ് നേര്‍ക്കാഴ്ച്ചയിലേക്ക് പരാതിയുമായെത്തിയ ചന്ദ്രകാന്ത്. രണ്ടു മക്കളും ഭാര്യയുമുണ്ട്. ബേക്കല്‍ കോട്ടക്കരികില്‍ ഓട്ടോ പായിച്ച് കഴിയുകയാണ്. ജീവിതജന്യ രോഗങ്ങള്‍ കാര്‍ന്നു തിന്നുന്നതിനാല്‍ അതിനും സാധിക്കുന്നില്ല. സാധുക്കളെ സഹായിക്കാന്‍ രാജ്യത്ത് പദ്ധതികളില്ലാഞ്ഞിട്ടല്ല, അര്‍ഹതപ്പെടാത്തതുമല്ല. ഫയിലില്‍ കുരുങ്ങിക്കപ്പെട്ട ചുവപ്പുനാട ഭേദിച്ച് ഒരു പദ്ധതിക്കും പുറത്തു കടക്കാനാകുന്നില്ല. ഓടിക്കിതച്ച് അന്നത്തെ അന്നത്തിനു വക കണ്ടെത്തുന്ന ചന്ദ്രകാന്ത് പറയുന്നു.

മുഖ്യമന്ത്രിയുടെ ലൈഫ് മിഷ്യന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ്. ഭരിക്കുന്ന പഞ്ചായത്ത് രാഷ്ട്രീയം കാണുകയായിരുന്നോ, അതറിയില്ല, അപേക്ഷ പഞ്ചായത്തിലെത്തിയതോടെ അനര്‍ഹനായി. പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയിലും പേരു ഉള്‍പ്പെട്ടിട്ടുണ്ട്. ഫലമുണ്ടായിട്ടില്ല. നേര്‍ക്കാഴ്ച സ്ഥലം വി.ഇ.ഒവിനോട് ഇതു സമ്പന്ധിച്ചു തിരക്കി നോക്കി. പദ്ധതി പുരോഗമിച്ചു വരുന്നു, സമയമായിട്ടില്ല, ക്ഷമയോടെ കാത്തിരിക്കണമെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ ലൈഫില്‍ നിന്നും പുറത്താക്കപ്പെട്ടോ എന്നറിയാതെ, പുറത്താക്കിയാലും പ്രധാനമന്ത്രിയുടെ ആവാസ് യോചന പ്രയോജനം ചെയ്യുമെന്ന് സ്പപ്നം കണ്ട് നീണ്ട പ്രാര്‍ത്ഥിനയിലാണ് ചന്ദ്രകാന്തും കുടുംബവും.

അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ ഇന്നും ഭവന രഹിതരായി നമുക്കിടയിലുണ്ടെന്നാണ് ലൈഫ് മിഷ്യന്റെ കണക്ക്. ഇതില്‍ പകുതിയോളം പേര്‍ക്കും ഒരു തുണ്ടു ഭുമി പോലുമില്ല. മറ്റു സംസ്ഥാനങ്ങളേ അപേക്ഷിച്ച് ദാരിദ്യം തുലോം കുറവായ കേരളത്തിന്റെ മക്കള്‍ക്ക് വാസസ്ഥലത്തിനും സ്വയം പര്യാപ്ത കൈവരിക്കുകയായിരുന്നു ലൈഫിന്റെ ലക്ഷ്യം. 2017 മെയില്‍ തുടങ്ങിയ പദ്ധതി രണ്ടു വര്‍ഷം താണ്ടി. പദ്ധതിയുടെ നടത്തിപ്പില്‍ ചോര്‍ച്ച പ്രകടമാണ്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തിരിഞ്ഞിരിക്കുന്ന ഉദ്യോഗവൃന്ദമാണ് ഇതില്‍ പ്രധാനം. രാഷ്ട്രീയം നോക്കുന്ന ഭരണകൂടവും, വിവിധയിനം അടവു നയങ്ങളും, അതേ ദിശയിലുണ്ട്. ഒഴുക്കിനെതിരെ തുഴയാന്‍ കഴിയാത്തവര്‍ കുഴഞ്ഞു പോകുന്നു. കുഴഞ്ഞു പോയവരിലൊരാളാണ് ചന്ദ്രകാന്ത്. കഴിഞ്ഞ വര്‍ഷത്തെ പേമാരിയും ലൈഫിനെ തളര്‍ത്തിയിരിക്കുന്നു. ഭുരഹിതര്‍ക്കു കൂടി പ്രയോജനപ്പെടുമെന്ന് പ്രഖ്യപിച്ച പദ്ധതിയില്‍ ഭുമിയുള്ളവര്‍ക്കു വരെ അര്‍ഹത ലഭിക്കുന്നില്ല. ഇല നല്‍കി ചോറില്ലെന്ന് ആട്ടിപ്പായിക്കുകയാണ് ലൈഫ് മിഷ്യന്‍.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് എല്ലാ ജില്ലകളിലും ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. അഞ്ചു ലക്ഷം കുടുംബങ്ങളുടെ സ്വപ്നം പൂവണിയാന്‍ പണം സ്വരൂപിക്കുന്നത് ഖജാനാവില്‍ നിന്നല്ല, ആദ്യ ഘട്ടമെന്ന നിലയില്‍ 16,520 കോടി രൂപ വായ്പയെടുക്കും. അല്ലാതെ കിട്ടുന്ന സഹായവും സ്വീകരിക്കും. ലോകത്തിന് തന്നെ മാതൃകവുന്ന ഒരു സമഗ്ര ഭവന പദ്ധതിയായി ഫൈിനെ മാറ്റുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയുടെ സ്വപ്ന തുല്യ പദ്ധതിക്കു സമാനമായി ലോകസഭാകാലത്ത് കേന്ദ്രവും ഒരു നൂതന പദ്ധതിയുമായി രംഗത്തു വന്നു അതാണ് പ്രധാനമന്ത്രി ആവാസ് യോചന.

ഭൂമിയുള്ള ഭവനരഹിതര്‍ മുതല്‍ ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനത്തില്‍ വസിക്കുന്നവര്‍, പുറമ്പോക്കിലോ, താല്‍ക്കാലിക ഷെഡ്ഡില്‍ കഴിഞ്ഞു കൂടുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം ലൈഫിന്റെ പ്രയോജനമെന്ന പോലെ ആവാസ് യോചനയിലും സഹായം കിട്ടുമെന്നായിരുന്നു അവിടേയും പ്രഖ്യാപനം. ചന്ദ്രകാന്തിന്റെ കാര്യത്തിനായി പഞ്ചായത്ത് പ്രതിനിധിയോട് അന്യേഷിച്ചപ്പോള്‍ താമസയോഗ്യമല്ലെങ്കിലും നിലവില്‍ കിടക്കാനിടമുണ്ടെങ്കില്‍ പദ്ധതി ലഭിക്കാനിടയില്ലെന്നായിരുന്നു മറുപടി. പരമാധികാരം ഗ്രാമസഭക്കെന്നിരിക്കെ , ഗ്രാമസഭ അംഗീകരിച്ചാല്‍ പിന്നെ വീടിന്റെ അപേക്ഷയിന്മേല്‍ ഇടംകോലിടാന്‍ ആര്‍ക്കാണധികാരമെന്നും പാവപ്പെട്ടവര്‍ ചോദിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ 2011ല്‍ നടത്തിയ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം (എസ്.ഇ.സി.സി) ലഭ്യമായ ഭൂരഹിത-ഭവനരഹിതരുടെ പട്ടികയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പക്കല്‍ വിവിധ പദ്ധതികളിലേക്കായി തയ്യാറാക്കിയ ഭൂരഹിതര്‍/ഭവനരഹിതരുടെ പട്ടികയും കണക്കിലെടുത്തായിരുന്നു ഗ്രമാസഭ വഴി ഗുണഭോക്താക്കളെ നിശ്ചയിച്ചിരുന്നത്. ലിസ്റ്റില്‍ വരാത്തവരെ പിന്നീട് കുടുംബശ്രീയുടെ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വ്വേ വഴി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. (അന്ന് മുഖ്യമന്ത്രി കുടുംബശ്രീകളെ ഇതിനു ചുമതലപ്പെടുത്തുമ്പോള്‍ തന്നെ മുറുമുറുപ്പ് പ്രകടമായിരുന്നു. അത് പലയിടത്തും കരടായി) പരാതിയേത്തുടര്‍ന്ന് കുടംബശ്രീയുടെ സര്‍വ്വേ ഫലം പിന്നീട് ഫീല്‍ഡ് തല ഉദ്യോഗസ്ഥരുടെ പരിശോധനക്കു വിധേയമാക്കി തെറ്റുകള്‍ തിരുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് വീണ്ടും അവസരമൊരുക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കി. എല്ലാ വില്ലേജ് ഓഫീസുകളിലും, പഞ്ചായത്ത് കാര്യാലയത്തിലും ആശുപത്രി അടക്കമുള്ള ജനനിബിഡ കേന്ദ്രങ്ങളിലും പട്ടിക പ്രദര്‍ശനത്തിനു വെച്ചു. ആക്ഷേപങ്ങള്‍ സ്വീകരിച്ചു. വീണ്ടും, വീണ്ടും അഗ്‌നിശുദ്ധി വരുത്തി ഉറപ്പിച്ച അപേക്ഷകരിലാണ് ഇപ്പോള്‍ നിരാശ ബാധിച്ചിരിക്കുന്നത്.

ഗുണഭോക്താവ് അനര്‍ഹനാണെങ്കില്‍ അക്കാര്യം രേഖാമുലം അപേക്ഷകനെ അറിയിക്കേണ്ടുന്ന ചുമതല പഞ്ചായത്തിനുണ്ട്. അങ്ങനെ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടു തന്നെ ലൈഫ് പട്ടികയില്‍ താന്‍ ഗുണഭോക്താവായി തുടരുന്നുണ്ടെന്നാണ് ചന്ദ്രകാന്ത് വിശ്വസിക്കുന്നത്.

മുഖ്യമന്ത്രിയുടെ ലൈഫില്‍ നിലവിലുണ്ടോ, അതോ പ്രധാനമന്ത്രിയുടെ ആവാസ് യോചനയിലുടെ വീടു ലഭിക്കുമോ എന്നറിയാന്‍ ആരെ എവിടെ എങ്ങനെ സമീപിക്കണമെന്നറിയാതെ പരക്കം പായുകയാണ് ചന്ദ്രകാന്ത്. ലൈഫിന്റെ സ്ഥിതി ഇതാണെങ്കില്‍ സമാനമായ പ്രധാനമന്ത്രി ആവാസ് യോചനയുടെ അവസ്ഥയും വ്യത്യസ്ഥമല്ല, അതിലേക്ക് പിന്നീട് വരാം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു......

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു മുളച്ചതു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13 രൂപാ...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ :...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ് കാര്‍ഡ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം കുടിയതും,...

Recent Posts

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം...

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ മര്‍ദ്ദനം: വിദ്യാര്‍ത്ഥിയുടെ...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത്...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി ഒ.റ്റു (ഓക്ലിജന്‍) എന്ന പരിസ്ഥിതി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍ പരിസ്ഥിതി ക്ലബ്ബുകളുടെ കൂട്ടായ്മയില്‍ തയ്യാറാക്കിയ...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല...

കാസറഗോഡ്; കടുത്ത വേനല്‍...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല വിയര്‍ക്കുന്നു: ചൂടിനൊപ്പം ജില്ലയില്‍ മലമ്പനി...

കാസറഗോഡ്; കടുത്ത വേനല്‍ ചൂടിനിടയില്‍ കാസര്‍കോട്ട് മലമ്പനി പടരുന്നു....

കാഞ്ഞങ്ങാട് നിത്യാനന്ദാ പോളീടെക്നിക് കാന്റീനില്‍...

കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്‌നിക്ക്...

കാഞ്ഞങ്ങാട് നിത്യാനന്ദാ പോളീടെക്നിക് കാന്റീനില്‍ കവര്‍ച്ചാ ശ്രമം: മോഷ്ടാവിനെ കയ്യോടെ...

കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്‌നിക്ക് കാന്റീനില്‍ കവര്‍ച്ച നടത്താന്‍ എത്തിയ...

നീലേശ്വരത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ...

നീലേശ്വരം: നിയന്ത്രണം വിട്ട്...

നീലേശ്വരത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെട്ട് പരിക്കേറ്റ ഡ്രൈവര്‍...

നീലേശ്വരം: നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെട്ട് പരിക്കേറ്റ...

ഡോ.പി.കെ.രാജന്‍ സ്മാരക സാഹിത്യ പുരസ്‌കാരം...

നീലേശ്വരം : കണ്ണൂര്‍...

ഡോ.പി.കെ.രാജന്‍ സ്മാരക സാഹിത്യ പുരസ്‌കാരം കെ.എന്‍.പ്രശാന്തിന്

നീലേശ്വരം : കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സ്ലര്‍...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!