CLOSE
 
 
കണ്ണിന് താഴെ കറുത്ത വളയമോ..?എങ്കില്‍ ക്രീമുകളോടും ഓയിലുകളോടും വിട പറഞ്ഞോളൂ.. എളുപ്പത്തിലുള്ള പരിഹാരം വീട്ടിലുണ്ട്…
 
 
 

കണ്ണിന് താഴെയായി കറുത്ത വളയം പ്രത്യക്ഷപ്പെടുന്നത് പലരിലും വലിയ തോതിലുള്ള ആത്മവിശ്വാസപ്രശ്നം ഉണ്ടാക്കാറുണ്ട്. ഉറക്കമില്ലായ്മ, അസുഖങ്ങള്‍, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

ഇത് പരിഹരിക്കാനാകട്ടെ, മിക്കവരും എന്തെങ്കിലും ക്രീമുകളോ ഓയിലുകളോ പുരട്ടുകയാണ് പതിവ്. എന്നാല്‍ ഇത്തരം ഉത്പന്നങ്ങള്‍ കണ്ണിന് ചുറ്റും ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, ഇവിടങ്ങളിലുള്ള ചര്‍മ്മം വളരെ നേര്‍ത്തതും ‘സെന്‍സിറ്റീവ്’ഉം ആയിരിക്കും. ഇവയ്ക്ക് എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതകളേറെയാണ്.

എന്നാല്‍ ഭക്ഷണസാധനങ്ങളിലൂടെ ഈ പ്രശ്നം പരിഹരിക്കുമ്പോള്‍ ആശങ്കകള്‍ക്ക് ഇടമില്ലാതാകുന്നു. കാര്യമായ മാറ്റങ്ങളുണ്ടായില്ലെങ്കിലും മറ്റ് ‘സൈഡ് എഫക്ടു’കളെക്കുറിച്ചുള്ള ചിന്ത വേണ്ടല്ലോ. അത്തരത്തില്‍ ഭക്ഷണത്തിലൂടെ കണ്ണിന് താഴെയുണ്ടാകുന്ന പാടുകളെ മായ്ച്ചുകളയാനാകുമോ?

കഴിയുമെന്നാണ് ആരോഗ്യവിദഗ്ധര്‍ അവകാശപ്പെടുന്നത്. ഇതിന് കഴിയുന്ന ചില പഴങ്ങളുണ്ടത്രേ. അവ ഡയറ്റിലുള്‍പ്പെടുത്തിയാല്‍ നല്ലരീതിയിലുള്ള മാറ്റങ്ങളുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. അതുപോലെ ചില പച്ചക്കറികള്‍ ചര്‍മ്മത്തിന് പുറത്തും ഉപയോഗിക്കാം. ഇവ ഏതെല്ലാമാണ് എന്നൊന്ന് നോക്കാം.

ഒന്ന്…

ആദ്യമായി ഈ പട്ടികയിലുള്‍പ്പെടുന്ന പേര് പേരയ്ക്കയുടേതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായകമാണ്. അതുപോലെ കണ്ണിന് താഴെയുള്ള ചര്‍മ്മം തിളക്കമുള്ളതാക്കിവയ്ക്കാനും ഇത് സഹായിക്കുമത്രേ.

രണ്ട്…

അവക്കാഡോയും കണ്ണിന് ചുറ്റുമുള്ള കരുവാളിപ്പകറ്റാന്‍ ഉത്തമമാണ്. ഇത് ചര്‍മ്മം വരണ്ടുപോകുന്നത് തടയുന്നു. അതുപോലെ ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- ഇ, മുഖത്തെ മങ്ങലിനെ എടുത്ത് കളയുന്നു.

മൂന്ന്…

തക്കാളിയും കണ്ണിന് താഴെയുള്ള ചര്‍മ്മത്തെ തിളക്കമുള്ളതാക്കി വയ്ക്കാന്‍ ഉപകരിക്കുന്നു. തക്കാളി ചര്‍മ്മത്തിന് പുറത്ത് ഉപയോഗിക്കുന്നതാണ് ഇക്കാര്യത്തില്‍ ഉത്തമം. അല്‍പം നാരങ്ങാനീര് കൂടി ചേര്‍ത്ത തക്കാളി ജ്യൂസ് കണ്ണിന് താഴെയായി പുരട്ടി പത്തോ പതിനഞ്ചോ മിനുറ്റ് നേരത്തേക്ക് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.

നാല്…

പരമ്പരാഗതമായിത്തന്നെ, കണ്ണിന് താഴെയുള്ള കരുവാളിപ്പ് മാറ്റാന്‍ നമ്മളുപയോഗിക്കുന്ന ഒന്നാണ് കക്കിരി. ഇത് ചര്‍മ്മത്തെ പരിപോഷിപ്പിക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. ചര്‍മ്മത്തെ ഊര്‍ജ്ജത്തിലാക്കാനും തിളക്കമുള്ളതാക്കാനുമാണ് കക്കിരി സഹായിക്കുന്നത്.

അഞ്ച്…

തണ്ണിമത്തനും കണ്ണിന് ചുറ്റുമുള്ള വളയങ്ങളെ മായ്ച്ചുകളയാന്‍ ഏറെ സഹായകമായ ഒരു ഫലമാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- ബി1, ബി6, സി എന്നിവയാണ് ചര്‍മ്മത്തെ ഉത്തേജിപ്പിക്കുന്നത്. അതുപോലെ ചര്‍മ്മത്തില്‍ നനവ് നിര്‍ത്താനും തണ്ണിമത്തന്‍ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തണ്ണിമത്തന്‍ കുരു ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ അത്ഭുതഗുണങ്ങള്‍...

തണ്ണിമത്തന്‍ കുരു ഇട്ട് തിളപ്പിച്ച...

ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ ഏറെ സഹായകമായ ഒന്നാണ് തണ്ണിമത്തന്‍....

മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം കഴിയ്ക്കുന്നത് കൊണ്ടുള്ള...

മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം...

മഞ്ഞള്‍പ്പൊടി ചേര്‍ത്ത നാരങ്ങാ വെള്ളം കഴിയ്ക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍...

ബദാം കുതിര്‍ത്ത് കഴിക്കുന്നത് ശീലമാക്കൂ; ഗുണങ്ങള്‍ പലതാണ്

ബദാം കുതിര്‍ത്ത് കഴിക്കുന്നത് ശീലമാക്കൂ;...

ബദാം ദിവസവും കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും...

കുട്ടികള്‍ക്ക് ഈ 5 ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും നല്‍കണം,...

കുട്ടികള്‍ക്ക് ഈ 5 ഭക്ഷണങ്ങള്‍...

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ അമ്മമാര്‍ എപ്പോഴും അതീവ ശ്രദ്ധാലുക്കളാണ്....

നെല്ലിക്ക ജ്യൂസ് ശീലമാക്കൂ; ഈ അസുഖങ്ങള്‍ അകറ്റാം

നെല്ലിക്ക ജ്യൂസ് ശീലമാക്കൂ; ഈ...

എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് നെല്ലിക്ക ജ്യൂസ്. ദിവസവും നെല്ലിക്ക ജ്യൂസ്...

Recent Posts

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എസ് ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക്...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍...

35 വര്‍ഷത്തെ സേവനത്തിനു ശേഷം...

വട്ടംതട്ട: 35 വര്‍ഷത്തെ...

35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന...

വട്ടംതട്ട: 35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍...

സൗജന്യ നേത്രപരിശോധനയും തിമിര രോഗ...

മുള്ളേരിയ: ചെങ്കള പ്രാഥമിക...

സൗജന്യ നേത്രപരിശോധനയും തിമിര രോഗ ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

മുള്ളേരിയ: ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം മുള്ളേരിയ ലയണ്‍സ്...

Articles

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

error: Content is protected !!