CLOSE
 
 
തരിശ് രഹിത ഗ്രാമത്തിന്റെ ഭാഗമായി ഹരിത സമൃദ്ധി വാര്‍ഡാകാന്‍ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ്
 
 
 

ബേഡഡുക്ക: ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ നടന്നു വരുന്ന തരിശ് രഹിത ഗ്രാമത്തിന്റെ ഭാഗമായുള്ള നാനാതരം കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ വേറിട്ട ഇടപെടലുകളുമായി ഒമ്പതാം വാര്‍ഡ് ഹരിത സമിതിയും എഡിഎസും മുന്നേറുന്നു. വാര്‍ഡിലാകെ കുടുംബശ്രീ അംഗങ്ങള്‍ കോവല്‍ കൃഷി നടത്തി വരികയാണ്. ഓരോ അയല്‍കൂട്ട അംഗവും അവരവരുടെ വീട്ട് പരിസരത്ത് കോവയ്ക്ക കൃഷിയെടുക്കുവാനാണ് എഡിഎസിന്റെ തീരുമാനം. ഇത് നല്ല നിലയില്‍ പുരോഗമിച്ചു വരുന്നു. വാര്‍ഡിനകത്തെ 25 കുടുംബശ്രീ ജെഎല്‍ജികളിലൂടെ വ്യാപകമായ തരിശ് പച്ചക്കറി കൃഷിയുടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി ഇവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ പ്രവൃത്തികള്‍ ആരംഭിക്കും.

നിലവില്‍ ലഭ്യമായ വയലുകളിലെല്ലാം നെല്‍ക്കൃഷി ഇറക്കി കഴിഞു. പറയംപള്ളത്ത് 4 ഏക്കറോളം പാടത്ത് കല്യോട്ടെ പെരുങ്കളിയാട്ടത്തിന് സദ്യ വിളമ്പാനുള്ള നെല്‍കൃഷി പ്രദേശവാസികളാകെ ചേര്‍ന്ന് ആവേശപൂര്‍വം നടക്കുകയുണ്ടായി. നാടൊന്നാകെ ഈ ദൗത്യത്തില്‍ പങ്കാളികളായി. കക്കോട്ടമ്മയിലും സംഘമായി നെല്‍കൃഷി ഇറക്കി. കൂടാതെ പെരിങ്ങാനം, ജയപുരം എന്നിവിടങ്ങളിലും നെല്‍ക്കൃഷി എടുക്കുന്നുണ്ട്. കൂടാതെ 25 ജെ എല്‍ ജി കളും ആഗ: 10 നകം ചുരുങ്ങിയത് ഒന്നെങ്കിലും മണ്‍ ജലസംഭരണികള്‍ നിര്‍മിച്ച് ഒഴുകുന്ന മഴവെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ ജനകീയ സംരംഭമായി മഴച്ചങ്ങാതികളായി മാറും.

ആഗസ്റ്റ് 10 ന് വാര്‍ഡ് ഹരിത സമിതി, എഡിഎസ്, ഗ്രാന്മ സംഘം, ഭഗത് സിംങ് പുസ്തകാലയം എന്നിവ സംയുക്തമായി കൃഷി- ജീവിതവും സംസ്‌കാരവും എന്ന വിഷയത്തില്‍ സെമിനാറും വാര്‍ഡ് തല തരിശ് രഹിത പ്രഖ്യാപനവും നടത്തും. ഈ പരിപാടിയില്‍ കാര്‍ഷിക വിദഗ്ദരെ പങ്കെടുപ്പിക്കും. വാര്‍ഡിലെ മുഴുവന്‍ കൃഷിക്കാരെയും വിള ഇന്‍ഷൂര്‍ ചെയ്യിപ്പിക്കാനും ആഗസ്റ്റ് 10 നകം ക്യാമ്പയിന്‍ ഏറ്റെടുക്കും. ജയപുരം പുളീരടിയിലെ കാവ് പച്ചത്തുരുത്താക്കി സംരക്ഷിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടക്കമിടും.

വാര്‍ഡിലെ മുഴുവന്‍ വീടുകളിലും കമ്പോസ്റ്റ് പിറ്റുകള്‍, സോക്ക് പിറ്റുകള്‍, മഴവെള്ളക്കൊയ്ത്ത്, മണ്ണിര കമ്പോസ്റ്റ് എന്നിവ നടപ്പാക്കുവാന്‍ ഹരിത സമിതി മുന്നിട്ടിറങ്ങും. 2019 സെപ്തംബര്‍ 5 മുതല്‍ പള്ളത്തിങ്കാലില്‍ വാര്‍ഡു തല ഗ്രാമച്ചന്ത സമാരംഭിക്കും. ഈ ചന്തയില്‍ വാര്‍ഡിനകത്ത് ഉല്‍പാദിപ്പിച്ച പക്ഷക്കറികള്‍ വിപണനം ചെയ്യും. മേല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനും ആഗസ്റ്റ് 5 നകം അയല്‍ സഭാ തലത്തില്‍ വിപുലമായ യോഗങ്ങള്‍ ചേരുന്നുണ്ട്. ഈ വലിയ ദൗത്യത്തില്‍ പങ്കാളികളാവാന്‍ മുഴുവന്‍ ബഹുജനങ്ങളും അയല്‍ക്കൂട്ടാംഗങ്ങളും സ്വാശ്രയ സംഘാംഗങ്ങളും, കൃഷിക്കാരും ക്ലബുകളും മുന്നോട്ട് വരണമെന്ന് വാര്‍ഡ് തല ഹരിത സമിതി യോഗം ആവിശ്യപ്പെട്ടു.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് സിആര്‍, ഭരണ സമിതി അംഗം ഉമാവതി, സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍, എസ് വി ഇന്ദിര, എസ്.്ടി പ്രമോട്ടര്‍ എം ശാന്ത, എഡിഎസ് സെക്രട്ടറി പുഷ്പലതാ മോഹന്‍, പ്രസിഡണ്ട് സുനിത ജയപുരം, കെ.ടി ബാലകൃഷ്ണന്‍, ടി മോഹനന്‍, ദാമോദരന്‍ പൊന്നം കയ, വേണുഗോപാലന്‍ കക്കോട്ടമ്മ, പി ഗോപാലന്‍ മാസ്റ്റര്‍ കക്കോട്ടമ്മ, പുഷ്പ പറയംപള്ളം, ലോഹി ദാക്ഷന്‍, ജയചന്ദ്രന്‍ പെരിങ്ങാനം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൃഷിയെ സ്നേഹിച്ച സാബുവിന് കളക്ടറുടെ ഓണക്കോടി

കൃഷിയെ സ്നേഹിച്ച സാബുവിന് കളക്ടറുടെ...

കാസറഗോഡ്: മണ്ണിന്റെ ഗന്ധം പ്രാണവായു ആക്കി കൃഷിയെ സ്നേഹിച്ച കര്‍ഷകന്‍...

കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ നടന്ന കര്‍ഷക ദിനാഘോഷത്തില്‍ പ്രദേശത്തെ...

കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ നടന്ന കര്‍ഷക...

രാജപുരം: കാലിച്ചാനടുക്കം ഗവ: ഹൈസ്‌കൂളില്‍ പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2018-19...

മഞ്ചേശ്വരം:  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുത്തിഗെ,...

തരിശ് രഹിത ഗ്രാമത്തിന്റെ ഭാഗമായി ഹരിത സമൃദ്ധി...

തരിശ് രഹിത ഗ്രാമത്തിന്റെ ഭാഗമായി...

ബേഡഡുക്ക: ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ നടന്നു വരുന്ന തരിശ് രഹിത...

ഉത്തരവുണ്ടായിട്ടും നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ തൊഴിലാളികള്‍ക്ക് ജോലി...

ഉത്തരവുണ്ടായിട്ടും നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ...

നെല്ലിയാമ്പതി: കോടതി ഉത്തരവും സര്‍ക്കാര്‍ ഉത്തരവും ഉണ്ടായിട്ടും നെല്ലിയാമ്പതിയിലെ ഓറഞ്ച്...

Recent Posts

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം...

രാജപുരം: കാലിച്ചാനടുക്കം സെന്റ്...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം...

രാജപുരം: കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എസ് ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക്...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍...

35 വര്‍ഷത്തെ സേവനത്തിനു ശേഷം...

വട്ടംതട്ട: 35 വര്‍ഷത്തെ...

35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന...

വട്ടംതട്ട: 35 വര്‍ഷത്തെ സേവനത്തിനു ശേഷം പോസ്റ്റല്‍ സര്‍വ്വീസില്‍...

Articles

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

error: Content is protected !!