CLOSE
 
 
ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍: ചരിത്രത്തിലേക്ക്….
 
 
 

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത് നാലാം ഊഴം. നാലു തവണ മുഖ്യനായെങ്കിലും കര്‍ണാടകയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് സമയങ്ങളില്‍ അധികാരത്തിലിരുന്നത് യദ്യൂരപ്പയായിരുന്നെന്നത് ചരിത്രം. അതു തിരുത്തിക്കുറിക്കുക എന്ന ലക്ഷ്യം സാധ്യമാകുമോ ഇത്തവണ?

കേരളമെന്നതുപോലെ കര്‍ണാടകവും വൈവിദ്ധ്യ രാഷ്ട്രീയത്തിന്റെ പറുദിസയാണ്. കേരളത്തിനൊപ്പം 1956ലെ നവമ്പര്‍ ഒന്നിന്റെ തണുപ്പിലായിരുന്നു ജനനം. അന്ന് പേര് മൈസൂരു. ആ പേര് ന്യൂജനിനു അത്രക്കങ്ങ് പിടിച്ചില്ല. അങ്ങനെ 1973ല്‍ മൈസൂരു കര്‍ണാടകയായി മാറി. പേരും അതിര്‍ത്ഥിയും മാറി. കുടക് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

രാഷ്ട്രീയ ചതുരങ്കത്തിന്റെ, മഹാഭാരതത്തില്‍ ശകുനിയുടെ കളി, പകിട കളിയില്‍ ബിരുദം നേടിയ നേടിയ സംസ്ഥാനമാണ് കര്‍ണാടകം. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മാറേണ്ട മുഖ്യമന്ത്രി ശരാശരി നോക്കിയാല്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കലെന്ന നിരക്കില്‍ രാജി, സത്യപ്രതിജ്ഞ. 47 വര്‍ഷത്തിനിടയില്‍ 22 മുഖ്യമന്ത്രിമാര്‍. ഇന്നും ശനിദശ മാറാതെ കര്‍ണാടക.

ചരിത്ര നിര്‍മ്മിതിയിലെ റെക്കാര്‍ഡുകാരനാണ് യദ്യൂരപ്പ. ചരിത്രത്തില്‍ ചരിത്രം കുറിക്കുന്ന മുഖ്യന്‍. കേരളത്തില്‍ സി.എച്ച് മുഹമ്മത് കോയക്കാണെങ്കില്‍ കര്‍ണാടകയില്‍ ഏറ്റവും കുറഞ്ഞ കാലാവധിക്കു ഭരിച്ച മുഖ്യമന്ത്രി എന്ന കിരീടവും അദ്ദേഹത്തിനു തന്നെ. 2007 കാലം. അന്ന് ഒരു നവമ്പര്‍ 12ന്, കര്‍ണാടകപ്പിറവിദിനാഘോഷത്തിന്റെ ഹാങ്ങ് ഓവര്‍ മാറുന്നതിനു മുമ്പാണ് യദ്യൂരപ്പയുടെ കന്നി സത്യ പ്രതിജ്ഞ. ഈ ദിനത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബി.ജെ.പിയുടെ അധികാരക്കുതിര ദക്ഷിണേന്ത്യന്‍ കടവു കടന്ന ദിവസം. പക്ഷെ കര്‍ണാടകയെ ബാധിച്ച ശനി മുഖ്യമന്ത്രി യെദ്യൂരപ്പയേയും വെറുതെ വിട്ടില്ല. ചാപ്പിള്ളയായി മാറി പ്രഥമ ബി.ജെ.പി മന്ത്രിസഭ. ഒരാഴ്ച്ച തികയും മുമ്പേ, കൃത്യം എഴാം പക്കം അത് ചരമമടഞ്ഞു. ജനാധിപത്യത്തിന്റെ ഓക്‌സിജന്‍ – പിന്തുണ നഷ്ടപ്പെട്ടതാണ് മരണകാരണം. വീണ്ടും തെരെഞ്ഞെടുപ്പ്. വീണ്ടും ജയം ബി.ജെ.പിക്ക് തന്നെ. 2008 മെയ് 30ന് യെദ്യൂരപ്പയുടെ രണ്ടാം മന്ത്രിസഭ വന്നു. പക്ഷെ പുലിപേലെ വന്നത് എലിപോലെ പോയി. കൃത്യമായി പറഞ്ഞാല്‍ മുന്നു വര്‍ഷവും രണ്ടു മാസവും ഏച്ചുവേച്ചു നടന്ന രണ്ടാം മന്ത്രിസഭ മുടന്തി. ഒടുവില്‍ അഗ്രഹാരാ കോടതി സ്വരം കടുപ്പിച്ചപ്പോള്‍ രാജിവെക്കേണ്ടി വന്നു. നേരെ പോയത് ജയിലിലേക്ക്.

അഴിമതിയും, ഭുമി ഇടപാടും , കേസും കൂട്ടവുമായി പിന്നേയും കാലം കടന്നു. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാറില്ലല്ലോ . യെദ്യൂരപ്പ തൊഴുത്തിലായതാവാം കാരണം ബി.ജെ.പിക്കു ഭരണം പോയി. കോണ്‍ഗ്രസിലെ സിദ്ധാരാമയ്യ മുഖ്യനായി. അതിനിടയില്‍ തൊഴുത്തില്‍ തളക്കപ്പെട്ട ആന – യദ്യൂരപ്പ – വീണ്ടും ചീര്‍ത്തു. അത് തൊഴുത്തു മാറി. ബി.ജെ.പിയുടെ ആലയിലായി. ബി.ജെ.പിയില്‍ ചേര്‍ന്നതല്ല, കെ.ജെ.പി അപ്പാടെ ലയിക്കുകയായിരുന്നു. എല്ലാ പ്രതിബന്ധങ്ങളും തട്ടിമാറ്റി യദ്യൂരപ്പ വീണ്ടും അധികാര രാഷ്ട്രീയത്തിലേക്ക്. മൂന്നാം ഊഴം. 2018 മെയ് 17ന് വീണ്ടും മുഖ്യമന്ത്രി. സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടു മണിക്കൂറിനകം പുതിയ പ്രഖ്യാപനം വന്നു. സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരുടേയും കടം ഇതാ എഴുതിത്തള്ളിയിരിക്കുന്നു. എന്നാ ആ മന്ത്രിസഭ ചാപ്പിള്ളയായി.

ജനനം കഴിഞ്ഞ് ഒരാഴ്ച്ച തികഞ്ഞില്ല, ആറാം പക്കം മന്ത്രിസഭ വീണു. സഭയില്‍ ഭുരിപക്ഷം തെളിയിക്കാന്‍ കഴിയാതെ അദ്ദേഹത്തിനു നാണം കെട്ടു ഇറങ്ങേണ്ടി വന്നു. ശനി ബാധിച്ചാല്‍ കൊണ്ടേ പോകു എന്നൊരു ചൊല്ലുണ്ടല്ലോ. ഇതു മാറ്റാന്‍ കേരളത്തില്‍ അടക്കം കണ്‍കണ്ട ഒട്ടുമിക്ക അമ്പലങ്ങളിലും – കേരളത്തില്‍ വരെ – നേര്‍ച്ചയും വഴിപാടുമായി നടന്നിട്ടും അതിന്റെ ഗുണഫലം സിദ്ധിച്ചത് സിദ്ധാരാമയ്യക്കും, കുമാരസ്വാമിക്കുമായിരുന്നു. ശനി ബാധിച്ചാല്‍ ഭഗവാനെന്തു ചെയ്യാനൊക്കും. മുഖ്യമന്ത്രിയായി നാണം കേടുണ്ടായ യെദ്യൂരപ്പ പിന്നെ അടങ്ങിയിരുന്നില്ല. കുതികാല്‍ വെട്ടോ, പിന്തുണ പണംകൊടുത്ത് വിലക്കുവാങ്ങലോ, ജനാധിപത്യത്തെ കശാപ്പു ചെയ്‌തോ, അതോ ദൈവാനുഗ്രഹം ഒന്നു കൊണ്ടു മാത്രമോ എങ്ങനെ വേണമെങ്കിലും വിലയിരുത്താം ഇതാ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തി നില്‍ക്കുന്നു. മുഴുവന്‍ കടങ്ങളും എഴുതിത്തള്ളിയിരിക്കുന്നു എന്ന പഴയ പ്രഖ്യാപനത്തില്‍ പുതുമ ചാര്‍ത്തിക്കൊണ്ട് പുതിയ പ്രഖ്യാപനവും വന്നു.
എല്ലാ നേയ്ത്തുകാരുടേയും കടവായ്പ്പ എഴുതിത്തള്ളിയിരിക്കുന്നു.

ഹേ ജനാധിപത്യമേ, നിങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തിക്കോളു. യെദിയൂരപ്പമാര്‍ തലയുയര്‍ത്തട്ടെ.

കര്‍ണാടക എന്ന പേരു കൈയ്യില്‍ കിട്ടി സംസ്ഥാനമായതിനു ശേഷം 47 വര്‍ഷത്തിനു ശേഷം ഇത് 22ാം മത് മുഖ്യമന്ത്രിയെങ്കിലും നല്ലൊരു ഭാവിയുണ്ടാകട്ടെ. 1956ലെ മൈസൂരുവിന് കര്‍ണാടക എന്നു പേരിടാന്‍ യോഗമുണ്ടായ മുഖ്യമന്ത്രി ദേവരാജ് അരശിനും അതിനുശേഷം വന്ന സിദ്ധാരാമയ്യക്കും മാത്രമേ അഞ്ചുവര്‍ഷം തികയ്ക്കാന്‍ യോഗമുണ്ടായുള്ളു. മുന്‍ ചരിത്രം ചികഞ്ഞാല്‍ അരസ് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധയൂന്നിയതോടെ എസ്.എം.കൃഷ്ണമുഖ്യമന്ത്രിയായി. കൃഷ്ണക്കും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. കാലാവധിക്ക് ഒരു വര്‍ഷം മുമ്പേ നിയമ സഭ പിരിച്ചു വിട്ട് തെരെഞ്ഞെടുപ്പിനെ നേരിട്ടിരുന്നു.

(നമ്മുടെ നായനാര്‍ക്കും ഇങ്ങനെയൊരു അക്കിടി കേരളത്തില്‍ പറ്റിയിരുന്നു) പിന്നീട് വന്നത് സഖ്യ സര്‍ക്കാര്‍. അങ്ങനെ വന്ന ധരംസിങ്ങിനു രണ്ടു വര്‍ഷം പോലു തികക്കാനായില്ല. പകരം വന്ന എച്ച്.ഡി. ദേവഗൗഡക്കും പ്രധാനമന്ത്രി പദമെന്നതു പോലെ അധികാരം പാതി വഴിയില്‍ ഉപേക്ഷിച്ചു പോരേണ്ടി വന്നു. ദേശീയ നേതാവ്, കര്‍ഷകരുടെ അത്താണി എന്നൊക്കെ പറഞ്ഞിട്ടെന്തു കാര്യം. ശനി വിടണ്ടേ. ഒരു വര്‍ഷം മാത്രമേ ദേവഗൗഡയെ ശനി അവിടെ ഇരിക്കാന്‍ അനുവദിച്ചുള്ളു. ഇതിനിടയില്‍ ചരിത്രത്തില്‍ ജ്വലിച്ചു വരികയായിരുന്നു യദ്യൂരപ്പ എന്ന കാവിനക്ഷത്രം. യദ്യൂരപ്പക്ക് മറ്റൊരു പദവി കൂടി കര്‍ണാടത്തിലുണ്ട്. നാലാം തവണയും മുഖ്യമന്ത്രിയാകുന്ന ഏക നേതാവ് അദ്ദേഹമാണ്.
പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു......

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു മുളച്ചതു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13 രൂപാ...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ :...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ് കാര്‍ഡ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം കുടിയതും,...

Recent Posts

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍...

അന്തരീക്ഷ മലിനീകരണത്തിന്റെ ആകുലതയിലേക്കൊരു ചുണ്ടുവിരലുമായി ഒ.റ്റു (ഓക്ലിജന്‍) എന്ന പരിസ്ഥിതി...

രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌ക്കൂള്‍ പരിസ്ഥിതി ക്ലബ്ബുകളുടെ കൂട്ടായ്മയില്‍ തയ്യാറാക്കിയ...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല...

കാസറഗോഡ്; കടുത്ത വേനല്‍...

കനത്ത വേനല്‍ച്ചൂടില്‍ കാസര്‍ഗോഡ് ജില്ല വിയര്‍ക്കുന്നു: ചൂടിനൊപ്പം ജില്ലയില്‍ മലമ്പനി...

കാസറഗോഡ്; കടുത്ത വേനല്‍ ചൂടിനിടയില്‍ കാസര്‍കോട്ട് മലമ്പനി പടരുന്നു....

കാഞ്ഞങ്ങാട് നിത്യാനന്ദാ പോളീടെക്നിക് കാന്റീനില്‍...

കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്‌നിക്ക്...

കാഞ്ഞങ്ങാട് നിത്യാനന്ദാ പോളീടെക്നിക് കാന്റീനില്‍ കവര്‍ച്ചാ ശ്രമം: മോഷ്ടാവിനെ കയ്യോടെ...

കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്‌നിക്ക് കാന്റീനില്‍ കവര്‍ച്ച നടത്താന്‍ എത്തിയ...

നീലേശ്വരത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ...

നീലേശ്വരം: നിയന്ത്രണം വിട്ട്...

നീലേശ്വരത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെട്ട് പരിക്കേറ്റ ഡ്രൈവര്‍...

നീലേശ്വരം: നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ പെട്ട് പരിക്കേറ്റ...

ഡോ.പി.കെ.രാജന്‍ സ്മാരക സാഹിത്യ പുരസ്‌കാരം...

നീലേശ്വരം : കണ്ണൂര്‍...

ഡോ.പി.കെ.രാജന്‍ സ്മാരക സാഹിത്യ പുരസ്‌കാരം കെ.എന്‍.പ്രശാന്തിന്

നീലേശ്വരം : കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സ്ലര്‍...

പുന:പ്രതിഷ്ഠയ്ക്കു ശേഷം നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍...

നീലേശ്വരം : പുന:പ്രതിഷ്ഠയ്ക്കു...

പുന:പ്രതിഷ്ഠയ്ക്കു ശേഷം നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ കൂട്ടത്തിലറ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ആദ്യ...

നീലേശ്വരം : പുന:പ്രതിഷ്ഠയ്ക്കു ശേഷം പടിഞ്ഞാറ്റംകൊഴുവല്‍ കൂട്ടത്തിലറ വിഷ്ണുമൂര്‍ത്തി...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!