CLOSE
 
 
രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി ജയന്തി ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ആര്‍.എസ്.എസ് അതേറ്റിടുത്തില്ല.
 
 
 

നേര്‍ക്കാഴ്ച്ചകള്‍…. പ്രതിഭാരാജന്‍

വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി തല പൊക്കില്ല. കര്‍ക്കടകം കനക്കുകയാണ്. ആത്മധൈര്യം വീണ്ടെടുക്കാന്‍ രാമായണപാരായണമാണ് ഒറ്റമുലി. അതിനായി നാടും നഗരവും ഒരുങ്ങി.

പഞ്ഞമാസത്തിലെ രാമായണ പാരായണം കൊണ്ട് മനപ്രയാസവും, കഷ്ടനഷ്ടങ്ങളും ശമിക്കുമെന്നാണ് വിശ്വാസം. അങ്ങനെ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പിന്നിലും ഉണ്ട് ചില രാഷ്ട്രീയ അജണ്ടകള്‍. ഇരുട്ടില്‍ മൂടിക്കിടക്കുന്നിടത്തു നിന്നും ചാരം തട്ടി കനല്‍ക്കട്ടകള്‍ പെറുക്കിയെടുക്കാന്‍ ശ്രമിക്കുകയാണിവിടെ.

ഇടതു പക്ഷം രമായണമാസമെന്നല്ല, ആദ്ധ്യാത്മ രാമായണത്തെ മുച്ചൂടും എതിര്‍ത്തിരുന്നു. രമായാണത്തേക്കാല്‍ കേമനാണ് കമ്പരാമായണമെന്നും പ്രചരിപ്പിച്ചിരുന്നു. ഒരമ്പലം കത്തിച്ചാല്‍ അത്രയ്ക്കും അന്ധവിശ്വാസം മാറും, രാമായണം കത്തിച്ചു കളയുക, രാമനേക്കാള്‍ കേമനാണ് രാവണന്‍… ഇതൊക്കെ 82 കാലത്തെ പുരോഗമന രാഷ്ട്രീയത്തിലെ മുഖവാചകങ്ങളാണ്. ഇടതുപക്ഷ സംസ്‌കാരത്തിന്റെ രാഷ്ട്രീയം അന്ധവിശ്വാസത്തിനും, ആദ്ധ്യാത്മിക ചിന്തക്കും ഏതിരെ പ്രകാശമായി, തീപ്പന്തമായി കത്തിജ്വലിച്ചു നിന്ന കാലമായിരുന്നു അത്.

‘ശ്രീരാമചന്ദ്രന്‍ അയോദ്ധ്യ ഭരിച്ചിരുന്ന രാമരാജ്യത്തില്‍ ഒരു ശുദ്രന്‍ തപസനുഷ്ഠിച്ചു. വിവരമറിഞ്ഞ ആചാരഗുരു ബൃഹസ്പതി ശുദ്രന്‍ തപസുചെയ്യുന്നത് അധര്‍മ്മമാണെന്ന് ശ്രീരാമനെ അറിയിച്ചു. രാമന്‍ ആ ശുദ്ധാത്മാവിന്റെ കഴുത്തു വെട്ടി. രാമരാജ്യം പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഇതാ ജനങ്ങള്‍ ജാഗ്രത പാലിക്കണം’

1982 ജൂലൈ 25ന് തിരുനെല്ലൂര്‍ കരുണാകരന്‍ അങ്ങനെ പ്രസംഗിച്ചു. തിരുവനന്തപുരത്തു വെച്ചായിരുന്നു പ്രസംഗം, ഇന്ന് എസ്.എഫ്‌ഐക്കാര്‍ക്ക് സ്വന്തം ചോരയേത്തന്നെ തിരിച്ചറിയാത്ത കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സെന്ററില്‍ വെച്ച്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റി സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1982ലെ ചിന്ത മാസികയില്‍ ഇതു സമ്പന്ധിച്ചു ഇ.എം.എസ്. എഴുതിയവ പിന്നീട് സമ്പൂര്‍ണ കൃതികളുടെ അറുപത്തഞ്ചാം സഞ്ചയ്കയില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. അതിനകത്തെ വ്യാഖ്യാനം ഇങ്ങനെ. . പൂരാണേതിഹാസങ്ങളേക്കാള്‍ നാം പരിഗണക്കിപ്പെടേണ്ടത് വസ്തുതയില്‍ അതിഷ്ഠിതങ്ങളായ സത്യത്തേയാണ്. ഭൗതിക നിരീക്ഷകര്‍ ചിന്തിക്കേണ്ടതും വിലയിരുത്തേണ്ടതും സത്യാത്മകത കണക്കിലെടുത്തു കൊണ്ടാണ്. ചരിത്രത്തില്‍ ലിഖിതങ്ങളായ വസ്തുതകള്‍ ശാസ്ത്രീയമായി വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ സാധിക്കുന്നതും, സാധിക്കേണ്ടതും ഇടതു പക്ഷ ഭൗതികവാദ സൈദ്ധാന്തികര്‍ക്കാണ്. അത്തരം വിക്ഷണങ്ങള്‍ ഏല്ലായ്‌പ്പോഴും തൊഴിലാളിവര്‍ഗ തല്‍പ്പരത കൂടി കണക്കിലെടുത്തുള്ളതായിരിക്കും. അതായത് പുരാണങ്ങളേയും ഇതിഹാസങ്ങളേയും സത്യാത്മകമായി വിശകലനം ചെയ്യാന്‍ കൃത്യമായി കഴിയുക തൊഴിലാളി വര്‍ഗ തല്‍പ്പരായ ഭൗതിക വാദ ചിന്തകര്‍ക്കായിരിക്കും. യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്നതിനും, മുന്‍ വിധികളില്ലാതെ വ്യാഖ്യാനിക്കുവാനും അവര്‍ക്കേ സാധിക്കുകയുള്ളു.. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തൊഴിലാളിവര്‍ഗവും, അതിന്റെ പ്രത്യയശാസ്ത്രവും ഇപ്പോഴും ഇക്കാര്യത്തില്‍ അവരുടെ ദുര്‍ബലതകള്‍ പ്രകടിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതു കൊണ്ടു തന്നെ അത്തരക്കാര്‍ക്ക് പ്രാചീനകേരളത്തിന്റെ ചരിത്രപ്രശ്‌നങ്ങളില്‍ ഭൗതികവാദം പ്രയോഗിക്കുന്നതിനു കഴിഞ്ഞിട്ടില്ല. ആദ്ധ്യത്മിക രാമായണം വാല്‍മീകി രാമയണത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒന്നാണെന്ന് കാണിക്കാന്‍ അദ്ദേഹം തന്നെ എഴുതി പ്രസിദ്ധീകരിച്ച ‘മാര്‍ക്‌സിസവും മലയാള സാഹിത്യവും’ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു. ‘ഈ കൃതികള്‍ (രാമായണവും മഹാഭാരതവും) കേരള ജനതയുടെ പുരോഗതി തടസപ്പെടുത്തുന്ന വീക്ഷണഗതിയേയാണ് സാധാരണക്കാരുടെ മനസില്‍ ഉണര്‍ത്തിവിടുക. രാമായണത്തിലും മഹാഭാരതത്തിലും ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള മതപരമായ വേലിക്കെട്ടുകള്‍ തകര്‍ത്തല്ലാതെ കേരളീയ ജനതയ്ക്ക് സ്വയം പരിഷ്‌കരിക്കാനും, പുതിയ നേട്ടങ്ങള്‍ കൊയ്യാനും, തന്റേതായ സാഹിത്യവും, സംസ്‌കാരവും കരുപ്പിടിപ്പിക്കുവാനും കഴിയുകയില്ല.

രാമായണ മാസവുമായും അതിന്റെ ഉല്‍ഭവത്തേക്കുറിച്ചും ഇ.എം.എസിന്റെ ഈ കുറിപ്പിനെ ബന്ധപ്പെടുത്തി പരിശോധന നടത്തുമ്പോള്‍ തുറന്നു വെച്ചു നോക്കേണ്ട മറ്റൊന്നാണ് ഒ.രാജഗോപാല്‍ എം.എല്‍.എയുടെ ആത്മകഥാ പുസ്തകം. അതില്‍ പറയുന്നത് ഈവണ്ണമാണ്.

1982ല്‍ എറണാകുളത്തു വെച്ച് ചേര്‍ന്ന ഹിന്ദുമഹാ സമ്മേളനത്തിന്റെ സ്വാഗത സംഘം പിന്നീട് ഹിന്ദുമഹാസഭയെന്ന പേരില്‍ ഒരു സംഘടനയായി രൂപം പ്രാപിക്കുകയാരുന്നു. അന്ന് നടന്ന മഹാസമ്മേളനമാണ് മുഴുവന്‍ ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും കര്‍ക്കടക മാസം രാമായണമാസമായി ആചരിക്കണമെന്ന ആഹ്വാനമുണ്ടായത്.

ഇവിടെ ചുരുക്കുകയാണെങ്കില്‍ ആദ്ധ്യാത്മ ഗ്രന്ഥങ്ങളെ തള്ളിപ്പറഞ്ഞും. തൊഴിലാളി വര്‍ഗ സംസ്‌കാരംവും, ഭൗതികവാദ സിദ്ധാന്തവും ഉയര്‍ത്തിപ്പിടിക്കുന്ന മാര്‍ക്‌സിയന്‍ വീക്ഷണവും, ജാതി അധിഷ്ടിത മേല്‍ത്തട്ട്-സാവര്‍ണ്യ വര്‍ഗം ഉയര്‍ത്തിപ്പിടിക്കുന്ന ‘ഇന്ത്യ ഹിന്ദുക്കളുടേത’് എന്ന വാദവും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് കേരളത്തില്‍ രാമായണമാസാചരണം രൂപം കൊള്ളാനും വികാസം പ്രാപിക്കുവാനുമുള്ള കാരണങ്ങളില്‍ പ്രധാനമായെതെന്ന് കാണാം. പിന്നീട് കാലം ഏറെ പിന്നിട്ട് നാം 2017ലേക്കു വരുമ്പോള്‍ രാമായണമാസാചരണത്തെ നഖശിഖാന്തം ഏതിര്‍ത്തവര്‍ തന്നെ രാമായണമാസം ആചരിക്കുക മാത്രമല്ല, ആഘോഷിക്കുക തന്നെ വേണമെന്ന നിലയിലെത്തി. കണ്ണൂരില്‍ അടക്കം അവ നടപ്പിലാക്കിയതു വഴി സ്വയം അപഹാസ്യരാവുകയും ചെയ്തു. ഇന്നത്തെ ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് ഓര്‍ത്തു ചിരിക്കാന്‍ വക നല്‍കാന്‍ പോന്നവയാണ് ഇതെല്ലാം.

1930കളില്‍ കേരളത്തില്‍ മുഴങ്ങിയ ‘രാമായണം കത്തിക്കുക’ എന്ന ആഹ്വാനത്തില്‍ നിന്നും രാമായണ മാസത്തിലേക്കുളള പ്രയാണമെത്തിയതിനേക്കുറിച്ചു നോക്കാം.

1982 ഏപ്രില്‍ 4, 5 തിയ്യതികളില്‍ എറണാകുളത്തു വെച്ചാണ് രാമായണമാസപ്പിറവി. ഭാരതത്തിലെല്ലാം ഇങ്ങനെ വിവിധോദ്യേശങ്ങള്‍ക്കായി ഹിന്ദു സമ്മേളനങ്ങള്‍ നടന്നു വരികയായിരുന്നു. പി. പരമേശ്വരനും, സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീര്‍ത്ഥയും ഡോ. കരണ്‍സിങ്ങും ആര്‍എസ്എസ് സര്‍സംഘചാലക് ബാലാസാഹേബ് ദേവറസും സംഘാടകര്‍. ‘ഹിന്ദുക്കള്‍ നാമൊന്നാണേ’ ഇതാണ് മുഖ്യ മുദ്രാവാക്യം സംഘാടനത്തിന്റെ പ്രായോജകരായ ആര്‍.എസ്.എസിനേപ്പോലും ഞെട്ടിക്കും വിധം ജനം ഒഴുകിയെത്തി.
വിശാല ഹിന്ദുസമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളന വേദിയില്‍ മംഗളപൂജ നടന്നു. ഈഴവ സമുദായത്തില്‍ പിറന്നു തന്ത്രം പഠിച്ചു തന്ത്രിവര്യനായി തീര്‍ന്ന പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു അവിടെ മുഖ്യകര്‍മ്മി. സുര്യകാലടി ഭട്ടതിരിപ്പാട് സവര്‍ണനെങ്കിലും ശ്രീധരന്‍ തന്ത്രിയുടെ പരികര്‍മ്മി മാത്രമായി. സാവര്‍ണ്യത്തിന്റെ തേന്‍ കുടിച്ചു വളര്‍ന്ന തന്ത്രിസമൂഹത്തിലെ മഹത്തായ പേര് പെരുവനം കെ.പി.സി. അനുജന്‍ ഭട്ടതിരിപ്പാട്ടും ഷര്‍ട്ട് ഊരി മറ്റൊരു പരികര്‍മ്മി സ്ഥാനത്തു നിന്നു. ഇടതുകാര്‍ എന്നും എല്ലാ സമരങ്ങളിലും കൂടെ നടത്തിയിരുന്ന താഴ്ന്ന വര്‍ഗമെന്ന് സ്വയം കരുതി മാറി നിന്നവരെ ആര്‍.എസ്.എസ് അംഗീകരിച്ചിരിക്കുന്നു എന്ന ഖ്യാതി ജാതിരാഷ്ട്രീയത്തില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ആര്‍.എസ്.എസില്‍ ഉണ്ടെന്ന് പറയപ്പെടുന്ന സാവര്‍ണ്യ-അവര്‍ണ വിഭാഗീയത പാടെ അവസാനിച്ചിരിക്കുന്നതായി അതിലെ അണികളും കരുതി .

അന്ന് ചേര്‍ന്ന വിശാലഹിന്ദു സമ്മേളനത്തിന്റെ സംഘാടകസമിതി പിന്നീട് ഒരു സംഘടനയായി പ്രവര്‍ത്തിക്കുകയായിരുന്നു. ആ സംഘടനയുടെ ഔദ്യോഗിക പ്രമേയം അംഗീകരിച്ച സംഗതിയാണ് കര്‍ക്കടത്തിലെ രാമായണമാസാചരണം. ഈ ഒരു പ്രമേയം മാത്രമല്ല, അന്ന് അവിടെ അംഗീകാരത്തിനു വന്നിരുന്നത്. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജയന്തി ദിനങ്ങളും ആഘോഷിക്കാന്‍ തീരുമാനമുണ്ടായി. ‘ആചാര്യത്രയം’ എന്നാണതിനു അന്ന് പേരു നല്‍കിയിരുന്നത്. കാലമേറെ കഴിഞ്ഞ് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ രാമായണ മാസാചരണത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ഹൈന്ദവ മുന്നണിക്കും, അതിനു നേതൃത്വം നല്‍കുന്ന ആര്‍എസ്.എസിനും കഴിഞ്ഞുവെന്ന് വ്യക്തം. എന്നാല്‍ അന്നു നിശ്ചയിച്ച മറ്റൊരു തീരുമാനം ആചാര്യത്രയം ആചരിക്കാനോ, അതിനായി നേതൃത്വം നല്‍കാനോ ആരും തന്നെ മുന്നോട്ടു വന്നില്ല. പ്രത്യേകിച്ച് ആര്‍.എസ്.എസ് നേതൃത്വം. ഇതു വ്യക്തമാക്കുന്നത് ആര്‍.എസ്.എസ് എന്ന സംഘടനയ്ക്കകം ഇനിയും സവര്‍ണ-അവര്‍ണ വിവേചനം തീണ്ടാപ്പാടകലെ അതിന്റെ നിഴലുകളുണ്ടെന്നാണ്. ഈഴവ കുലജാതനായ ശ്രീധരന്‍ തന്ത്രി മുഖ്യ കര്‍മ്മിയായി സമ്മേളനത്തിനു തുടക്കമിട്ടതൊക്കെ ആര്‍.എസ്.എസിന്റെ അടവുനയങ്ങള്‍ മാത്രമായിരുന്നുവെന്നും അവര്‍ക്കിടയില്‍ തങ്ങളുടെ സാവര്‍ണ്യ ഹിന്ദുത്വത്തിനു തന്നെയാണ് മേല്‍ക്കൈ എന്നും ഇതു തെളിയിക്കുന്നു. അതെന്തുമാകട്ടെ, ക്ഷേത്രസങ്കേതങ്ങളില്‍ നിന്നും പ്രകാശവുമായി പൊതുവേദികളിലേക്കും, അതിനപ്പുറത്തേക്കും, രാമായണം വായന ആഘോഷിക്കപ്പെട്ടു. എന്നാല്‍ അയ്യങ്കാളിയേയും ചട്ടമ്പിസ്വാമികളേയും കുറിച്ച് ഒരു വിദ്വല്‍ സദസ്സുമുണ്ടായില്ല. കടുപ്പിച്ച ആശയ വിചാരങ്ങള്‍, സംവാദങ്ങള്‍, ക്വിസ് ഒന്നുമുണ്ടായില്ല. എന്നാല്‍ അന്ന് ആര്‍.എസ്.സ് വിളിച്ചു ചേര്‍ത്ത ഹിന്ദുസമ്മേളനത്തെ ഇടതുകാര്‍ ഏതിര്‍ത്തുവെങ്കിലും പിന്നീട് 2017ലെത്തി നില്‍ക്കുമ്പോള്‍ ജാതി സമത്വത്തിനു വേണ്ടി പൊരുതിയ ആചാരത്രയങ്ങളുടെ ജയന്തി സി.പി.എം ആഘോഷിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. സി.പി.എം എപ്പോഴും അങ്ങനെയാണല്ലോ. വൈകിയേ ബുദ്ധിയുണരൂ. ഗുരുവദേവന്റേയും, അയ്യങ്കാളിയുടേയും, ചട്ടമ്പിസ്വാമികളുടേയും ജന്മദിനാഘോഷത്തിനു വേണ്ടത്ര പ്രചാരം നല്‍കാന്‍ സി.പി.എം ഒരു സന്യാസി വര്യനെത്തന്നെ നിയമിച്ചു. അതാണ് സന്ദീപാന്ദഗിരി.

ഇന്ന് സന്ധ്യാ നേരത്ത് കുളിച്ചു കുറി തൊട്ട് രാമായണം വായിക്കുന്ന മുത്തശിമാര്‍ മാത്രമല്ല, കുഞ്ഞു കുട്ടികളെ വരെ കാണാന്‍ കഴിയുന്നു. അക്ഷരം പഠിക്കരുത്, വേദം കേള്‍ക്കുക പോലുമരുത് എന്ന് നിഷ്‌ക്കര്‍ശിച്ചിരുന്ന മനുമഹര്‍ഷിയുടെ കാലത്തു നിന്നും മാറി തീയ്യത്തറവാടുകളില്‍ വരെ രാമായണപാരായണം ആചാരമായി കൊണ്ടാടപ്പെടുന്നു. എന്നാല്‍ രാമായണമെന്ന മഹാകാവ്യത്തെ മനസിരുത്തി പഠിക്കുന്ന, ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന, ദൈവമായ രാമപക്ഷത്തു നിന്നുമല്ലാതെ ഇന്ന് ലോകമെത്തി നില്‍ക്കുന്ന മനുഷ്യ പക്ഷത്തു നിന്നും രാമായണത്തെ വിശകലനം ചെയ്യാന്‍ എവിടെയും ശ്രമം നടന്നില്ല. ഇതുകൊണ്ടു തന്നെ രാമായണത്തിലെ കഥ പുതിയ, മാറിവരുന്ന കാലഘട്ടങ്ങളുമായി തുലനം ചെയ്തു പരിശോധിക്കാന്‍ വായനക്കാര്‍ക്കും കേഴ്വിക്കാര്‍ക്കും കഴിയാതെ വരുന്നു. ഇതാണ് സത്യം. രാമായണത്തെ പിന്‍പറ്റി ഇടതുപക്ഷ രാഷ്ട്രീയത്തിനു ഭൗതികവാദം പ്രചരിപ്പിക്കാന്‍ കഴിയാതിരുന്നതു പോലെത്തന്നെ വലതു പക്ഷ ഹൈന്ദവ മുന്നേറ്റ രാഷ്ട്രീയത്തിനു മനുഷ്യ പക്ഷത്തേക്ക് രാമായണ മാസാചരണത്തെ വഴി തിരിച്ചു വിടാനും കഴിയാതെ വന്നു. ആദികാവ്യമായ വാല്‍കിരാമായണത്തിലെ രാമന്‍ വിചാരവും വികാരവും ഉള്ള, എല്ലും, തോലുമുള്ള പച്ചമനുഷ്യനും, തുഞ്ചത്തെഴുത്തച്ചന്റെ രാമന്‍ മനുഷ്യനുമപ്പുറത്തെ ദൈവത്തെ ചിത്രീകരിക്കുന്നതുമാണ്. രാമായണപക്ഷാചരണം ദേവപക്ഷത്തു നിന്നുമുള്ള വായനക്കു ബദലായി മനുഷ്യപക്ഷത്തു നിന്നുമുള്ളതാക്കി മാറ്റാന്‍ ഭൗതികവാദ ചിന്തകര്‍ പരിശ്രമിക്കേണ്ടുന്ന സമയം അധികരിച്ചിരിക്കുന്നു.

പ്രതിഭാരാജന്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന്...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്. കോവിഡിനു...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ തല്‍സ്ഥാനം...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്. കുശാഗ്ര...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട്...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്....

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍ പലതും...

Recent Posts

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍...

കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഘടിപ്പിച്ച വയറിങ് സാധനങ്ങള്‍ കവര്‍ന്നു;...

കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം ആനപ്പെട്ടിയില്‍ നിര്‍മാണത്തിലിരിക്കുന്ന...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ...

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ...

സിബിഎസ്ഇ 30% സിലബസ് വെട്ടിക്കുറച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

ഉദുമ: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി.എസ്.ഇ സിലബസില്‍...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ...

കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരുടെ...

പാണത്തൂർ: കർണാടകയിലെ എള്ളുക്കൊച്ചിയിൽ രണ്ട് പേർക്ക് കോവിഡ് രോഗം...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍...

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട്...

കാസറഗോഡ്: കാസറഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം...

കാസര്‍കോട്: ജനകീയ സമരങ്ങളെ...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം മാത്രം: ധനഞ്ജയന്‍ മധൂര്‍

കാസര്‍കോട്: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നത് പിണറായി സര്‍ക്കാറിന്റെ വ്യാമോഹം...

Articles

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

error: Content is protected !!