CLOSE
 
 
പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട രാമസ്വാമിക്ക് ഇപ്പോള്‍ വര്‍ണ്ണപൂക്കള്‍ കൂട്ട്
 
 
 

കാഞ്ഞങ്ങാട്: പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത നെയ്ത്തു തൊഴിലാളി രാമസ്വാമിക്ക് ജീവിതത്തിന്റെ ഊടും പാവും നെയ്യാന്‍ പൂക്കള്‍ കൂട്ട്. നന്നേചെറുപ്പത്തില്‍ വര്‍ണ്ണ നൂലുകള്‍ ചേര്‍ത്ത് ഉടയാടകള്‍ നെയ്ത പാലക്കാട് സ്വദേശി ഇന്ന് നൂലുകളില്‍ കോര്‍ക്കുന്നത് വര്‍ണ്ണ പുഷ്പങ്ങള്‍. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് പൂ വില്‍പ്പന നടത്തുന്ന ആലത്തൂര്‍ കുഴല്‍മന്ദം പുത്തന്‍ചിറയിലെ രാമസ്വാമി ഇവിടെയെത്തിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. പരമ്പരാഗത നെയ്ത്തു കുടുംബാംഗമായ ഈ 48 കാരന്‍ അറിയപ്പെടുന്ന നെയ്ത്ത് തൊഴിലാളിയായ അച്ഛന്‍ പളനിയപ്പന്റെ പാത പിന്തുടര്‍ന്നാണ് നെയ്ത്തു തൊഴിലിലിറങ്ങിയത്. മന്നത്തുമുറി കൈത്തറി സംഘത്തിന് വേണ്ടിയാണ് വീട്ടിലിരുന്ന് വസ്ത്രങ്ങള്‍ നെയ്തത്. രാമസ്വാമി ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നെയ്ത തുണിത്തരങ്ങളാണ് പാലക്കാട്ടെ പ്രശസ്തമായ കുത്താമ്പുള്ളി കസവുമുണ്ടുകളായി വിപണിയിലെത്തിയിരുന്നത്.

പ്രാഥമികസംഘത്തിലെ കടുത്ത പ്രതിസന്ധി തൊഴില്‍ നഷ്ടപ്പെടാനിടയാക്കിയതോടെ രാമസ്വാമി കളം മാറുകയായിരുന്നു. ഇതിനു നിമിത്തമായത് അടുത്ത ബന്ധുവും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നീലേശ്വരത്ത് പൂ വില്‍പ്പനയ്ക്കെത്തിയ കൃഷ്ണന്‍ ആയിരുന്നു. കൃഷ്ണനാെപ്പം ഇരുപത്തിമൂന്നാം വയസ്സിലാണ് രാമസ്വാമി നീലേശ്വരത്തെത്തുന്നത്. പൂ വില്‍പ്പനയില്‍ കൃഷ്ണനെ സഹായിച്ച് തൊഴില്‍ പഠിച്ച രാമസ്വാമിയോട് കാഞ്ഞങ്ങാട് കച്ചവടം തുടങ്ങാന്‍ പറഞ്ഞതും കൃഷ്ണനായിരുന്നു. ഇതോടെ രാമസ്വാമി കാഞ്ഞങ്ങാട്ടെ അറിയപ്പെടുന്ന പൂ വില്‍പനക്കാരനായി മാറി. മലയാളിയാണെങ്കിലും തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ തമിഴാണ്.

ഉത്സവങ്ങള്‍ക്ക് പൂക്കള്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായതിനാല്‍ രാമസ്വാമി ഓണവും വിഷുവും പെരുന്നാളും ക്രിസ്തുമസ്സും എല്ലാം ആഘോഷിക്കുന്നത് കാഞ്ഞങ്ങാട്ടുനിന്ന് തന്നെയാണ്. തറവാട് ഉത്സവത്തിന് മാത്രം നാട്ടിലേക്ക് പോകുന്ന രാമസ്വാമി ഇതൊഴിച്ചാല്‍ കാഞ്ഞങ്ങാടുകാരന്‍ തന്നെയായി മാറി. ഭാര്യ ചന്ദ്രിക നാട്ടില്‍ കൂലിപ്പണിയെടുക്കുന്നു. മക്കളില്‍ സുചിത്ര വടക്കഞ്ചേരി കോളേജില്‍ ബിരുദത്തിനും സുനിത. സാന്ദ്ര എന്നിവര്‍ ഒമ്പതിലും അഞ്ചിലും പഠിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ് യൂ തെരെഞ്ഞെടുപ്പ്...

മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ്...

മുന്നാട്: മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ് യൂ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍...

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര ഗവ: നീക്കം...

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര...

കുറ്റിക്കോല്‍: തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര ഗവ: നീക്കം എന്‍.ആര്‍.ഇ.ജി....

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷിക...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ...

പള്ളിക്കര: ഇന്ത്യ കണ്ട മികച്ച ഭരണശില്പിയാണ് രാജീവ് ഗാന്ധിയെന്നും, ഇന്ന്...

ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതിക്കാര്‍ക്ക് ഇരിപ്പിടം നല്‍കി...

ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതിക്കാര്‍ക്ക്...

പാലക്കുന്ന് : പരാതി പറയാന്‍ എത്തുന്ന പൊതുജനത്തിന്റെ മുഷിപ്പില്ലാത്ത കാത്തിരിപ്പിന്...

സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം...

സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന്...

ബന്തടുക്ക: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി...

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി ഭൗമശാസ്ത്രജ്ഞരെ നിയമിച്ചു

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി...

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് ഭൂമിയുടെ മേല്‍തട്ടിലുണ്ടായ മാറ്റങ്ങള്‍ പഠിക്കാന്‍ ഭൗമശാസ്ത്രജ്ഞരുടെ...

Recent Posts

മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ്...

മുന്നാട്: മുന്നാട് പീപ്പിള്‍സ്...

മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ് യൂ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെഎസ്...

മുന്നാട്: മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ് യൂ തെരെഞ്ഞെടുപ്പ്...

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര...

കുറ്റിക്കോല്‍: തൊഴിലുറപ്പ് പദ്ധതി...

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര ഗവ: നീക്കം എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ്...

കുറ്റിക്കോല്‍: തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര ഗവ: നീക്കം...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ...

പള്ളിക്കര: ഇന്ത്യ കണ്ട...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷിക ദിനത്തിന്റെ ഭാഗമായി...

പള്ളിക്കര: ഇന്ത്യ കണ്ട മികച്ച ഭരണശില്പിയാണ് രാജീവ് ഗാന്ധിയെന്നും,...

സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന്...

ബന്തടുക്ക: സംസ്ഥാന കൃഷിവകുപ്പ്...

സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന...

ബന്തടുക്ക: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം...

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി...

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന്...

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി ഭൗമശാസ്ത്രജ്ഞരെ നിയമിച്ചു

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് ഭൂമിയുടെ മേല്‍തട്ടിലുണ്ടായ മാറ്റങ്ങള്‍ പഠിക്കാന്‍...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!