CLOSE
 
 
ദുരന്തനിവാരണം: ജലവിഭവ വകുപ്പില്‍ 483.84 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം; കടലാക്രമണം തടയാന്‍ 12.13 കോടി ചെലവഴിച്ചു
 
 
 

തിരുവനന്തപുരം: സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ (എസ്ഡിആര്‍എഫ്) നിന്നും ജലവിഭവ വകുപ്പിന് അനുവദിച്ച 535 കോടി രൂപയില്‍ 483.84 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി. 6,667 പദ്ധതികളാണ് ഈ തുക വിനിയോഗിച്ച് നടപ്പാക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന ജലസേചന വകുപ്പിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തല്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബാക്കി തുകയുടെ പദ്ധതികള്‍ ഉടന്‍ തയാറാവും. 5,480 പ്രവൃത്തികള്‍ക്ക് ഭരണാനുമതിയും 4,696 പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതിയും ലഭിച്ചുകഴിഞ്ഞു. 362 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഭരണാനുമതിയും 306.93 കോടി രൂപയുടെ പദ്ധതികള്‍ക്ക് സാങ്കേതികാനുമതിയും ലഭിച്ചു. കാലതാമസം ഇല്ലാതെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വകുപ്പ് സ്വീകരിച്ച തീരസംരക്ഷണ നടപടികളും യോഗത്തില്‍ വിലയിരുത്തി. 22.50 കോടി രൂപയാണ് തീരസംരക്ഷണത്തിനായി ഈവര്‍ഷം പ്രത്യേകമായി അനുവദിച്ചിട്ടുള്ളത്. ഇതില്‍ 12.13 കോടി രൂപ ചെലവഴിച്ചതായി ചീഫ് എന്‍ജിനിയര്‍മാര്‍ അറിയിച്ചു. കടലാക്രമണം ഇപ്പോഴും രൂക്ഷമായ സ്ഥലങ്ങളില്‍ അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിയോബാഗ് പോലുള്ളവ ഉപയോഗിക്കാന്‍ പറ്റാത്ത പ്രദേശങ്ങളില്‍ പാറക്കല്ല് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. നിരക്ക് കൂട്ടി നിശ്ചയിച്ചതോടെ പാറക്കല്ല് ലഭിക്കുന്നതിനുള്ള പ്രധാന തടസം നീങ്ങിയതായി യോഗം വിലയിരുത്തി. സ്ഥിരമായി കടലാക്രമണം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ നേരത്തേതന്നെ സ്വീകരിക്കാന്‍ ധാരണയായി. കല്ലിന്റേയും മറ്റും ലഭ്യത മുന്‍കൂട്ടി ഉറപ്പാക്കും. അത്യാവശ്യഘട്ടങ്ങളില്‍ ഉണ്ടാവുന്ന സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ കരുതല്‍ വേണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ വകുപ്പ് സെക്രട്ടി ഡോ. ബി. അശോക്, ചീഫ് എന്‍ജിനിയര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി സദാചാര ആക്രമണം; പ്രസ്...

മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി സദാചാര...

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകയായ യുവതിയുടെ വീട്ടില്‍ രാത്രി അതിക്രമിച്ച് കയറിയ...

കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി, 17കാരിയെ പെണ്‍വാണിഭത്തിനിരയാക്കി:...

കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി,...

കൊല്ലം: കൊല്ലത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കുട്ടിയുടെ...

ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ തിരുവനന്തപുരത്ത് പതിനാലുകാരിയെ പീഡിപ്പിക്കാന്‍...

ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ തിരുവനന്തപുരത്ത്...

ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ തിരുവനന്തപുരം കണ്ണമൂലയില്‍ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി...

'ഹെല്‍മറ്റുമായി വധു വരന്മാര്‍'; സേവ് ദ ഡേറ്റ്...

'ഹെല്‍മറ്റുമായി വധു വരന്മാര്‍'; സേവ്...

സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ വൈറല്‍ ആകുന്ന കാലമാണിത്. അത്തരത്തില്‍...

അലനും താഹയും മാവോയിസ്റ്റുകള്‍; പോലീസ് നടപടി ശരിയായിരുന്നുവെന്ന്...

അലനും താഹയും മാവോയിസ്റ്റുകള്‍; പോലീസ്...

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബും...

ഇനി ഞാനൊഴുകട്ടെ: നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് 14...

ഇനി ഞാനൊഴുകട്ടെ: നീര്‍ച്ചാലുകളുടെ ജനകീയ...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന നീര്‍ച്ചാല്‍ പുനരുജ്ജീവന...

Recent Posts

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട്...

രാജപുരം: കാലിച്ചാനടുക്കം ഗവ....

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍ വിനിയോഗിച്ച് പിടിഎ...

രാജപുരം: കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍ പിടിഎക്ക് 2018 -...

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍...

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്‌സില്‍...

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍ സാരി ഫെസ്റ്റ് ഉദ്ഘാടനവും റെനോള്‍ട്ട്...

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍ സാരീ ഫെസ്റ്റിന് തുടക്കമായി....

കാഞ്ഞങ്ങാട് നഗരസഭയില്‍ വ്യാപാര ലൈസന്‍സിനുള്ള...

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭാ...

കാഞ്ഞങ്ങാട് നഗരസഭയില്‍ വ്യാപാര ലൈസന്‍സിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ ആവുന്നു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭാ ഓഫീസില്‍ പുതിയ വ്യാപാര ലൈസന്‍സുകളുടേയും...

കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍...

എടനീര്‍: കാന്‍ഫെഡ് സോഷ്യല്‍...

കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍ സലാമ കണ്ണാശുപത്രി സംയുക്തമായി...

എടനീര്‍: കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍ സലാമ...

അബുദാബി തളങ്കര മുസ്ലിം ജമാഅത്ത്...

ജനുവരി ഒന്നിന് അബുദാബി...

അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് എന്റെ തളങ്കര കുടുംബ സംഗമം...

ജനുവരി ഒന്നിന് അബുദാബി ഖാലിദിയാ പാര്‍ക്കില്‍ വെച്ച് നടക്കുന്ന...

നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി...

നീലേശ്വരം: നീലേശ്വരം പട്ടേന...

നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി കെട്ടി പാലം നിര്‍മ്മിക്കണം: ജനതാദള്‍...

നീലേശ്വരം: നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി കെട്ടി പാലം...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!