CLOSE
 
 
തരിശില്‍ നിന്നും സമൃദ്ധിയിലേക്ക്: ബേഡകത്തെ തരിശ് രഹിതമാക്കുവാനായുള്ള പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുക എന്ന ലക്ഷ്യവുമായി പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്നു
 
 
 

ബേഡകം : ബേഡകത്തെ തരിശ് രഹിതമാക്കുവാനായുള്ള പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുക എന്ന ലക്ഷ്യവുമായി പഞ്ചായത്ത് തലത്തില്‍ നടന്ന യോഗം വളരെ ക്രിയാത്മകമായിരുന്നു. പഞ്ചായത്ത് മീറ്റിങ്ങ് ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ സന്നിഹിതരായി. ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ മുന്‍കൈ എടുത്ത് എല്ലാ വകുപ്പുകളുടെയും പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിച്ചു. പഞ്ചായത്തിനകത്തെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട നൂറിലധികം പേര്‍ സംബന്ധിച്ച യോഗത്തില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വിലയിരുത്തപ്പെട്ടു. നാടെമ്പാടും നടന്നു വരുന്ന മുന്നൊരുക്കങ്ങള്‍, വിവിധ വകുപ്പുകളിലൂടെ ലഭ്യമാക്കുന്ന സഹായങ്ങള്‍, എന്നിവ സംബന്ധിച്ച വിവിധ അവതരണങ്ങള്‍ അടങ്ങിയതായിരുന്നു യോഗം.

പഞ്ചായത്തു-വാര്‍ഡു തല സമിതികളുടെ മുന്‍ കൈയില്‍ നടന്ന വിവിധ കാര്‍ഷിക പ്രവര്‍ത്തികള്‍ യോഗത്തില്‍ വിലയിരുത്തപ്പെട്ടു. ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സുബ്രമണ്യന്‍ മാസ്റ്റര്‍, ജില്ലാ കൃഷി ജോ. ഡയറക്ടര്‍ ഇന്‍ ഹോര്‍ട്ടി കള്‍ചര്‍ രമേശ്, എന്‍ആര്‍ഇജിഎസ് ജില്ലാ എപിഒ ലക്ഷ്മി, അസി. റജിസ്ട്രാര്‍ സഹകരണം കെ ജയചന്ദ്രന്‍, മൈനര്‍ ഇറിഗേഷന്‍ എ ഇ ഫെമി, ഫിഷറീസ് പ്രതിനിധി എം മുഹമ്മദ്, കൃഷി അസിസ്റ്റന്റ് ജയശ്രീ കെ സി, ജില്ലാ വിദ്യഭ്യാസ വകുപ്പ് പ്രതിനിധി പി ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. തരിശ് രഹിത ഗ്രാമമാകാന്‍ ബേഡകത്ത് നടന്നു വരുന്ന വിവിധ പരിശ്രമങ്ങളില്‍ അതാത് വകുപ്പുകള്‍ എപ്രകാരം സംയോജിത നീക്കം നടത്താമെന്നതില്‍ ഊന്നി ഇവരൊക്കെ അവതരണങ്ങള്‍ നടത്തി. ഇനിയുള്ള ചുവടുകള്‍ എപ്രകാരം യോജിച്ച് വേണമെന്നുള്ള കാര്യങ്ങളും നിശ്ചയിക്കുന്നതില്‍ യോഗം നിര്‍ണായകമായി. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലും ഹരിത കേരള മിഷന്‍ പദ്ധതിയിലും ഊന്നി ബേഡകത്തിന്റെ സാധ്യതകളെയാകെ പരിശോധിച്ച് യോജിച്ച ചില കര്‍മ പരിപാടികള്‍ കൂടി യോഗത്തില്‍ തയ്യാറാക്കി. 2019 ആഗസ്റ്റ് 17 ചിങ്ങം ഒന്നിന് തരിശ് രഹിത ഗ്രാമത്തിന്റെ പ്രഖ്യാപനം നടക്കത്തക്ക വിധത്തില്‍ ആവിശ്യമായ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി.

ജൂലൈ 28 നകം എല്ലാ വാര്‍ഡുകളിലും നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി പരിപാടികള്‍ നടത്താനുമായി ഹരിത സമിതികള്‍ ചേരാന്‍ നിശ്ചയിച്ചു. ആഗസ്റ്റ് 1 മുതല്‍ 17 വരെ പതിനേഴു വാര്‍ഡുകളിലുമായി കൃഷി- സംസ്‌കാരവും ജീവിതവും എന്ന വിഷയത്തെ കേന്ദ്രീകരിച്ച് കാര്‍ഷിക ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഈ 17 ദിവസങ്ങളിലായി എല്ലാ വാര്‍ഡുകളിലും ഇനിയും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി കൃഷി നടത്താനുള്ള പരിശ്രമങ്ങള്‍ നടത്തും. വാര്‍ഡു തല പ്രഖ്യാപനങ്ങള്‍ ഇത്തരം പരിപാടികളില്‍ വെച്ച് നടത്തും. ജല സാക്ഷരത പ്രഖ്യാപിച്ച് ഗ്രാമ പഞ്ചായത്തിലാകെ 2019 മണ്‍ ജലസംഭരണികള്‍ ജനകീയമായി നിര്‍മിക്കാന്‍ മഴച്ചങ്ങാതികള്‍ രംഗത്തിറങ്ങും. സ്‌കൂളുകളില്‍ കൃഷി – സംസ്‌കാരവും ജീവിതവും എന്ന വിഷയത്തില്‍ ലഘു പ്രഭാഷണ സദസുകള്‍ സംഘടിപ്പിക്കും. ആഗസ്റ്റ് 15 ന് എല്ലാ പൊതു ഇടങ്ങളിലും തരിശ് രഹിത ഗ്രാമത്തിനായുള്ള ജനകീയ പ്രതിജ്ഞകള്‍ കൈകൊള്ളും. ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്തുകള്‍ പ്രഖ്യാപിക്കപ്പെടും. സമ്പൂര്‍ണ ശുചിത്വം കൂടി ലക്ഷ്യമാക്കി ആഗസ്റ്റ് 14 ന് ശുചിത്വ പദയാത്ര സംഘടിപ്പിക്കും. ജനപ്രതിനിധികള്‍, ഹരിത കര്‍മസേനാംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന പദയാത്ര പഞ്ചായത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയായ പള്ളത്തിങ്കാലില്‍ തുടങ്ങി പെര്‍ളടുക്കത്ത് സമാപിക്കും. എല്ലാ ടൗണുകളിലും പദയാത്രക്ക് സ്വീകരണം ഒരുക്കും. എല്ലാ സാമൂഹ്യ രാഷ്ട്രീയ നേതാക്കളും യോഗങ്ങളില്‍ എത്തിച്ചേര്‍ന്ന് സംസാരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൃഷിയെ സ്നേഹിച്ച സാബുവിന് കളക്ടറുടെ ഓണക്കോടി

കൃഷിയെ സ്നേഹിച്ച സാബുവിന് കളക്ടറുടെ...

കാസറഗോഡ്: മണ്ണിന്റെ ഗന്ധം പ്രാണവായു ആക്കി കൃഷിയെ സ്നേഹിച്ച കര്‍ഷകന്‍...

കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ നടന്ന കര്‍ഷക ദിനാഘോഷത്തില്‍ പ്രദേശത്തെ...

കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ നടന്ന കര്‍ഷക...

രാജപുരം: കാലിച്ചാനടുക്കം ഗവ: ഹൈസ്‌കൂളില്‍ പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2018-19...

മഞ്ചേശ്വരം:  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുത്തിഗെ,...

തരിശ് രഹിത ഗ്രാമത്തിന്റെ ഭാഗമായി ഹരിത സമൃദ്ധി...

തരിശ് രഹിത ഗ്രാമത്തിന്റെ ഭാഗമായി...

ബേഡഡുക്ക: ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ നടന്നു വരുന്ന തരിശ് രഹിത...

ഉത്തരവുണ്ടായിട്ടും നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ തൊഴിലാളികള്‍ക്ക് ജോലി...

ഉത്തരവുണ്ടായിട്ടും നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ...

നെല്ലിയാമ്പതി: കോടതി ഉത്തരവും സര്‍ക്കാര്‍ ഉത്തരവും ഉണ്ടായിട്ടും നെല്ലിയാമ്പതിയിലെ ഓറഞ്ച്...

Recent Posts

ഉദുമ പള്ളം വിക്ടറി ആര്‍ട്‌സ്...

പാലക്കുന്ന് : നാല്‍പ്പതാം...

ഉദുമ പള്ളം വിക്ടറി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൗജന്യ...

പാലക്കുന്ന് : നാല്‍പ്പതാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി ഉദുമ...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം...

രാജപുരം: കാലിച്ചാനടുക്കം സെന്റ്...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം...

രാജപുരം: കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എസ് ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക്...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍...

Articles

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

error: Content is protected !!